Connect with us

Box Office

ഈ ബോക്സ് ഓഫീസ് ഞാനങ്ങ് എടുക്കുവാ ! പാപ്പൻ ആദ്യ ദിനം 3.16കോടി

Published

on

ഈ ബോക്സ് ഓഫീസ് ഞാനങ്ങ് എടുക്കുവാ ! പാപ്പൻ ആദ്യ ദിനം 3.16കോടി

സുരേഷ് ഗോപിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ആദ്യദിന റെക്കോർഡ് എന്ന നേട്ടം സ്വന്തമാക്കി പാപ്പൻ. കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രം ആദ്യദിവസം കൊണ്ട് തന്നെ സ്വന്തമാക്കിയത് 3 കോടി 16 ലക്ഷം രൂപയാണ്. കേരളമൊട്ടും എക്സ്ട്രാ ഷോകൾ അടക്കം 1157 പ്രദർശനങ്ങളാണ് ഇന്നലെ മാത്രം നടന്നത്. നൂറിനു മുകളിൽ കേന്ദ്രങ്ങളിൽ ഇന്നലെ സ്പെഷൽ തേഡ് ഷോയും പ്രദർശിപ്പിച്ചിരുന്നു.

ഒരു ഇടവേളയ്ക്കുശേഷം തിരിച്ചുവന്ന സുരേഷ് ഗോപിക്ക് തൻറെ താരസിംഹാസനത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല എന്ന വാദത്തെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഈ നേട്ടം. ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആദ്യ ഷോയ്ക്ക് ശേഷം മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചിരുന്നത്. ഭീഷ്മപർവ്വം ,ഹൃദയം, സിബിഐ5, ആറാട്ട്, കടുവ എന്നീ മലയാള ചിത്രങ്ങൾ മാത്രമാണ് ഈ വർഷം ഇതുവരെ രണ്ടര കോടി രൂപയ്ക്ക് മുകളിൽ ആദ്യദിന കളക്ഷൻ നേടിയിട്ടുള്ളത്.

എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്.
കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്സ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ- മാസ് ചിത്രമായ ‘പാപ്പൻ’ ശ്രീ ഗോകുലം മൂവീസ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗോകുൽ സുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക.

ആർ.ജെ. ഷാനിൻ്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ – മനു മഞ്ജിത്ത്, ജ്യോതിഷ് കാശി; സംഗീതം – ജെയ്ക്സ് ബിജോയ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു

 

Box Office

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

Published

on

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ സൽമാനും മൃണാൽ ഠാക്കൂറും ഒന്നിച്ച സീതാരാമത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും കളക്ഷനുമാണ് കഴിഞ്ഞ ഒരാഴ്ചയായി തിയേറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്ക് തമിഴ് മലയാളം കന്നട ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം 10 ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിൻറെ അണിയറ പ്രവർത്തകർ തന്നെയാണ് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ഹനു രാഘവ്പുടി ഒരുക്കിയ ചിത്രം ആദ്യ പ്രദർശനത്തിന് ശേഷം തന്നെ ഗംഭീര അഭിപ്രായങ്ങളാണ് നേടിയെടുത്തത്. തെലുങ്കിനു പുറമേ മലയാളം തമിഴ് ഭാഷകളിലും ചിത്രം വലിയ പ്രേക്ഷക സ്വീകരണം നേടിയെടുത്തത്. തെലുങ്കിൽ നിന്ന് മാത്രമായി ചിത്രം 25 കോടിക്ക് മുകളിൽ കളക്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 5ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.അന്യഭാഷാ ചിത്രത്തിലൂടെ 50 കോടി ക്ലബ്ബിൽ നായകനായി ഇടംപിടിക്കുന്ന ആദ്യ മലയാളി താരമായി മാറുകയാണ് ഇതോടെ ദുൽഖർ സൽമാൻ.

Continue Reading

Box Office

ബോക്സോഫീസിൽ ഹൗസ് ഫുൾ ഷോകളുടെ ആറാട്ട് ! വീണ്ടും തിയറ്ററുകളിൽ നിറഞ്ഞ സദസുകളുടെ ഉത്സവ ദിനങ്ങൾ

Published

on

ബോക്സോഫീസിൽ ഹൗസ് ഫുൾ ഷോകളുടെ ആറാട്ട് ! വീണ്ടും തിയറ്ററുകളിൽ നിറഞ്ഞ സദസുകളുടെ ഉത്സവ ദിനങ്ങൾ

കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാള സിനിമയ്ക്കകത്തെ തീയറ്റർ വ്യവസായം താരതമ്യേന മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് പരാതിപ്പെട്ടു കൊണ്ട് തിയറ്റർ ഉടമകൾ തന്നെ അടുത്ത കാലത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ സിനിമയ്ക്കും തീയറ്റർ വ്യവസാനത്തിനും പുത്തൻ ഉണർവ് നൽകിക്കൊണ്ട് കേരളത്തിലെ തീയറ്ററുകൾ വീണ്ടും സജീവമാകുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ ആയി പുറത്തുവന്ന ചിത്രങ്ങളെല്ലാം ഗംഭീര അഭിപ്രായങ്ങൾ നേടിയെടുത്തതോടെ തിയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകർ നിറഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ്.

സുരേഷ് ഗോപി ചിത്രം പാപ്പനാണ് ഇതിൽ ആദ്യം എത്തിയത്. ഏറെ വർഷത്തെ ഇടവേളക്കുശേഷം സുരേഷ് ഗോപി ജോഷി ടീം ഒന്നിച്ച് പാപ്പന് മികച്ച ഇനിഷ്യൽ കളക്ഷൻ ആയിരുന്നു ലഭിച്ചിരുന്നത്. റിലീസ് ചെയ്ത് ചിത്രം 16 ദിവസങ്ങൾ പിന്നിടുമ്പോൾ കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രമായി ചിത്രം നേടിയത് 18 കോടി 85 ലക്ഷം രൂപയാണ്. ജിസിസി ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ആഗോളതരത്തിൽ 25 കോടിക്കു മുകളിൽ ഇതിനോടകം കളക്ട് ചെയ്തു.

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയ സീതാരാമം കേരളത്തിൽ പക്ഷേ ശരാശരിക്കും താഴെ ഉള്ള തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ആദ്യദിനം വെറും 45 ലക്ഷം രൂപ മാത്രം കേരളത്തിൽനിന്ന് കളക്ട് ചെയ്ത ചിത്രം മൂന്നാം ദിവസം മാത്രമായി ഒരു കോടി രൂപയ്ക്ക് മുകളിൽ കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയെടുത്തു. റിലീസ് ചെയ്ത ഒൻപത് ദിവസങ്ങൾ പിന്നീടുമ്പോൾ മലയാളത്തിൽ നിന്ന് മാത്രം അഞ്ചു കൂടി 2 ലക്ഷം രൂപയാണ് ചിത്രകളക്ട് ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി പുറത്തിറങ്ങിയ സീതരാമം ഇതിനോടകം തന്നെ 40 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.


കുഞ്ചാക്കോ ബോബൻ ചിത്രമായ ന്നാ താൻ കേസുകൊട് ഈവാരമാണ് തിയേറ്ററുകളിൽ എത്തിയത്. പഴയ മമ്മൂട്ടി ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാത്രമല്ല ചിത്രത്തിൻറെ റിലീസ് ദിവസം മാധ്യമങ്ങളിൽ നൽകിയ പരസ്യ തലക്കെട്ട് വൻ വിവാദങ്ങൾ സൃഷ്ടിക്കുകയും തുടർന്ന് ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. കാസർഗോഡിന്റെ പശ്ചാത്തലത്തിൽ ഒരു റിയലിസ്റ്റിക് എൻറർടൈനറായി ഒരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് ആദ്യദിനങ്ങളിൽ തിയേറ്ററുകളിൽ നിന്ന് നേടിയെടുക്കുന്നത്. ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ ഇതിനോടകം നാലു കോടി 45 ലക്ഷം രൂപ കളക്ട് ചെയ്തു.

അക്ഷരാർത്ഥത്തിൽ തിയേറ്ററുകളിൽ പൂരപ്പറമ്പുകൾ ആക്കിയത് കഴിഞ്ഞദിവസം റിലീസ് ചെയ്ത ടോവിനോ തോമസ് ഖാലിദ് റഹ്മാൻ ചിത്രം തല്ലുമാലയായിരുന്നു. ടോവിനോയുടെ കരിയറിൽ തന്നെ വമ്പൻ ഓപ്പണിങ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യദിനം മാത്രമായി ചിത്രം 3 കോടി 45 ലക്ഷം രൂപയാണ് നേടിയത്.ചിത്രം റിലീസ് ചെയ്ത രണ്ടാം ദിവസത്തിലും കളക്ഷൻ വർദ്ധിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് ചിത്രം നേടിയത് 7 കൂടി 5 ലക്ഷം രൂപയാണ്. ഇരു ചിത്രങ്ങൾക്കും ഇന്നലെയും ഇന്നുമായി നൂറിനടുത്ത് മിഡ്നൈറ്റ് ഷോകൾ തിയേറ്ററുകളിൽ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസൺ ആയ ഓണക്കാലം ഒരുങ്ങുമ്പോൾ സിനിമാലോകത്തിന് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്.

Continue Reading

Box Office

മൈക്കിളപ്പനും റോക്കി ഭായ്ക്കും വിക്രത്തിനും ശേഷം ബോക്സോഫീസ് തൂക്കിയടി വീണ്ടും ! തല്ലുമാല ആദ്യ 2 ദിവസം നേടിയത്

Published

on

മൈക്കിളപ്പനും റോക്കി ഭായ്ക്കും വിക്രത്തിനും ശേഷം
ബോക്സോഫീസ് തൂക്കിയടി വീണ്ടും ! തല്ലുമാല ആദ്യ 2 ദിവസം നേടിയത്

ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമായ തല്ലുമാലയ്ക്ക് ബോക്‌സ് ഓഫീസിൽ മികച്ച തുടക്കമായി തീയറ്ററുകളിൽ മുന്നേറുകയാണ്. റിലീസ് ദിനത്തിൽ പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ചെങ്കിലും, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ കേരളത്തിൽ തരംഗമായി മാറുന്ന കാഴ്ചകളിലേക്ക് ആണ് പോകുന്നത്. തിയേറ്ററുകളിൽ 2 ദിവസം പൂർത്തിയാക്കിയപ്പോൾ തല്ലുമാല വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്.

പ്രമുഖ ട്രാക്കിംഗ് വിദഗ്ധരുടെ അഭിപ്രായത്തിൽ, കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രം തിയേറ്ററുകളിൽ ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ ബോക്‌സ് ഓഫീസിൽ 7 കോടി കടന്നു.ആദ്യ ദിവസം 3.45 കോടിയും ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ അതിന്റെ രണ്ടാം ദിവസം 3.6 കോടിയും ചിത്രം സ്വന്തമാക്കി എന്നാണ് ട്രാക്കിംഗ് വിദഗ്ധരുടെ കണക്കുകൾ പറയുന്നത്.


ടോവിനോ തോമസ് നായകനായ ചിത്രം റിലീസിന്റെ ആദ്യ വാരാന്ത്യത്തിൽ തന്നെ ബോക്‌സ് ഓഫീസിൽ 10 കോടി കടക്കുമെന്ന് ഉറപ്പായി. നാളെയും പൊതു അവധി ആയതിനാൽ ചിത്രത്തിന് ആദ്യ വാരം തന്നെ വലിയ കളക്ഷൻ വരുമെന്ന് കണക്കാക്കുന്നു
കാര്യങ്ങൾ ഇതേ നിരക്കിൽ തുടർന്നാൽ തല്ലുമാല അധികം വൈകാതെ 2022ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറാനുള്ള അവസരവുമുണ്ടായേക്കാം.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ചിത്രം ഖാലിദ് റഹ്മാൻ ആണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ഒരു കളർഫുൾ ആക്ഷൻ എൻറർടൈനർ ആയി ഒരുങ്ങിയ ചിത്രത്തിൽ
ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, ലുക്മാൻ അവറാൻ, ഗോകുലൻ, അദ്രി ജോ, സ്വാതി ദാസ് പ്രഭു, അസിം ജമാൽ, ഓസ്റ്റിൻ ഡാൻ, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് ഗാനങ്ങളും ഒറിജിനൽ സ്‌കോറും ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

Continue Reading

Recent

Songs8 hours ago

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം  പടവെട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.ചിത്രത്തിനായി സംഗീത...

Film News11 hours ago

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ ഷൈന്‍ ടോം ചാക്കോ ബാലു വർഗീസ് തുടങ്ങിയവർ മുഖ്യ...

Songs11 hours ago

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന...

Trailer and Teaser13 hours ago

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ തിയറ്ററുകളിൽ വമ്പൻ വിജയമായി ജാനേമൻ ഹിറ്റ് ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ...

Film News16 hours ago

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക്...

Celebrity Life17 hours ago

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന...

Film News18 hours ago

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.....

Film News19 hours ago

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് !

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് ! മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളായ ദുൽഖറും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു....

Kutty Stories21 hours ago

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് ! മനോഹരമായ ചെറിയ റൊമാന്റിക് ഹസ്വ ചിത്രങ്ങൾ ഒരുക്കി...

Film News1 day ago

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി....

Trending