Connect with us

Reviews

സർപ്രൈസ് ഹിറ്റ് ! മൈ നെയിം ഈസ് അഴകൻ റിവ്യൂ വായിക്കാം

Published

on

സർപ്രൈസ് ഹിറ്റ് ! മൈ നെയിം ഈസ് അഴകൻ റിവ്യൂ വായിക്കാം

പേര് കൊണ്ട് തന്നെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ് മൈ നെയിം ഈസ്‌ അഴകൻ. അഴകൻ എന്ന പേര് മലയാളികൾക്കിടയിൽ അത്ര സുപരിചിതമല്ല. അത് പോലെ തന്നെ നായക നടനെ കാസ്റ്റ് ചെയ്തതിലൂടെയും സിനിമ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. നിരവധി കോമഡി സ്കിറ്റുകളിലൂടെ കടന്നു വന്നു വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച ബിനു തൃക്കാക്കര ആണ് ചിത്രത്തിന്റെ നായകൻ. എന്നാൽ സിനിമ ഹിറ്റ്‌ ആക്കാൻ അതൊന്നും ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ബിനു തൃക്കാക്കരയും സംവിധായകനായ ബി. സി നൗഫലും.ഒരു യമണ്ടൻ പ്രേമകഥ എന്ന ഹിറ്റ് പ്രണയ ചിത്രത്തിനുശേഷം ബിസി നൗഫൽ സംവിധാനം ചെയ്യുന്ന മറ്റൊരു കോമഡി എന്റർടൈമെന്റ് സിനിമയാണ് മൈ നെയിം ഈസ് അഴകൻ.ദുൽഖർ സൽമാൻ ആയിരുന്നു സംവിധായകന്റെ ആദ്യ ചിത്രത്തിലെ നായകൻ.

മൈ നെയിം ഈസ്‌ അഴകന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഇതിലെ നായകൻ കൂടിയായ ബിനു തൃക്കാക്കര തന്നെയാണ്. നിരവധി കോമഡി സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ബിനു തൃക്കാക്കര. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ വകുപ്പുള്ള ബിനുവിന്റെ കഥയിൽ ബി. സി നൗഫലിന്റെ കയ്യടക്കത്തോട് കൂടെയുള്ള സംവിധാനം കൂടെ ആകുമ്പോൾ ഫാമിലി ഓഡിയൻസിനെ തൃപ്തിപ്പെടുത്തി അഴകൻ ഹിറ്റ്‌ ചാർട്ടിലേക്ക് കുതിക്കുകയാണ്.

ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്ത് ആണ് മൈ നെയിം ഈസ്‌ അഴകൻ നിർമ്മാണം ചെയ്തിരിക്കുന്നത്.സമീപ മലയാള ചിത്രങ്ങളിൽ കോമഡിയിൽ ഏറ്റവുമധികം സ്കോർ ചെയ്തിട്ടുള്ള ജാഫർ ഇടുക്കി, സുധീ കോപ്പ,ടിനി ടോം, കൃഷ്ണപ്രഭ എന്നീ താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശരണ്യ രാമചന്ദ്രൻ ആണ് ചിത്രത്തിനലെ നായിക.ടോവിനോ തോമസിന്റെ നായിക ആയി മറഡോണയിലൂടെ ആണ് ശരണ്യ മലയാള സിനിമയിൽ നായിക സ്ഥാനം ഉറപ്പിച്ചത.

സിനിമ കാണുന്ന ഓരോ സാധാരണക്കാരനും തന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരുപാട് മുഹൂർത്തങ്ങൾ സിനിമയിലുള്ളതായി കാണാം. ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ യുവാവായ അഴകൻ ആഡംബര ജീവിതം സ്വപ്നം കാണുന്നു എങ്കിലും അതിനു വേണ്ടി അധ്വാനിക്കാൻ തയ്യാറാകാത്ത വ്യക്തിയാണ്. അഴകൻ എന്ന പേരിനാൽ മറ്റുള്ളവർ അവനെ കളിയാക്കാൻ ഇട വരുന്നു.കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങി അഴകൻ ഒരു പെണ്ണ് കാണാൻ പോകുന്നു. തന്നെ പെണ്ണിന് ഇഷ്ടമാകില്ല എന്ന് തന്നെയാണ് അഴകന്റെ ഉറച്ച വിശ്വാസം.പ്രതീക്ഷക്ക് വിപരീതമായി അഴകനെ പെണ്ണിനെ ഇഷ്ടപ്പെടുന്നതിലൂടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നു.ചിത്രത്തിലെ സ്വഭാവികമായ അഭിനയം എടുത്തു പറയതക്കതാണ്.

ഫൈസൽ അലിയുടെ ക്യാമറ ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു.അരുൺരാജ്, ദീപക് ദേവ് എന്നിവർ ഈണമിട്ടു ചിത്രത്തിന്റെതായി പുറത്തു വന്ന ഗാനങ്ങൾ മൈ നെയിം ഈസ്‌ അഴകന്റെ പ്രതീക്ഷകൾ ഒരുപാട് ഉയർത്തിയിരുന്നു.അതിനെ സാധൂകരിക്കും വിധം തന്നെയാണ് അഴകന്റെ തീയേറ്ററിലെ പ്രകടനവും. വൻ താരനിരയും താരമൂല്യവും ഇല്ലെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന കഥയും അഭിനയവും ഉണ്ടെങ്കിലും പ്രേക്ഷകർ സിനിമയെ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാണ് മൈ നെയിം ഈസ്‌ അഴകന്റെ വിജയം.

Reviews

സംഹാരമൂർത്തിയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു ക്രിസ്റ്റഫർ. മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്ലോക്ക് ബസ്റ്റർ

Published

on

സംഹാരമൂർത്തിയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു ക്രിസ്റ്റഫർ. മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്ലോക്ക് ബസ്റ്റർ

ഏറെ ആകാംക്ഷയോടെ സിനിമ പ്രേമികൾ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്രിസ്റ്റഫർ. കാത്തിരിപ്പുകൾക്കൊടുവിൽ ലോകമെമ്പാടുമായി ഇന്നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇതിനോടകം തന്നെ പുറത്തുവന്ന ടീസറുകളും പ്രമോഷൻ പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളെയിരുന്നു. പ്രമാണിക്ക് ശേഷം മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.

“Biography of Vigilante Cop” എന്ന ചിത്രത്തിൻറെ ടാഗ് ലൈൻ സൂചിപ്പിക്കുന്ന പോലെ സ്വന്തമായി നീതി നടപ്പാക്കുന്ന ഒരു പോലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബലാത്സംഗ കേസിന്റെ അന്വേഷണത്തിന് ഒടുവിൽ എൻകൗണ്ടർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റഫറിന് പുറകെയുള്ള പോലീസ് ഉദ്യോഗസ്ഥയായ സുലേഖയുടെ അന്വേഷണങ്ങളിലൂടെയാണ് ചിത്രത്തിൻറെ കഥ പറഞ്ഞു പോകുന്നത്. പലയിടത്തും നോൺലീനിയറായി പറഞ്ഞു പോകുന്ന കഥ ക്രിസ്റ്റഫറിൻറെ ജീവിതവും അന്വേഷണങ്ങളും നീതി നടപ്പാക്കലുകളും ആണ്. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഡീസന്റ് ത്രില്ലർ ഒരുക്കുവാൻ സംവിധായകൻ ബി ഉണ്ണികൃഷ്ണന് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല അതീവ സ്റ്റൈലിഷായാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ ബി ഉണ്ണികൃഷ്ണൻ പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല, ആ പതിവ് ഇത്തവണയും സംവിധായകൻ തെറ്റിക്കുന്നില്ല.

ക്രിസ്റ്റഫറായി എത്തുന്ന മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. 54 വയസ്സുള്ള പോലീസ് ഉദ്യോഗസ്ഥനായി അതിഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. രൂപംകൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകർക്കും ആരാധകർക്കും തീർത്തും പുതിയൊരു മമ്മൂട്ടിയെ ചിത്രത്തിൽ കാണുവാൻ സാധിക്കും. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി രംഗങ്ങളും ഡയലോഗുകളും കടന്നുപോകുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി അമലാപോൾ സ്നേഹ വിനൈയ് റാം ഷൈൻ ടോം ചാക്കോ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യവും ഇടവും നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പല കാലത്തിൽ നടക്കുന്ന കഥാസന്ദർഭങ്ങളെ പ്രേക്ഷകരെ ആശയക്കുഴപ്പത്തിൽ ആക്കാതെ മികച്ച രീതിയിൽ പറഞ്ഞുപോകുവാൻ ഉദയ കൃഷ്ണയുടെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ അതിഥി വേഷത്തിൽ തമിഴ് സൂപ്പർതാരം ശരത് കുമാറും എത്തുന്നുണ്ട്.

ഫായിസ് സിദ്ധിഖ് ഒരുക്കിയ ചിത്രത്തിൻറെ ഛായാഗ്രഹണം ആണ് ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു മുഖ്യഘടകം. കഥാസന്ദർഭങ്ങളെ സ്ക്രീനിൽ ത്രസിപ്പിക്കുന്ന രീതിയിൽ എത്തിക്കുവാൻ ഫായിസിന്റെ ക്യാമറ മികവിന് സാധിച്ചിട്ടുണ്ട്.അനമോർഫിക് വൈഡ് സ്‌ക്രീൻ ആസ്പെക്ട് റേഷ്യൂവിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ചിത്രത്തിലെ പശ്ചാത്തല സംഗീതം തിയേറ്ററുകളിൽ ഏറെ പ്രകമ്പനം സൃഷ്ടിക്കുന്നുണ്ട്. അതുപോലെതന്നെ സുപ്രീം സുന്ദർ ഒരുക്കിയ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ മികച്ചുനിൽക്കുന്നു, പ്രത്യേകിച്ചും മനോജിന്റെ എഡിറ്റിംഗ് മികവിൽ മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന സംഘട്ടന കാഴ്ചകളാണ് പ്രേക്ഷകർക്ക് വെള്ളിത്തിരയിൽ നൽകുന്നത്. ചിത്രത്തിൻറെ ലോഞ്ചിങ് വേദിയിൽ മമ്മൂട്ടി പറഞ്ഞതുപോലെ വരുംദിവസങ്ങളിലും ഈ ചിത്രം തീയറ്ററുകളിൽ കാണും, അതും നിറഞ്ഞ സദസ്സുകളിൽ.

Continue Reading

Reviews

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

Published

on

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തി.
ന്യൂസിലാൻഡിൽ ആണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം ആരംഭിച്ചത്.രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്‍റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ  തരൺ ആദർശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് ബോക്സ് ഓഫീസില്‍ പത്താന്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

 

Continue Reading

Reviews

ആക്ഷൻ, സെന്റിമെൻസ്, പാട്ട്, ഇമോഷൻസ് എല്ലാം ഒത്തുചേർന്ന ഒരു വ്യത്യസ്ത വിജയ് ചിത്രം ! വാരിസ് റിവ്യൂ വായിക്കാം

Published

on

ആക്ഷൻ, സെന്റിമെൻസ്, പാട്ട്, ഇമോഷൻസ് എല്ലാം ഒത്തുചേർന്ന ഒരു വ്യത്യസ്ത വിജയ് ചിത്രം ! വാരിസ് റിവ്യൂ വായിക്കാം

കാത്തിരിപ്പുകൾക്കൊടുവിൽ ദളപതി വിജയ് നായകനായ വാരിസ് പൊങ്കൽ റിലീസായി ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ചിത്രം ഒരു പൂർണ്ണ ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെതായി പുറത്തുവന്ന ട്രെയിലർ പ്രേക്ഷകരിൽ എത്രത്തോളം സ്വാധീനം ചെലുത്തിയോ അതുതന്നെയാണ് മൂന്നുമണിക്കൂറോളം വെള്ളിത്തിരയിലും വാരിസ് കാത്തിരിക്കുന്നത്. തെലുങ്കിൽ പ്രമുഖ സംവിധായകനായ വംശി പൈടിപ്പള്ളിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മഹേഷ് ബാബു ചിത്രങ്ങളുടെ സ്ഥിരം ടെമ്പ്ലേറ്റിൽ ഒരുക്കിയ ഒരു വിജയ് ചിത്രമാണ് വാരിസ്.

വിജയ് രാജേന്ദ്രൻ (വിജയ്) രാജേന്ദ്രന്റെ (ശരത്കുമാർ) മൂന്നാമത്തെ മകനാണ്, കൂടാതെ തന്റെ ജീവിതത്തിന്റെ അവസാന കുറച്ച് വർഷങ്ങൾ കുടുംബത്തിൽ നിന്ന് അകന്ന് ജീവിച്ച ഒരാളാണ്. അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് കുടുംബത്തെ ബാധിക്കുമ്പോൾ, വിജയ്ക്ക് തിരിച്ചുവരേണ്ട സാഹചര്യം ഉണ്ടാവുന്നു
, തുടർന്ന് കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ബിസിനസ്സ് വെല്ലുവിളികൾ ഏറ്റെടുക്കുകയും തുടർന്ന് ഉണ്ടാകുന്ന യാത്രകളുമാണ് ചിത്രത്തിൻറെ പ്രമേയം. കാലങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച കഥയും കഥാപാശ്ചാത്തലവുമാണ് ചിത്രത്തിന്റെത്. അതുകൊണ്ടുതന്നെ അടുത്ത സംഭവിക്കാൻ പോകുന്ന ഓരോ രംഗങ്ങളും വളരെ പ്രവചനാത്മകമാണ്. വളരെയധികം വൈകാരിക രംഗങ്ങൾ ഉൾക്കൊള്ളിച്ച് തിരക്കഥയാണ് ചിത്രത്തിന്റെത്. ഒരു ഹൈ ക്ലാസ് ഫാമിലിയുടെ കുടുംബ ദുഃഖങ്ങളും പ്രശ്നങ്ങളും പ്രേക്ഷകനെ എത്രത്തോളം വൈകാരികമായി കണക്ട് ചെയ്യാൻ ആകുമെന്നകാര്യത്തിൽ സംശയമുണ്ട്.

വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായി ദളപതി വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം
വിജയ്‌യുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജനപ്രിയ ബ്ലോക്ക്ബസ്റ്ററുകളിലേക്ക് നിരവധി ത്രോബാക്കുകൾ ഉണ്ട്, അവയെല്ലാം തിയേറ്ററുകളിൽ ആരാധകരുടെ കയ്യടികൾ നേടിയെടുക്കുന്നുമുണ്ട്. ദുർബലമായ കഥയും തിരക്കഥയും വിജയുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ് മൂന്നു മണിക്കൂറോളം തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരിക്കുന്നത്.
ശരത്കുമാറിന്റെയും ജയസുധയുടെയും ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിൽ ഉണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത്, ഷാം തുടങ്ങി അഭിനേതാക്കൾ മികച്ച പിന്തുണ നൽകുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി മാത്രം എത്തുന്ന നായികയായി രശ്മികയും ചിത്രത്തിൽ ഉണ്ട്. കാർത്തിക് പളനിയുടെ മികച്ച ക്യാമറ വർക്കിന് തടസ്സമായത് സിനിമയിലെ സിജിയുടെയും ഗ്രീൻ മാറ്റ് ഷോട്ടുകളുടെയും അതിപ്രസരമായിരുന്നു. തമനൊരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും തിയറ്ററുകളിൽ ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. മൊത്തത്തിൽ ടെലിവിഷൻ സീരിയലുകളെ ഓർമ്മിപ്പിക്കുന്ന ഒരു വിജയ് ചിത്രമായി ഒതുങ്ങുകയാണ് വാരിസ്.

Continue Reading

Recent

Film News8 hours ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News11 hours ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News15 hours ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News1 day ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs1 day ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Film News1 day ago

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം യുവതാര നിരയിൽ മോളിവുഡ് ബോക്സോഫീസിലെ താര രാജാക്കന്മാർ തന്നെയാണ് ദുൽഖർ സൽമാനും നിവിൻ പോളിയും. ഇരുവരുടെയും ചിത്രങ്ങൾ റിലീസ്...

Film News1 day ago

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും കഥകൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ലിജോ ജോസ്...

Film News2 days ago

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ രജനികാന്ത് മോഹൻലാലും ആദ്യമായി ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകൾ...

Film News2 days ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News2 days ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Trending