Connect with us

Reviews

ഏറെക്കാലമായി മിസ് ചെയ്ത ഒരു നാടൻ അടി പടം ! ഇത് പ്രിത്വിരാജ് എന്ന സൂപ്പർസ്റ്റാറിന്റെ ഉദയം – കടുവ റിവ്യൂ

Published

on

ഏറെക്കാലമായി മിസ് ചെയ്ത ഒരു നാടൻ അടി പടം ! ഇത് പ്രിത്വിരാജ് എന്ന സൂപ്പർസ്റ്റാറിന്റെ ഉദയം – കടുവ റിവ്യൂ

നരസിംഹവും പുലിമുരുകനും പോക്കിരിരാജയും രാജമാണിക്യവും എല്ലാം തിയറ്ററുകളിൽ സൃഷ്ടിച്ച ഒരു ഓളം ഉണ്ട്. തീയറ്ററുകളിൽ ഇടിച്ചുകേറി ആർത്തു വിളിച്ചു കാണുന്ന ഒരു നാടൻ അടിപടത്തിന്റെ ജോണർ. അടുത്തിടെ പുറത്തിറങ്ങിയ നല്ല ഫീൽ ഗുഡ് ചിത്രങ്ങൾക്കിടയിൽ മലയാളികൾക്ക് നഷ്ടമായത് അത്തരത്തിലുള്ള ഒരു അടി പടമായിരുന്നു. അത്തരത്തിൽ പ്രേക്ഷകരെ പൂർണമായും സംതൃപ്തിപ്പെടുത്തുന്ന ഒരു നാടൻ മാസ് പടമാണ് കടുവ. ഇത്തരം ചിത്രങ്ങളുടെ ഒരു കാലത്തെ തലതൊട്ടപ്പനായ ഷാജി കൈലാസിന്റെ 9 വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഗംഭീര തിരിച്ചുവരവും കൂടിയാണ് ഈ ചിത്രം.

കോട്ടയം പാലായിലെ ജനസമ്മതനായ പ്രമാണിയാണ് കടുവാക്കുന്നേൽ കുരിയച്ചൻ. കുരിയച്ചന്റെ ഇടവകയിലേക്ക് പുതിയ പള്ളി വികാരി വരുന്നതും അവിടെ നടക്കുന്ന ചില പ്രശ്നങ്ങൾ മൂലം എ. ഡി.ജി.പി ജോസഫ് ചാണ്ടിയും തമ്മിലുള്ള തർക്കത്തിന്റെയും തുടർന്നുള്ള പ്രതികാരത്തിന്റെയും കഥയാണ് കടുവ പറയുന്നത്. വെറുമൊരു ടൈറ്റിലിനപ്പുറം കടുവ എന്ന പേരിനെ 100% നീതിപുലർത്തും വിധമാണ് ചിത്രത്തിൻറെ തിരക്കഥയും കുരിയച്ചൻ എന്ന കഥാപാത്രവും. 9 വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയ ഷാജി കൈലാസിന്റെ ഗംഭീര സംവിധാന മികവ് തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. ഷാജി കൈലാസ് ചിത്രങ്ങളിൽ പ്രേക്ഷകരെ എന്നും ത്രസിപ്പിച്ചിട്ടുള്ള ആക്ഷൻ ഫ്രെയിമുകൾ ഡബിൾ ഡോസിൽ കടുവയിൽ നമുക്ക് കാണാൻ സാധിക്കും.

ലൂസിഫറിന് ശേഷം മലയാളത്തിൽ എത്തിയ വിവേക് ഒബ്രോയ് ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെ ഗംഭീരമായി തന്നെ അവതരിപ്പിച്ചു. എസ് ഐ ബെഞ്ചമനായി കലാഭവൻ ഷാജോണും സേവിയർ ആയി ബൈജുവിന്റെയും പ്രകടനം ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്. ഒരു ഇടവേളക്കുശേഷം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജനാർദ്ദിനും സീമയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നു. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബിജോയുടെ സംഗീതവും പശ്ചാത്തല സ്കോറും ആണ് അല്പമെങ്കിലും ചിത്രത്തിൽ നിരാശപ്പെടുത്തിയത്.

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരുപാട് നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് തിയറ്ററുകളിൽ ആഘോഷമായി കാണാവുന്ന ഒരു പൈസ വസൂൽ എന്റർടൈണർ ആണ് കടുവ.

 

 

Reviews

കളക്ഷൻ റെക്കോർഡുകൾ പൊടിതട്ടി വെക്കാം.ഒരു ഒന്നൊന്നര ഐറ്റം ഇറങ്ങിയിട്ടുണ്ട്.ആഘോഷമാവുന്ന തല്ലുമാല. റിവ്യു വായിക്കാം

Published

on

കളക്ഷൻ റെക്കോർഡുകൾ പൊടിതട്ടി വെക്കാം.ഒരു ഒന്നൊന്നര ഐറ്റം ഇറങ്ങിയിട്ടുണ്ട്.ആഘോഷമാവുന്ന തല്ലുമാല. റിവ്യു വായിക്കാം

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല എന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ചിത്രത്തിൻറെ ട്രെയിലറുകളും പാട്ടുകളും പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം തന്നെ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടത്താനിരുന്ന ചിത്രത്തിൻറെ മലബാർ ലോഞ്ച് ഇവൻറ് വമ്പൻ ജനാവലി മൂലം അണിയറ പ്രവർത്തകർക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു, മാത്രമല്ല രണ്ടുദിവസങ്ങൾക്കു മുമ്പ് ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഒരു കോടിക്ക് മേലെ കടന്നിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ വമ്പൻ ജനാവലി തന്നെയായിരുന്നു ആദ്യ ദിവസം ആദ്യ ഷോയ്ക്ക് ചിത്രത്തിന് ലഭിച്ചത്.

സിനിമയിലേക്ക് കടന്നാൽ തല്ലുമലയിലെ ട്രെയിലറിൽ പറയുന്ന ഡയലോഗ് പോലെ
‘സെവെൻസിനടി, പൂരത്തിനടി, ഉത്സവത്തിനടി, പെരുന്നാൾക്കടി, ഗാനമേളക്കടി, തീയേറ്ററിലടി, പിന്നെ വെറുതെ വരുന്നയടി, അതിന്റെയൊക്കെ തിരിച്ചടി’ ഇതുതന്നെയാണ് ചിത്രത്തിൻറെ കഥാഗതിയും. മലബാറിലെ പൊന്നാനിയ്യുടെ പശ്ചാത്തലത്തിൽ മണവാളൻ വസീമിനും സുഹൃത്തുക്കൾക്കും നേരിടേണ്ടിവരുന്ന അടികളുടെയും തിരിച്ചടികളുടെയും യാത്രയാണ് ചിത്രം പറയുന്നത്. നോൺ ലീനിയർ സ്വഭാവത്തിൽ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൻറെ പ്രധാന ഹൈലൈറ്റ് ഖാലിദ് റഹ്മാന്റെ അതിഗംഭീര അവതരണമാണ്. ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തല്ലുകളുടെയും പാട്ടുകളുടെയും ഒരു ഉത്സവം തന്നെയാണ് സിനിമ തിയേറ്ററുകളിൽ പ്രേക്ഷകന് നൽകുന്നത്.

ഖാലിദ് റഹ്മാന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കളർഫുൾ എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാങ്കേതികതയുടെയും വ്യത്യസ്തമായ ആഖ്യാനത്തിന്റെയും കാര്യത്തിൽ തല്ലുമല കൂടുതൽ രസകരമായ ഒരു പരീക്ഷണമാണ്. വെള്ളിത്തിരയിൽ അതിസമ്പന്നമായ കാഴ്ചകളാണ് പ്രേക്ഷകരെ കാത്ത് തല്ലുമാല ഒരുക്കി വെച്ചിരിക്കുന്നത്. സംവിധാനത്തിന്റെ ഒപ്പം എടുത്തുപറയേണ്ടത് തന്നെയാണ്ജിംഷി ഖാലിദ് ഒരുക്കിയ ഗംഭീര ഛായാഗ്രാഹണ മികവ്.

മണവാളൻ വസീമായി അക്ഷരാർത്ഥത്തിൽ സിനിമയിൽ ഉടനീളം ടോവിനോ അഴിഞ്ഞാടുകയായിരുന്നു. വ്യത്യസ്തമായ ലുക്കുകൾ കൊണ്ടും എനർജറ്റിക്കായ ഫൈറ്റുകൾ കൊണ്ടും ടോവിനോ കയ്യടികൾ നേടുന്നു. കല്യാണി പ്രിയദർശൻ ഷൈൻ ടോം ചാക്കോ ലൂക്മാൻ എന്നിവരും എടുത്തുപറയേണ്ട പ്രകടനങ്ങൾ ആണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലബാറിന്റെ രസകരമായ സംസാരശൈലിയും ഡയലോഗുകളും എല്ലാം പ്രേക്ഷകർക്ക് ആസ്വദികരാംവിധം ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പൂർണ്ണമായും തീയറ്ററുകളിൽ ആഘോഷിച്ചു കാണുവാൻ സാധിക്കുന്ന ഗംഭീര തിയേറ്റർ അനുഭവം നൽകുന്ന ചിത്രമാണ് തല്ലുമാല.

Continue Reading

Reviews

റോഡിലെ കുഴികൾ മറികിടന്ന് തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുടെ പ്രധിഷേധം

Published

on

റോഡിലെ കുഴികൾ മറികിടന്ന് തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുടെ പ്രധിഷേധം

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസുകൊട് ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ദേവദൂതർ പാടി എന്ന പാട്ടിൻറെ പുനരാവിഷ്കാരത്തിലൂടെ ചിത്രം ദിവസങ്ങൾക്ക് മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധകൾ പിടിച്ചു പറ്റിയിരുന്നു.
ചിത്രത്തിൻറെ റിലീസിനോട് അനുബന്ധിച്ച് ഇന്ന് പത്രമാധ്യമങ്ങളിൽ നൽകിയ പരസ്യത്തിന്റെ തലക്കെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. “തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴികൾ ഉണ്ട് എന്നാലും വന്നേക്കണേ” എന്നായിരുന്നു പരസ്യവാചകം.

നിലവിലെ കേരളത്തിലെ റോഡുകളുടെ ശോചനയാവസ്ഥക്കെതിരെ സർക്കാരിനെതിരെ വമ്പൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം ഒരു തലക്കെട്ടുമായി സിനിമ പരസ്യം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ടും നിരവധി പേരാണ് രാവിലെ മുതൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

പക്ഷേ പ്രചാരണത്തിനുള്ള കുറുക്കുവഴികൾ ആയോ രാഷ്ട്രീയ ഉദ്ദേശത്തിനുള്ള വാക്കുകളോ ആയല്ല ചിത്രത്തിലെ പരസ്യം ഉപയോഗിച്ചിരിക്കുന്നത് എന്ന സിനിമ കണ്ടു കഴിയുമ്പോൾ മനസ്സിലാകും. മോഷ്ടാവായ രാജീവൻ വിവാഹ പൂർവ്വം ജോലി ചെയ്ത് ജീവിക്കുകയും ഒരു രാത്രിയിൽ റോഡിലെ കുഴി മൂലം ഉണ്ടായേക്കാവുന്ന അപകടത്തിൽ നിന്നും രക്ഷപ്പെടുവാൻ ആയി സ്വീകരിച്ച മാർഗം അദ്ദേഹത്തെ വീണ്ടും കള്ളനായി മുദ്രകുത്തുകയും, അതിനെതിരെ റോഡിലെ കുഴിക്ക് കാരണക്കാരനായ മന്ത്രിയെ പ്രതി ചേർത്ത് രാജീവൻ കോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങളും ആണ് ചിത്രത്തിന്റെ കഥാഗതി.

കുഞ്ചാക്കോ ബോബൻ അടക്കം ചിത്രത്തിലെ അഭിനയിച്ച താരങ്ങളുടെ എല്ലാം അതിഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ തന്നെ അതിഗംഭീര പെർഫോമൻസ് ആണ് രാജീവൻ ആയി കാഴ്ചവയ്ക്കുന്നത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് പൊതുവാൾ ഒരുക്കിയ ചിത്രംകൂടിയാണ് ന്നാ താൻ കേസ് കൊട്. കോർട്ട് ഡ്രാമ എന്ന വിഭാഗത്തോട് നൂറു ശതമാനം നീതി പുലർത്തി യാഥാർത്ഥ്യ രംഗങ്ങളോട് ചേർത്താണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോമൂത്രവും പെട്രോൾ വിലയും എല്ലാം ശരിയാവും മുതൽ സമകാലിക വിഷയങ്ങളെ എല്ലാം തന്നെ ഹാസ്യ സ്വഭാവത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഏറെ ചിരിപ്പിച്ചും അത് കഴിഞ്ഞാൽപ്പം അതിനുള്ളിൽ ചിന്തിപ്പിച്ചും റിയലിസ്റ്റിക് സ്വഭാവത്തോടെ ഒരുക്കിയ രണ്ടേകാൽ മണിക്കൂർ ഉള്ള ഒരു ഗംഭീര അനുഭവമായി മാറുന്നുണ്ട് ന്നാ താൻ കേസുകൊട്

Continue Reading

Reviews

തെലുങ്കിൽ കുഞ്ഞിക്കക്ക് ബ്ലോക്ക് ബസ്റ്റർ ! പ്രണയകാവ്യം പോലെ സീതാരാമം

Published

on

തെലുങ്കിൽ കുഞ്ഞിക്കക്ക് ബ്ലോക്ക് ബസ്റ്റർ ! പ്രണയകാവ്യം പോലെ സീതാരാമം

മഹാനടിക്കുശേഷം ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് സീതാരാമം. തെലുങ്കിലും പുറമേ തമിഴ് മലയാളം ഹിന്ദി ഭാഷകളിൽ ആയി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയത്. തെലുങ്കിലെ പ്രമുഖ സംവിധായകൻ ഹനു രാഘവപ്പുടിയാണ് ചിത്രം ഒരുക്കുന്നത്.

പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അഫ്രിൻ( രശ്മിക മന്ദാന) എന്ന പെൺകുട്ടി പാക്കിസ്ഥാൻ പട്ടാള മേലുദ്യോഗസ്ഥനായ തന്റെ മുത്തച്ഛന്റെ അന്ത്യാഭിലാഷ പ്രകാരം റാം സീതയ്ക്ക് എഴുതിയ ഒരു കത്തുമായി ഇന്ത്യയിലേക്ക് എത്തുന്നതും, തുടർന്ന് റാമിന്റെയും സീതയുടെയും പ്രണയ യാത്രയിലൂടെ സഞ്ചരിക്കുന്നതുമാണ് ചിത്രത്തിൻറെ കഥാഗതി. സാധാരണയായി ഹനു രാഘവ്പുടി ചിത്രങ്ങളിൽ മികച്ച ആദ്യപകുതിയും എന്നാൽ ശരാശരിക്ക് താഴെ പോകുന്ന രണ്ടാം പകുതിയുമായാണ് ചിത്രങ്ങൾ അവസാനിക്കാറുള്ളത്, എന്നാൽ സീതാരാമത്തിലേക്ക് വരുമ്പോൾ അതിന് നേർവിപരീതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പതിവ് പ്രണയ ചിത്രങ്ങൾ എന്നെ പോലെ ക്ലീഷേകളും ദേശസ്നേഹവുമായി ഒതുങ്ങുന്നതാണ് ചിത്രത്തിൻറെ ആദ്യപകുതി, എന്നാൽ രണ്ടാം പകുതി മുതൽ ആത്മാവുള്ള ഒരു മനോഹരമായ പ്രണയകഥയായി മാറുകയാണ് ചിത്രം.

വിശാൽ ചന്ദ്രശേഖർ ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ ജീവൻ. അതിഗംഭീര പശ്ചാത്തല സംഗീതം കൊണ്ടും ഗാനങ്ങൾ കൊണ്ടും സീതാരാമത്തിന്റെ പ്രണയ തീവ്രത ഒട്ടും ചോരാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ വിശാലിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകർക്ക് എന്നും ഓർത്തു വയ്ക്കാവുന്ന വേഷം തന്നെയായിരിക്കും ദുൽഖർ സൽമാൻ അവതരിപ്പിച്ച ലെഫ്റ്റനൻറ് റാം, എടുത്തുപറയേണ്ട മറ്റൊരു പ്രകടനം നായികയായി എത്തിയ മൃണാൾ താക്കൂറിന്റേതാണ്.

സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ചിത്രത്തിൽ നിറഞ്ഞുനിൽക്കുകയാണ് മൃണാൾ. 1965ലെ കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൻറെ ദൃശ്യങ്ങൾ മനോഹരമായി പകർത്തിയത് എസ് വിനോദും ശ്രേയസ് കൃഷ്ണയും ചേർന്നാണ്.തീർച്ചയായും സീതാരാമത്തിലൂടെ ദുൽഖർ സൽമാന് തെലുങ്കിൽ മികച്ച ഒരു ബ്രേക്ക് നൽകുമെന്ന് ഉറപ്പിക്കാം.

Continue Reading

Recent

Film News6 hours ago

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി “എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ...

Film News8 hours ago

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ...

Trailer and Teaser11 hours ago

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വാസിക, റോഷൻ എന്നിവർ...

Film News12 hours ago

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ”...

Box Office14 hours ago

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം ദുൽഖർ സൽമാനും മൃണാൽ...

Film News15 hours ago

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു.

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു. കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ സലാർ ഇന്ത്യൻ...

Film News15 hours ago

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക്

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക് ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ്  ഓഗസ്റ്റ് 19ന്...

Film News16 hours ago

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു പ്രിയ വാര്യർ....

Film News17 hours ago

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ്

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ് മല്ലൂസിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകനായ വൈശാഖും നടൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസിലി. മലയാള...

Songs18 hours ago

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ...

Trending