Connect with us

Reviews

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

Published

on

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

മനുഷ്യൻ മിക്കപ്പോഴും ഗ്രേയാണ്, ചില സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും കറുപ്പാണ് എന്ന് എഴുതി കാണിച്ചുകൊണ്ടാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആരംഭിക്കുന്നത്. വർഷങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച നന്മ ചിത്രങ്ങളും സൽഗുണനായ നായകൻ്റെ പോരാട്ടങ്ങൾ തുടങ്ങിയ കഥ വഴിയിൽ നിന്നും വേറിട്ട സഞ്ചരിക്കുന്ന ചിത്രം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.

ജീവിതത്തിലും കരിയറിലും ഏറെ സക്സസ്ഫുൾ ആവണം എന്ന് ആഗ്രഹിക്കുന്ന ജൂനിയർ അഡ്വക്കേറ്റ് ആണ് മുകുന്ദൻ ഉണ്ണി, അതിനുവേണ്ടി ഏറെ അധ്വാനിച്ചിട്ടും വയസ്സ് 36 ആയിട്ടും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ജൂനിയർ അഡ്വക്കേറ്റിൽ നിന്നും സ്വതന്ത്രനായി സ്വന്തമായി കേസ് കണ്ടെത്തുവാൻ തുനിഞ്ഞിറങ്ങുന്ന അവിടെയും പരാജയപ്പെടുന്നു, ഒരു ദിവസം വീട്ടിൽ വീണ കാലൊടിഞ്ഞ അമ്മയുമായി ആശുപത്രിയിൽ എത്തുന്ന മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്നു.
ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് ‘മുകുന്ദൻ ഉണ്ണി’ തിരിച്ചയുകയും ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ പെടാൻ ‘മുകുന്ദൻ ഉണ്ണി’ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതി.

മുകുന്ദൻ ഉണ്ണിയായുള്ള വിനീത് ശ്രീനിവാസന്റെ ഔട്ട് ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. പൂർണ്ണമായും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ നോക്കിലും നടപ്പിലും നിൽപ്പിലും മനോഹരമായയാണ് വിനീത് ശ്രീനിവാസൻ ഉൾക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മുകുന്ദൻ ഉണ്ണിയുടെ മനസ്സിൻറെ ശബ്ദത്തിലൂടെയാണ് കഥാപാത്രം പ്രേക്ഷകരുമായി സമീപിക്കുന്നത്, ചെറിയ നോട്ടങ്ങൾ കൊണ്ടു പോലും കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളും സംഘർഷങ്ങളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുവാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് വിനീത് ശ്രീനിവാസനും ഒന്നിച്ചിട്ടുള്ള കോമ്പിനേഷൻ രംഗങ്ങളും അതിമനോഹരമായും രസകരമായും ആണ് സ്ക്രീനിൽ കാണുവാൻ സാധിക്കുക. ചിത്രത്തിൽ മീനാക്ഷി എന്ന നായിക കഥാപാത്രമായി എത്തിയ ആർഷ ബൈജുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.മറ്റൊരു നായികയായ തൻവി റാമും റോൾ മികച്ചതാക്കി. സുധി കോപ്പ, ബിജു സോപാനം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു, സുധീഷ്, ജോർജ് കോര തുടങ്ങിയവരും തങ്ങളുടെ റോൾ ഭദ്രമാക്കി.

ആനന്ദം ഗോദ എന്നീ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അഭിനവ് സുന്ദർ നായകന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. പതിവ് വാർപ്പ് ശൈലികളെ ഉടച്ച് മാറ്റിക്കൊണ്ടുള്ള ഇത്തരം ഒരു പ്രമേയവും അവതരണവും തിരഞ്ഞെടുത്ത ധീരതയ്ക്ക് കയ്യടി അർഹിക്കുന്നു. മാത്രമല്ല ചിത്രത്തിൻറെ അവതരണത്തിലും ഏറെ പുതുമകൾ കൊണ്ടുവരുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്, ടൈറ്റിൽ കാർഡിലും, മാറുന്ന ആസ്പെക്ട് റേഷ്യോസ് കൊണ്ടും ആനിമേഷൻ രംഗങ്ങൾ കൊണ്ടും വ്യത്യസ്തമായ പരീക്ഷണങ്ങൾ സംവിധായകൻ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. അഭിനവ് സുന്ദർ നായക്കിനൊപ്പം വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി നടപടികളെക്കുറിച്ചും ആക്സിഡന്റൽ ഇൻഷുറൻസ് വിഷയങ്ങളെക്കുറിച്ചും ഏറെ ഗൃഹപാഠം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിൻറെത്.
തിരക്കഥയിൽ മാത്രമല്ല എഡിറ്റിങ്ങിലും സംവിധായകന്റെ കൈയ്യൊപ്പ് ഉണ്ട്
നിധിൻ രാജ് അരോളും സംവിധായകൻ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജീത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രാഹണവും ചിത്രത്തിൻറെ സ്വഭാവത്തോട് ഇഴുതിച്ചേർന്ന് നിൽക്കുന്നു. സിബി മാത്യു അലക്സിന്റെ സംഗീതവും ഏറെ മികവ് പുലർത്തുന്നുണ്ട്.

പുതുമയുള്ള ചിത്രങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഒരു വിരുന്നു തന്നെയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, ഒപ്പം തന്നെ വാഹന ഇൻഷുറൻസ്, ആശുപത്രി ആക്സിഡന്റൽ കേസുകൾ എന്നിവയിലെ സാധാരണക്കാർക്ക് അധികം പരിചിതമല്ലാത്ത വേറൊരു വശം സത്യസന്ധമായി തുറന്ന് കാണിച്ചു തരുന്നുണ്ട് ചിത്രം.

Reviews

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

Published

on

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ തന്നെ പോവുകയാണ്.
എബ്രഹാം ഓസിലറും ബ്രമയുഗവും പ്രമലുവും മഞ്ഞുമ്മൽ ബോയ്സും ഉൾപ്പെട്ട ഹിറ്റ്ലിസ്റ്റിലേക്ക് ഒരു പുതിയ മലയാള ചിത്രം കൂടി. ദുൽഖർ സൽമാൻറെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫയർ ഇൻറർനാഷണൽ നിർമിച്ച ഹക്കീം ഷാജഹാൻ നായകനായ എത്തിയ പുതിയ ചിത്രം കടകൻ ബോക്സ് ഓഫീസിൽ ഒരു വമ്പൻ വിജയമായി മാറുകയാണ്. ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടൈനർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ആദ്യത്തെ കയ്യടി സംവിധായകന്‍ സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ്.
വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കടകന്റെ ഓരോ ഫ്രെയിമുകളും. ചിത്രത്തിൻറെ മുഴുവൻ സമയവും ഉദ്യോഗഭരിതമായി പ്രേക്ഷകരെ സിനിമയിൽ നിലനിർത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പുതുമയുള്ള പ്രമേയവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വാണിജ്യപരമായുള്ള മേക്കിങ്ങുമാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൽ നായകനായി എത്തിയ ഹക്കീം ഷാജഹാന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മലയാള സിനിമയിലേക്ക് പുതിയ ഒരു ആക്ഷൻ നായകനെ ലഭിച്ചിരിക്കുകയാണ് കടകനിലൂടെ പ്രേക്ഷകർക്ക്. ചിത്രത്തിലെ സംഘടന രംഗങ്ങളിൽ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
ഒരു ആക്ഷൻ നായകന് വേണ്ട എല്ലാ ശരീരഘടനയും ശബ്ദ മികവും സ്ക്രീൻ പ്രസൻസും എല്ലാം ഹക്കീമിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ആട് സീരീസ്, പ്രണയവിലാസം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹക്കീം ഷാജഹാന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത മറ്റൊരു ഗംഭീര മേക്കോവർ കൂടിയാണ് കടകൻ.

ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആര്‍ ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.
നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന്‍ സിനിമയിലെത്തുന്നത്. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന്‍ മകന്‍ ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്.ചിത്രത്തില്‍ ഹക്കീമി്‌ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.

മനോഹരമായ ഫ്രെയിമുകൾ നിറച്ചുള്ള
ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും ഒരു ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ വേഗതയും ഉൾക്കൊണ്ട മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തെ സാങ്കേതികപരമായി മുന്നിലെത്തിക്കുന്നു. ഒരു സമയത്ത് മലയാള സിനിമയുടെ വാണിജ്യ ചിത്രങ്ങളിൽ പകരം വെക്കാനില്ലായിരുന്ന ഹിറ്റ് മേക്കർ ഗോപി സുന്ദരന്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ഗംഭീര തിരിച്ചുവരവ് എന്ന നിലയ്ക്കും കടകൻ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിലെ ഇലവേഷൻ സീനുകളിൽ ഗോപി സുന്ദർ നൽകുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകർക്ക് നൽകുന്ന ആവേശം എടുത്തു പറയേണ്ടതാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആകെ തുകയിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ഇത് നല്ല കാലമാണ്. വ്യത്യസ്ത ചട്ടക്കൂടിൽ ഒരുങ്ങുന്ന പരീക്ഷണ ചിത്രങ്ങളും ഒപ്പം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വാണിജ്യ സിനിമകളും പ്രേക്ഷകർ ഒരുപോലെ തിരി കൈകളും നീട്ടി സ്വീകരിക്കുന്നു. അതിൻറെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കടകനും.

Continue Reading

Reviews

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

Published

on

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

 

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ് ചെയ്തു. ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ രചിച്ച ഈ ഇമോഷണൽ ക്രൈം ത്രില്ലർ ഒരു സീരിയൽ കില്ലറിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ ചിത്രത്തിന്റെ ഏകദേശ സ്വഭാവം മനസ്സിലായിരുന്നു.

തൃശൂർ എസിപി അബ്രഹാം ഒസ്‌ലർനെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ് തന്റെ കുടുംബത്തെ നഷ്ടപ്പെട്ടതോടെ വിഷാദത്തിനും ഹാലൂസിനേഷനും അടിമെട്ടുപോയ ഒസ്‌ലർ മൂന്ന് കൊലപാതകങ്ങൾ ചെയ്ത ഒരു സീരിയൽ കില്ലറിനെ തിരഞ്ഞിറങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ആദ്യപകുതി കൊലയാളിയെ അന്വേക്ഷിച്ചപ്പോൾ രണ്ടാംപകുതി കാരണം തിരഞ്ഞു. മിഥുൻ മാനുവൽ തോമസിന്റെ മുൻ ചിത്രമായ ‘അഞ്ചാം പാതിര’ കണ്ടവർക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും കൊലയാളി കരുത്തനായിരിക്കുമെന്ന്. ‘അബ്രഹാം ഒസ്‌ലർ’ലും അത് തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. അർജുൻ അശോകൻ, ജ​ഗദീഷ്, ദിലീസ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നു. അലക്സാൻഡർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അലക്സാൻഡർ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ​ഗതി മാറുന്നത്.

ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മിഥുൻ മുകുന്ദനാണ് സം​ഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും കൈകാര്യം ചെയ്തു.

Continue Reading

Reviews

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

Published

on

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്… കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.

കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)…
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്…

ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്…

നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.

ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്… സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.

ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച

Continue Reading

Recent

Film News3 weeks ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Film News3 weeks ago

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000-...

Uncategorized2 months ago

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര...

Film News2 months ago

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ...

Film News2 months ago

” നാഗബന്ധം” നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന...

Film News2 months ago

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി . ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ...

Film News7 months ago

ZEE5 കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കി ‘നുണക്കുഴി’ ! സ്ട്രീമിംഗ് സെപ്റ്റംബർ 13 മുതൽ…

ZEE5 കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കി ‘നുണക്കുഴി’ ! സ്ട്രീമിംഗ് സെപ്റ്റംബർ 13 മുതൽ… തിയറ്ററുകളിലെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’...

Film News7 months ago

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…   ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ,...

Video11 months ago

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ,...

Film News11 months ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും...

Trending