Celebrity Life
‘വിവാഹത്തിന് മുന്നേ ഗർഭിണിയായതിനെ പറ്റി നിരവധി ചോദ്യങ്ങളാണ്’- വിശദീകരണവുമായി ഷംന

‘വിവാഹത്തിന് മുന്നേ ഗർഭിണിയായതിനെ പറ്റി നിരവധി ചോദ്യങ്ങളാണ്’- വിശദീകരണവുമായി ഷംന
മലയാളികൾക്കും തെന്നിന്ത്യൻ സിനിമ പ്രേമികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. അടുക്കുകയാണ് ഷംന ഗർഭിണിയാണ് എന്നുള്ള വിവരം പ്രേക്ഷകരെ അറിയിച്ചത്. വിവാഹത്തിന് മുൻപ് ഗർഭിണിയാകുന്നത് മോശം കാര്യമല്ലേ എന്ന് പറഞ്ഞുകൊണ്ട് നിരവധി ആളുകൾ ആണ് ഷംനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ താഴെ കമൻറ് ആയി എത്തിയത്, ഇപ്പൊൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷംന തൻറെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ. ഷംനയുടെ വാക്കുകളിലേക്ക്
“കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്‍റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
പ്രഗ്നന്‍സി സമയത്ത് വര്‍ക്ക് ചെയ്ത സിനിമകളിലൊന്നാണ് മാര്‍ച്ച് 30 ന് വരാനിരിക്കുന്ന ദസറ. മറ്റൊന്ന് തമിഴ് ചിത്രം ഡെവിള്‍. ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഞാന്‍ നാല് മാസം ഗര്‍ഭിണി ആയിരുന്നു. ഡി 14, ശ്രീദേവി ഡ്രാമ കമ്പനി എന്നീ ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിംഗും ആ സമയത്ത് ചെയ്തു.”
Celebrity Life
യുവരാജ് സിംഗിനൊപ്പം ദുൽഖർ ! സാനിയ മിർസയുടെ ഫെയർവെൽ മത്സരത്തിൽ താരമായി കുഞ്ഞിക്ക

യുവരാജ് സിംഗിനൊപ്പം ദുൽഖർ ! സാനിയ മിർസയുടെ ഫെയർവെൽ മത്സരത്തിൽ താരമായി കുഞ്ഞിക്ക
ഇന്ത്യൻ ടെന്നീസ് രാജ്ഞി സാനിയ മിർസയുടെ സ്വന്തം നഗരമായ ഹൈദരാബാദിൽ നടന്ന വിടവാങ്ങൽ മത്സരത്തിൽ മലയാളികളുടെ പ്രിയ താരം ദുൽഖർ പങ്കെടുത്തു. മാർച്ച് 5 ന് ഹൈദരാബാദിലെ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന വിടവാങ്ങൽ മത്സരമായിരുന്നു ഇന്ന്. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സാനിയ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങും മത്സരവേദിയിൽ എത്തിയിരുന്നു. ഏറെ ആരാധകരുള്ള യുവരാജിന്റെയും ദുൽഖറിന്റെയും കണ്ടുമുട്ടൽ ആരാധകരും ഏറെ കൗതുകം ഉളവാക്കി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആവുകയാണ്.റിട്രോ-സ്റ്റൈൽ സൺഗ്ലാസുകൾ ഘടിപ്പിച്ച നീല വസ്ത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ആയിയാണ് ദുൽഖർ വേദിയിലെത്തിയത്.
ദുൽഖർ സൽമാൻ നായകനായി എത്തുന്ന വരാനിരിക്കുന്ന ചിത്രമായ കിംഗ് ഓഫ് കോത്തയുടെ ഷൂട്ടിംഗ് പോയ വാരമാണ് പാക്കപ്പ് ആയത്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത കിംഗ് ഓഫ് കോത്ത 2023 ഓഗസ്റ്റിൽ ലോകമെമ്പാടും റിലീസ് ചെയ്യും. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി അണ് നായിക വേഷത്തിൽ എത്തുന്നത്
Celebrity Life
ചിരിക്കുമ്പോൾ ആ വശം അനക്കാൻ പറ്റില്ല… രോഗ വിവരം പങ്കുവെച്ചു മിഥുൻ

ചിരിക്കുമ്പോൾ ആ വശം അനക്കാൻ പറ്റില്ല… രോഗ വിവരം പങ്കുവെച്ചു മിഥുൻ
മലയാളികളുടെ പ്രിയങ്കരനായ
നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന അസുഖത്തെ തുടർന്നാണ് താരത്തെ തിരുവന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ശരീരത്തിലെ പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി. മുഖത്തിന്റെ ഒരു വശത്തെ ബാധിക്കുന്ന ഈ അസുഖം മൂലം കണ്ണുകൾ ബലമായി അടയ്‌ക്കേണ്ടതായും വായുടെ ഒരുവശം താഴ്ഭാഗത്തേക്കായും ഇരിക്കും.മിഥുൻ രമേശ് തന്നെയാണ് തന്റെ അസുഖവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.
‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. എനിക്ക് ബെൽ പാൾസി എന്ന അസുഖം വന്നിട്ടുണ്ട്. ചിരിക്കുമ്പോൾ ഒരു ഭാഗം മാത്രമേ അനങ്ങൂ, ഒരു കണ്ണും ബലം പ്രയോഗിച്ച് മാത്രമേ അടയ്ക്കാൻ സാധിക്കൂ. പാർഷ്യൽ പരാലിസിസ് എന്ന രീതിയിലാണ്. മാറും എന്നാണ് പറയുന്നത്. നിലവിൽ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്’- മിഖുൻ പറഞ്ഞു.
Celebrity Life
ലേഡി സൂപ്പർസ്റ്റാറിന്റെ അഴകിൽ താജ്മഹൽ പോലും മങ്ങിപ്പോകുന്നു ! സോഷ്യൽ മീഡിയയിൽ വൈറലായി മഞ്ജുവിന്റെ പുതിയ ചിത്രം

ലേഡി സൂപ്പർസ്റ്റാറിന്റെ അഴകിൽ താജ്മഹൽ പോലും മങ്ങിപ്പോകുന്നു ! സോഷ്യൽ മീഡിയയിൽ വൈറലായി മഞ്ജുവിന്റെ പുതിയ ചിത്രം
അന്നും ഇന്നും മലയാളികൾക്ക് ഒരു ലേഡീസ് സൂപ്പർസ്റ്റാർ ഉള്ളു അതാണ് സാക്ഷാൽ മഞ്ജു വാര്യർ. തന്റെ രണ്ടാം വരവിൽ ഇരട്ടി ആരാധകരെയും നേടി കൊണ്ടാണ് മഞ്ജു വാര്യർ തന്റെ കരിയർ ആഘോഷിക്കുന്നത്. അഭിനയത്തോടൊപ്പം യാത്രകളെയും ഏറെ സ്നേഹിക്കുന്ന താരം ഇപ്പോൾ പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
താജ് മഹലിന് അരികിൽ നിന്നുള്ളൊരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. “ഇത്രയും ലോകം, വളരെ കുറച്ച് സമയം,” എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ യാത്രകളെ ആശംസിച്ചുകൊണ്ട് സൗന്ദര്യത്തെ പ്രകീർത്തിച്ചു കൊണ്ടും നിരവധി പേരാണ് കമൻറ് ബോക്സുകളിൽ എത്തുന്നത്.
അടുത്തിടെ മഞ്ജു തമിഴ് സൂപ്പർതാരം തല അജിത് കുമാറിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് ട്രിപ്പ് പോയതും ദേശീയ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സമീപത്ത് തന്നെ താരം ടൂവീലർ ലൈസൻസും പുതിയ ബിഎംഡബ്ല്യുവിന്റെ ബൈക്കും സ്വന്തമാക്കിയിരുന്നു.കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരടിയുടെയും കുടുംബത്തിനൊപ്പമായിരുന്നു മഞ്ജുവിന്റെ ആഗ്ര യാത്ര.
So much world, so little time 😊❤️
📸 #bineeshchandra#travel #india #tajmahal pic.twitter.com/ZJVlPaR8ea
— Manju Warrier (@ManjuWarrier4) March 1, 2023
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News1 year ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം