Connect with us

General News

സ്പർശനം കൊണ്ട് നിയന്ത്രിക്കാവുന്ന ഫോൺ! 2007ൽ പുറത്തു വന്ന സ്മാർട്ട് ഫോൺ പ്രഖ്യാപന വാർത്ത.

Published

on

സ്പർശനം കൊണ്ട് നിയന്ത്രിക്കാവുന്ന ഫോൺ! 2007ൽ പുറത്തു വന്ന സ്മാർട്ട് ഫോൺ പ്രഖ്യാപന വാർത്ത.

സ്മാർട്ട് ഫോണുകൾ മനുഷ്യരുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. ഒരു മനുഷ്യൻറെ നിത്യജീവിതത്തിൽ 90% ആവശ്യങ്ങളും പൂർണ്ണമാക്കുന്നതിൽ ഏതെങ്കിലും ഒരു ഭാഗത്ത് സ്മാർട്ട് ഫോണിന്റെ പങ്ക് ഉണ്ടാവും. പലരും തങ്ങളുടെ ശരീരത്തിൻറെ ഒരു അവയവം പോലെയാണ് മൊബൈൽ ഫോൺ കൊണ്ടു നടക്കുന്നത്. സ്മാർട്ട് ഫോണുകൾ ഇല്ലാതിരുന്ന കാലഘട്ടവും അത്ര വിദൂരത്തൊന്നുമായിരുന്നില്ല. ഒന്ന് ഇരുത്തി ഓർമിച്ചാൽ കിട്ടാവുന്ന കാലദൂരം മാത്രമേ അതിന് ഉണ്ടാവുകയുള്ളൂ, അത്തരം ഒരു ഓർമ്മപ്പെടുത്തലിന്റെ കൗതുകപരമായ ഒരു പത്രവാർത്തയാണ് ഇത്. 2007 മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്താ ഭാഗം.

“മൊബൈൽ ഫോൺ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാവും ഐഫോണിന്റെ വരവ്. ആപ്പിൾ ഇൻകോർപ്പറേഷൻ തങ്ങളുടെ പുതിയ ഉത്പന്നമായ ഐഫോണിനെ പറ്റി ലോകത്തോട് പറഞ്ഞപ്പോൾ തന്നെ ഓഹരി വിപണിയിൽ അവരുടെ ഓഹരിയിൽ ഉണ്ടായ വില വർധന നാളെയുടെ ഫോണാണ് ഐഫോൺ എന്നതിന് തെളിവാണ്. സംഗീതം ശ്രവിക്കാനും വീഡിയോ കാണുന്നതിനും ഇൻറർനെറ്റ് സെർവ് ചെയ്യാനും ഒപ്പം മൊബൈൽ ഫോൺ ആയും ഉപയോഗിക്കാവുന്ന ഐഫോൺ ജൂൺമാസത്തോടെ വിപണിയിൽ എത്തും. ഐപോഡ് മൊബൈൽ ഫോൺ ഇൻറർനെറ്റ് സർവീസ് സംവിധാനം എന്നിവ ഒരുമിച്ച് സാധ്യമാകുന്ന ഐഫോൺ ഈ രംഗത്തെ പുതുതലമുറക്കാരനാണ്.

ഐഫോണിന്റെ പ്രവർത്തനത്തെ ഒരു വിരൽ സ്പർശനത്തിലൂടെ നിയന്ത്രിക്കാനാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത 3.5 ഇഞ്ച് വൈഡ് സ്ക്രീൻ ഡിസ്പ്ലേയിലൂടെ സംഗീതം, വീഡിയോ, ടിവി ഷോ, സിനിമകൾ തുടങ്ങിയവ ആസ്വദിക്കാനാവും. ഐടൂൻ അല്ലെങ്കിൽ പേഴ്സണൽ കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തി ഇവയെ ഐഫോണിൽ ശേഖരിക്കാം. വിരൽസ്പർശത്തിലൂടെ തന്നെ ഗാനത്തിലേക്കും ആൽബത്തിലേക്കും പ്ലേലിസ്റ്റിലേക്കും ഒക്കെ സഞ്ചരിക്കാം. വീഡിയോയിൽ ആകട്ടെ ഇതേവരെ ലഭ്യമാവാതിരുന്ന ഒട്ടനവധി സവിശേഷതകളും ഐഫോൺ സാധ്യമാക്കുന്നു.

ഒന്ന് ഫോൺ ചെയ്യണമെങ്കിൽ അഡ്രസ് ബുക്കിലുള്ള പേരിലോ അല്ലെങ്കിൽ നമ്പറിലോ ഒന്ന് സ്പർശിച്ചാൽ മതിയാകും കൂടാതെ സാധാരണ അഡ്രസ് ബുക്കിന് ഉപരിയായി സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറുകൾ ചേർത്ത് ഒരു ഫേവറേറ്റ് ലിസ്റ്റും ഐഫോണിന് ഉണ്ടാക്കാനാകും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കീബോർഡ് ആകട്ടെ മറ്റു ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നാണ് നിർമ്മാതാക്കളായ ആപ്പിൾ അവകാശപ്പെടുന്നത്. രണ്ട് മെഗാ പിക്സൽ ക്യാമറയും ഐഫോണിൽ ഉണ്ട്.

ഇൻറർനെറ്റ് സെർച്ച് ചെയ്യാനായി ഐഫോണിൽ ഉള്ളത് സഫാരി ബ്രൗസർ ആണ്. ഗൂഗിൾ യാഹൂ സർവീസുകൾ സഫാരിക്ക് ഒപ്പം തന്നെ ഉണ്ടാകും. വൈഫൈ എഡ്ജ് ബ്ലൂടൂത്ത് സംവിധാനങ്ങളും ഉണ്ട്. ഫോണിൽ തന്നെ ഗൂഗിൾ മാപ്പ് ഉള്ളതും മറ്റൊരു പ്രത്യേകതയാണ്. കാലാവസ്ഥ സൂചന, ഓഹരി വിപണിയെ സംബന്ധിച്ച സൂചനകൾ എന്നിവ അറിയാൻ സംവിധാനങ്ങളും ഐഫോണിൽ ഉണ്ടാകും.

ആഗോളതലത്തിൽ തന്നെ ഉപയോഗിക്കുന്ന ക്വാഡ് ബ്രാൻഡ് ജി എസ് എം ആണ് വയർലെസ് കമ്മ്യൂണിക്കേഷൻ വേണ്ടി ഐഫോണിൽ ഉപയോഗിക്കുന്നത്. ആക്സിലോമീറ്റർ ആണ് ഐഫോണിന്റെ മറ്റൊരു പ്രത്യേകത ഫോണിനെ ലംബമായി തിരിച്ചാലും തിരശ്ചീനമായി തിരിച്ചാലും സ്ക്രീനിൽ ഉള്ള അക്ഷരങ്ങളും ചിത്രങ്ങളും ഒക്കെ നമുക്ക് വായിക്കാനും കാണാനും പറ്റുന്ന തരത്തിൽ സ്വയം മാറുന്ന സംവിധാനമാണിത്. ഒപ്പം ഫോൺ ചെവിയോട് അടുപ്പിക്കുമ്പോൾ ഇതിൻറെ ഡിസ്പ്ലേ സ്വയം ഓഫ് ആവും ,ബാറ്ററി ചാർജ് ലാഭിക്കാനാണ് ഐഫോണിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. 135 ഗ്രാം ഭാരമുള്ള ഐഫോണിൽ എസ് എക്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് മുതൽ 8gb വരെയാണ് സംവരണശേഷി. ജൂണിൽ ഇവ വിപണിയിലെത്തിയാൽ ഉടൻതന്നെ കേരളവിപണിയിലും ലഭ്യമാക്കി തുടങ്ങുമെന്ന് കൊച്ചിയിലെ ഐടി നെറ്റ് സെയിൽസ് ഡയറക്ടർ ഐ ഫൈസൽ പറഞ്ഞു.”

General News

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

Published

on

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട് മനുഷ്യ സമൂഹങ്ങൾ ഉണ്ടെന്ന് ലോകത്തോട് പലരും പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ വെളിപ്പെടുത്തലുകളുടെ പരിഹാസങ്ങൾക്കും പ്രയാതങ്ങൾക്കും മുന്നിൽ മുന്നിൽ പോരാടി അതിജീവിച്ചുകൊണ്ട് അവരുടെ തന്നെ മുന്നിൽ താനും ഒരു ശരിയാണെന്ന് പറഞ്ഞു നിന്നവരെയും കാലം അടയാളപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പോരാട്ടങ്ങൾക്കൊടുവിലെ അടയാളപ്പെടുത്തലിന്റെ മുഖമായി മാറുകയാണ് മലയാളിയായ പദ്മ ലക്ഷ്മി.

ട്രാൻസ്ജെൻറ്റ് കമ്മ്യൂണിറ്റിയിൽ നിന്നും ആദ്യമായി കേരളത്തിലെ 80,000ത്തിലധികം മുകളിൽ വരുന്ന അഭിഭാഷകർക്കിടയിലക്ക് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ടിരിക്കുന്നത് എറണാകുളം സ്വദേശിയായ പത്മ ലക്ഷ്മി. നിയമ മന്ത്രിയായ പി രാജീവൻ ഉൾപ്പെടെയുള്ളവർ പത്മയുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെ എപ്പോഴും കഠിനമായ നേട്ടമാണ് ‘ എന്ന് പറഞ്ഞുന്മൊണ്ടാണ് പത്മ ലക്ഷ്മിക്ക് രാജീവ് അഭിനന്ദങ്ങൾ അറിയിച്ചത്. ”

വീട്ടിൽ നിന്നുമാണ് തൻ്റെ സത്വത്തെ ആദ്യം അഗീകരിച്ചത് എന്നും, അവരുടെ പിന്തുണ കൊണ്ടു കൂടിയാണ് ഈ നേട്ടത്തിൽ എത്താൻ സാധിച്ചത് എന്നും
അനീതി അനുഭവിച്ചവർക്ക് വേണ്ടിയും അസമത്വത്തിനെതിരെയും അവരുടെ ശബ്ദമായി മാറുവാൻ ആണ് ഇനി താൻ നിയമം ഉപയോഗിക്കുന്നത് എന്നും ജാങ്കോ സ്പേസിന് വേണ്ടി നൽകിയ അഭിമുഖത്തിൽ പത്മലക്ഷ്മി പറയുന്നു.
പിന്നിട്ട വഴികളെക്കുറിച്ചും നടക്കേണ്ട പാതകളെ കുറിച്ചും പത്മ ലക്ഷ്മിയുടെ വാക്കുകൾ കാണാം

 

 

 

 

Continue Reading

General News

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

Published

on

ഋഷബ് പന്ത് സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു തകർന്നു തീ പിടിച്ചു ! ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.ഹമ്മദ്പൂർ ഝാലിന് സമീപമുള്ള റോഡിൽ, റൂർക്കിയിലെ നർസൻ അതിർത്തിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു, ഗുരുതര പരുക്കുകളോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Continue Reading

General News

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

Published

on

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ പിടികൂടി

 

ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്താവള പൊലീസ് വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും തുടർ നടപടികൾ. ഇന്നലെ റിലീസായ ‘ഭാരത സർക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷനുമായി ബന്ധപ്പെട്ടാണ് നടൻ ദുബായിൽ എത്തിയത്.ഇന്നു ഉച്ചയ്ക്ക് 1.30നുള്ള എയർ ഇന്ത്യയുടെ എ െഎ 934 വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു പോകാനായി വിമാനത്തിൽ കയറിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനകത്ത് ഒാടി നടന്ന നടൻ പിന്നീട് പിന്നിലെ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയും തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയുമായിരുന്നു.

Continue Reading

Recent

Video1 month ago

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ,...

Film News1 month ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും...

Events2 months ago

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6....

Film News2 months ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews3 months ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News4 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News5 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News5 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News5 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews5 months ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Trending