Events
ഫിസാറ്റിന്റെ IEEE സ്റ്റുഡന്റ് ബ്രാഞ്ച് ഒരുക്കുന്ന IMPULSE 4.0ന് ഏപ്രിൽ 14 മുതൽ തുടക്കം

ഫിസാറ്റിന്റെ IEEE സ്റ്റുഡന്റ് ബ്രാഞ്ച് ഒരുക്കുന്ന IMPULSE 4.0ന് ഏപ്രിൽ 14 മുതൽ തുടക്കം
രാജ്യത്തെ എൻജിനീയറിങ് വിദ്യാർത്ഥികളുടെ പ്രധാന ഫെസ്റ്റുകളിൽ ഒന്നായ IMPULSE 4.0ന് തുടക്കം കുറിക്കുവാൻ ഒരുങ്ങുന്നു. ഏപ്രിൽ 14 മുതൽ 16 വരെ, ഫിസാറ്റിന്റെ IEEE സ്റ്റുഡന്റ് ബ്രാഞ്ച് ആതിഥേയത്വം വഹിക്കുന്ന ദേശീയ ഇവൻ്റിൽ ടെക്നിക്കൽ വർക്ക്ഷോപ്പുകൾ, സ്പീക്കർ സെഷനുകൾ,നിരവധി ആവേശകരമായ ആക്ടിവിറ്റികൾ തുടങ്ങിയവയാണ് കാത്തിരിക്കുന്നത്.
ആദ്യ ദിനമായ ഏപ്രിൽ 14ന് ടോക്ക് സെഷനിൽ ഐഷ നാസിയ, ആർജെ മൈക്ക് എന്നിവർ പങ്കെടുക്കും.സ്പോട്ട് കൊറിയോ,ഗൈയിംസ്, പാട്ടുപെട്ടി അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാം എന്നിവയും 14ന് നടക്കും. രണ്ടാം ദിനമായ എപ്രിൽ 15ന് ശ്യാം (സ്ലിംഗ്ഷോട്ട് മീഡിയ) നേതൃത്വത്തിൽ
വിഎഫ്എക്സ് വർക്ക്ഷോപ്പ്,അപർണ രാമചന്ദ്രൻ്റെ സിനിമാട്ടോഗ്രാഫി വർക്ക് ഷോപ്പ്, ശ്രീജിത്ത് കാഞ്ഞിലശ്ശേരി ഒരുക്കുന്ന തിയേറ്റർ വർക്ക്ഷോപ്പ്, ജോയൽ വി ജോസ് & അഭിഷേക് എം എന്നിവരുടെ നേതൃത്വത്തിൽ എത്തിക്കൽ ഹാക്കിംഗ്, ബിനിൽ വി ജേക്കബിൻ്റെ മെറ്റാവേസ്,ശ്രാവൺ സുശാകരൻ്റെ മെന്റലിസം എന്നിവയുടെ വർക്ക് ഷോപ്പുകളും നടക്കും.കോമഡി ലോഞ്ചിന്റെ കൾച്ചറൽ ഇവന്റും രണ്ടാം ദിനത്തിൻറെ ആകർഷണമാണ്. ഏപ്രിൽ 16ന് രേഖ മേനോൻ, അൽഫോൺസ് ജോസഫ് എന്നിവരുടെ ടോക്ക് സെഷനും ഉണ്ടായിരിക്കും.
For queries, contact:
Govind S Warrier: +918606019383
Arsha M Joby:7559903707

Events
ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു
ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6. മത്സരം ചൂടുപിടിച്ച് മുറുകുമ്പോൾ മലയാളികളും ആവേശത്തിലാണ്. ഇതിനോടകം തന്നെ സീസൺ 6ൽ നിരവധി ആരാധകരെ നേടിക്കൊണ്ട് മുന്നേറുകയാണ് ബിഗ് ബോസ്. ഇപ്പോൾ കാഴ്ചക്കാരിലും റേറ്റിങ്ങിലും പുതിയ റെക്കോർഡുകൾ തീർത്തിരിക്കുകയാണ് ജനപ്രിയ ഗെയിം ഷോ. ബിഗ് ബോസ് മലയാളം സീസണ്‍ ആറിന് മികച്ച പ്രേക്ഷക പിന്തുണയുണ്ടെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയന്റ്) റേറ്റിംഗ് വ്യക്തമാക്കുന്നത്. 247 ജിആര്‍പിയാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസിനു ലഭിച്ചിരിക്കുന്നത്.
വളരെയധികം മാറ്റങ്ങളോടെയാണ് ബിഗ് ബോസിന്റെ ആറാം സീസൺ എത്തിയിരിക്കുന്നത്. ബിഗ് ബോസിൽ നാലു ബെഡ് റൂമുകൾ എന്ന കൺസെപ്റ്റ് ആദ്യമായി വന്നത് ഈ സീസണിലാണ്. പവർ റൂം കൺസെപ്റ്റ് ഈ സീസണിൽ വലിയ രീതിയിൽ കണ്ടന്റുകൾ നൽകുന്നുണ്ട്.
മാത്രമല്ല, മലയാളം ബിഗ് ബോസിലേക്ക് ആദ്യമായാണ് ആറു വൈൽഡ് കാർഡ് എൻട്രികൾ ഒന്നിച്ചു കടന്നുവന്നതും. സീക്രട്ട് ഏജന്റ് എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടംനേടുന്ന സായ് കൃഷ്‍ണ, നടൻ അഭിഷേക് ശ്രീകുമാര്‍, അവതാരക നന്ദന, എല്‍ജിബിടിക്യു ആക്റ്റിവിസ്റ്റ് അഭിഷേക് ജയദീപ്, അവതാരക പൂജ, ഡിജെ സിബിൻ എന്നിവരാണ് വൈല്‍ഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ പുതിയ മത്സരാർത്ഥികൾ.
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി