Connect with us

Film News

കടുവയെ കാണാൻ തിയറ്ററുകളിൽ ജനപ്രവാഹം ! നാളുകൾക്ക് ശേഷം കിട്ടിയ അടിപ്പടം ആഘോഷമാക്കി മലയാളികൾ

Published

on

കടുവയെ കാണാൻ തിയറ്ററുകളിൽ ജനപ്രവാഹം ! നാളുകൾക്ക് ശേഷം കിട്ടിയ അടിപ്പടം ആഘോഷമാക്കി മലയാളികൾ

പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കടുവ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കി തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് കിട്ടിയ മാസ്സ് എന്റർൈട്ടണർ തിയറ്ററുകളിൽ ആഘോഷമാക്കുകയാണ് മലയാളി പ്രേക്ഷകർ.

നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തില്‍ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Film News

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

Published

on

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി സ്വീകരിച്ച വാർത്തയാണ് ദുൽഖർ സൽമാൻ ടിനു പാപ്പച്ചൻ പാപ്പച്ചൻ ചിത്രത്തിന്റെ പ്രഖ്യാപനം. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് ടിനു പ്രേക്ഷകരെ ഈ വിവരം അറിയിച്ചത്. പാൻ ഇന്ത്യൻ ചിത്രമായി റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.

പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഒരു മൾട്ടി സ്റ്റാർ സിനിമയായിരിക്കും ഒരുങ്ങുക. ദുൽഖറിനൊപ്പം മലയാളത്തിലെ യുവതാര നിരയിലെ സൂപ്പർസ്റ്റാറായ ടോവിനോ തോമസും എത്തും. ചിത്രത്തിൽ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും അടക്കമുള്ള വമ്പൻ താരനിര തന്നെ അണിനിരക്കും എന്നാണ് സൂചനകൾ. ആൻറണി വർഗീസ് തമിഴ് താരം ആര്യ എന്നിവർ ചിത്രത്തിൽ ഭാഗമായി എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

‘ചാവേർ’ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ടിനു പാപ്പച്ചൻ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രത്തിൽ ആന്‍റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോയ് മാത്യുവിന്‍റേതാണ് രചന. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസായി എത്തും. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

Continue Reading

Film News

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

Published

on

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്തിട്ട് ഇന്നേക്ക് നാല് വർഷങ്ങൾ. മലയാളത്തിലെ യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റിലീസ് ആയത് 2019 മാർച്ച് 28ന് ആണ്. 400 ൽ പരം തിയേറ്ററുകളിൽ കേരളത്തിൽ മാത്രമായി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. മലയാള സിനിമയിലെ തന്നെ അതിവേഗ 100 കോടി ക്ലബ്ബ് 150 കോടി ക്ലബ്ബും ഇപ്പോഴും ലൂസിഫറിന് തന്നെ സ്വന്തമാണ്. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 കൊണ്ടുമാണ്.

നിലവിൽ ചിത്രത്തിൻറെ രണ്ടാം ഭാഗമായ എമ്പുരാന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ഈ വർഷം പകുതിയോടെ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിക്കുവാൻ സാധിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മുരളി ഗോപിയാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്. ചിത്രം മൂന്ന് ഇൻസ്റ്റാൾമെന്റുകൾ ആയാണ് പുറത്തു വരിക എന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മലയാളത്തിലെ തന്നെ വമ്പൻ താരനിരയായിരുന്നു അണിനിരന്നിരുന്നത്. മോഹൻലാലിന് പുറമേ മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് സുകുമാരൻ, സാനിയ ഇയപ്പൻ, നൈല ഉഷ, വിവേക് ഒബ്രോയ് തുടങ്ങിയവർ അണിനിരന്നിരുന്നു. ചിത്രം റിലീസ് ആയതിന്റെ നാലാം വർഷം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ആഘോഷത്തോടുകൂടി കൊണ്ടാടുകയാണ് ആരാധകർ.

Continue Reading

Film News

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

Published

on

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ – അമൽ പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.. ജീത്തു ജോസഫിന്റെ സഹ സംവിധായകൻ അർഫാസ് അയൂബ് ഒരുക്കുന്ന ചിത്രം ഇന്ന് ടുണീഷ്യയിൽ ഷൂട്ടിംഗ് ആരംഭിച്ചു.

ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളാണ് അർഫാസ് അയൂബ്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ വേറിട്ട രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് നിർമ്മാണം. പാഷാൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസ്സിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. റാം എന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ സിനിമയുടെ നിർമ്മാതാക്കളാണ് പാഷൻ സ്റ്റുഡിയോസും അഭിഷേക് ഫിലിംസും.

അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്ഷൻ ഡിസൈനെർ.

എഡിറ്റർ -ദീപു ജോസഫ്, കോസ്റ്റും ഡിസൈനെർ – ലിന്റാ ജീത്തു, ഗാനരചന – വിനായക് ശശികുമാർ, അസോസിയേറ്റ് ഡയറക്ടർ – തൃപ്തി മെഹ്താ, കോർഡിനേറ്റർ – സോണി ജി സോളമൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കാടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – എം കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ -അലക്‌സാണ്ടർ നാസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ – ജീവൻ റാം,ആക്ഷൻ – രാംകുമാർ പെരിയസ്വാമി, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, വി എഫ് എക്‌സ് – ലവ കുശ, ഡിസൈൻ – തോട്ട് സ്റ്റേഷൻ, വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

 

Continue Reading

Recent

Film News20 hours ago

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി...

Film News1 day ago

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ ! മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ...

Songs1 day ago

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ”...

Trailer and Teaser1 day ago

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി...

Gallery2 days ago

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR...

Film News2 days ago

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ –...

Film News2 days ago

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി മലയാളികളുടെ പ്രിയതാരം ഇന്നസെൻ്റിൻ്റെ വേർപാടിന്റെ നൊമ്പരത്തിലാണ് മലയാള...

Film News3 days ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം...

Film News3 days ago

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ !

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ ! നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) കഴിഞ്ഞദിവസം രാത്രിയാണ് മലയാളികളെ വിട്ടു പിരിഞ്ഞത്. കൊച്ചിയിലെ വിപിഎസ് ലേക്...

Film News3 days ago

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ്

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ് തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ശങ്കർ രാംചരൻ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി...

Trending