Connect with us

General News

വിഷു കഴിഞ്ഞാലും ആളുകൾ കൈനീട്ടം ചോദിക്കുന്ന അവസ്ഥ, നന്ദിയുണ്ട് – സുരേഷ് ഗോപി

Published

on

വിഷു കഴിഞ്ഞാലും ആളുകൾ കൈനീട്ടം ചോദിക്കുന്ന അവസ്ഥ, നന്ദിയുണ്ട് – സുരേഷ് ഗോപി

വിഷുക്കൈനീട്ട വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ബി.ജെ.പി. എം.പിയും നടനുമായ സുരേഷ് ഗോപി. ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങൾ മാറുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകൾ കാരണം വിഷു കഴിഞ്ഞാലും ജനങ്ങൾ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഇതിൽ നന്ദിയുണ്ടെന്നും സുരേഷ് ഗോപി പരിഹസിച്ചു.

കുരുന്നുകൾക്ക് വിഷുക്കൈനീട്ടം നൽകിയത് രസിക്കാത്തത് ചൊറിയൻ മാക്രിക്കൂട്ടങ്ങൾക്കാണെന്നും നന്മ മനസ്സിലാക്കാൻപറ്റാത്ത മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നും കഴിഞ്ഞ ദിവസം വിമർശനങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു.

കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകുന്നതും പണം വാങ്ങിയശേഷം സ്ത്രീകൾ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്.. ഇതിൽ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ക്ഷേത്രത്തിലെത്തുന്നവർക്ക് നൽകാനായി മേൽശാന്തിമാർക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയതും നേരത്തെ വിവാദമായിരുന്നു.

General News

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

Published

on

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട് മനുഷ്യ സമൂഹങ്ങൾ ഉണ്ടെന്ന് ലോകത്തോട് പലരും പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ വെളിപ്പെടുത്തലുകളുടെ പരിഹാസങ്ങൾക്കും പ്രയാതങ്ങൾക്കും മുന്നിൽ മുന്നിൽ പോരാടി അതിജീവിച്ചുകൊണ്ട് അവരുടെ തന്നെ മുന്നിൽ താനും ഒരു ശരിയാണെന്ന് പറഞ്ഞു നിന്നവരെയും കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പോരാട്ടങ്ങൾക്കൊടുവിലെ അടയാളപ്പെടുത്തലിന്റെ മുഖമായി മാറുകയാണ് മലയാളിയായ പദ്മ ലക്ഷ്മി.

ട്രാൻസ്ജെൻറ്റ് കമ്മ്യൂണിറ്റിയിൽ നിന്നും ആദ്യമായി കേരളത്തിലെ 80,000ത്തിലധികം മുകളിൽ വരുന്ന അഭിഭാഷകർക്കിടയിലക്ക് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ടിരിക്കുന്നത് എറണാകുളം സ്വദേശിയായ പത്മ ലക്ഷ്മി. നിയമ മന്ത്രിയായ പി രാജീവൻ ഉൾപ്പെടെയുള്ളവർ പത്മയുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെ എപ്പോഴും കഠിനമായ നേട്ടമാണ് ‘ എന്ന് പറഞ്ഞുന്മൊണ്ടാണ് പത്മ ലക്ഷ്മിക്ക് രാജീവ് അഭിനന്ദങ്ങൾ അറിയിച്ചത്. ”

വീട്ടിൽ നിന്നുമാണ് തൻ്റെ സത്വത്തെ ആദ്യം അഗീകരിച്ചത് എന്നും, അവരുടെ പിന്തുണ കൊണ്ടു കൂടിയാണ് ഈ നേട്ടത്തിൽ എത്താൻ സാധിച്ചത് എന്നും
അനീതി അനുഭവിച്ചവർക്ക് വേണ്ടിയും അസമത്വത്തിനെതിരെയും അവരുടെ ശബ്ദമായി മാറുവാൻ ആണ് ഇനി താൻ നിയമം ഉപയോഗിക്കുന്നത് എന്നും ജാങ്കോ സ്പേസിന് വേണ്ടി നൽകിയ അഭിമുഖത്തിൽ പത്മലക്ഷ്മി പറയുന്നു.
പിന്നിട്ട വഴികളെക്കുറിച്ചും നടക്കേണ്ട പാതകളെ കുറിച്ചും പത്മ ലക്ഷ്മിയുടെ വാക്കുകൾ കാണാം

 

 

 

 

Continue Reading

General News

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

Published

on

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിൽ, റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു, ഗുരുതര പരുക്കുകളോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Continue Reading

General News

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

Published

on

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

 

ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്താവള പൊലീസ് വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും തുടർ നടപടികൾ. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു.

Continue Reading

Recent

Film News20 hours ago

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി...

Film News1 day ago

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ ! മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ...

Songs1 day ago

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ”...

Trailer and Teaser1 day ago

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി...

Gallery2 days ago

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR...

Film News2 days ago

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ –...

Film News2 days ago

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി മലയാളികളുടെ പ്രിയതാരം ഇന്നസെൻ്റിൻ്റെ വേർപാടിന്റെ നൊമ്പരത്തിലാണ് മലയാള...

Film News3 days ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം...

Film News3 days ago

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ !

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ ! നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) കഴിഞ്ഞദിവസം രാത്രിയാണ് മലയാളികളെ വിട്ടു പിരിഞ്ഞത്. കൊച്ചിയിലെ വിപിഎസ് ലേക്...

Film News3 days ago

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ്

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ് തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ശങ്കർ രാംചരൻ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി...

Trending