Trailers
പ്രതീക്ഷയും ആകാംക്ഷയും സമ്മാനിക്കുന്ന 2018 ട്രൈയ്ലർ!! മെയ് 5 നു ചിത്രം തീയേറ്ററുകളിൽ

പ്രതീക്ഷയും ആകാംക്ഷയും സമ്മാനിക്കുന്ന 2018 ട്രൈയ്ലർ!! മെയ് 5 നു ചിത്രം തീയേറ്ററുകളിൽ
മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത വർഷം തന്നെയാണ് 2018. മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വർഷമായിരുന്നു 2018. ആദ്യം ഭയത്തിന്റെയും ആശങ്കയുടെയും തീവിത്തുകൾ ജനങ്ങൾക്കിടെ പാകിയെങ്കിലും പിന്നീടങ്ങോട്ട് നാം കണ്ടത്, കേട്ടത് ചെറുത്തു നിൽപ്പിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ്. ഒറ്റകെട്ടായി കേരളക്കര പോരാടി ഒതുക്കിയ ആ പ്രളയത്തെയും അതിന്റെ കെടുതീകളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘2018 Everyone Is A Hero’. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രൈയ്ലർ പുറത്തിറങ്ങി.
പ്രതീക്ഷയും ആകാംഷയും ഒരുപോലെ സമ്മാനിക്കുന്ന ട്രൈയ്ലർ സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ശ്രദ്ധ നേടുകയാണ്. 2018 എവരിവണ്‍ ഈസ് എ ഹീറോ’ (Every One is A Hero) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് – പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു പ്രേക്ഷകർക്ക് മുന്നിലെത്താൻ തയാറെടുക്കുന്നത്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്തണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്
Trailers
‘ഗോൾഡ് ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ് ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി
മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമായ ‘കാസർഗോൾഡിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
മികച്ചൊരു തീയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് കാസർഗോൾഡ് സമ്മാനിക്കാൻ ഒരുങ്ങുന്നത്. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസർഗോൾഡ്.’ ട്രെയിലർ സൂചിപ്പിക്കുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിശ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തീയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക.
തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിൽ സംഗീതം നൽകുന്നു. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ – പവി കെ പവൻ . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ. ഡിസൈൻ – യെല്ലോടൂത്‌സ് . പി ആർ ഒ- ശബരി.
Trailers
പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി
മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ മെഗാസ്റ്റാർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. “നമ്മൾ മനുഷ്യന്മാർ മാത്രമല്ലലോ പോലീസുകാർ കൂടിയല്ലേ” മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ട്രയ്ലർ സമൂഹത്തിൽ നടന്ന പല കുറ്റകൃത്യങ്ങളും കുറ്റവാളികളെ കണ്ടെത്തിയ പരിശ്രമങ്ങളെയും ആസ്പദമാക്കി ഒരുങ്ങുന്ന റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണെന്ന് സൂചിപ്പിക്കുന്നു. നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
മമ്മൂക്കയോടൊപ്പം ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക് ഉടനെത്തും. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.
കണ്ണൂർ സ്‌ക്വാഡിന്റെ ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
Trailers
തീ! കാട്ടുതീ ! പ്രതീക്ഷകൾ വാനോളം ഉയർത്തി സൂപ്പർസ്റ്റാർ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രെയിലർ

തീ! കാട്ടുതീ ! പ്രതീക്ഷകൾ വാനോളം ഉയർത്തി സൂപ്പർസ്റ്റാർ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രെയിലർ
പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന കൾട്ട് ക്ലാസ്സിക് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ആവേശം കൊള്ളിക്കുന്ന ട്രെയിലർ പുറത്തിറങ്ങി. വിവിധ ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്ന ട്രെയിലർ ലാലേട്ടൻ, ഷാരൂഖ് ഖാൻ, സൂര്യ, നാഗാർജുന എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മാസ്സ് പരിവേഷത്തിൽ തന്നെയാണ് ദുൽഖർ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർടെയിനർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.
സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News1 month ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ
-
Film News11 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !