Connect with us

Video

തക തക തക മിന്നലിനാൽ തേങ്ങാ വെട്ടാൻ പറ്റില്ല ! തകർപ്പൻ വരികളുമായി വലിമൈ മലയാളം ഗാനം എത്തി

Published

on

തക തക തക മിന്നലിനാൽ തേങ്ങാ വെട്ടാൻ പറ്റില്ല ! തകർപ്പൻ വരികളുമായി വലിമൈ മലയാളം ഗാനം എത്തി

അജിത് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് വലിമൈ. ബോണി കപൂർ നിർമ്മിച്ച എച്ച്.വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. റിലീസ് ചെയ്ത തിയേറ്ററുകളിൽ നിന്ന് മാത്രമായി 200 കോടി രൂപയോളമാണ് ചിത്രം കളക്ട് ചെയ്തത്.

 

പോയവാരം ആണ് ചിത്രം ഒ.ടി.ടി റിലീസായി പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സീ ഫൈവിൽ സംപ്രേക്ഷണം ആരംഭിച്ചത്. തമിഴിന് പുറമേ കന്നഡ മലയാളം തെലുങ്ക് ഹിന്ദി ഭാഷകളിൽ ആണ് ചിത്രം നടക്കുന്നത്.

ചിത്രത്തിൻറെ മലയാളം പതിപ്പിനും സി ഫൈവിൽ കാഴ്ചക്കാർ ഏറെയാണ്. ചിത്രത്തിലെ ഗാനമായ “നാങ്ക വേറെ മാതിരി”-യുടെ മലയാളം പതിപ്പും പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടുകയാണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരുന്നത്.

 

കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ ‘വലിമൈ’ ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തിയതിയപ്പോള്‍ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള ‘വലിമൈ’യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

 

Songs

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

Published

on

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം “ടട്ട ടട്ടര” മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ ആണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈൽ കോയ ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ഫാത്തിമയുടെ അന്നൗൺസ്‌മെന്റോടുകൂടെയാണ് പാട്ട് തുടങ്ങുന്നത്. മനു സി കുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

 

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഓ -പ്രതീഷ് ശേഖർ.

Continue Reading

Video

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

Published

on

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സൂപ്പർസ്റ്റാർ കൃഷ്ണയുടെ ചിത്രമായ മൊസഗല്ലാക്കു മൊസഗഡുവിന്റെ റി റിലീസ് പ്രദർശിപ്പിച്ച സുദർശൻ തീയേറ്ററിൽ നടന്നു. ഇത്തരത്തിലൊരു ആഘോഷം മഹേഷ് ബാബു ആരാധകർക്കിടയിൽ വൻ വരവേൽപ്പാണ് ഉയർത്തിയിരിക്കുന്നത്.

“ഗുണ്ടുർ കാരം” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഹൈലി ഇൻഫ്ലാമ്മബിൾ എന്ന ക്യാപ്‌ഷനോടെയാണ് ടൈറ്റിൽ വരുന്നത്. ടൈറ്റിലും ക്യാപ്‌ഷനും ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ്. കയ്യിൽ ഒരു വടിയുമായി മാസ് ഡയലോഗ് പറഞ്ഞുകൊണ്ട് രണ്ട് തീപ്പെട്ടി കൊണ്ട് ബീഡി കത്തിക്കുകയും ചെയ്യുന്ന മഹേഷ് ബാബുവിന്റെ മാസ്സ് രംഗം സ്‌ക്രീൻ പ്രസൻസ് കൊണ്ടും സ്റ്റൈൽ ലുക്ക് കൊണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പിഎസ് വിനോദിന്റെ ക്യാമറയും എസ് തമന്റെ മ്യുസിക്കും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് വല്ലാത്ത ഊർജമാണ് നൽകുന്നത്. മഹേഷ് ബാബുവിന് പുതിയൊരു ട്രാൻസ്ഫോർമേഷൻ നൽകുകയാണ് സംവിധായകൻ ത്രിവിക്രം.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നും നാഗ വംശിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. പി ആർ ഒ – ശബരി

Continue Reading

Trailer and Teaser

ഒരു മോളിവുഡ് സംഭവം ! ദൃശ്യ വിസ്മയത്തിൽ ബ്രഹ്മാണ്ഡമായി അജയന്റെ രണ്ടാം മോഷണം ടീസർ എത്തി

Published

on

ഒരു മോളിവുഡ് സംഭവം ! ദൃശ്യ വിസ്മയത്തിൽ ബ്രഹ്മാണ്ഡമായി അജയന്റെ രണ്ടാം മോഷണം ടീസർ എത്തി

ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എ.ആർ.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണത്തിന്റെ) ടീസർ പുറത്തിറങ്ങി. ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷനാണ് ടീസർ പുറത്തിറക്കിയത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. പൂർണമായും 3 ഡിയിൽ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായി പുറത്ത് വരും.

അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ 35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, മാർക്കറ്റിങ് ഡിസൈനിംഗ് പപ്പറ്റ് മീഡിയ, വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

Continue Reading

Recent

Film News5 hours ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News8 hours ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News10 hours ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs11 hours ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News11 hours ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News13 hours ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 day ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Film News2 days ago

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ

മലയാളത്തിൽ ഇനി വെബ് സീരീസ് കാലം ! നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പുതിയ വെബ് സീരീസിൽ സുരാജും പ്രശാന്തും ഷാജോണും പ്രധാന വേഷങ്ങളിൽ കോവിഡ് മഹാമാരിക്ക്...

Film News3 days ago

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത്

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്ന ആദ്യ ചിത്രം “ദി ഇന്ത്യ ഹൗസ്”; മോഷൻ വീഡിയോ പുറത്ത് രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ...

Film News4 days ago

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം…

“ഡാൻസ് പാർട്ടി”യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം… ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവർ പ്രൊഡ്യൂസ്...

Trending