Connect with us

Matinee Buzz

അജിത്ത്-വിഘ്‌നേഷ് ശിവൻ-നയൻ താര ടീം ഒന്നിക്കുന്നു – എകെ62

Published

on

അജിത്ത്-വിഘ്‌നേഷ് ശിവൻ-നയൻ താര ടീം ഒന്നിക്കുന്നു – എകെ62

തമിഴ് സൂപ്പർതാരം തല അജിത് തൻറെ അറുപത്തിരണ്ടാം അത് ചിത്രം ഹിറ്റ്മേക്കർ വിഗ്നേഷ് ശിവനുമായി ഒന്നിക്കുന്നുവെന്ന് എന്ന പുതിയ വാർത്തകൾ. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം വരും മാസം തന്നെ ഉണ്ടാവും എന്നാണ് സൂചനകൾ. എകെ 62 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്

തമിഴിലെ മുൻനിര ബാനർ ആയാലും ലൈക്ക പ്രൊഡക്ഷൻ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ നായികയായി നയൻതാര എത്തുമെന്നും വാർത്തകളിൽ പറയുന്നു. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നും സൂചനകളുണ്ട്.അജിത്തിനെ അവസാന ചിത്രമായ വലിമൈ തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എച്ച് വിനോദിനെ തന്നെ അടുത്ത ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നയൻതാര വിജയ് സേതുപതി സാമന്ത എന്നിവരെ പ്രധാന വേഷങ്ങളിൽ എത്തുന്ന “കാതുവാക്കുള്ളൈ രണ്ടു കാതൽ” ഇന്ന് വിഘ്നേഷ് ശിവൻ ചിത്രം ഏപ്രിൽ അവസാന വാരത്തോടെ തിയറ്ററുകളിലെത്തും. അജിത്ത് ചിത്രമായ വലിമൈയുടെ ഗാനരചയിതാവ് കൂടിയായിരുന്നു വിഗ്നേഷ് ശിവൻ.

അതേസമയം സുധാ കൊങ്കര ചിത്രമായിരിക്കും അജിത്ത് 62 എന്നായിരുന്നു മുൻപ് പ്രചരിച്ച വാർത്തകൾ. വരുംദിവസങ്ങളിൽ തന്നെ ചിത്രത്തെക്കുറിച്ച് കൂടുതൽ വാർത്തകൾ അറിയാം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Matinee Buzz

ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്

Published

on

ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ്‌ ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്

മലയാളത്തിലും മറ്റ് ഇതര ഭാഷകളിലുമായി തൻറെ അഭിനയ പാടവം തെളിയിച്ച പൃഥ്വിരാജ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. തെലുങ്കിലെ വമ്പൻ നിർമാണക്കമ്പനിയായ മൈത്രി ഫിലിം മേക്കഴ്സുമായി പൃഥ്വിരാജ് കരാറിൽ ആയെന്നാണ് ടോളിവുഡിൽ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രം ഷാജി കൈലാസ് ഒരുക്കുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൃഥ്വിരാജ് ഹൈദരാബാദ് സന്ദർശിച്ചിരുന്നു. പത്രസമ്മേളനത്തിൽ താൻ ഉടൻതന്നെ നേരിട്ട് ഒരു തെലുങ്ക് ചിത്രം ചെയ്യുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് മൈത്രി ഫിലിം മേക്കേഴ്സ്മായി പൃഥ്വിരാജ് കരാറിൽ ഏർപ്പെട്ടു എന്ന വാർത്തകൾ പ്രചരിക്കുന്നത്.

ചിത്രത്തിലെ സംവിധായകനെകുറിച്ചോ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ ഒന്നും ഇതുവരെ ഒഫീഷ്യലായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ഒരു വമ്പൻ ഒദ്യോഗിക പ്രഖ്യാപനമായി പ്രേക്ഷകരെ അറിയിക്കുമെന്നാണ് ആണ് സൂചനകൾ.
തമിഴിലും ഹിന്ദിയിലും നേരത്തെതന്നെ പൃഥ്വിരാജ് ചിത്രങ്ങൾ ചെയ്തിരുന്നു.

അതേസമയം പ്രിഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ ജൂലൈ 7ന് റിലീസിന് ഒരുങ്ങുകയാണ്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമയായി എത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനും വിവേക് ഒബ്രോയും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

Continue Reading

Matinee Buzz

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്

Published

on

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്

തൻ്റെ നാല് ചിത്രങ്ങൾ കൊണ്ട് തന്നെ വലിയ ഒരു ഫാൻ ഫോള്ളോയിങ് ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്, മാ നഗരം , കൈതി , മാസ്റ്റർ , വിക്രം എന്നി ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായ ഒരു മുദ്ര പതിപ്പിക്കാനായി ലോകേഷിന് കഴിഞ്ഞു , തമിഴ് നാട്ടിലേത്ത് പോലെ തന്നെ തമിഴ് ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന ഒരു സ്ഥലമാണ് കേരളം, ഇപ്പോളിതാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിലേക്ക് ദളപതി വിജയുടെ വരവിനെയാണ്. കൈതിയും വിക്രം എന്നി സിനിമകളാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സലിൽ ഉൾപ്പെട്ട ചിത്രങ്ങൾ ഇതിലൂടെ തന്നെ കാർത്തി,സൂര്യ, കമലഹാസൻ , വിജയ് സേതുപതി തുടങ്ങിയവർ ആ യൂണിവേഴ്‌സലിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു, അതിലേക്ക് വിജയ് കൂടി എത്തിയാൽ സംഭവം തിളങ്ങും.

വിക്രം സിനിമയുടെ തലേ ദിവസമാണ് കൈദി റഫറൻസ് ചിത്രത്തിൽ ഉണ്ട് എന്നുള്ള കാര്യം ലോകേഷ് വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിൽ ഇനിയുമുള്ള ചിത്രങ്ങൾ ഇതേ യൂണിവേഴ്സലിൽ ആകുമോ എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടി, ആ യൂണിവേഴ്സലിൽ ആണ് എന്നുണ്ടെങ്കിൽ ടൈറ്റിലിൽ തന്നെ അത് മെൻഷൻ ചെയ്യും LCU എന്ന് കണ്ടാൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സലിൽ ആ സിനിമയും ഭാഗമാകുന്നു എന്ന് ഉറപ്പ് വരുത്താമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ഒരു ഗ്യാങ്‌സ്റ്റർ ചിത്രമാണ്, അത് ഇതേ യൂണിവേഴ്സലിലേക്ക് എത്തുമോ എന്ന ആക്മക്ഷയിലാണ് ആരാധകർ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് വീണ്ടും അദ്ദേഹം എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് പൊളിച്ച് എഴുതുന്നു എന്നതാണ്. അത് ദളപതിയെ ഇതേ യൂണിവേഴ്സലിലേക്ക് എത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ വന്നാൽ വിക്രം അടുത്ത ഭാഗത്തിൽ വിജയ്,സൂര്യ കമല ഹാസൻ എന്നിവരെ എല്ലാം നമ്മൾക്ക് ഒരു സിനിമയിൽ തന്നെ കാണാൻ സാധിക്കും

Continue Reading

Matinee Buzz

പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു

Published

on

പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു

മലയാളത്തിൽ നിന്നും വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രത്തിന് കളമൊരുക്കുന്നു. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം അൻവർ റഷീദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ചു അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ഒന്നിച്ചു എത്തുന്നു എന്നാണ് വാർത്തകൾ.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായായിരിക്കും സിനിമ ഒരുങ്ങുന്നത്. ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും അൻവർ റഷീദ് തന്നെ ആയിരിക്കും എന്നും വാർത്തകൾ ഉണ്ട്. അമൽ നീരദിന്റെ ബിലാലിന് ശേഷമായിരിക്കും ചിത്രം തുടങ്ങുന്നത്. 2023 അവസാനത്തോടെ ചിത്രീകരം ആരംഭിക്കുവാനാണ് സാധ്യതകൾ. നിലവിൽ ആട്ജീവിതത്തിന്റെ ചിത്രീകരണവുമായി ബദ്ധപ്പെട്ടു അടുത്ത മൂന്നു മാസം വിദേശത്തായിരിക്കും പ്രിത്വിരാജ്.

ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഔദ്ദ്യോഗിക ലോഞ്ചിങ് ഉണ്ടാവും എന്നാണ് അറിയുവാൻ സാധിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾക്കായി ആകാംഷപൂർവ്വം കാത്തിരിക്കുകയാണ് ആരാധകർ.

Continue Reading

Recent

Film News20 hours ago

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി...

Film News1 day ago

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ ! മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ...

Songs1 day ago

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ”...

Trailer and Teaser1 day ago

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി...

Gallery2 days ago

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR...

Film News2 days ago

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ –...

Film News2 days ago

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി മലയാളികളുടെ പ്രിയതാരം ഇന്നസെൻ്റിൻ്റെ വേർപാടിന്റെ നൊമ്പരത്തിലാണ് മലയാള...

Film News3 days ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം...

Film News3 days ago

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ !

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ ! നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) കഴിഞ്ഞദിവസം രാത്രിയാണ് മലയാളികളെ വിട്ടു പിരിഞ്ഞത്. കൊച്ചിയിലെ വിപിഎസ് ലേക്...

Film News3 days ago

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ്

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ് തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ശങ്കർ രാംചരൻ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി...

Trending