Connect with us

Celebrity Life

ചിരിക്കുമ്പോൾ ആ വശം അനക്കാൻ പറ്റില്ല… രോഗ വിവരം പങ്കുവെച്ചു മിഥുൻ

Published

on

ചിരിക്കുമ്പോൾ ആ വശം അനക്കാൻ പറ്റില്ല… രോഗ വിവരം പങ്കുവെച്ചു മിഥുൻ

മലയാളികളുടെ പ്രിയങ്കരനായ
നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ശരീരത്തിലെ പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്‌ക്കേണ്ടതായും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായും ഇരിക്കും.മിഥുൻ രമേശ് തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.

‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. എനിക്ക് ബെൽ പാൾസി എന്ന അസുഖം വന്നിട്ടുണ്ട്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനങ്ങൂ, ഒരു കണ്ണും ബലം പ്രയോഗിച്ച് മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ്. മാറും എന്നാണ് പറയുന്നത്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്’- മിഖുൻ പറഞ്ഞു.

Celebrity Life

എൻറെ പെങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിലുള്ള വാക്കുകളായിരുന്നു അത്. ഒരു വിജയം ഉണ്ടാകുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അല്ല അത് ഉപയോഗിക്കേണ്ടത്

Published

on

എൻറെ പെങ്ങൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിലുള്ള വാക്കുകളായിരുന്നു അത്. ഒരു വിജയം ഉണ്ടാകുമ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അല്ല അത് ഉപയോഗിക്കേണ്ടത്

കഴിഞ്ഞ ദിവസങ്ങളിൽ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനുവേണ്ടി സംവിധായകനായ ജൂഡ് ആൻറണി ജോസഫ് യുവതാരമായ ആൻറണി വർഗീസ് കുറിച്ച് പറഞ്ഞിരുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.” തൻറെ അസിസ്റ്റൻറ് ആയ ഒരാളുടെ സിനിമ ചെയ്യുവാനായി 10 ലക്ഷം രൂപ പെപ്പെ കൈപ്പറ്റിയിട്ട് പെങ്ങളുടെ വിവാഹം നടത്തിയ ശേഷം സിനിമയിൽ നിന്നും പിന്മാറി, തീർത്തും മനസ്സാക്ഷി രഹിതമായ സംഭവമായിരുന്നു അത്” എന്നുമായിരുന്നു സംവിധായകൻ വെളിപ്പെടുത്തിയത്. ഇതിനെതിരെ മറുപടിയുമായി ആൻറണി വർഗീസ് എന്ന കൊച്ചിയിൽ പത്രസമ്മേളനം വിളിച്ചു ചേർക്കുകയും ഉണ്ടായി.

തീർത്തും വിഷമകരമായ പരാമർശമായിരുന്നു അതെന്നും, തന്നെ ബാധിക്കുന്ന കാര്യം ആണെങ്കിൽ കൂടി താൻ ഇതിൽ പ്രതികരിക്കുകയില്ലായിരുന്നു എന്നും പക്ഷേ എൻറെ കുടുംബത്തെ ബന്ധപ്പെടുത്തി പറഞ്ഞത് തനിക്ക് ഏറെ സങ്കടം ഉണ്ടാക്കി എന്നും അതുകൊണ്ടാണ് ഇത്തരമൊരു പത്രസമ്മേളനത്തിന് നിർബന്ധമായത് എന്നും താരം പറയുന്നു. ആൻ്റെനിയുടെ വാക്കുകളിലെക്ക്

“ഒരു ചേട്ടൻ എന്ന നിലയിലും മകൻ എന്ന നിലയിലും ആണ് ഞാൻ ഇവിടെ ഇരുന്ന് ഇത് പറയുന്നത്. സത്യത്തിൽ ഈ പരാമർശം എൻറെ കുടുംബത്തെ ആകെ സങ്കടത്തിൽ ആഴ്ത്തീരിക്കുകയാണ്. സംവിധായകൻറെ പരാമർശം മൂലം എൻറെ അനിയത്തിക്ക് ഇപ്പോൾ ഒരു പൊതു ചടങ്ങിലോ പുറത്തു പോകാൻ പറ്റാത്ത അവസ്ഥയാണ്, കാരണം എല്ലാവരും ഇതേക്കുറിച്ച് ചോദിക്കുകയും കളിയാക്കലുകളും നേരിടേണ്ടി വരുകയാണ്. അതും തീർത്തും ഇല്ലാത്ത ഒരു കാരണത്തിനു വേണ്ടി. മാത്രമല്ല എൻറെ ഭാര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോലും പലരും വന്ന് ഇതിനെക്കുറിച്ച് തെറി വിളിക്കുകയാണ്. വളരെ കഷ്ടപ്പെട്ട് വളർന്ന സാധാരണ കുടുംബമാണ് എന്റേത്, എൻറെ മാതാപിതാക്കൾ ചെറുപ്പം തൊട്ട് സ്വരുക്കൂട്ടി വെച്ച പൈസ കൊണ്ടും സിനിമയിൽ നിന്നും അടുത്തിടെ ഞാൻ ഉണ്ടാക്കിയ പൈസ കൊണ്ടും ആണ് അന്തസ്സോടെ എൻറെ പെങ്ങളുടെ വിവാഹം ഞങ്ങൾ നടത്തിയത്. ഞാൻ ജൂഡ് ചേട്ടന് അതായത് അരവിന്ദേട്ടന് പൈസ തിരിച്ച് നൽകിയ ഡേറ്റ് 2020 ജനുവരി 27 ആണ്, എൻറെ പെങ്ങൾ അഞ്ജലിയുടെ വിവാഹം നടന്നത് 2021 ജനുവരി 18ന് ആണ്. പൈസ തിരിച്ചു നൽകിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെൻറ് വിവാഹപത്രികയും നിങ്ങൾക്ക് നൽകുന്നുണ്ട്, പരിശോധിക്കാം. അതായത് പൈസ തിരിച്ചു നൽകി 9 മാസങ്ങൾക്ക് ശേഷമാണ് ആ വിവാഹാലോചന വന്നതുപോലും, പിന്നെ എങ്ങനെയാണ് ഞാൻ ആ പൈസ കൊണ്ട് വിവാഹം നടത്തുക ഞാൻ വല്ല ടൈം ട്രാവലറും നടത്തി ചെയ്തു എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്.

ഒരു സിനിമയുടെ വിജയം ഉണ്ടാകുമ്പോൾ അത് ആഘോഷിക്കണം, ഞാനും ചിത്രം കുടുംബസമേതം പോയി കണ്ടതാണ് വളരെ മനോഹരമായ സിനിമയാണ് അതിഗംഭീരമായ മേക്കിങ് ആണ്. പക്ഷേ നോക്കൂ ആ വിജയം മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് മൂന്നു വർഷങ്ങൾക്ക് മുന്നേ സംഘടന വഴി ഒത്തുതീർപ്പാക്കിയ സംഭവമാണ്, അദ്ദേഹത്തിന് വിഷമമുണ്ടെങ്കിൽ പരാതി അപ്പോഴും തീർന്നിട്ടില്ലെങ്കിൽ ആ സമയത്ത് തന്നെ പറയാമായിരുന്നു. പക്ഷേ ഇപ്പോൾ ഒരു വിജയം ലഭിച്ചപ്പോൾ അതിനെ ഉപയോഗിക്കുന്ന രീതിയാണ് എന്നെ ഏറെ വിഷമിപ്പിക്കുന്നത്. സത്യത്തിൽ ആ സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം, ആദ്യം കഥ കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് അതിൻറെ തിരക്കഥ പൂർത്തിയായിട്ടില്ല, അജഗജാന്തരം സിനിമയുടെ ചിത്രീകരണ സമയത്താണ് പൂർണ്ണ തിരക്കഥയുമായി സംവിധായകൻ എത്തിയത്. തിരക്കഥ വായിച്ചു കഴിഞ്ഞപ്പോൾ സെക്കൻഡ് ഹാഫില്‍ എനിക്ക് കുറച്ച് കൺഫ്യൂഷൻസ് ഉണ്ടായി, അത് സംവിധായകനും ജൂഡും ആയി പങ്കുവെച്ചപ്പോൾ അദ്ദേഹം വളരെ മോശമായാണ് പ്രതികരിച്ചത്, മോശം എന്നു പറഞ്ഞാൽ അസഭ്യം വിളിച്ചുകൊണ്ട്. ഒരുപക്ഷേ ഞാനൊരു സാധാരണ നിലയിൽ നിന്നും വന്നതുകൊണ്ട് അദ്ദേഹത്തിന് എനിക്ക് താരമൂല്യം ഇല്ല എന്ന് തോന്നിയതുകൊണ്ട് ആണോ എന്നൊന്നും എനിക്ക് അറിയില്ല. ആ സംഭവത്തിനുശേഷം എനിക്ക് മാനസികമായി ആ സിനിമയുമായി സഹകരിക്കാൻ താല്പര്യമുണ്ടായിരുന്നില്ല ഇതാണ് അതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണം.” ആൻ്റ്റനി കൂട്ടിച്ചേർത്തു

 

ആൻറണി വർഗീസ് പെപ്പയുടെ പത്രസമ്മേളനത്തിന്റെ പൂർണ്ണരൂപം കാണാം

 

 

Continue Reading

Celebrity Life

മോദിജിയും ഉണ്ണിജിയും ഒരു വേദിയിൽ ഒന്നിച്ചപ്പോൾ ! “മോനേ എങ്ങനെയുണ്ട്” എന്ന് പ്രധാനമന്ത്രി

Published

on

മോദിജിയും ഉണ്ണിജിയും ഒരു വേദിയിൽ ഒന്നിച്ചപ്പോൾ ! “മോനേ എങ്ങനെയുണ്ട്” എന്ന് പ്രധാനമന്ത്രി

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണിമുകുന്ദൻ. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചു

മോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണാന്‍ ഉണ്ണി മുകുന്ദന് അവസരം ലഭിച്ചത്.

“ഈ അക്കൗണ്ടില്‍ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റ് ആണിത്. നന്ദി സര്‍. അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനില്‍ നിന്ന് ഇന്ന് നേരില്‍ കണ്ടുമുട്ടാന്‍ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇനിയും മോചിതനായിട്ടില്ല. വേദിയില്‍ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് മോനെ എന്നതിന്‍റെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണര്‍ത്തിയത്. അങ്ങനെ നേരില്‍ കണ്ട് ഗുജറാത്തിയില്‍ സംസാരിക്കുക എന്നത് എന്‍റെ വലിയ സ്വപ്നമായിരുന്നു. അത് സാധിച്ചിരിക്കുന്നു. അങ്ങ് നല്‍കിയ 45 മിനിറ്റ്, എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ആയിരുന്നു. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്ന് ഞാന്‍ നടപ്പിലാക്കും. ആവ്‍താ രെഹ്‍ജോ സര്‍ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്‍ണന്‍

Continue Reading

Celebrity Life

ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും; സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറൽ

Published

on

ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും; സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറൽ

രാം ചരണും ഭാര്യ ഉപാസനയും ചേർന്ന് സോഷ്യൽ മീഡിയ തരംഗം നിരന്തരം സൃഷ്ടിക്കുകയാണ്. ഈ ആഴ്ചയിൽ തന്നെ വാനിറ്റി ഫെയർ എന്ന യൂട്യൂബ് ചാനലിൽ ഇരുവരുടെയും വീഡിയോ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയായി മാറി റെക്കോർഡുകൾ തീർത്തിരുന്നു. ഓസ്‌കറിന്‌ പോകുന്നതിന് മുൻപുള്ള മുന്നൊരുക്കങ്ങൾ എല്ലാം ചേർത്തുകൊണ്ടുള്ള വീഡിയോ ഫാൻസും ജനങ്ങളും ഹൃദയത്തിലേറ്റിയിരുന്നു.

ദുബായിലുള്ള ബേബി ഷവർ ആഘോഷപരിപ്പാടിയിലെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഹൈദരാബാദിൽ വെച്ച് നടന്ന ആഘോഷപ്പരിപാടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്. ആദ്യ ആഘോഷത്തിൽ പിങ്ക് വസ്ത്രമണിഞ്ഞ് ഉപാസനയും ബ്ലാക്ക് ഡ്രസ് ഇട്ട് രാം ചരണും തിളങ്ങിയപ്പോൾ രണ്ടാം ആഘോഷചടങ്ങിൽ നീല ഡ്രസ് ഇട്ട് ഉപേന്ദ്ര സുന്ദരിയായി. വൈറ്റ് ഷർട്ട് ധരിച്ച് രാം ചരൻ ചടങ്ങ് കീഴടക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. പിങ്കി റെഡ്ഢി, സാനിയ മിർസ, കനിക കപൂർ, അല്ലു അർജുൻ തുടങ്ങിയ സുഹൃത്തുക്കളും രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയും സുസ്മിത , ശ്രീജ എന്നീ സഹോദരങ്ങൾ പങ്കെടുത്തപ്പോൾ ഉപാസനയുടെ അമ്മ ശോഭന കാമിനെനി, സംഗീത റെഡ്ഢി തുടങ്ങിയവരും പങ്കെടുത്തു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. രാമിന്റെയും ഉപാസനയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

Continue Reading

Recent

Film News2 days ago

ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ

ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ   ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച “ഭഭബ”ഭയം, ഭക്തി,...

Film News3 weeks ago

ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.

ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു. തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ്...

Film News2 months ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ   തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ്...

Film News2 months ago

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്   ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ്...

Reviews2 months ago

OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്

OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ് വീണ്ടും ഒരു വെബ് സീരീസ് കൂടി പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. ഈ വാരം...

Film News3 months ago

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു   നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ...

Film News5 months ago

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News5 months ago

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News5 months ago

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.   ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്സിനെയും,മാർക്കെറ്റെഴ്സിനെയും, സംരംഭകരേയും സൃഷ്ടിക്കുക...

Film News5 months ago

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ   സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം...

Trending