Reviews
വയസ് റിവേഴ്സ് ഗിയറിൽ ആണെങ്കിൽ അഭിനയം ടോപ്പ് ഗിയറിലാണ് ! പ്രേക്ഷകരും നിരൂപകരും ആഘോഷമാക്കുന്ന റോഷാക്ക്

വയസ് റിവേഴ്സ് ഗിയറിൽ ആണെങ്കിൽ അഭിനയം ടോപ്പ് ഗിയറിലാണ് ! പ്രേക്ഷകരും നിരൂപകരും ആഘോഷമാക്കുന്ന റോഷാക്ക്
മമ്മൂട്ടി ചിത്രമായ റോഷാക്ക് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രേക്ഷകരിൽ നിന്നും നിരൂപകരത്തിൽ നിന്നും ഒരുപോലെ ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുവരുന്നത്. മിഥുൻ വിജയകുമാരി പങ്കുവെച്ച ചിത്രത്തിൻ്റെ ആസ്വാദന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമാവുകയാണ്.റോഷാക്കിനെ കുറിച്ച് മിഥുൻ വിജയകുമാരി പങ്കുവെച്ച റിവ്യൂ വായിക്കാം…
ഇനിയൊന്നും ബാക്കിയില്ല, നിങ്ങൾ തന്നെ രാജാവ് എന്ന് ആരാധകരും പ്രേക്ഷകരും അലറി വിളിച്ച്, ആരാധിച്ച് കിരീടം നീട്ടുമ്പോഴും, സ്വതസിദ്ധമായ ചിരിയോടെ “ദാ, ഇതുകൂടിയൊന്നു നോക്കൂ” എന്ന് നിശബ്ദമായി പറഞ്ഞ്, ഒരു രണ്ടര മണിക്കൂർ കൂടി ആൾക്കൂട്ടത്തെ നിശ്ശബ്ദരാക്കി നിർത്തി, വീണ്ടും പഴയതിനെക്കാൾ ഇരട്ടി ഒച്ചയിൽ അലർച്ചയിടാൻ പാകത്തിൽ മഹേന്ദ്രജാലം സൃഷ്ടിക്കുന്ന ഒരു നടനുണ്ട് ഇങ്ങ് ഈ കൊച്ചു കേരളത്തിൽ. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്നൊക്കെ കുറച്ചധികം അസൂയയോടെ പറയുന്ന ആൾക്കാരോട് അഭിനയത്തിൽ ഇന്നും ഞാൻ ടോപ് ഗിയറിൽ തന്നെയാണ്, അതിനൊരു കാലയളവിന്റെ ഔദാര്യം വേണ്ട എന്ന് തന്റെ പ്രകടനത്തിലൂടെ ആ നടൻ വീണ്ടും വീണ്ടും കാണിച്ചു തരുന്നു. അതുകൊണ്ടു തന്നെയാകണം അത്യധികം നൊസ്റ്റാൾജിയയുടെ മേമ്പൊടി പൊതിഞ്ഞ “വിന്റേജ്” എന്ന ജാമ്യം ആ നടന് തമാശയായി വിശേഷണം നൽകാൻ ഒരു സാദാ പ്രേക്ഷകൻ പോലും മുതിരാത്തത്. മമ്മൂട്ടി എന്നത് വേറുമൊരു നടന്റെ പേരല്ല, കാലാകാലം ഒഴുക്കിനെതിരെ വീണ്ടും വീണ്ടും ഒറ്റയ്ക്ക് നിന്ന് കുത്തൊഴുക്കാൽ ഉരഞ്ഞുരഞ്ഞ് മൂർച്ചയേറിയ അതിമാരകമായ ആയുധത്തിന്റെ പേര് കൂടിയാണ്. ഈ വർഷം പ്രേക്ഷകർ കണ്ട ആ ആയുധത്തിന്റെ കൃത്യമായ പ്രയോഗമാണ് “റോഷാക്ക്”.
ഏതൊരു ത്രില്ലർ മൂവിയ്ക്കും തുടക്കത്തിൽ തുന്നിച്ചേർത്തു വയ്ക്കാൻ കഴിയുന്ന പത്തുമിനിറ്റാണ് “റോഷാക്ക്” എന്ന സിനിമ പ്രേക്ഷകന് സ്റ്റാർട്ടർ പായ്ക്ക് ആയി നൽകുന്നത്. അതിന് ശേഷം പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നതിന് അപ്പുറം എങ്ങനെയൊക്കെയാണ് അവ സംഭവിക്കാൻ പോകുന്നത് എന്ന മെയിൻ കോഴ്‌സ് ആണ് പ്രേക്ഷകനെ തീയറ്റർ സീറ്റിൽ നിവർത്തിയിരുത്തുന്നത്. അതാകട്ടെ ദൃശ്യവും ശബ്ദവും തമ്മിൽ കടുകിട വ്യത്യാസമില്ലാതെ സിനിമ ആവശ്യപ്പെടുന്ന ഇടങ്ങളിൽ മാത്രം കുറുകിയും തെളിഞ്ഞും നുരഞ്ഞും തല്ലിതെറിച്ചും പ്രേക്ഷകന് അനുഭവേദ്യമാകുന്നുണ്ട്. ഒരു പൂർണ്ണവിരാമമോ ചോദ്യചിഹ്നമോ ബാക്കി വയ്ക്കാതെ, പ്രേക്ഷകന്റെ കാഴ്‌ച ആവശ്യപ്പെടുന്ന ഡയലോഗ് മാത്രം നൽകി, പ്ലോട്ടിലേക്കും കഥാപാത്രങ്ങളിലേക്കും എത്താൻ ഡ്രാമ വിളമ്പി സമയം കളയാതെ, തീർത്തും യാഥാർഥ്യമായ ലോകത്തിൽ കഥയെ വിരിച്ചിടുകയും എന്നാൽ അതേ സമയം അതിൽ ഉൾക്കൊള്ളാൻ കഴിയാത്തവയെ ആകൃതിയ്ക്ക് അനുസരിച്ച് വെട്ടിമാറ്റാതെ വരികൾക്കിടയിലൂടെ തുന്നിച്ചേർത്തു തന്നെയാണ് almost perfect എന്നു വിളിക്കാവുന്ന ഈ തിരക്കഥ സമീർ അബ്ദുൾ ഉരുവാക്കിയിരിക്കുന്നത്. തീർത്തും വാചികമായ ആ സൃഷ്ടിയിൽ തുള്ളികൾ എണ്ണി ശബ്ദവും വെളിച്ചവും ചേർത്ത്, തരി ചോരാതെ, വാടി നിറം കെട്ടി, മണം കളയാതെ അതേപടി സ്ക്രീനിലേക്ക് ഒരു ചിത്രം വരയ്ക്കുന്ന സൂക്ഷ്മതയോടെയും അതേ സമയം തന്നെ ഒരു കാഴ്‌ചക്കാരന്റെ ലാളിത്യത്തോടെയും നിസാം ബഷീർ പാർന്നുവച്ചയിടത്ത് സംവിധാനകലയും പൂർണ്ണമാകുന്നു.
വീണ്ടും പറയാനുള്ളത് മമ്മൂട്ടി എന്ന നടനെപ്പറ്റി തന്നെയാണ്. റോഷാക്കിൽ നെടുനീളൻ സമയവും സ്ഥലവും കയ്യടക്കുന്ന, സിനിമയുടെ വിജയത്തിന് ബാധ്യതയാകുന്ന ഒരു നായകനല്ല മമ്മൂട്ടി, പകരം കഥയ്ക്ക് സഞ്ചരിക്കാൻ തന്റെ ശരീരവും ശബ്ദവും കടം കൊടുത്ത പ്രധാനനടനെന്നു വിളിക്കപ്പെടാവുന്ന ഒരു ദൂതൻ മാത്രമാണ്. ദേവനും അസുരനും മനുഷ്യനെ മൂന്നായി എളുപ്പത്തിൽ വിഭജിക്കാൻ കഴിയുന്ന ഭാവപ്പകർച്ചകൾക് അപ്പുറത്തേക്ക് ഇതിനിടയിലെ വലിയൊരു സ്പെക്ട്രത്തെത്തന്നെ മമ്മൂട്ടിയുടെ ലൂക്ക് ആന്റണി രണ്ടര മണിക്കൂർ കൊണ്ട് പ്രേക്ഷകന് പരിചയപ്പെടുത്തിക്കൊടുക്കാൻ മുതിരുന്നുമുണ്ട്, അതിൽ പിഴവില്ലാതെ ഗംഭീരമായി ജയിക്കുന്നുമുണ്ട്. അതിനൊപ്പം തന്നെ എടുത്തുപറയേണ്ട ഒന്നാണ് മമ്മൂട്ടിയുടെ ശബ്ദം. മുൻപ് പറഞ്ഞ പോലെ “ഈ പ്രായത്തിലും എന്നാ ഒരിതാ” എന്നൊരു തമാശയ്ക്ക് പോലും ഇട കൊടുക്കാതെ ഇടിമുഴക്കമായും സംഗീതമായും മാറ്റി, അഭിനയത്തിന് തന്റെ ശരീരത്തെ വിട്ടുകൊടുത്ത പോലെ തന്നെ ശബ്ദത്തെയും വഴക്കമുള്ള അഭ്യാസിയുടെ കയ്യിലെ ആയുധം പോലെ കാണികളെ അമ്പരപ്പിച്ച് പ്രകമ്പനം സൃഷ്ടിക്കുന്നുണ്ട് റോഷാക്കിൽ. ചിലയിടങ്ങളിൽ കൂടെ അഭിനയിക്കുന്ന അഭിനേതാക്കൾ മമ്മൂട്ടിക്കൊപ്പമെത്തിയ സമയങ്ങളിൽ, അവസാന ശ്രമമെന്നനിലയിൽ സകലശക്തിയുമെടുത്തു തൊഴിക്കുന്ന ഇരയെ കഴുത്തിനു തന്നെ കടിച്ച് കെടുത്തിക്കളയുന്ന വേട്ടമൃഗത്തിന്റെ ക്രൗര്യത്തോടെ, വിശപ്പോടെ, ആർത്തിയോടെ മമ്മൂട്ടിയിലെ നടൻ ഉഗ്രരൂപം പ്രാപിക്കുന്നുണ്ട്. മമ്മൂക്കയുടെ തന്നെ വാചകത്തിൽ പറഞ്ഞാൽ വീണ്ടും വീണ്ടും ഉരച്ചാൽ തിളങ്ങുന്ന പാടവം തന്നെയാണ് ആ നടനുള്ളത്. പറയേണ്ടതോ അഭ്യർഥിക്കേണ്ടതായോ ഉള്ള കാര്യമില്ലന്നറിയാം. എങ്കിലും പറയുകയാണ്. ഇനിയുമിനിയും സ്വയമുരഞ്ഞുരഞ്ഞു വെട്ടിത്തിളങ്ങട്ടെ. ഇരുട്ടിൽ നിൽക്കുന്നവർക്ക് വഴികാട്ടിയുമാകട്ടെ.
എണ്ണം കുറവെങ്കിലും റോഷാക്കിൽ എത്തിയ എല്ലാ നടീനടന്മാരുടെയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം തന്നെ മത്സരിച്ച് ഏറ്റുമുട്ടിയ മൂന്നുപേരെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഒന്നാമത്തേത് ബിന്ദു പണിക്കർ എന്ന നടിയാണ്. സൂത്രധാരനിലെ ദേവുമ്മയ്ക്ക് ശേഷം നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറത്തെ സാധുസ്ത്രീയുടെ മേൽമൂടിയിൽ തീർത്തും അസാധ്യം എന്നു തന്നെ പറയാവുന്ന ഒരു കർത്തവ്യം തന്നെയാണ് അവർ ചെയ്തു വെച്ചിരിക്കുന്നത്. (ഈ റോളിലേക്ക് ബിന്ദു പണിക്കർ എന്ന നടിയെ കാസ്റ്റ് ചെയ്ത തീരുമാനം തന്നെ വിപ്ലവകരമാണ്.) മമ്മൂക്കയുടെ അഭിനയത്തിന് ഉൾക്കരുത്താകുന്ന ശബ്ദം തന്നെയാണ് മമ്മൂക്കയ്ക്ക് എതിരെ ബിന്ദു പണിക്കർ എന്ന നടിയും പ്രയോഗിച്ചിരിക്കുന്നത്. പ്രത്യേകിച്ച് അവസാന അരമണിക്കൂറിൽ സകല കഥാപാത്രങ്ങളെയും താണ്ടി മമ്മൂക്കയുമായി ശരിക്കും അഭിനയത്തിൽ ആര് ജയിക്കുമെന്ന സംശയം കാണികളിൽ ജനിപ്പിക്കും വിധം തന്നെ മല്ലയുദ്ധം നടത്തുന്നുണ്ട് അവരുടെ കഥാപാത്രം. അതും മറ്റൊരു നടിയെക്കൊണ്ടും കഴിയാത്ത വിധം, ഒന്നു കൂടി അടിവരയിട്ടു പറയുന്നു, മറ്റൊരു നടിയെക്കൊണ്ടും കഴിയാത്ത വിധം തന്നെ തന്റെ പ്രതിഭ എന്തെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട് റോഷാക്കിലെ ബിന്ദു പണിക്കർ.
രണ്ടാമത്തേത് ഷറഫുദ്ധീൻ എന്ന നടനാണ്. വരത്തനാണ് ഇന്നലെ വരെ ഷറഫുദ്ധീൻ എന്ന നടന്റെ അങ്ങേയറ്റമെന്ന നിലയിൽ പ്രേക്ഷകൻ കണ്ടതെങ്കിൽ അതിലും കുറഞ്ഞ സമയം കൊണ്ട് ആലങ്കാരികതകൾ ഒട്ടുമില്ലാതെ റോഷാക്കിൽ നിറഞ്ഞാടുന്നുണ്ട് ഷറഫുദ്ധീൻ. തീരെ അലസമായ നടപ്പിലും ഇരുപ്പിലും സംസാരത്തിനുമപ്പുറം കഥാപാത്രമായി മാറി പ്രധാനടന് വെല്ലുവിളിയുയർത്തി തന്നെ പൊരുതിക്കയറുന്നുണ്ട് ഷറഫുദ്ധീൻ. അതുകൊണ്ടു തന്നെ പടുകൂറ്റനൊരു ഭാവി അയാളുടെ അഭിനയജീവിതത്തിനുണ്ടെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.
മൂന്നാമത്തെയാൾ ഗ്രെസ് ആന്റണിയാണ്. താൻ അഭിനയിക്കുന്ന ഓരോ സീനിലും താൻ തന്നെയാകണം അല്ലെങ്കിൽ താൻ മാത്രമാകണം എന്ന അപാരമായൊരു വാശി ഗ്രെസിന്റെ ഉള്ളിൽ കാണാം. പറഞ്ഞു നിർത്തുന്നയിടത്ത്, അണ വിട്ടു പോകാതെ വൈകാരിക ക്ഷോഭങ്ങളെ ചങ്ങലയ്ക്കിട്ടു നിർത്തി മുഖം കൊണ്ടു മിണ്ടാതെ മിണ്ടുമ്പോഴൊക്കെ അവരെക്കാൾ അനുഭവസമ്പത്തുള്ള ഒരു നടിയായി സ്വയം മാറുന്നുണ്ട് ഗ്രെസ്. ഇനിയും ഗ്രെസിനെ ജൂനിയർ ഉർവശിച്ചേച്ചി എന്നു വിളിക്കരുത്. ഒറ്റയ്ക്ക് വഴിവെട്ടി രാജ്യവും സിംഹാസനവും കിരീടവും തീർത്ത ഉർവശിയെന്ന നടിയെപ്പോലെ തന്നെ ഗ്രെസ് ആന്റണിയും അവരുടെ പാത തെളിച്ചു തുടങ്ങിയിട്ടുണ്ട്. ബാക്കി കാലം തീരുമാനിക്കട്ടെ.
ടെക്നിക്കൽ സൈഡിൽ ഇത്രത്തോളം കൃത്യതയാർന്ന ഒരു ട്രീറ്റ്‌മെന്റ് ഈ അടുത്ത കാലത്ത് സംഭവിച്ചിട്ടില്ല എന്നു വേണം കരുതാൻ. സിനിമാട്ടോഗ്രാഫി, പശ്ചാത്തലസംഗീതം, എഡിറ്റിംഗ് (നിമിഷ് രവി, മിഥുൻ മുകുന്ദൻ, കിരൺ ദാസ്) എന്നീ മൂന്നു വിഭാഗങ്ങൾ സിനിമയുടെയും കണ്ടിരിക്കുന്ന പ്രേക്ഷകന്റെയും നാഡിമിടിപ്പ് അളന്നു തന്നെയാണ് രൂപകൽപ്പന. ചെയ്തിരിക്കുന്നത്. അത് തീയറ്ററിൽ ഇരിക്കുന്ന ഓരോ പ്രേക്ഷകനും കൃത്യമായ ഇടങ്ങളിൽ എടുത്തുയർത്തുകയും തരിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു തീയറ്റർ എക്സ്പീരിയൻസ് തന്നെ സിനിമ നൂറു ശതമാനം അർഹിക്കുന്നുമുണ്ട്.
റോഷാക്ക് പേര് സൂചിപ്പിക്കും പോലെ രണ്ടിടങ്ങളിലും ഒരേപോലെ പടർന്ന മഷിക്കറ തന്നെയാണ് ഈ സിനിമ. ഇടങ്ങളേതൊക്കെയെന്ന് തിരിച്ചറിയുന്നിടത്ത് ഈ സിനിമ സംസാരം അവസാനിപ്പിക്കുകയും ചെയ്യും, പ്രേക്ഷകൻ ഒരു നിമിഷം നിശ്ശബ്ദനായ ശേഷം കയ്യടി തുടങ്ങുകയും ചെയ്യും.
അവസാനമായി മമ്മൂട്ടി കമ്പനിയെന്ന പ്രൊഡക്ഷൻ ഹൗസിനു ഒരു സലാം വെക്കുന്നു. തന്നിലെ താരമൂല്യത്തെ പ്രകാശിപ്പിക്കും വിധമല്ലാതെ, മൊത്തം സിനിമയുടെ തിളക്കം തന്നെ തിരിച്ചറിഞ്ഞ് സ്വന്തം പ്രൊഡക്ഷൻ കമ്പനിയായി തന്നെ കൈ കൊടുത്തതിന് ഒരു പ്രേക്ഷകന് ഇതല്ലാതെ മറ്റെന്താണ് നൽകാനുള്ളത്.
ഗംഭീര സിനിമയാണ് റോഷാക്ക്. തീയറ്ററിൽ നിന്ന് തന്നെ കാണുക.
Reviews
ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.
2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ തന്നെ പോവുകയാണ്.
എബ്രഹാം ഓസിലറും ബ്രമയുഗവും പ്രമലുവും മഞ്ഞുമ്മൽ ബോയ്സും ഉൾപ്പെട്ട ഹിറ്റ്ലിസ്റ്റിലേക്ക് ഒരു പുതിയ മലയാള ചിത്രം കൂടി. ദുൽഖർ സൽമാൻറെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫയർ ഇൻറർനാഷണൽ നിർമിച്ച ഹക്കീം ഷാജഹാൻ നായകനായ എത്തിയ പുതിയ ചിത്രം കടകൻ ബോക്സ് ഓഫീസിൽ ഒരു വമ്പൻ വിജയമായി മാറുകയാണ്. ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടൈനർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ആദ്യത്തെ കയ്യടി സംവിധായകന്‍ സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ്.
വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കടകന്റെ ഓരോ ഫ്രെയിമുകളും. ചിത്രത്തിൻറെ മുഴുവൻ സമയവും ഉദ്യോഗഭരിതമായി പ്രേക്ഷകരെ സിനിമയിൽ നിലനിർത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പുതുമയുള്ള പ്രമേയവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വാണിജ്യപരമായുള്ള മേക്കിങ്ങുമാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൽ നായകനായി എത്തിയ ഹക്കീം ഷാജഹാന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മലയാള സിനിമയിലേക്ക് പുതിയ ഒരു ആക്ഷൻ നായകനെ ലഭിച്ചിരിക്കുകയാണ് കടകനിലൂടെ പ്രേക്ഷകർക്ക്. ചിത്രത്തിലെ സംഘടന രംഗങ്ങളിൽ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
ഒരു ആക്ഷൻ നായകന് വേണ്ട എല്ലാ ശരീരഘടനയും ശബ്ദ മികവും സ്ക്രീൻ പ്രസൻസും എല്ലാം ഹക്കീമിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ആട് സീരീസ്, പ്രണയവിലാസം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹക്കീം ഷാജഹാന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത മറ്റൊരു ഗംഭീര മേക്കോവർ കൂടിയാണ് കടകൻ.
ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആര്‍ ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.
നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന്‍ സിനിമയിലെത്തുന്നത്. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന്‍ മകന്‍ ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്.ചിത്രത്തില്‍ ഹക്കീമി്‌ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.
മനോഹരമായ ഫ്രെയിമുകൾ നിറച്ചുള്ള
ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും ഒരു ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ വേഗതയും ഉൾക്കൊണ്ട മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തെ സാങ്കേതികപരമായി മുന്നിലെത്തിക്കുന്നു. ഒരു സമയത്ത് മലയാള സിനിമയുടെ വാണിജ്യ ചിത്രങ്ങളിൽ പകരം വെക്കാനില്ലായിരുന്ന ഹിറ്റ് മേക്കർ ഗോപി സുന്ദരന്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ഗംഭീര തിരിച്ചുവരവ് എന്ന നിലയ്ക്കും കടകൻ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിലെ ഇലവേഷൻ സീനുകളിൽ ഗോപി സുന്ദർ നൽകുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകർക്ക് നൽകുന്ന ആവേശം എടുത്തു പറയേണ്ടതാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആകെ തുകയിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ഇത് നല്ല കാലമാണ്. വ്യത്യസ്ത ചട്ടക്കൂടിൽ ഒരുങ്ങുന്ന പരീക്ഷണ ചിത്രങ്ങളും ഒപ്പം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വാണിജ്യ സിനിമകളും പ്രേക്ഷകർ ഒരുപോലെ തിരി കൈകളും നീട്ടി സ്വീകരിക്കുന്നു. അതിൻറെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കടകനും.
Reviews
കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ് ചെയ്തു. ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ രചിച്ച ഈ ഇമോഷണൽ ക്രൈം ത്രില്ലർ ഒരു സീരിയൽ കില്ലറിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ ചിത്രത്തിന്റെ ഏകദേശ സ്വഭാവം മനസ്സിലായിരുന്നു.
തൃശൂർ എസിപി അബ്രഹാം ഒസ്‌ലർനെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ് തന്റെ കുടുംബത്തെ നഷ്ടപ്പെട്ടതോടെ വിഷാദത്തിനും ഹാലൂസിനേഷനും അടിമെട്ടുപോയ ഒസ്‌ലർ മൂന്ന് കൊലപാതകങ്ങൾ ചെയ്ത ഒരു സീരിയൽ കില്ലറിനെ തിരഞ്ഞിറങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ആദ്യപകുതി കൊലയാളിയെ അന്വേക്ഷിച്ചപ്പോൾ രണ്ടാംപകുതി കാരണം തിരഞ്ഞു. മിഥുൻ മാനുവൽ തോമസിന്റെ മുൻ ചിത്രമായ ‘അഞ്ചാം പാതിര’ കണ്ടവർക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും കൊലയാളി കരുത്തനായിരിക്കുമെന്ന്. ‘അബ്രഹാം ഒസ്‌ലർ’ലും അത് തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീസ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നു. അലക്സാൻഡർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അലക്സാൻഡർ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്.
ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മിഥുൻ മുകുന്ദനാണ് സംഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും കൈകാര്യം ചെയ്തു.
Reviews
കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ
ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്… കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.
കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)…
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്…
ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്…
നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.
ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്… സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.
ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി