Uncategorized
ആണുങ്ങൾ ആണ് അവർ പലതും ചോദിക്കും, എന്നോടാണ് ചോദിച്ചതെങ്കിൽ ഞാൻ പ്രശ്നമാക്കില്ല വിനായകൻ വിവാദത്തിൽ ഗായത്രി

ആണുങ്ങൾ ആണ് അവർ പലതും ചോദിക്കും, എന്നോടാണ് ചോദിച്ചതെങ്കിൽ ഞാൻ പ്രശ്നമാക്കില്ല വിനായകൻ വിവാദത്തിൽ ഗായത്രി
അടുത്തിടെ ഒരുത്തി എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വിനായകന്റെ ചില പ്രസ്താവനകൾ ഏറെ വിവാദമായിരുന്നു. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ അവരോട് അത് മുഖത്തുനോക്കി ചോദിക്കും എന്നായിരുന്നു ഒന്നു വിനായകൻ നടത്തിയ വിവാദപരമായ ആ പരാമർശം.
അടുത്തിടെ ഒരു പ്രമുഖ ഓൺലൈൻ ചാനലിൽ ഈ പരാമർശത്തെ കുറിച്ച് നടി ഗായത്രി സുരേഷിനോട് അഭിപ്രായം ചോദിക്കുകയുണ്ടായി. താരത്തിനെ മറുപടി ഇപ്രകാരമായിരുന്നു.
” ഇത് അൽപം അരോചകം തന്നെയാണ്, അത് സ്ത്രീകളെ ഒബ്ജക്ടീഫൈവ് ചെയ്യുന്ന പോലെ ആയിരിക്കും. പക്ഷേ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മൾ ഭയങ്കരമായി പ്രതികരിക്കേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല. ആണുങ്ങളാണ് ആൾക്കാരാണ് അവർ പലതും ചോദിക്കും, എൻറെ ഇൻറർവ്യൂവിൽ എന്നോട് പല കാര്യങ്ങളും ചോദിക്കുന്നുണ്ട് എനിക്ക് തന്നെ പല രീതിയിൽ മറുപടി പറയാം. ദേഷ്യപ്പെടാം നിഷ്കളങ്കമായി മറുപടി പറയാം തന്ത്രപരമായി മാറിക്കളയാം, അത് നമ്മുടെ പ്രതികരണത്തിന് അനുസരിച്ചിരിക്കും. എന്നോടാണ് അത്തരത്തിൽ ചോദിച്ചത് എങ്കിൽ ഞാൻ ഒരു പ്രശ്നമാക്കില്ല, അദ്ദേഹം ഒരു ചോദ്യം ചോദിച്ചു, അതിന് വളരെ ലാഘവത്തോടെ തന്നെ ഞാൻ ഉത്തരം പറയുകയും ചെയ്യും. അത്തരത്തിലുള്ള ചോദ്യങ്ങളെ ഒരിക്കലും മീടുവായി കാണാൻ സാധിക്കുകയില്ല”
Uncategorized
350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും
350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും
പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര ” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ 350 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുന്നു.
സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിന്റെ ദൃഢതയും അമ്മായിഅമ്മ പോരും ജേഷ്ടാനുജന്മാർ തമ്മിലുള്ള സംഘർഷങ്ങളും മരുമക്കൾ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ ” ചെമ്പനീർ പൂവ് ” ഇനി പൊങ്കൽ ആഘോഷങ്ങളുടെ തിരക്കിലേക്ക്. അമ്മായിയമ്മയുടെ നിര്ബന്ധത്തിനുവഴങ്ങി സിനിമാമോഹിയായ ബീരാനെന്ന ഇറച്ചിവെട്ടുകാരനെ അമ്മാവനായി ശ്രുതി പൊങ്കലിന് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന സംഘർഷഭരിതമായ നർമ്മമുഹൂര്തങ്ങളിലൂടെ പരമ്പര കടന്നുപോകുന്നു.ശ്രുതിയുടെ കള്ളത്തരം കണ്ടുപിടിക്കുമോ ?.
” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7.30 ന് സംപ്രേക്ഷണം ചെയ്യുന്നു.
Uncategorized
വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !
മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.
Uncategorized
മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം
മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി