Celebrity Life
2300 കിലോമീറ്റർ ഓളം ഓസ്ട്രേലിയയിൽ വണ്ടിയോടിച്ച് മമ്മൂട്ടി !

2300 കിലോമീറ്റർ ഓളം ഓസ്ട്രേലിയയിൽ വണ്ടിയോടിച്ച് മമ്മൂട്ടി !
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി, ആരാധകരുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ഓരോ വിശേഷങ്ങളും ഏറെ കൗതുകത്തോടെ കൂടിയാണ് ആരാധകർ ശ്രദ്ധിക്കാറുള്ളത്. പുത്തൻ ഗാഡ്ജെറ്റ്കളോടും ഫോട്ടോഗ്രാഫിയോടും ഡ്രൈവിങ്ങുകൾ ഉള്ള മമ്മൂട്ടിയുടെ കമ്പം മലയാളികൾക്കും ഏറെ പരിചിതമാണ്.
ഇപ്പോഴിതാ മമ്മൂട്ടി ഓസ്ട്രേലിയയിൽ 2,300 കിലോമീറ്റർ ദൂരം കാറോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സിഡ്നിയിൽ നിന്ന് കാൻബറയിലേക്കും അവിടെ നിന്ന് മെൽബണിലേക്കും പിന്നെ ടാസ്മാനിയയിലേക്കുമായിരുന്നു യാത്ര. ഈ യാത്രയിൽ പൂർണസമയവും കാറോടിച്ചത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന റോബർട്ടാണ് മൂളിപ്പാട്ട് പാടിയും മഴ ആസ്വദിച്ചുമുള്ള ഇക്കയുടെ ഡ്രൈവിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. യാത്രാനുഭവത്തിൻ്റെ വിവരണവും അദ്ദേഹം അടിക്കുറുപ്പായി നൽകിയിട്ടുണ്ട്.
“മമ്മൂക്കയെക്കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. മമ്മൂക്കയ്ക്കൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ അതിലെ ആ വാചകം ഇങ്ങനെയായിരുന്നു: ‘കാലമേ…. എനിക്ക് പിമ്പേ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്…’ ഓസ്ട്രേലിയൻ പാതയിലൂടെയുള്ള ഈ സഞ്ചാരത്തിൽ എനിക്ക് അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നിൽ കാലവുമായിരുന്നു. സിഡ്നിയിൽ നിന്ന് കാൻബറയിലേക്ക്. അവിടെ നിന്ന് മെൽബണിലേക്ക് പിന്നെ ടാസ്മാനിയയിൽ.
പുൽമേടുകൾക്കും വൻ മരങ്ങൾക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരുന്നു. കാറോടിക്കുമ്പോൾ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്ട്രേലിയയിലെ യാത്രികർ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം, മമ്മൂക്ക ഒരിക്കൽപ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി, മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോർത്തു, ഒരു പാട് തമാശപറഞ്ഞു. കൂടെ ഞങ്ങൾ മൂന്നു പേർ. മമ്മൂക്കയുടെ ആത്മമിത്രം രാജശേഖരൻ, സുൾഫത്ത് മേഡം,പിന്നെ ഞാനും. കേരളത്തിനേക്കാൾ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീര വശങ്ങൾ മമ്മൂക്ക കാറിൽ പിന്നിട്ടു. ഹോബാർട്ടിൽ നിന്ന് ലോൺസസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാൻസി,പോർട്ട് ആർതർ വഴി തിരിച്ചു ഹോബാർട്ട്. മടുപ്പേതുമില്ലാതെ, എന്നാൽ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാർ പായിച്ചു.റോഷിതിന്റെ ‘DON007’ നമ്പർ പ്ലെയിറ്റുള്ള ബ്രാൻഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റിക്കണ്ടതോടെ മമ്മൂക്ക ഓസ്ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ ഡ്രൈവ് ചെയ്ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ! വീണ്ടും ഒരു അദ്ഭുതം. ഓസ്ട്രേലിയയിൽ 10 വർഷമായി വാഹനമോടിക്കുന്ന എന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരിൽ ഞങ്ങൾ തർക്കിച്ചു. മമ്മൂക്ക വിട്ടു തന്നില്ല. ഒടുവിൽ കാറിലിരുന്നു കൊണ്ട് സംശയം തീർക്കാൻ ടാസ്മാനിയൻ ഗതാഗതവകുപ്പിലെ പരിചയക്കാരനായ ഒരുദ്യോഗസ്ഥനെ( സനിൽ നായർ )ഞാൻ വിളിച്ചു. മമ്മൂക്ക പറഞ്ഞതായിരുന്നു ശരി. സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തരാൻ സിഡ്നിയിൽ കിരൺജയിംസും മെൽബണിൽ ഗ്രേറ്റ് ഓഷ്യൻ ഡ്രൈവിന് മദനൻ ചെല്ലപ്പനും ഫിലിപ്പ് അയലൻഡ് ഉൾപ്പെടുന്ന തീരദേശ ഡ്രൈവിന് കിരൺ ജയ പ്രകാശും കൂടെയുണ്ടായിരുന്നു. പക്ഷേ അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്ട്രേലിയൻ നിവാസിയായി. അങ്ങനെ കുറച്ചു നല്ല ദിവസങ്ങൾ, നല്ല നിമിഷങ്ങൾ, സിനിമയല്ല കൺമുന്നിൽ ഓടുന്നതെന്ന് വിശ്വസിക്കാൻ പാടുപെട്ട കാഴ്ചകൾ.. ദൈവത്തിനും കാലത്തിനും നന്ദി.. പിന്നെ എന്നെ സഹയാത്രികനാക്കിയ എൻ്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും…”
മമ്മൂക്കയെക്കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. മമ്മൂക്കയ്ക്കൊപ്പം …
Posted by Robert Kuriakose on Sunday, 4 December 2022
Celebrity Life
തായ്ലാൻഡിൽ പോയി ഊഞ്ഞാലാടി റീമ കല്ലിങ്കൽ ! മനസ്സുനിറഞ്ഞ് ആരാധകർ

തായ്ലാൻഡിൽ പോയി ഊഞ്ഞാലാടി റീമ കല്ലിങ്കൽ ! മനസ്സുനിറഞ്ഞ് ആരാധകർ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കൽ. സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തൻറെ സന്തോഷ നിമിഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ തായ്ലാൻഡിൽ ചെലവഴിച്ച അവധിക്കാല സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ആരാധകരുടെ പ്രിയതാരം.
പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ താരം സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പറയാനും പരിഹരിക്കാനും വേണ്ടി ഡബ്ലൂ.സി.സി എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചത്തിലും റിമ കല്ലിങ്കൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 13 വർഷം മുൻപ് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമ ലോകത്ത് സജീവമായി മാറുകയായിരുന്നു. നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും താരത്തിന് ഇതിനോടകം തന്നെ ഏറെ ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, റാണി പദ്മിനി, സക്കറിയയുടെ ഗർഭിണികൾ, എസ്കെപ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികൾ, നത്തോലി ഒരു ചെറിയ മീനല്ല, ചിറകൊടിഞ്ഞ കിനാവുകൾ, കാട് പൂക്കുന്ന നേരം, ക്ലിന്റ്, ആഭാസം, വൈറസ് തുടങ്ങി മലയാളത്തിലും തമിഴിലുമായി മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ റിമ വേഷമിട്ടിട്ടുണ്ട്
Celebrity Life
നയൻതാരയുടെ വാടക ഗർഭധാരണത്തിന് എതിരെ സർക്കാർ അന്വേഷണം.5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് നിയമം

നയൻതാരയുടെ വാടക ഗർഭധാരണത്തിന് എതിരെ സർക്കാർ അന്വേഷണം.5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് നിയമം
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വാർത്തയായിരുന്നു നയൻതാര വിഗ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. സോഷ്യൽ മീഡിയ ഒന്നാകെ ആഘോഷിക്കുകയും അതോടൊപ്പം തന്നെ ഒരുവശത്ത് ഏറെ വിവാദങ്ങളും ഈ വിഷയത്തിൽ നിറഞ്ഞിരുന്നു.
എന്നാലിപ്പോൾ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ നിലവിലുള്ള നിയമം മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്ന കാര്യമാണ് അന്വേഷിക്കുന്നത്.
വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് നിലവിലുള്ള ഇന്ത്യൻ നിയമം. ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം. ആഘോഷപൂർവ്വം നടന്ന വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിഗ്നേഷ് ശിവനാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്.
വാടക ഗർഭം വഴി അണ്ഡം ദാനംത്തിലൂടെ ആയിരുന്നു ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്.
21നും 36നും മദ്ധ്യേ പ്രായമുള്ള വിവാഹം കഴിച്ച സ്ത്രീയ്ക്ക് ഭർത്താവിന്റെ സമ്മതത്തോടെയേ അണ്ഡം ദാനം ചെയ്യാൻ കഴിയൂ എന്നാണ് നിയമം. വിവാഹം കഴിഞ്ഞ് വെറും 4 മാസത്തിനുള്ളിൽ വാടക ഗർഭധാരണം എങ്ങനെ സാധ്യമാകും എന്നാണ് അന്വേഷിക്കുന്നത്. നിയമലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്നും നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കി.
Celebrity Life
കല്യാണം കഴിഞ്ഞു നാലാം മാസത്തിൽ നയൻ താര-വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ! ആനന്ദ ലഹരിയിൽ ആരാധകർ

കല്യാണം കഴിഞ്ഞു നാലാം മാസത്തിൽ നയൻ താര-വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ! ആനന്ദ ലഹരിയിൽ ആരാധകർ
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആവേശത്തോടെ ആഘോഷമാക്കിയ ഒന്നാണ് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം. ജൂൺ ഒൻപതിന് ചെന്നൈയിലെ മഹാബലിപുരത്ത് വച്ചായിരുന്നു താര വിവാഹം. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ഡോക്യുമെന്ററി ഒരുക്കുന്നത് സംവിധായകൻ ഗൗതം വാസുദേവ മേനോനാണ്. വിവാഹം കഴിഞ്ഞ് 4 മാസങ്ങൾ പിന്നിടുമ്പോൾ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയിരിക്കുകയാണ് താര ദമ്പദികൾ. വിഘ്നേശ് ശിവൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇക്കാര്യം അറിയിച്ചത്.
“നയൻ & ഞാനും അമ്മയും അപ്പയും ആയി
ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്
ഇരട്ട കുഞ്ഞുങ്ങൾ❤️❤️
ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, നമ്മുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, എല്ലാ നല്ല പ്രകടനങ്ങളും ചേർന്ന്, 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങൾക്ക് വേണ്ടി വന്നിരിക്കുന്നു❤️😇
നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം”
Nayan & Me have become Amma & Appa❤️
We are blessed with
twin baby Boys❤️❤️
All Our prayers,our ancestors’ blessings combined wit all the good manifestations made, have come 2gethr in the form Of 2 blessed babies for us❤️😇
Need all ur blessings for our
Uyir😇❤️& Ulagam😇❤️ pic.twitter.com/G3NWvVTwo9— Vignesh Shivan (@VigneshShivN) October 9, 2022
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video11 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം