Film News
പുഴുവിന് ക്ളീൻ യൂ
പുഴുവിന് ക്ളീൻ യൂ

പുഴുവിന് ക്ളീൻ യൂ
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴുവിന്’ ക്ലീന്‍ യു സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹർഷാദ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റർ, ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസർ നൽകുന്ന സൂചന.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സംഘട്ടനം മാഫിയ ശശി, പി.ആർ.ഒ പി.ശിവപ്രസാദ്
Film News
ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം
മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി സ്വീകരിച്ച വാർത്തയാണ് ദുൽഖർ സൽമാൻ ടിനു പാപ്പച്ചൻ പാപ്പച്ചൻ ചിത്രത്തിന്റെ പ്രഖ്യാപനം. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് ടിനു പ്രേക്ഷകരെ ഈ വിവരം അറിയിച്ചത്. പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.
പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഒരു മൾട്ടി സ്റ്റാർ സിനിമയായിരിക്കും ഒരുങ്ങുക. ദുൽഖറിനൊപ്പം മലയാളത്തിലെ യുവതാര നിരയിലെ സൂപ്പർസ്റ്റാറായ ടോവിനോ തോമസും എത്തും. ചിത്രത്തിൽ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും അടക്കമുള്ള വമ്പൻ താരനിര തന്നെ അണിനിരക്കും എന്നാണ് സൂചനകൾ. ആൻറണി വർഗീസ് തമിഴ് താരം ആര്യ എന്നിവർ ചിത്രത്തിൽ ഭാഗമായി എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
‘ചാവേർ’ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ടിനു പാപ്പച്ചൻ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രത്തിൽ ആന്‍റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോയ് മാത്യുവിന്‍റേതാണ് രചന. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസായി എത്തും. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
Film News
മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !
മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്തിട്ട് ഇന്നേക്ക് നാല് വർഷങ്ങൾ. മലയാളത്തിലെ യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റിലീസ് ആയത് 2019 മാർച്ച് 28ന് ആണ്. 400 ൽ പരം തിയേറ്ററുകളിൽ കേരളത്തിൽ മാത്രമായി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. മലയാള സിനിമയിലെ തന്നെ അതിവേഗ 100 കോടി ക്ലബ്ബ് 150 കോടി ക്ലബ്ബും ഇപ്പോഴും ലൂസിഫറിന് തന്നെ സ്വന്തമാണ്. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 കൊണ്ടുമാണ്.
നിലവിൽ ചിത്രത്തിൻറെ രണ്ടാം ഭാഗമായ എമ്പുരാന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ഈ വർഷം പകുതിയോടെ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിക്കുവാൻ സാധിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മുരളി ഗോപിയാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്. ചിത്രം മൂന്ന് ഇൻസ്റ്റാൾമെന്റുകൾ ആയാണ് പുറത്തു വരിക എന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മലയാളത്തിലെ തന്നെ വമ്പൻ താരനിരയായിരുന്നു അണിനിരന്നിരുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, സാനിയ ഇയപ്പൻ, നൈല ഉഷ, വിവേക് ഒബ്രോയ് തുടങ്ങിയവർ അണിനിരന്നിരുന്നു. ചിത്രം റിലീസ് ആയതിന്റെ നാലാം വർഷം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ആഘോഷത്തോടുകൂടി കൊണ്ടാടുകയാണ് ആരാധകർ.
Film News
ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു
ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ – അമൽ പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.. ജീത്തു ജോസഫിന്റെ സഹ സംവിധായകൻ അർഫാസ് അയൂബ് ഒരുക്കുന്ന ചിത്രം ഇന്ന് ടുണീഷ്യയിൽ ഷൂട്ടിംഗ് ആരംഭിച്ചു.
ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളാണ് അർഫാസ് അയൂബ്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ വേറിട്ട രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് നിർമ്മാണം. പാഷാൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസ്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. റാം എന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമയുടെ നിർമ്മാതാക്കളാണ് പാഷൻ സ്റ്റുഡിയോസും അഭിഷേക് ഫിലിംസും.
അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്ഷൻ ഡിസൈനെർ.
എഡിറ്റർ -ദീപു ജോസഫ്, കോസ്റ്റും ഡിസൈനെർ – ലിന്റാ ജീത്തു, ഗാനരചന – വിനായക് ശശികുമാർ, അസോസിയേറ്റ് ഡയറക്ടർ – തൃപ്തി മെഹ്താ, കോർഡിനേറ്റർ – സോണി ജി സോളമൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കാടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – എം കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ -അലക്‌സാണ്ടർ നാസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ – ജീവൻ റാം,ആക്ഷൻ – രാംകുമാർ പെരിയസ്വാമി, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, വി എഫ് എക്‌സ് – ലവ കുശ, ഡിസൈൻ – തോട്ട് സ്റ്റേഷൻ, വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News1 year ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
You must be logged in to post a comment Login