Matinee Buzz
മമ്മൂട്ടി-അഖിൽ തെലുഗ് ചിത്രം ഏജന്റിൽ വില്ലനാവാൻ ഫഹദും

മമ്മൂട്ടി-അഖിൽ തെലുഗ് ചിത്രം ഏജന്റിൽ വില്ലനാവാൻ ഫഹദും
മലയാളത്തിൽ മാത്രമല്ല ഇപ്പോൾ അന്യഭാഷകളിലും ഏറെ തിരക്കുള്ള നടനായി മാറുകയാണ് ഫഹദ് ഫാസിൽ. ശിവകാർത്തികേയൻ നായകനായ വേലക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെ കൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഫഹദ് ഇപ്പോൾ ലോകേഷ് കനകരാജ് കമലഹാസൻ വിജയ് സേതുപതി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വിക്രമിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
തമിഴിൽ മാത്രമല്ല തെലുങ്കിലും ഫഹദ് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരുന്നു. അല്ലു അർജുൻ നായകനായ പാൻ ഇന്ത്യൻ ചിത്രമായ പുഷ്പയിലൂടെയാണ് ഫഹദ് തെലുങ്കു പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത്.
ചിത്രം വമ്പൻ വിജയമായതോടെ പുഷ്പാ 2വിൽ അല്ലു-ഫഹദ് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആണ് പ്രേക്ഷകർ.
പ്രമുഖ തെലുങ്ക് മാധ്യമമായ തെലുഗ് 360 റിപ്പോർട്ട് പ്രകാരം മമ്മൂട്ടിയും അഖിൽ അക്കരേണിയും പ്രധാന വേഷത്തിൽ എത്തുന്ന “ഏജന്റ്” എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രതിനായക വേഷം ചെയ്യുന്നു എന്നാണ് വാർത്തകൾ. കഴിഞ്ഞദിവസം മമ്മൂട്ടി ഹൈദരാബാദിൽ ഏജൻറ് എൻറെ ലൊക്കേഷനിൽ ജോയിൻ ചെയ്തിരുന്നു.
പ്രധാന പ്രതിനായകന്റെ വേഷത്തിനായി നിർമ്മാതാക്കൾ ഇപ്പോൾ ഫഹദ് ഫാസിലുമായി ചർച്ചയിലാണ്, ചിത്രത്തിനായി ഫഹദ് വമ്പൻ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു എന്നാണ് വാർത്തകൾ. സുരേന്ദ്രർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഏജന്റിൽ അഖിലിന്റെ സ്റ്റൈലിഷ് മേക്കോവർ
വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എകെ എന്റർടെയ്ൻമെന്റ്‌സാണ് നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷകൾ കൾ

Matinee Buzz
ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ് ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്

ഇനി അഴിഞ്ഞാട്ടം തെലുങ്കിൽ ! ബിഗ് ബഡ്‌ജറ്റ് ചിത്രവുമായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പൃഥ്വിരാജ്
മലയാളത്തിലും മറ്റ് ഇതര ഭാഷകളിലുമായി തൻറെ അഭിനയ പാടവം തെളിയിച്ച പൃഥ്വിരാജ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. തെലുങ്കിലെ വമ്പൻ നിർമാണക്കമ്പനിയായ മൈത്രി ഫിലിം മേക്കഴ്സുമായി പൃഥ്വിരാജ് കരാറിൽ ആയെന്നാണ് ടോളിവുഡിൽ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രം ഷാജി കൈലാസ് ഒരുക്കുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൃഥ്വിരാജ് ഹൈദരാബാദ് സന്ദർശിച്ചിരുന്നു. പത്രസമ്മേളനത്തിൽ താൻ ഉടൻതന്നെ നേരിട്ട് ഒരു തെലുങ്ക് ചിത്രം ചെയ്യുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് മൈത്രി ഫിലിം മേക്കേഴ്സ്മായി പൃഥ്വിരാജ് കരാറിൽ ഏർപ്പെട്ടു എന്ന വാർത്തകൾ പ്രചരിക്കുന്നത്.
ചിത്രത്തിലെ സംവിധായകനെകുറിച്ചോ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചോ ഒന്നും ഇതുവരെ ഒഫീഷ്യലായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ഒരു വമ്പൻ ഒദ്യോഗിക പ്രഖ്യാപനമായി പ്രേക്ഷകരെ അറിയിക്കുമെന്നാണ് ആണ് സൂചനകൾ.
തമിഴിലും ഹിന്ദിയിലും നേരത്തെതന്നെ പൃഥ്വിരാജ് ചിത്രങ്ങൾ ചെയ്തിരുന്നു.
അതേസമയം പ്രിഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ ജൂലൈ 7ന് റിലീസിന് ഒരുങ്ങുകയാണ്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമയായി എത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനും വിവേക് ഒബ്രോയും മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
Matinee Buzz
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതിയും ? ട്വന്റി 20 മോഡൽ താര പോരാട്ടത്തിന് ഒരുങ്ങി കോളിവുഡ്
തൻ്റെ നാല് ചിത്രങ്ങൾ കൊണ്ട് തന്നെ വലിയ ഒരു ഫാൻ ഫോള്ളോയിങ് ഉണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്, മാ നഗരം , കൈതി , മാസ്റ്റർ , വിക്രം എന്നി ചിത്രങ്ങൾ കൊണ്ട് തന്നെ തന്റേതായ ഒരു മുദ്ര പതിപ്പിക്കാനായി ലോകേഷിന് കഴിഞ്ഞു , തമിഴ് നാട്ടിലേത്ത് പോലെ തന്നെ തമിഴ് ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന ഒരു സ്ഥലമാണ് കേരളം, ഇപ്പോളിതാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിലേക്ക് ദളപതി വിജയുടെ വരവിനെയാണ്. കൈതിയും വിക്രം എന്നി സിനിമകളാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സലിൽ ഉൾപ്പെട്ട ചിത്രങ്ങൾ ഇതിലൂടെ തന്നെ കാർത്തി,സൂര്യ, കമലഹാസൻ , വിജയ് സേതുപതി തുടങ്ങിയവർ ആ യൂണിവേഴ്‌സലിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു, അതിലേക്ക് വിജയ് കൂടി എത്തിയാൽ സംഭവം തിളങ്ങും.
വിക്രം സിനിമയുടെ തലേ ദിവസമാണ് കൈദി റഫറൻസ് ചിത്രത്തിൽ ഉണ്ട് എന്നുള്ള കാര്യം ലോകേഷ് വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിൽ ഇനിയുമുള്ള ചിത്രങ്ങൾ ഇതേ യൂണിവേഴ്സലിൽ ആകുമോ എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടി, ആ യൂണിവേഴ്സലിൽ ആണ് എന്നുണ്ടെങ്കിൽ ടൈറ്റിലിൽ തന്നെ അത് മെൻഷൻ ചെയ്യും LCU എന്ന് കണ്ടാൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സലിൽ ആ സിനിമയും ഭാഗമാകുന്നു എന്ന് ഉറപ്പ് വരുത്താമെന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ഒരു ഗ്യാങ്‌സ്റ്റർ ചിത്രമാണ്, അത് ഇതേ യൂണിവേഴ്സലിലേക്ക് എത്തുമോ എന്ന ആക്മക്ഷയിലാണ് ആരാധകർ. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് വീണ്ടും അദ്ദേഹം എഴുതി പൂർത്തിയാക്കിയ സ്ക്രിപ്റ്റ് പൊളിച്ച് എഴുതുന്നു എന്നതാണ്. അത് ദളപതിയെ ഇതേ യൂണിവേഴ്സലിലേക്ക് എത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ വന്നാൽ വിക്രം അടുത്ത ഭാഗത്തിൽ വിജയ്,സൂര്യ കമല ഹാസൻ എന്നിവരെ എല്ലാം നമ്മൾക്ക് ഒരു സിനിമയിൽ തന്നെ കാണാൻ സാധിക്കും
Matinee Buzz
പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു

പൃഥ്വിരാജ്-ദുൽഖർ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിൽ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു
മലയാളത്തിൽ നിന്നും വീണ്ടും ഒരു ബിഗ് ബജറ്റ് ചിത്രത്തിന് കളമൊരുക്കുന്നു. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം അൻവർ റഷീദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ചു അമൽ നീരദ് ഒരുക്കുന്ന ചിത്രത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ഒന്നിച്ചു എത്തുന്നു എന്നാണ് വാർത്തകൾ.
മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായായിരിക്കും സിനിമ ഒരുങ്ങുന്നത്. ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതും അൻവർ റഷീദ് തന്നെ ആയിരിക്കും എന്നും വാർത്തകൾ ഉണ്ട്. അമൽ നീരദിന്റെ ബിലാലിന് ശേഷമായിരിക്കും ചിത്രം തുടങ്ങുന്നത്. 2023 അവസാനത്തോടെ ചിത്രീകരം ആരംഭിക്കുവാനാണ് സാധ്യതകൾ. നിലവിൽ ആട്ജീവിതത്തിന്റെ ചിത്രീകരണവുമായി ബദ്ധപ്പെട്ടു അടുത്ത മൂന്നു മാസം വിദേശത്തായിരിക്കും പ്രിത്വിരാജ്.
ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഔദ്ദ്യോഗിക ലോഞ്ചിങ് ഉണ്ടാവും എന്നാണ് അറിയുവാൻ സാധിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾക്കായി ആകാംഷപൂർവ്വം കാത്തിരിക്കുകയാണ് ആരാധകർ.
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി