Connect with us

Gallery

കുട്ടൂസ് എന്ന് വിളിക്കുന്നതിൽ എനിക്കിപ്പോൾ ഒരുപ്രശ്നവുമില്ല മലയാളത്തിന്റെ മാണിക്യമലരായ പൂവി പ്രിയ വാര്യർ

Published

on

കുട്ടൂസ് എന്ന് വിളിക്കുന്നതിൽ എനിക്കിപ്പോൾ ഒരുപ്രശ്നവുമില്ല മലയാളത്തിന്റെ മാണിക്യമലരായ പൂവി പ്രിയ വാര്യർ

മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായ യുവ നടിയാണ് പ്രിയ വാര്യർ. ഇന്ത്യയ്ക്കകത്ത് മാത്രമല്ല ലോകമെമ്പാടും താരത്തിന് ആ ഗാനത്തിലൂടെ ആരാധകരെ നേടി കൊടുത്തിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയമായത്. പ്രശസ്തിക്ക് ഒപ്പം തന്നെ ട്രോളുകളും താരത്തെ തേടിയെത്തിയിരുന്നു. അത് പിന്നീട് സൈബർ അറ്റാക്കിലേക്ക് തിരിഞ്ഞു. ട്രോളുകളെ കുറിച്ചും സൈബർ അറ്റാക്കുകളെ കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടി പ്രിയ വാര്യർ.

 

സത്യത്തിൽ താൻ സോഷ്യൽ മീഡിയയിൽ അങ്ങനെ ആക്ടീവായ ആളൊന്നുമല്ല എന്നും തന്നെക്കുറിച്ച് വരുന്ന വാർത്തകൾ ഏറ്റവും ഒടുവിലാണ് താൻ അറിയുന്നത് എന്നും താരം പറയുന്നു. ആകെയുള്ളത് ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് അതിൽ ഫോട്ടോയിട്ട് പിന്നീട് അതിലേക്ക് തിരിഞ്ഞു നോക്കാറില്ല അവസാനം അത് മാധ്യമങ്ങളും ട്രോളൻമാരും ഏറ്റെടുത്ത് വാർത്തയായി ആരെങ്കിലും അയച്ചു തരുമ്പോഴാണ് ശ്രദ്ധിക്കാറുള്ളത് താരം കൂട്ടിച്ചേർത്തു.

തനിക്ക് കുട്ടൂസ് എന്ന പേര് വന്നത് ആദ്യം ശ്രദ്ധിച്ചിരുന്നില്ല, പിന്നീട് സുഹൃത്തുക്കളാണ് ഇങ്ങനെയൊരു പേരിനെക്കുറിച്ച് പറഞ്ഞത്. ലൊക്കേഷനിൽ പലപ്പോഴും പലരും കളിയാക്കി പോലും അങ്ങനെ വിളിക്കുമായിരുന്നു. ആദ്യം ഭയങ്കര ദേഷ്യം ആയിരുന്നു പിന്നീട് അതിനോട് പൊരുത്തപ്പെട്ടു. ഇപ്പോൾ ആരെങ്കിലും അത്തരത്തിൽ കളിയാക്കി വിളിച്ചാൽ ആ പറയൂ എന്ന് പറഞ്ഞ് മറുപടി കൊടുക്കും. രജീഷാ വിജയനോടൊപ്പം കൊള്ളാം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുങ്ങുകയാണ് പ്രിയ വാര്യർ. സൂരജ് വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.

Gallery

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

Published

on

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി ആസൂത്രണം നടത്തി വിജയത്തിലെത്തി.

ഹൈദരാബാദിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി അഭിനേതാക്കളായ വിജയ് ദേവർകൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാർജുന, അംല, അഖിൽ, നാഗ് ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ തുടങ്ങിയവരും എത്തിയിരുന്നു.

മികച്ച ആഘോഷ പരിപാടിയായിരുന്നു രാം ചരണിന്റെ 38ആം പിറന്നാൾ ദിനത്തിൽ നടന്നത്. ആഘോഷങ്ങൾക്ക് മധുരമേറാൻ മുഴുവൻ RRR ടീമും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലി, എം.എം. കീരവാണി, സെന്തിൽ, എസ്.എസ്. കാർത്തികേയ, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ, നിർമ്മാതാവ് ഡി.വി.വി. ദനയ്യ എന്നിവർ എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഓസ്‌കാർ അവാർഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്. ഇന്ത്യനും കോണ്ടിനെന്റൽ വിഭവങ്ങൾ കൊണ്ട് രുചികരമായ ഭക്ഷണം കൂടി ഉണ്ടായതോടെ ചടങ്ങിന്റെ മാറ്റ് കൂടി. ചടങ്ങിന്റെ ആതിഥേയരായി രാം ചാരാനും ഭാര്യ ഉപാസനയും ഒപ്പം ഉണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ പ്രഗത്ഭരായ വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാം ചരണിന്റെ പിറന്നാൾ പാർട്ടിയിൽ കണ്ടത്. പി ആർ ഒ – ശബരി

Continue Reading

Gallery

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

Published

on

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സാനിയ പങ്കുവെച്ച ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം.

Continue Reading

Gallery

അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ

Published

on

അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ

തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയും ന്യൂ ശരവണ സ്റ്റോഴ്സ് ഉടമയുമായ ശരവണൻ അരുൾ അടുത്തിടെയാണ് നായകനായി ദി ലെജൻഡ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് അരങ്ങേറിയത്. മുൻപ് നിരവധി പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ആദ്യമായാണ് ശരവണൻ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 100 കോടിക്ക് മുകളിൽ ചിലവഴിച്ചു ബ്രഹ്മാണ്ഡമായായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.പക്ഷേ ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്.

ലേജൻ്റിന് ശേഷം പുതിയ സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ് ബ്രഹ്മാണ്ഡ നായകൻ. ഇപ്പൊൾ സരവണൻ്റെ പുതിയ സ്റ്റൈലിഷ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്ക് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനുംമായി ഏറെ സാമ്യം ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു പക്ഷം പ്രേക്ഷകരുടെ വാദം.

Continue Reading

Recent

General4 days ago

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം...

Film News6 days ago

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ്

വിജയ് ചിത്രം ലിയോ കേരളത്തിലെ വിതരണവകാശം 16 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗോകുലം മൂവീസ് കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ...

Video6 days ago

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം

റിവ്യൂ പറയുന്നതിനിടെ ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയകളിൽ സുപരിചിതനായ സന്തോഷ്...

Film News6 days ago

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക്...

Film News7 days ago

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്....

Film News7 days ago

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” ! നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു....

Songs7 days ago

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ...

Film News7 days ago

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു...

Film News7 days ago

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം

മോഹൻലാലിൻ്റെ മെഗാ ഹിറ്റ് ചിത്രം ആറാട്ടിനു ശേഷം പുതുമുഖ താരനിരയുമായി ഹിപ്പോ പ്രൈം നെറ്റ്‌വർക്കിന്റെ പുതിയ ചിത്രം   ആറാട്ട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം Hippo...

Video1 week ago

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സോഷ്യൽ മീഡിയകളെ ഇളക്കിമറിച്ച് സൂപ്പർസ്റ്റാർ എൻട്രി !മഹേഷ് ബാബു – ത്രിവിക്രം ചിത്രം “ഗുണ്ടുർ കാരം”; ഗ്ലിമ്പ്സ് വീഡിയോ പുറത്ത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ...

Trending