Video
പാതിരാത്രി ആന്ധ്രയെ ഇളക്കിമറിച്ച് കുഞ്ഞിക്കയുടെ റോഡ് ഷോ !

പാതിരാത്രി ആന്ധ്രയെ ഇളക്കിമറിച്ച് കുഞ്ഞിക്കയുടെ റോഡ് ഷോ !
മലയാളത്തിനു പുറമെ അന്യഭാഷകളിലും ഏറെ ആരാധക വൃന്ദം ഉള്ള നടനാണ് ദുൽഖർ സൽമാൻ. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായി ഇതിനോടകം തന്നെ ദുൽഖർ നായകനായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തൻറെ പുതിയ ചിത്രമായ സീതാരാമത്തിന്റെ പ്രചാരണ പരിപാടികൾക്കായി ആന്ധ്രയിലെ വിജയവാഡയിൽ എത്തിയ ദുൽഖറിന് വമ്പൻ സ്വീകരണം ആണ് ആരാധകർ നൽകിയത്. ദുൽഖറിനെ കാണാൻ തടിച്ചുകൂടിയ ആരാധകരെ കണ്ട് ആവേശത്തോടെ കൂടിയാണ് താരം പ്രതികരിച്ചത്. രാത്രിയോടെ വൈസാഗിൽ എത്തിയ ദുൽഖറിനും അണിയറ പ്രവർത്തകർക്കും അവിടെയും ആവേശജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചിരുന്നത്. പ്രിയ താരത്തെ കാണാൻ റോഡുകളിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ റോഡ് ഷോ മുഖാന്തരം ആണ് താരം വേദിയിൽ എത്തിയത്.
ഓഗസ്റ്റ് അഞ്ചിന് പാൻ ഇന്ത്യൻ റിലീസ് ആയി പുറത്തിറങ്ങുന്ന ചിത്രം ഹനു രാഘവപുടിയാണ് സംവിധാനം ചെയ്യുന്നത്.മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് സീതാരാമത്തിൽ ദുൽഖറിന്റെ നായികമാരായി എത്തുന്നത്.
സ്വപ്ന സിനിമയുടെ ബാനറില് നിര്മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്മിച്ചത് ഇതേ ബാനര് ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന് ഡിസൈനര് സുനില് ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര് കണ്ടമുഡിയും ചേര്ന്നാണ് സംഭാഷണങ്ങള് ഒരുക്കിയിരിക്കുന്നത്.
Trailer and Teaser
ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം
സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി.
സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ തീയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷനും ചേർന്നാണ് നിർമിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
Songs
ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേം ഹൂ മൂസയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
വാഗാ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധപ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമ ഉടൻ പ്രദർശനത്തിന് എത്തും.
മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരൻ.
തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരൻ തുടങ്ങിയവർ വേഷമിടുന്നു.
സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.
Trailer and Teaser
“ഒരു ഗെയിം ഓഫ് ത്രോൻസ് ലൈൻ” കിടിലം ട്രെയ്ലറുമായി തീർപ്പ് !

“ഒരു ഗെയിം ഓഫ് ത്രോൻസ് ലൈൻ” കിടിലം ട്രെയ്ലറുമായി തീർപ്പ് !
രതീഷ് അമ്പാട്ട് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം തീർപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.
പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് അമ്പാട്ടാണ് . ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്.
സിദ്ദിഖ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് തീർപ്പ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും മുരളി ഗോപിയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.
-
Film News5 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video5 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News6 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News5 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 weeks ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News6 days ago
25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും ! തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അവസാന ചിത്രമെന്ന് ഫാസിൽ
-
Film News1 month ago
പുഷ്പ ടീമുമായി ഫഹദ് തെറ്റി ! ഫഹദിന്റെ റോളിൽ ഇനി വിജയ് സേതുപതി