Celebrity Life
തായ്‌ലാൻഡിൽ പോയി ഊഞ്ഞാലാടി റീമ കല്ലിങ്കൽ ! മനസ്സുനിറഞ്ഞ് ആരാധകർ
തായ്‌ലാൻഡിൽ പോയി ഊഞ്ഞാലാടി റീമ കല്ലിങ്കൽ ! മനസ്സുനിറഞ്ഞ് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ. സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തൻറെ സന്തോഷ നിമിഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ തായ്‌ലാൻഡിൽ ചെലവഴിച്ച അവധിക്കാല സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ആരാധകരുടെ പ്രിയതാരം.

പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ താരം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചത്തിലും റിമ കല്ലിങ്കൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 13 വർഷം മുൻപ് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമ ലോകത്ത് സജീവമായി മാറുകയായിരുന്നു. നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും താരത്തിന് ഇതിനോടകം തന്നെ ഏറെ ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. നീലത്താമര, ഹാപ്പി ഹസ്ബൻഡ്‌സ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, റാണി പദ്മിനി, സക്കറിയയുടെ ഗർഭിണികൾ, എസ്കെപ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികൾ, നത്തോലി ഒരു ചെറിയ മീനല്ല, ചിറകൊടിഞ്ഞ കിനാവുകൾ, കാട് പൂക്കുന്ന നേരം, ക്ലിന്റ്, ആഭാസം, വൈറസ് തുടങ്ങി മലയാളത്തിലും തമിഴിലുമായി മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ റിമ വേഷമിട്ടിട്ടുണ്ട്
Celebrity Life
എൻറെ പെങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിലുള്ള വാക്കുകളായിരുന്നു അത്. ഒരു വിജയം ഉണ്ടാകുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അല്ല അത് ഉപയോഗിക്കേണ്ടത്
എൻറെ പെങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിലുള്ള വാക്കുകളായിരുന്നു അത്. ഒരു വിജയം ഉണ്ടാകുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അല്ല അത് ഉപയോഗിക്കേണ്ടത്
കഴിഞ്ഞ ദിവസങ്ങളിൽ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനുവേണ്ടി സംവിധായകനായ ജൂഡ് ആൻറണി ജോസഫ് യുവതാരമായ ആൻറണി വർഗീസ് കുറിച്ച് പറഞ്ഞിരുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.” തൻറെ അസിസ്റ്റൻറ് ആയ ഒരാളുടെ സിനിമ ചെയ്യുവാനായി 10 ലക്ഷം രൂപ പെപ്പെ കൈപ്പറ്റിയിട്ട് പെങ്ങളുടെ വിവാഹം നടത്തിയ ശേഷം സിനിമയിൽ നിന്നും പിന്മാറി, തീർത്തും മനസ്സാക്ഷി രഹിതമായ സംഭവമായിരുന്നു അത്” എന്നുമായിരുന്നു സംവിധായകൻ വെളിപ്പെടുത്തിയത്. ഇതിനെതിരെ മറുപടിയുമായി ആൻറണി വർഗീസ് എന്ന കൊച്ചിയിൽ പത്രസമ്മേളനം വിളിച്ചു ചേർക്കുകയും ഉണ്ടായി.
തീർത്തും വിഷമകരമായ പരാമർശമായിരുന്നു അതെന്നും, തന്നെ ബാധിക്കുന്ന കാര്യം ആണെങ്കിൽ കൂടി താൻ ഇതിൽ പ്രതികരിക്കുകയില്ലായിരുന്നു എന്നും പക്ഷേ എൻറെ കുടുംബത്തെ ബന്ധപ്പെടുത്തി പറഞ്ഞത് തനിക്ക് ഏറെ സങ്കടം ഉണ്ടാക്കി എന്നും അതുകൊണ്ടാണ് ഇത്തരമൊരു പത്രസമ്മേളനത്തിന് നിർബന്ധമായത് എന്നും താരം പറയുന്നു. ആൻ്റെനിയുടെ വാക്കുകളിലെക്ക്
“ഒരു ചേട്ടൻ എന്ന നിലയിലും മകൻ എന്ന നിലയിലും ആണ് ഞാൻ ഇവിടെ ഇരുന്ന് ഇത് പറയുന്നത്. സത്യത്തിൽ ഈ പരാമർശം എൻറെ കുടുംബത്തെ ആകെ സങ്കടത്തിൽ ആഴ്ത്തീരിക്കുകയാണ്. സംവിധായകൻറെ പരാമർശം മൂലം എൻറെ അനിയത്തിക്ക് ഇപ്പോൾ ഒരു പൊതു ചടങ്ങിലോ പുറത്തു പോകാൻ പറ്റാത്ത അവസ്ഥയാണ്, കാരണം എല്ലാവരും ഇതേക്കുറിച്ച് ചോദിക്കുകയും കളിയാക്കലുകളും നേരിടേണ്ടി വരുകയാണ്. അതും തീർത്തും ഇല്ലാത്ത ഒരു കാരണത്തിനു വേണ്ടി. മാത്രമല്ല എൻറെ ഭാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോലും പലരും വന്ന് ഇതിനെക്കുറിച്ച് തെറി വിളിക്കുകയാണ്. വളരെ കഷ്ടപ്പെട്ട് വളർന്ന സാധാരണ കുടുംബമാണ് എന്റേത്, എൻറെ മാതാപിതാക്കൾ ചെറുപ്പം തൊട്ട് സ്വരുക്കൂട്ടി വെച്ച പൈസ കൊണ്ടും സിനിമയിൽ നിന്നും അടുത്തിടെ ഞാൻ ഉണ്ടാക്കിയ പൈസ കൊണ്ടും ആണ് അന്തസ്സോടെ എൻറെ പെങ്ങളുടെ വിവാഹം ഞങ്ങൾ നടത്തിയത്. ഞാൻ ജൂഡ് ചേട്ടന് അതായത് അരവിന്ദേട്ടന് പൈസ തിരിച്ച് നൽകിയ ഡേറ്റ് 2020 ജനുവരി 27 ആണ്, എൻറെ പെങ്ങൾ അഞ്ജലിയുടെ വിവാഹം നടന്നത് 2021 ജനുവരി 18ന് ആണ്. പൈസ തിരിച്ചു നൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെൻറ് വിവാഹപത്രികയും നിങ്ങൾക്ക് നൽകുന്നുണ്ട്, പരിശോധിക്കാം. അതായത് പൈസ തിരിച്ചു നൽകി 9 മാസങ്ങൾക്ക് ശേഷമാണ് ആ വിവാഹാലോചന വന്നതുപോലും, പിന്നെ എങ്ങനെയാണ് ഞാൻ ആ പൈസ കൊണ്ട് വിവാഹം നടത്തുക ഞാൻ വല്ല ടൈം ട്രാവലറും നടത്തി ചെയ്തു എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്.
ഒരു സിനിമയുടെ വിജയം ഉണ്ടാകുമ്പോൾ അത് ആഘോഷിക്കണം, ഞാനും ചിത്രം കുടുംബസമേതം പോയി കണ്ടതാണ് വളരെ മനോഹരമായ സിനിമയാണ് അതിഗംഭീരമായ മേക്കിങ് ആണ്. പക്ഷേ നോക്കൂ ആ വിജയം മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് മൂന്നു വർഷങ്ങൾക്ക് മുന്നേ സംഘടന വഴി ഒത്തുതീർപ്പാക്കിയ സംഭവമാണ്, അദ്ദേഹത്തിന് വിഷമമുണ്ടെങ്കിൽ പരാതി അപ്പോഴും തീർന്നിട്ടില്ലെങ്കിൽ ആ സമയത്ത് തന്നെ പറയാമായിരുന്നു. പക്ഷേ ഇപ്പോൾ ഒരു വിജയം ലഭിച്ചപ്പോൾ അതിനെ ഉപയോഗിക്കുന്ന രീതിയാണ് എന്നെ ഏറെ വിഷമിപ്പിക്കുന്നത്. സത്യത്തിൽ ആ സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം, ആദ്യം കഥ കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് അതിൻറെ തിരക്കഥ പൂർത്തിയായിട്ടില്ല, അജഗജാന്തരം സിനിമയുടെ ചിത്രീകരണ സമയത്താണ് പൂർണ്ണ തിരക്കഥയുമായി സംവിധായകൻ എത്തിയത്. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോൾ സെക്കൻഡ് ഹാഫില്‍ എനിക്ക് കുറച്ച് കൺഫ്യൂഷൻസ് ഉണ്ടായി, അത് സംവിധായകനും ജൂഡും ആയി പങ്കുവെച്ചപ്പോൾ അദ്ദേഹം വളരെ മോശമായാണ് പ്രതികരിച്ചത്, മോശം എന്നു പറഞ്ഞാൽ അസഭ്യം വിളിച്ചുകൊണ്ട്. ഒരുപക്ഷേ ഞാനൊരു സാധാരണ നിലയിൽ നിന്നും വന്നതുകൊണ്ട് അദ്ദേഹത്തിന് എനിക്ക് താരമൂല്യം ഇല്ല എന്ന് തോന്നിയതുകൊണ്ട് ആണോ എന്നൊന്നും എനിക്ക് അറിയില്ല. ആ സംഭവത്തിനുശേഷം എനിക്ക് മാനസികമായി ആ സിനിമയുമായി സഹകരിക്കാൻ താല്പര്യമുണ്ടായിരുന്നില്ല ഇതാണ് അതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണം.” ആൻ്റ്റനി കൂട്ടിച്ചേർത്തു
ആൻറണി വർഗീസ് പെപ്പയുടെ പത്രസമ്മേളനത്തിന്റെ പൂർണ്ണരൂപം കാണാം
Celebrity Life
മോദിജിയും ഉണ്ണിജിയും ഒരു വേദിയിൽ ഒന്നിച്ചപ്പോൾ ! “മോനേ എങ്ങനെയുണ്ട്” എന്ന് പ്രധാനമന്ത്രി
മോദിജിയും ഉണ്ണിജിയും ഒരു വേദിയിൽ ഒന്നിച്ചപ്പോൾ ! “മോനേ എങ്ങനെയുണ്ട്” എന്ന് പ്രധാനമന്ത്രി
കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണിമുകുന്ദൻ. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചു
മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണാന്‍ ഉണ്ണി മുകുന്ദന് അവസരം ലഭിച്ചത്.

“ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സര്‍. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് മോനെ എന്നതിന്‍റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണര്‍ത്തിയത്. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍
Celebrity Life
ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും; സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറൽ
ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും; സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറൽ
രാം ചരണും ഭാര്യ ഉപാസനയും ചേർന്ന് സോഷ്യൽ മീഡിയ തരംഗം നിരന്തരം സൃഷ്ടിക്കുകയാണ്. ഈ ആഴ്ചയിൽ തന്നെ വാനിറ്റി ഫെയർ എന്ന യൂട്യൂബ് ചാനലിൽ ഇരുവരുടെയും വീഡിയോ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയായി മാറി റെക്കോർഡുകൾ തീർത്തിരുന്നു. ഓസ്‌കറിന് പോകുന്നതിന് മുൻപുള്ള മുന്നൊരുക്കങ്ങൾ എല്ലാം ചേർത്തുകൊണ്ടുള്ള വീഡിയോ ഫാൻസും ജനങ്ങളും ഹൃദയത്തിലേറ്റിയിരുന്നു.

ദുബായിലുള്ള ബേബി ഷവർ ആഘോഷപരിപ്പാടിയിലെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഹൈദരാബാദിൽ വെച്ച് നടന്ന ആഘോഷപ്പരിപാടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്. ആദ്യ ആഘോഷത്തിൽ പിങ്ക് വസ്ത്രമണിഞ്ഞ് ഉപാസനയും ബ്ലാക്ക് ഡ്രസ് ഇട്ട് രാം ചരണും തിളങ്ങിയപ്പോൾ രണ്ടാം ആഘോഷചടങ്ങിൽ നീല ഡ്രസ് ഇട്ട് ഉപേന്ദ്ര സുന്ദരിയായി. വൈറ്റ് ഷർട്ട് ധരിച്ച് രാം ചരൻ ചടങ്ങ് കീഴടക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. പിങ്കി റെഡ്ഢി, സാനിയ മിർസ, കനിക കപൂർ, അല്ലു അർജുൻ തുടങ്ങിയ സുഹൃത്തുക്കളും രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയും സുസ്മിത , ശ്രീജ എന്നീ സഹോദരങ്ങൾ പങ്കെടുത്തപ്പോൾ ഉപാസനയുടെ അമ്മ ശോഭന കാമിനെനി, സംഗീത റെഡ്ഢി തുടങ്ങിയവരും പങ്കെടുത്തു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. രാമിന്റെയും ഉപാസനയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
