Connect with us

Gallery

“അഴകിയേ” ! ഒറ്റ കണ്ണിറുക്കി ഇന്ത്യയെ കറക്കി വീഴ്ത്തിയ വൈറൽ സുന്ദരി പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു

Published

on

“അഴകിയേ” ! ഒറ്റ കണ്ണിറുക്കി ഇന്ത്യയെ കറക്കി വീഴ്ത്തിയ വൈറൽ സുന്ദരി പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു

ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ‘ഫോർ ഇയേർസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ.ഇപ്പോഴിതാ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പ്രിയ.
പ്രിയ വാരിയരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫർ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. 

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായ മലയാള ചിത്രം ഇഷ്ക് എന്നിവയാണ് പ്രിയയുടെ ഉടന്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ സാന്‍റല്‍വുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ ഈ വർഷം. ഈ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. 

Gallery

ജയം രവി, കല്യാണി പ്രിയദർശൻ, കൃതി ഷെട്ടി ചിത്രം ‘ജീനി’; വേൽസ് ഫിലിം ഇന്റർനാഷണൽ പ്രൊഡക്ഷനുടെ ഇരുപത്തിയഞ്ചാം ചിത്രം

Published

on

ജയം രവി, കല്യാണി പ്രിയദർശൻ, കൃതി ഷെട്ടി ചിത്രം ‘ജീനി’; വേൽസ് ഫിലിം ഇന്റർനാഷണൽ പ്രൊഡക്ഷനുടെ ഇരുപത്തിയഞ്ചാം ചിത്രം

ഓരോ ചിത്രം കഴിയുംതോറും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിക്കൊണ്ട് മുന്നേറുകയാണ് ജയം രവി. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ച് ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ നടന്നു. വേൽസ് ഫിലിംസ് ഇന്റർനാഷണൽസിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിർമിക്കുന്നത്.

ജയം രവിയോടൊപ്പം കൃതി ഷെട്ടി, കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ – മഹേഷ് മുത്തുസ്വാമി, മ്യുസിക്ക് – എ ആർ റഹ്മാൻ, ആർട്ട് ഡയറക്ടർ – ഉമേഷ് ജെ കുമാർ , എഡിറ്റിങ്ങ് – പ്രദീപ് ഇ രാഘവ്, ആക്ഷൻ ഡയറക്ടർ – യാനിക്ക് ബെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – കെ. അശ്വിൻ, ക്രിയേറ്റിവ് പ്രൊഡ്യുസർ – കെ ആർ പ്രഭു.

വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം ആകും ജീനി. വൻ ക്യാൻവാസിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. തമിഴ്, തെലുഗ്, മലയാളം, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി ആർ ഒ – ശബരി

Continue Reading

Gallery

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

Published

on

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി ആസൂത്രണം നടത്തി വിജയത്തിലെത്തി.

ഹൈദരാബാദിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി അഭിനേതാക്കളായ വിജയ് ദേവർകൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാർജുന, അംല, അഖിൽ, നാഗ് ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ തുടങ്ങിയവരും എത്തിയിരുന്നു.

മികച്ച ആഘോഷ പരിപാടിയായിരുന്നു രാം ചരണിന്റെ 38ആം പിറന്നാൾ ദിനത്തിൽ നടന്നത്. ആഘോഷങ്ങൾക്ക് മധുരമേറാൻ മുഴുവൻ RRR ടീമും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലി, എം.എം. കീരവാണി, സെന്തിൽ, എസ്.എസ്. കാർത്തികേയ, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ, നിർമ്മാതാവ് ഡി.വി.വി. ദനയ്യ എന്നിവർ എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഓസ്‌കാർ അവാർഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്. ഇന്ത്യനും കോണ്ടിനെന്റൽ വിഭവങ്ങൾ കൊണ്ട് രുചികരമായ ഭക്ഷണം കൂടി ഉണ്ടായതോടെ ചടങ്ങിന്റെ മാറ്റ് കൂടി. ചടങ്ങിന്റെ ആതിഥേയരായി രാം ചാരാനും ഭാര്യ ഉപാസനയും ഒപ്പം ഉണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ പ്രഗത്ഭരായ വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാം ചരണിന്റെ പിറന്നാൾ പാർട്ടിയിൽ കണ്ടത്. പി ആർ ഒ – ശബരി

Continue Reading

Gallery

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

Published

on

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സാനിയ പങ്കുവെച്ച ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം.

Continue Reading

Recent

Film News4 days ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News7 days ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers2 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers2 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News3 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News4 weeks ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News4 weeks ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Film News1 month ago

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി.

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ്...

Film News1 month ago

ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും..ജൂടും

ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും..ജൂടും മലയാള സിനിമയിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂട് ആന്റണിയും പ്രധാന...

Trending