Uncategorized
മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ

മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ
രണ്ട് വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ ഇങ്ങനെ പറയുകയുണ്ടായി..
“മാറ്റങ്ങൾ വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.. ഇല്ലെങ്കിൽ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ചു പോകുമെന്ന് ഉറപ്പായിരുന്നു..അന്ന് എനിക്ക് ചെയ്യാനായി പറ്റാത്തിരുന്ന കാര്യങ്ങൾ ആൾക്കാർ പറഞ്ഞിരുന്നത് ഹ്യൂമർ അല്ലെങ്കിൽ നെഗറ്റീവ് ആയിട്ടുള്ള സംഭവങ്ങൾ ഇപ്പൊ അതെല്ലാം ഒന്നുങ്കിൽ എൽസമ്മയിലെ പാലുണ്ണിയിലൂടെ ട്രാഫിക്കിലെ എബലിലുടെയുമൊക്കെ എനിക്ക് മാറ്റാൻ സാധിച്ചു. പുള്ളിപുലി ആട്ടും കുട്ടിയും റൊമൻസുമെല്ലാം ഹ്യൂമറിന്റെ എലമെന്റ് ഭയങ്കരമായിട്ടുണ്ട്..ഞാൻ പറയുന്ന തമാശകൾക്കൊക്കെ ആളുകൾ ചിരിച്ചിട്ടുണ്ട്.അത്യാവശ്യം ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളും കാര്യങ്ങളുമുളള ട്രാഫിക്, സീനിയേഴ്‌സ്, വേട്ട പോലുളള സിനിമകളും സംഭവിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്‍ ഇതിനുമുന്‍പ് ചെയ്തിട്ടില്ലാത്ത ചലഞ്ചിങ് ആയിട്ടുളള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ സാധിച്ചു. അത് മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ ഭാഗമായിട്ടുളളത് തന്നെയാണ്”
അതെ കുഞ്ചക്കോ ബോബൻ അക്ഷരർത്ഥത്തിൽ മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന നടൻ തന്നെ ആണ്..അനിയത്തി പ്രാവ് എന്നൊരു ഒറ്റ സിനിമ കൊണ്ട് കേരളത്തിലെ ചോക്ലേറ്റ് നായകനായി മാറിയ നടൻ ആണ് കുഞ്ചക്കോ ബോബൻ.. പിന്നീട് ചോക്ലേറ്റ് നായകൻ എന്ന ടാഗ് ലൈനിൽ ഒരുപിടി സിനിമകൾ.. ചിലതൊക്കെ പിന്നീട് വിജയം ആയി മാറിയപ്പോൾ.. പതുക്കെ പതുക്കെ എല്ലാ സിനിമകളും അദ്ദേഹത്തിന്റെ ഒരേ ട്രാക്കിൽ ഉള്ളവ ആകുകയും വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു ഒരു സമയത്തു മലയാള സിനിമയിൽ നിന്നും അപ്രതീക്ഷനായ നടൻ..രണ്ടാം വരവിൽ 2008ൽ തുടങ്ങി 2022ൽ എത്തി നിൽക്കുമ്പോൾ 63സിനിമകൾ ആണ് അദ്ദേഹം നായകനായും യും സഹനടനും ഒക്കെ ആയി വന്നത്.
ഞാൻ എന്ന പ്രേക്ഷകനെ അത്ഭുതപെടുത്തുന്ന വല്ലാത്ത ഒരു ട്രാൻസ്‌ഫോർമേഷൻ ആണ് കുഞ്ചാക്കോ ബോബൻ എന്ന നടനിൽ സംഭവിച്ചിട്ടുള്ളത്.ട്രാഫിക് ലെ ഡോക്ടർ എബൽ സീനിയർലെ റെക്സ് മനുവൽ സ്പാനിഷ് മസാലയിലെ രാഹുൽ ഗോഡ് ഫോർ സെയിലിലെ പ്രസന്നൻ വിശുദ്ധനിലെ ഫാദർ സണ്ണി വേട്ടയിലെ മെൽവിൻ നായാട്ടിലെ പ്രവീൺ അഞ്ചാം പാതിരായിലെ അൻവർ ഹുസൈൻ വർണ്യത്തിൽ ആശങ്കയിലെ കൗട്ട ശിവൻ അങ്ങനെ വ്യത്യസ്തങ്ങളായ നായക പ്രതി നായക വേഷങ്ങൾ.തിരിച്ചു വരവിൽ അദ്ദേഹത്തിന് താരാ മൂല്യം കുറവായതിനാൽ കൂടെ അഭിനയിക്കാൻ നായികമാരെ കിട്ടാത്ത അവസ്ഥ വരെ നേരിട്ടുണ്ട്.. എന്നിട്ടു പോലും ചോക്ലേറ്റ് ഹീറോ എന്ന ടാഗ് ലൈൻ ഉപേക്ഷിച്ചു വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൊണ്ട് അദ്ദേഹം പുതിയ പുതിയ പരീക്ഷണങ്ങളിലൂടെ തന്നിലെ നടനെ രാകി മിനുക്കുകയാണ് ചെയ്യുന്നത്.
നോട്ടത്തിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ആത്മാർഥമായി ശ്രമിക്കുന്ന നടൻ.. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണം ആണ് ഇന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുതിയ സിനിമ ആയ ‘ന്നാ താൻ കേസ് കൊട് ‘എന്ന സിനിമയുടെ ടീസർ.വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ സിനിമകളിലൂടെ എല്ലാം തന്നെ ഇനിയും ഞെട്ടിക്കും പ്രേക്ഷകരെ അത് ഉറപ്പാണ്…
മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ..
→- രാഗീത് ആർ ബാലൻ
Uncategorized
വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !
മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.
Uncategorized
മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം
മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
Uncategorized
അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.
“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്‌നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.
അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം