Trailer and Teaser
വിനീത്-ദിവ്യ പിള്ള ചിത്രം സൈമൺ ഡാനിയലിന്റെ ട്രെയിലർ തരംഗമാവുന്നു!

വിനീത്-ദിവ്യ പിള്ള ചിത്രം സൈമൺ ഡാനിയലിന്റെ ട്രെയിലർ തരംഗമാവുന്നു!
വിനീത് കുമാർ , ദിവ്യ പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും നിർമാണവും നടത്തി സാജൻ ആന്റണി ചായഗ്രഹണം, സംവിധാനം ചെയ്യുന്ന സൈമൺ ഡാനിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ പോയ മരമാണ് പുറത്തിറങ്ങിയത്. ഇതിനോടകം തന്നെ ട്രെയിലർ യൂട്യൂബിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
സ്റ്റൈലിഷ് ലുക്കിലാണ് സാജന് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് കുമാര്‍ എത്തുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. സാജന് ആന്റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ജോണറാണ് എന്നാണ് ട്രെയിലറിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. ഹൊററും ട്രഷർ ഹണ്ടും ത്രില്ലറും സമനിപ്പിച്ച ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുകയാണ് .മൈഗ്രസ്സ് പ്രൊഡക്ഷന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും വരുണ്‍ കൃഷ്ണ സംഗീത സംവിധാനവും.
Trailer and Teaser
ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം
സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി.
സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ തീയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
Trailer and Teaser
“ഒരു ഗെയിം ഓഫ് ത്രോൻസ് ലൈൻ” കിടിലം ട്രെയ്ലറുമായി തീർപ്പ് !

“ഒരു ഗെയിം ഓഫ് ത്രോൻസ് ലൈൻ” കിടിലം ട്രെയ്ലറുമായി തീർപ്പ് !
രതീഷ് അമ്പാട്ട് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം തീർപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.
പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് അമ്പാട്ടാണ് . ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്.
സിദ്ദിഖ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് തീർപ്പ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും മുരളി ഗോപിയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.
Trailer and Teaser
സ്ത്രീകളെ ബഹുമാനിക്കണ്ടടോ അപമാനിക്കാതെ ഇരുന്നൂടെ. പാപ്പന്റെ പുതിയ ടീസർ എത്തി

സ്ത്രീകളെ ബഹുമാനിക്കണ്ടടോ അപമാനിക്കാതെ ഇരുന്നൂടെ. പാപ്പന്റെ പുതിയ ടീസർ എത്തി
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായ എത്തിയ ചിത്രം പാപ്പൻ തിയേറ്ററുകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ രണ്ടാഴ്ചകൾ കൊണ്ട് ചിത്രം 20 കോടി ക്ലബ്ബിൽ കയറിയിരുന്നു. ചിത്രത്തിൻറെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് സ്ക്രീനിലെത്തുകയാണ് പാപ്പനിൽ. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്.
ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും ‘കെയർ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർ.ജെ.ഷാനാണ്. സണ്ണി വെയ്ൻ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരും ചിത്രത്തിലുണ്ട്.
-
Film News5 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video5 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News6 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News5 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 weeks ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News6 days ago
25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ
-
Film News1 month ago
പുഷ്പ ടീമുമായി ഫഹദ് തെറ്റി ! ഫഹദിന്റെ റോളിൽ ഇനി വിജയ് സേതുപതി