Cricket
മത്സര ശേഷം ജഡേജയോട് മലയാളം പറഞ്ഞു സഞ്ജു സാംസൺ ! വൈറലായി വീഡിയോ

മത്സര ശേഷം ജഡേജയോട് മലയാളം പറഞ്ഞു സഞ്ജു സാംസൺ ! വൈറലായി വീഡിയോ
മലയാളികൾ ഏറെ വർഷങ്ങളായി കാത്തിരുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ജേഴ്സിയിൽ സഞ്ജു സാംസൺ കഴിഞ്ഞദിവസം അയർലണ്ടിനെതിരെ നടന്ന 20 മത്സരത്തിൽ കാഴ്ചവച്ചത്. സഞ്ജുവിന്റെ കളി കാണാൻ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ
വലിയ പിന്തുണ ഗ്യാലറയില്‍ നിന്ന് സഞ്ജുവിന് ലഭിച്ചു. 9 ഫോറും നാല് സിക്‌സുമായി ആരാധകരുടെ മനസ്സ് നിറയ്ക്കാൻ സഞ്ജുവിനായി. മത്സര ശേഷം സഞ്ജു സോണി ചാനലിനോട് സംസാരിക്കവെ അവതാരകനായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയുണ്ടായിരുന്നു. മലയാളം അത്യാവശം വശമുള്ള അജയോട് മലയാളത്തില്‍ സഞ്ജു സംസാരിച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഇന്ത്യക്കായി തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ സഞ്ജുവിന് അഭിനന്ദനങ്ങള്‍, സെഞ്ച്വറി നേടാനാവാത്തതില്‍ നിരാശയുണ്ടോ’ എന്നാണ് അജയ് സഞ്ജുവിനോട് ചോദിച്ചത്. ഇതിന് സഞ്ജുവിന്റെ ആദ്യ മറുപടി മലയാളത്തിലായിരുന്നു. ‘അജയ് ഭായ് നമസ്‌കാരം, സുഖമാണോ?’, എന്നായിരുന്നു മലയാളത്തില്‍ സഞ്ജു ചോദിച്ചത്. ‘എനിക്ക് സുഖമാണ്. അവിടെ സുഖമാണോ?’ എന്നാണ് അജയ് ചോദിച്ചത്. സുഖമാണെന്ന് മറുപടി നല്‍കിയ സഞ്ജു ഇനിയും മലയാളത്തില്‍ സംസാരിച്ചാല്‍ ആര്‍ക്കും പിടികിട്ടില്ലെന്ന് പറഞ്ഞ് ഇംഗ്ലീഷില്‍ മറുപടി നല്‍കുകയായിരുന്നു.
എന്തായാലും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നേരത്തെ ടോസിടാന്‍ വന്ന ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയോട് ടീമിലെ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ റുതുരാജിന് പകരം സഞ്ജു സാംസണ് ഉണ്ടെന്ന് ഹര്‍ദിക് പറഞ്ഞു. വലിയ ആരവത്തോടെയാണ് ഗ്യാലറി ഈ മാറ്റത്തെ വരവേറ്റത്. സഞ്ജുവിനെ ഇഷ്ടപ്പെടുന്നവര്‍ ഇവര്‍ ഏറെയുണ്ടെന്നാണ് കരുതുന്നതെന്നാണ് ഹര്‍ദിക് ഇതിനോട് പ്രതികരിച്ചത്.

Cricket
ഈ സമയവും കടന്ന് പോകും ശക്തമായി ഇരിക്കുക ! കൊഹ്‌ലിക്ക് പിന്തുണയുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ

ഈ സമയവും കടന്ന് പോകും ശക്തമായി ഇരിക്കുക ! കൊഹ്‌ലിക്ക് പിന്തുണയുമായി പാക്കിസ്ഥാൻ ക്യാപ്റ്റൻ
വിരാട് കോഹ്‌ലിയുടെ തന്റെ കരിയറികെ മോശം പ്രകടനം തുടരുമ്പോൾ പിന്തുണയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം രംഗത്തെത്തി.
ഇംഗ്ളണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പരുക്ക് കാരണം കോഹ്‌ലിക്ക് രണ്ടാം മത്സരത്തിൽ 16 റൺസ് മാത്രമാണ് നേടാനായത്, ലോർഡ്‌സിൽ ഇന്ത്യ 100 റൺസിന് പരാജയപ്പെട്ടു. വിരാട് കോഹ്‌ലിയിൽ നിന്നും ഒരു സെഞ്ചുറി കാണാതായിട്ട് ഇപ്പോൾ 77 ഇന്നിംഗ്സുകൾ കഴിഞ്ഞിരിക്കുകയാണ്.
കൊഹ്ലിയുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് കപിൽദേവ് അടക്കം പല ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തിയിരുന്നു.
നിലവിൽ ഇൻറർനാഷണൽ ക്രിക്കറ്റിൽ മികച്ച ഫോമിൽ തുടങ്ങുന്ന ബാബർ അസം തന്റെ ഓഫീഷ്യൽ ട്വിറ്റർ വഴിയാണ് വിരാട് കോലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
This too shall pass. Stay strong. #ViratKohli pic.twitter.com/ozr7BFFgXt
— Babar Azam (@babarazam258) July 14, 2022
” ഈ സമയവും കടന്നു പോകും, ശക്തനായി തന്നെ ഇരിക്കുക” എന്ന അടിക്കുറിപ്പോടുകൂടിയാണ് ബാബർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ട് ഏകദിനത്തിന് മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പിന്തുണയും കോഹ്‌ലിക്ക് ലഭിച്ചിരുന്നു.
“ഒരാൾ ഇത്രയും കാലം തുടർച്ചയായി സ്‌കോർ ചെയ്യുമ്പോൾ, ഒന്നോ രണ്ടോ പരമ്പരകളിലോ ഒന്നോ രണ്ടോ വർഷങ്ങളിലോ സ്‌കോർ ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ സംഭാവനയെ നമുക്ക് അവഗണിക്കാനാവില്ല.
വിരാട് കോഹ്‌ലിയുടെ പ്രാധാന്യം ഞങ്ങൾക്കറിയാം. വിദഗ്ധർക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ എല്ലാ അവകാശവുമുണ്ട്, പക്ഷേ ഞങ്ങൾക്ക് ഈ കാര്യങ്ങൾക്ക് ചെവി കൊടുക്കാറില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
Cricket
ക്രിക്കറ്റ് താരം ബേസിൽ തമ്പിയുടെ വിവാഹ വേദിയിൽ കലക്കൻ ഡാൻസുമായി പെപ്പെ

ക്രിക്കറ്റ് താരം ബേസിൽ തമ്പിയുടെ വിവാഹ വേദിയിൽ കലക്കൻ ഡാൻസുമായി പെപ്പെ
മലയാളി ക്രിക്കറ്റ് താരം വിവാഹിതനായി. സ്നേഹയാണ് വധു. ബേസിൻ തമ്പിയുടെ ജന്മനാടായ പെരുമ്പാവൂരിൽ വച്ചായിരുന്നു ആർഭാടപൂർവ്വം വിവാഹം ഇന്ന് നടന്നത്. മലയാള സിനിമയിലെയും ക്രിക്കറ്റിലെയും പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മലയാളി യുവതാരം ആന്റണി വർഗീസ് പെപ്പയുടെ വിവാഹ വേദിയിലെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വേദിയിലെത്തി നൃത്തം ചെയ്തായിരുന്നു സുഹൃത്തായ ബേസിലിന്റെ വിവാഹം കൂട്ടുകാരും ആഘോഷിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഓൺലൈൻ റൈഡേഴ്‌സിന് വേണ്ടി ആൻറണി വർഗീസ് ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് താരമാണ് ബേസിൽ തമ്പി.
Cricket
മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി

മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി
മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പി വിവാവിതനായി. ഇന്ന് കൊച്ചിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് വേണ്ടിയാണ് ബേസിൽ തമ്പി കളിക്കുന്നത്. യോഹന്നാനും ശ്രീശാന്തിനും സഞ്ജു സാം ശേഷം ഇന്ത്യൻ ജേഴ്സിയിൽ മലയാളികൾ പ്രതീക്ഷിക്കുന്ന താരം കൂടിയാണ് ബെയ്സിൽ തമ്പി.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം