Connect with us

Trailer and Teaser

സൂരറൈ പോട്ര്-ന് ശേഷം വീണ്ടും ഒരു ബയോപിക്! വിജയാനന്ദ് ടീസർ കാണാം

Published

on

വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ "വിജയാനന്ദ് ". ഒഫീഷ്യൽ ടീസർ

സൂരറൈ പോട്ര്-ന് ശേഷം വീണ്ടും ഒരു ബയോപിക്! വിജയാനന്ദ് ടീസർ കാണാം

ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ,
വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ,
ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നു വരുകയാണ്.

വി ആർ എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിച്ചക്കുന്ന ചിത്രമാണ്
“വിജയാനന്ദ് “.
വിജയ് ശങ്കേശ്വരിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ് “വിജയാനന്ദ് ” തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ
വി ആർ എൽ ഫിലിം പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്നത്.
1976-ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനി യായി അറിയപ്പെടുന്നു.
വിജയ് ശങ്കേശ്വരിന്റെ വിജയയാത്രയിൽ അദ്ദേഹത്തിന്റെ മകൻ ഡോ. ആനന്ദ് ശങ്കേശ്വറിനൊപ്പം
അവരുടെ പത്ര-മാധ്യമ രംഗവും കന്നടയിൽ ഏറെ
അറിയപ്പെടുന്നു.
വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക, വാണിജ്യ ബയോപിക് ആയിരിക്കും
“വിജയാനന്ദ് “.
പ്രശസ്ത ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും “വിജയാനന്ദ് “അവതരിപ്പിക്കും.
” ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മ സംവിധാനം ചെയ്യുന്ന
“വിജയാനന്ദ്” എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസർ,
ഡോ. ആനന്ദ് ശങ്കേശ്വർ
റിലീസ് ചെയ്തു.
“ട്രങ്ക്” എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് ഈ ചിത്രത്തിൽ വിജയ് ആയി അഭിനയിക്കുന്നത്.
ഈ ജീവചരിത്ര ചിത്രത്തിൽ ശങ്കേശ്വർ. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള,
സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
സംഭാഷണം-രഘു നടുവിൽ,സ്റ്റണ്ട്-
രവി വർമ്മ, ഛായാഗ്രഹണം-
കീർത്തൻ പൂജാരി,
ഛായാഗ്രഹണം, നൃത്തസംവിധാനം- ഇമ്രാൻ സർധാരിയ,
എഡിറ്റർ- ഹേമന്ത് കുമാർ.പ്രകാശ് ഗോകക്ക്,മേക്കപ്പ് ആന്റ് സ്‌റ്റൈലിംഗ് ആർട്ടിസ്റ്റായി ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Trailer and Teaser

“പക്ഷേ ഇത് കേരളാ ഇവിടെ ഭരിക്കുന്നത് പോലീസ് അല്ല പിണറായി വിജയനാ” കാക്കിപ്പട ടീസർ പുറത്തിറങ്ങി

Published

on

“പക്ഷേ ഇത് കേരളാ ഇവിടെ ഭരിക്കുന്നത് പോലീസ് അല്ല പിണറായി വിജയനാ”
കാക്കിപ്പട ടീസർ പുറത്തിറങ്ങി

നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “കാക്കിപ്പട” എന്ന ചിത്രത്തിന്റെ ഗംഭീര പൊളിറ്റിക്കൽ ടീസർ പുറത്തിറങ്ങി.

സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് കാക്കിപ്പട. പ്ലസ് ടു, ബോബി എന്നീ
ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട
എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്താണ് നിർമിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.പോലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ കാക്കിപ്പട. പോലീസ്സ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസ്സുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് കാക്കിപ്പട.

കുടുംബ പ്രേക്ഷകര്‍ക്ക് ഒരു ക്രിസ്തുമസ്സ് വിരുന്നായി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തില്‍ നിരഞ്ജ് മണിയൻ പിള്ള രാജു,, അപ്പാനി ശരത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ – സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണം
പ്രശാന്ത് കൃഷ്ണ.
സംഗീതം – ജാസി ഗിഫ്റ്റ്.
എഡിറ്റിംഗ് ബാബു രത്നം.
കലാസംവിധാനം സാബുറാം.
മേക്കപ്പ് പ്രദീപ് രംഗൻ.
കോസ്റ്റ്യും ഡിസൈൻ ഷിബു പരമേശ്വരൻ.
നിശ്ചല ഛായാഗ്രഹണം അജി മസ്ക്കറ്റ്.
നിർമ്മാണ നിർവ്വഹണം
എസ്.മുരുകൻ.പി ആർ ഒ
വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.
മാർക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ് ) ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും.

Continue Reading

Trailer and Teaser

ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ ! പുതിയ ടീസറുമായി ഷെഫീക്കിന്റെ സന്തോഷം നാളെ മുതൽ തീയേറ്ററുകളിൽ..

Published

on

ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ ! പുതിയ ടീസറുമായി ഷെഫീക്കിന്റെ സന്തോഷം നാളെ മുതൽ തീയേറ്ററുകളിൽ..

 

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം “ഷെഫീക്കിന്‍റെ സന്തോഷം” ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതിന്റെ പിന്നെ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അയാളുടെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി.

 

നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന “ഷെഫീക്കിന്‍റെ സന്തോഷം” പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. കൂടാതെ മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ, ഉണ്ണി നായർ, വിപിൻ കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്.

 

സംഗീത സംവിധാനം- ഷാൻ റഹ്‍മാന്‍. ഛായാഗ്രഹണം- എൽദോ ഐസക്, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള,. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്, പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

Continue Reading

Trailer and Teaser

ഇത്തവണ ഒരു കലക്ക് കലക്കും ! ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

Published

on

ഇത്തവണ ഒരു കലക്ക് കലക്കും ! ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ അനൂപ് പന്തളം തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം നവംബർ 25നാണ് തിയറ്ററിലെത്തുന്നത്.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, മേക്കപ്പ് അരുൺ ആയൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ രാജേഷ് പി എം, കളറിസ്റ്റ് വിവേക് നായർ.

ചിത്രത്തിലെ ഉണ്ണി മുകുന്ദൻ ആലപിച്ച വീഡിയോ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ഖൽബിലെ ഹൂറി എന്ന ഗാനമാണ് അണിയറ പ്രവർത്തകതർ പുറത്തുവിട്ടത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.

Continue Reading

Recent

Film News4 hours ago

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി കമലഹാസൻ ചിത്രമായ...

Film News8 hours ago

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ...

Uncategorized11 hours ago

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ്...

Film News13 hours ago

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി 2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ...

Film News14 hours ago

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു !

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു ! ‘പുഷ്പ 2’ ന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിലെ റാമോജി ഫിലിം...

Film News1 day ago

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും...

Film News1 day ago

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് !

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് ! ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ്...

Film News2 days ago

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു !

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു ! എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന...

Film News2 days ago

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുഗ് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും...

Film News2 days ago

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി !

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി ! വീണ്ടുമൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ജനപ്രിയ താരമായ നിവിൻപോളി....

Trending