Connect with us

Matinee Special

കാറിൽ പോകുമ്പോ ബസിന്റെ പിന്നിലെ പേര് പ്രണവ്, ദൈവം തന്ന സിഗ്‌നൽ – ഗായത്രി സുരേഷ്

Published

on

കാറിൽ പോകുമ്പോ ബസിന്റെ പിന്നിലെ പേര് പ്രണവ്, ദൈവം തന്ന സിഗ്‌നൽ – ഗായത്രി സുരേഷ്

മലയാള സിനിമാലോകത്തെ നിറ സാന്നിദ്ധ്യവും ട്രോളൻമാരുടെ പ്രിയങ്കരിമായ ഗായത്രി സുരേഷിന് പ്രണവ് മോഹൻലാലിനോടുള്ള ക്രഷ് മുൻപ് ഒരു ഇൻറർവ്യൂവിൽ തുറന്നുപറയുകയും സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. തൻറെ എല്ലാ പ്രവർത്തികളും വ്യക്തമായ നിലപാടുകളോടുകൂടി അഭിമുഖങ്ങളിൽ വ്യക്തമാക്കുകയും ചെയ്യാറുണ്ട്.

അടുത്തിടെ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ യ യ അഭിമുഖത്തിൽ ഗായത്രിയുടെ വാക്കുകൾ സോഷ്യൽ മീഡിയയും ട്രോളൻമാരും ഏറ്റെടുത്തിരിക്കുകയാണ്.

“ചോദ്യം – ഗായത്രി അല്ലാതെ വേറൊരു പെണ്ണിനെ പ്രണവ് കെട്ടിയാൽ ഗായത്രിക്ക് അത് താങ്ങാൻ പറ്റുവോ…?
ഗായത്രി- അയ്യോ never on earth…. ദൈവം നിശ്ചയിച്ചാൽ നടക്കട്ടെ….ഞങ്ങള് തമ്മിൽ ഒരു പരിചയവും ഇല്ല… ഞങ്ങൾ ഒരു വട്ടം.. അയ്യോ അത് ഭയങ്കര coincidence ആണ് അതായത് ദൈവം ഓരോ സിഗ്നൽ തന്നോണ്ടിരിക്കുവാ…
ഞാൻ ഒരു ദിവസം ഇങ്ങനെ കാറിൽ പോയിക്കൊണ്ടിണ്ടിരിക്കുവായിരുന്നു അപ്പൊ ഞാൻ ഇങ്ങനെ ആലോചിച്ചു ദൈവമെ ആരെയാ ഞാൻ കല്യണം കഴിക്കുക എന്ന് ആലോചിച് മുൻപിലേക്ക് നോക്കിയപ്പോ മുൻപിൽ ഒരു ബസ്സ് പോകുന്നുണ്ടാരുന്നു.. ബസ്സിന്റെ മുകളിൽ പ്രണവ്.. ആ ബസ്സിന്റെ പേര് പ്രണവ് എന്നായിരുന്നു..
അത് യൂണിവേഴ്സിന്റെ ഒരു സിഗ്നൽ അല്ലെ…!!”

 

 

Matinee Special

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

Published

on

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

കോളിവുഡിൽ രണ്ട് വമ്പൻ താരങ്ങളാണ് തലയും ദളപതിയും എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് കുമാറും വിജയും. പൊതുവേ ഇവർ തമ്മിൽ സിനിമയ്ക്കകത്ത് വളരെ സൗഹൃദത്തിലാണ്, എന്നാൽ സിനിമയ്ക്ക് പുറത്ത് ആരാധകർക്കിടയിൽ ഇതല്ല അവസ്ഥ. തമിഴ്നാട്ടിൽ നിലവിലെ ഏറ്റവും വലിയ ആരാധക പോര് തലയുടെയും ദളപതിയുടെയും ഫാൻസുകൾ തമ്മിലാണ്. എംജിആർ-ശിവാജി ഗണേശൻ, രജനീകാന്ത്-കമലഹാസൻ എന്നീ സൂപ്പർ താരങ്ങളുടെ ആരാധകർ തമ്മിൽ മുൻപും തമിഴകത്ത് ആരാധക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ബലാബലം നിൽക്കുന്ന ഇരു ആരാധക സംഘങ്ങൾ തമിഴ് സിനിമ ചരിത്രത്തിൽ ആദ്യമാണ്.

ഇത് ആരാധക പോരിനെ കുറിച്ചുള്ള കഥയല്ല പറയുന്നത്. 2004-2005 കാലഘട്ടത്തിൽ ഇരു താരങ്ങളുടെയും സിനിമയിലെ ഇൻട്രൊഡക്ഷൻ ഗാനത്തിൽ പാട്ടിലെ വരികൾ കൊണ്ട് ഒരു വാക്ക് പോര് നടക്കുകയുണ്ടായി. 2004ൽ അജിത്ത് നായകനായ എത്തിയ ചിത്രമായിരുന്നു അട്ടഹാസം. ആ ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു “ഇമയ മലയിൽ എൻ കൊടി പറന്താൽ ഉനക്കെന്നെ”. സാധാരണ തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ ഇൻട്രൊഡക്ഷൻ ഗാനങ്ങളും നായകനെ പുകഴ്ത്തുന്ന വരികളും സ്വാഭാവികമാണ്. എന്നാൽ ഈ ഗാനത്തിൽ നായകനെ പുകഴ്ത്തുന്നതിനോടൊപ്പം മറ്റൊരാളെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ ആയിരുന്നു വരികൾ. “എന്നെ മുകളിലേക്ക് ഉയർത്താൻ അച്ഛൻ ഉണ്ടായിരുന്നില്ല എന്റെ സ്വന്തം അധ്വാനത്തിലാണ് ഞാൻ വിജയിക്കുന്നത്” എന്ന് തുടങ്ങുന്ന വരികൾ പരോക്ഷമായി വിജയ്നെ ആക്ഷേപിക്കുന്നതാണ് എന്ന് പറഞ്ഞ് ആ സമയങ്ങളിൽ വൻ വിവാദങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

 

എന്നാൽ അതിനു ശേഷം വന്ന വിജയിച്ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം കൃത്യമായി അജിത്തിന്റെ പാട്ടിലെ വരികൾക്ക് മറുപടി കൊടുക്കുന്നതായിരുന്നു. 2005ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രത്തിലെ “വാ വാ വാ എൻ തലൈവ” എന്ന ഗാനമായിരുന്നു അത്.

അട്ടഹാസത്തിലെ “ഹിറ്റ്ലർ ആയാലും ബുദ്ധൻ ആയാലും നിനക്കെന്താണ്” എന്ന വരികൾക്ക് വിജയിച്ചിത്രത്തിൽ മറുപടി കൊടുത്തത് “ഹിറ്റ്ലർ ജീവിതവും വേണ്ട ബുദ്ധൻറെ ജീവിതവും വേണ്ട നീയും ഞാനും ആയി മാത്രം ഇരുന്നാൽ മതി” എന്നു തുടങ്ങുന്ന വരികൾ ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രമുഖിക്കൊപ്പം റിലീസ് ചെയ്ത സച്ചിൻ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പല പൊതു പരിപാടികളിലും ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങൾ തമ്മിൽ മത്സരങ്ങൾ വരെ ഉണ്ടായിരുന്നു.

പിന്നീട് വളരെ നാളുകൾക്കു ശേഷം അജിത് തൻറെ ആരാധക സംഘടന ഔദ്യോഗികമായി പിരിച്ചുവിടുകയും ആരാധകർക്കിടയിൽ നിന്നും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കൃത്യമായ അകലം താരം കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിപരീതമാണ് വിജയ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ആരാധകർക്കിടയിൽ ഇറങ്ങിച്ചെല്ലുകയും തൻറെ ചിത്രത്തിൻറെ ഓരോ ഓഡിയോ ലോഞ്ചിലും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ കൊണ്ടും താരം ആരാധകരെ കയ്യിലെടുത്തു. തെന്നിന്ത്യയിലെ തന്നെ നിലവിലെ ഏറ്റവും വലിയ ആരാധകരാണ് ഇപ്പോൾ തലാ ഫാൻസും ദളപതി ഫാൻസും തമ്മിൽ നടക്കുന്നത്, തമിഴ്നാട്ടിൽ മാത്രമല്ല ഇപ്പോൾ കേരളത്തിലും ഇരുവരുടെയും ആരാധകർ തമ്മിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്.

Continue Reading

Matinee Special

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

Published

on

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

ഷൈൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിവ് ഷൈൻ നിഗം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി പുതിയ രൂപത്തിലും ഊർജത്തിലും ആണ് ഷൈൻ ചിത്രത്തിൻറെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Continue Reading

Matinee Special

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

Published

on

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

ഇന്ത്യൻ സിനിമയിൽ ഇളക്കിമറിച്ച വിക്രംത്തിനുശേഷം ഉലകനായകൻ കമലഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്നു എന്നാണ് ഇപ്പോഴത്തെ പുതിയ വാർത്തകൾ. തമിഴിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ വള പേച്ചു ആണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്.

മലയാളത്തിലെ തന്നെ ഹിറ്റ്മേക്കർ മഹേഷ് നാരായണനാണ് കമലഹാസൻ- മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. കമലഹാസനും മഹേഷ് നാരായണൻ കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമലിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ അവസാന വാരത്തോടെ കൂടി ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ നടൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് കമലഹാസനെയും മമ്മൂട്ടിയുടെയും സ്ഥാനം. ഇരുവരും മൂന്നുതവണ വീതം ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താര സംഗമം ആയിരിക്കും മഹേഷ് നാരായണൻ ചിത്രം.

അതേസമയം ലോകേഷ് കനകരാജ് ഒരുക്കിയ കമലഹാസൻ ചിത്രം വിക്രം 400 കോടി ക്ലബ്ബിൽ ഇടം നേടി തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

 

Continue Reading

Recent

Film News5 hours ago

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി “എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ...

Film News7 hours ago

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ...

Trailer and Teaser10 hours ago

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വാസിക, റോഷൻ എന്നിവർ...

Film News11 hours ago

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ”...

Box Office13 hours ago

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം ദുൽഖർ സൽമാനും മൃണാൽ...

Film News14 hours ago

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു.

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു. കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ സലാർ ഇന്ത്യൻ...

Film News14 hours ago

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക്

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക് ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ്  ഓഗസ്റ്റ് 19ന്...

Film News15 hours ago

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു പ്രിയ വാര്യർ....

Film News16 hours ago

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ്

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ് മല്ലൂസിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകനായ വൈശാഖും നടൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസിലി. മലയാള...

Songs17 hours ago

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ...

Trending