Connect with us

Matinee Buzz

നയൻതാര വിഘ്‌നേശ് ശിവൻ വിവാഹിതരായി? സിന്ദൂരമണിഞ്ഞു നയൻതാര

Published

on

നയൻതാര വിഘ്‌നേശ് ശിവൻ വിവാഹിതരായി? സിന്ദൂരമണിഞ്ഞു നയൻതാര

തെന്നിന്ത്യന്‍ താരം നയന്‍താരയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. നടിയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി നയന്‍താര സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നയന്‍താരയും വിഘ്‌നേഷും ഒന്നിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാഹവാര്‍ത്തയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ഇതിനു മുന്‍പ് വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ഇരുവരുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്തവണ പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ നയന്‍താരയെ കാണുന്നത് സിന്ദൂരമണിഞ്ഞാണ്. ഇത് ആദ്യമായാണ് നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് താരത്തെ കാണുന്നത്. ചെന്നൈയിലെ കാളികാംബാള്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങളാണിത്. ചുരിദാര്‍ ധരിച്ച് വളരെ സിംപിളായാണ് നയന്‍താരയെത്തിയത്.

 

അതേസമയം വിഘ്നേഷ് ശിവൻ  ഒരുക്കുന്ന നയൻതാര നായികയായെത്തുന്ന ഇന്ന് കാത്വാക്കുളേ രണ്ട് കാതൽ ഈ മാസം അവസാനത്തോടുകൂടി റിലീസിന് തയ്യാറെടുക്കുകയാണ്. നയൻതാരയെ കൂടാതെ സാമന്തയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ  അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതി ആണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ഒരു ത്രികോണ പ്രണയ കഥ ആയിരിക്കും ചിത്രം പറയുക എന്നാണ്  വാർത്തകൾ.

Matinee Buzz

ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്

Published

on

ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്

മലയാളത്തിലും മറ്റ് ഇതര ഭാഷകളിലുമായി തൻറെ അഭിനയ പാടവം തെളിയിച്ച പൃഥ്വിരാജ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. തെലുങ്കിലെ വമ്പൻ നിർമാണക്കമ്പനിയായ മൈത്രി ഫിലിം മേക്കഴ്സുമായി പൃഥ്വിരാജ് കരാറിൽ ആയെന്നാണ് ടോളിവുഡിൽ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രം ഷാജി കൈലാസ് ഒരുക്കുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൃഥ്വിരാജ് ഹൈദരാബാദ് സന്ദർശിച്ചിരുന്നു. പത്രസമ്മേളനത്തിൽ താൻ ഉടൻതന്നെ നേരിട്ട് ഒരു തെലുങ്ക് ചിത്രം ചെയ്യുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് മൈത്രി ഫിലിം മേക്കേഴ്സ്മായി പൃഥ്വിരാജ് കരാറിൽ ഏർപ്പെട്ടു എന്ന വാർത്തകൾ പ്രചരിക്കുന്നത്.

ചിത്രത്തിലെ സംവിധായകനെകുറിച്ചോ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ ഒന്നും ഇതുവരെ ഒഫീഷ്യലായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ഒരു വമ്പൻ ഒദ്യോഗിക പ്രഖ്യാപനമായി പ്രേക്ഷകരെ അറിയിക്കുമെന്നാണ് ആണ് സൂചനകൾ.
തമിഴിലും ഹിന്ദിയിലും നേരത്തെതന്നെ പൃഥ്വിരാജ് ചിത്രങ്ങൾ ചെയ്തിരുന്നു.

അതേസമയം പ്രിഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ ജൂലൈ 7ന് റിലീസിന് ഒരുങ്ങുകയാണ്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമയായി എത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനും വിവേക് ഒബ്രോയും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

Continue Reading

Matinee Buzz

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്

Published

on

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്

തൻ്റെ നാല് ചിത്രങ്ങൾ കൊണ്ട് തന്നെ വലിയ ഒരു ഫാൻ ഫോള്ളോയിങ് ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്, മാ നഗരം , കൈതി , മാസ്റ്റർ , വിക്രം എന്നി ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായ ഒരു മുദ്ര പതിപ്പിക്കാനായി ലോകേഷിന് കഴിഞ്ഞു , തമിഴ് നാട്ടിലേത്ത് പോലെ തന്നെ തമിഴ് ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന ഒരു സ്ഥലമാണ് കേരളം, ഇപ്പോളിതാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിലേക്ക് ദളപതി വിജയുടെ വരവിനെയാണ്. കൈതിയും വിക്രം എന്നി സിനിമകളാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സലിൽ ഉൾപ്പെട്ട ചിത്രങ്ങൾ ഇതിലൂടെ തന്നെ കാർത്തി,സൂര്യ, കമലഹാസൻ , വിജയ് സേതുപതി തുടങ്ങിയവർ ആ യൂണിവേഴ്‌സലിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു, അതിലേക്ക് വിജയ് കൂടി എത്തിയാൽ സംഭവം തിളങ്ങും.

വിക്രം സിനിമയുടെ തലേ ദിവസമാണ് കൈദി റഫറൻസ് ചിത്രത്തിൽ ഉണ്ട് എന്നുള്ള കാര്യം ലോകേഷ് വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിൽ ഇനിയുമുള്ള ചിത്രങ്ങൾ ഇതേ യൂണിവേഴ്സലിൽ ആകുമോ എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടി, ആ യൂണിവേഴ്സലിൽ ആണ് എന്നുണ്ടെങ്കിൽ ടൈറ്റിലിൽ തന്നെ അത് മെൻഷൻ ചെയ്യും LCU എന്ന് കണ്ടാൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സലിൽ ആ സിനിമയും ഭാഗമാകുന്നു എന്ന് ഉറപ്പ് വരുത്താമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ഒരു ഗ്യാങ്‌സ്റ്റർ ചിത്രമാണ്, അത് ഇതേ യൂണിവേഴ്സലിലേക്ക് എത്തുമോ എന്ന ആക്മക്ഷയിലാണ് ആരാധകർ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് വീണ്ടും അദ്ദേഹം എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് പൊളിച്ച് എഴുതുന്നു എന്നതാണ്. അത് ദളപതിയെ ഇതേ യൂണിവേഴ്സലിലേക്ക് എത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ വന്നാൽ വിക്രം അടുത്ത ഭാഗത്തിൽ വിജയ്,സൂര്യ കമല ഹാസൻ എന്നിവരെ എല്ലാം നമ്മൾക്ക് ഒരു സിനിമയിൽ തന്നെ കാണാൻ സാധിക്കും

Continue Reading

Matinee Buzz

പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു

Published

on

പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു

മലയാളത്തിൽ നിന്നും വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രത്തിന് കളമൊരുക്കുന്നു. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം അൻവർ റഷീദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ചു അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ഒന്നിച്ചു എത്തുന്നു എന്നാണ് വാർത്തകൾ.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായായിരിക്കും സിനിമ ഒരുങ്ങുന്നത്. ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും അൻവർ റഷീദ് തന്നെ ആയിരിക്കും എന്നും വാർത്തകൾ ഉണ്ട്. അമൽ നീരദിന്റെ ബിലാലിന് ശേഷമായിരിക്കും ചിത്രം തുടങ്ങുന്നത്. 2023 അവസാനത്തോടെ ചിത്രീകരം ആരംഭിക്കുവാനാണ് സാധ്യതകൾ. നിലവിൽ ആട്ജീവിതത്തിന്റെ ചിത്രീകരണവുമായി ബദ്ധപ്പെട്ടു അടുത്ത മൂന്നു മാസം വിദേശത്തായിരിക്കും പ്രിത്വിരാജ്.

ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഔദ്ദ്യോഗിക ലോഞ്ചിങ് ഉണ്ടാവും എന്നാണ് അറിയുവാൻ സാധിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾക്കായി ആകാംഷപൂർവ്വം കാത്തിരിക്കുകയാണ് ആരാധകർ.

Continue Reading

Recent

Events2 weeks ago

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6....

Film News4 weeks ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews2 months ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News3 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News4 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News4 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News4 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews4 months ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Songs4 months ago

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !! രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

Film News6 months ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Trending