Connect with us

Video

അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്

Published

on

അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. ദേവയാനം എന്ന സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

 

നടി മാളവിക മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു . നിത്യ പ്രമോദിന്റെ മേക്കപ്പിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫർ.

ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിനിലും മാളവിക മേനോൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്.
മോഹൻലാലിന്റെ ആറാട്ടിലും മമ്മൂട്ടിച്ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്. പാപ്പൻ, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങി നിരവധി ചിത്രങ്ങളാണ് മാളവികയുടേതായി റിലീസിനൊരുങ്ങുന്നത്.

 

Video

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം

Published

on

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം

മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ സുപരിചിതനായ സന്തോഷ് വർക്കിക്ക് തീയറ്റർ പരിസരത്ത് വച്ച് ക്രൂരമർദ്ദനം. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ആയിരുന്നു സംഘര്‍ഷം. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ്
‘വിത്തിന്‍ സെക്കന്‍ഡ്സ്’. വിജേഷ് പി. വിജയന്‍ ആണ് സംവിധാനം.

എറണാകുളത്തെ ഇടപ്പള്ളി വനിത-വിനീത തിയറ്ററിലാണ് സംഭവം നടന്നത്. ചിത്രം മുഴുവനായും കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞതിനാണ് കയ്യേറ്റമുണ്ടായത്.സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററില്‍ നിന്ന് ഇറങ്ങി. തുടർന്ന് സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. പുറത്തിറങ്ങിയ സന്തോഷ് ചിത്രത്തെക്കുറിച്ച് റിവ്യൂ പറയാൻ തുടങ്ങിയതോടെ പരിസരത്ത് കൂടി നിന്നവർ എതിർക്കുകയും പിന്നീട് വാക്കു തർക്കത്തിൽ സന്തോഷ് വർക്കിയെ മർദ്ദിക്കുവാൻ തയ്യാറെടുക്കുകയും ആയിരുന്നു.

 

 

Continue Reading

Songs

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

Published

on

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം “ടട്ട ടട്ടര” മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ ആണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈൽ കോയ ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ഫാത്തിമയുടെ അന്നൗൺസ്‌മെന്റോടുകൂടെയാണ് പാട്ട് തുടങ്ങുന്നത്. മനു സി കുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

 

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഓ -പ്രതീഷ് ശേഖർ.

Continue Reading

Video

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

Published

on

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സൂപ്പർസ്റ്റാർ കൃഷ്ണയുടെ ചിത്രമായ മൊസഗല്ലാക്കു മൊസഗഡുവിന്റെ റി റിലീസ് പ്രദർശിപ്പിച്ച സുദർശൻ തീയേറ്ററിൽ നടന്നു. ഇത്തരത്തിലൊരു ആഘോഷം മഹേഷ് ബാബു ആരാധകർക്കിടയിൽ വൻ വരവേൽപ്പാണ് ഉയർത്തിയിരിക്കുന്നത്.

“ഗുണ്ടുർ കാരം” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഹൈലി ഇൻഫ്ലാമ്മബിൾ എന്ന ക്യാപ്‌ഷനോടെയാണ് ടൈറ്റിൽ വരുന്നത്. ടൈറ്റിലും ക്യാപ്‌ഷനും ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ്. കയ്യിൽ ഒരു വടിയുമായി മാസ് ഡയലോഗ് പറഞ്ഞുകൊണ്ട് രണ്ട് തീപ്പെട്ടി കൊണ്ട് ബീഡി കത്തിക്കുകയും ചെയ്യുന്ന മഹേഷ് ബാബുവിന്റെ മാസ്സ് രംഗം സ്‌ക്രീൻ പ്രസൻസ് കൊണ്ടും സ്റ്റൈൽ ലുക്ക് കൊണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പിഎസ് വിനോദിന്റെ ക്യാമറയും എസ് തമന്റെ മ്യുസിക്കും മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന് വല്ലാത്ത ഊർജമാണ് നൽകുന്നത്. മഹേഷ് ബാബുവിന് പുതിയൊരു ട്രാൻസ്ഫോർമേഷൻ നൽകുകയാണ് സംവിധായകൻ ത്രിവിക്രം.

ഹാരിക ആൻഡ് ഹസിൻ ക്രിയേഷൻസിന്റെ ബാനറിൽ എസ് രാധാകൃഷ്ണ ( ചൈന ബാബു)നും നാഗ വംശിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഫാമിലി ഇമോഷൻസ് ചേർന്നുള്ള മാസ്സ് ആക്ഷൻ എന്റർടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ജോൺ എബ്രഹാം, ശ്രിലീല, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗംഭീര അഭിനേതാക്കളും മികച്ച അണിയറപ്രവർത്തകരും ചിത്രത്തിന് വേണ്ടി ഒരുമിക്കും. ദേശീയ അവാർഡ് ജേതാവായ നവിൻ നൂലി എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ എ എസ് പ്രകാശ് കലാസംവിധാനം നിർവഹിക്കുന്നു. പി ആർ ഒ – ശബരി

Continue Reading

Recent

General4 days ago

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം...

Film News6 days ago

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ്

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ് കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ...

Video6 days ago

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ സുപരിചിതനായ സന്തോഷ്...

Film News6 days ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News7 days ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News7 days ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs7 days ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News7 days ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News7 days ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 week ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Trending