Connect with us

Video

ഈ പ്രായത്തിലും ലാലേട്ടന്റെ ആ എനർജിയും വൈമ്പും ! ട്രെന്റ് ഗാനത്തിനോടൊപ്പം ചുവടുവച്ച് ലാലേട്ടനും സുന്ദരികളും

Published

on

ഈ പ്രായത്തിലും ലാലേട്ടന്റെ ആ എനർജിയും വൈമ്പും ! ട്രെന്റ് ഗാനത്തിനോടൊപ്പം ചുവടുവച്ച് ലാലേട്ടനും സുന്ദരികളും

കഴിഞ്ഞദിവസം നടിയായ മഞ്ജുപിള്ള പങ്കുവെച്ച ഒരു വീഡിയോ രംഗം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആകുകയാണ്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം മോഹൻലാൽ ഡാൻസ് കളിക്കുന്ന രംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്.നസ്രിയ, നാനി എന്നിവർ അഭിനയിച്ച അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനൊപ്പം ആണ് സൂപ്പർ സ്റ്റാർ ചുവടുകൾ വെക്കുന്നത്. പ്രമുഖ സിനിമ ടെലിവിഷൻ താരമായ മഞ്ജുപിള്ളയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചത്.

ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാം റീൽസിൽ ഏറെ ട്രെൻഡിങ് ആയ ഗാനയിരുന്നു ഇത്.
മഞ്ജുപിള്ള, ശ്വേത മേനോൻ, ലെന, ബാബുരാജ്, സ്വാസിക, ബീന ആന്റണി, സുരഭി, ദേവി ചന്ദന, മാളവിക, മുന്ന, കൈലാഷ് തുടങ്ങി നിരവധി താരങ്ങൾ മോഹൻലാലിനൊപ്പം പാട്ടിന് ചുവടുവെച്ചു. മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022 എന്ന പ്രോഗ്രാമിന്റെ ഇടയിലാണ് താരങ്ങളുടെ ഡാൻസ്.

Trailer and Teaser

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

Published

on

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി.

സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ തീയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.  2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്‍റ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

 

Continue Reading

Songs

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

Published

on

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേം ഹൂ മൂസയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

വാഗാ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധപ്രദേശങ്ങളിൽ ചിത്രീകരിച്ച സിനിമ ഉടൻ പ്രദർശനത്തിന് എത്തും.
മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത്. റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. സംഗീതം ശ്രീനാഥ് ശിവശങ്കരൻ.

തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കൊപ്പം സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരൻ തുടങ്ങിയവർ വേഷമിടുന്നു.

സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. എല്ലാം ശരിയാകും എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.

Continue Reading

Trailer and Teaser

“ഒരു ഗെയിം ഓഫ് ത്രോൻസ് ലൈൻ” കിടിലം ട്രെയ്‌ലറുമായി തീർപ്പ് !

Published

on

“ഒരു ഗെയിം ഓഫ് ത്രോൻസ് ലൈൻ” കിടിലം ട്രെയ്‌ലറുമായി തീർപ്പ് !

രതീഷ് അമ്പാട്ട് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം തീർപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഈ മാസം 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് അമ്പാട്ടാണ് . ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്.

സിദ്ദിഖ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്നാണ് തീർപ്പ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും മുരളി ഗോപിയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ.

Continue Reading

Recent

Film News5 hours ago

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി

വ്യത്യസ്ത പരസ്യവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പോസ്റ്റർ. ആരാണ് സ്റ്റാൻലി “എൻറെ സുഹൃത്ത് സ്റ്റാൻലി എവിടെ ?” , “നിങ്ങൾ ആരെങ്കിലും എൻറെ സുഹൃത്ത് സ്റ്റാൻലിയേ...

Film News7 hours ago

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം

പഴശ്ശിരാജ പരാജയമാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്റെ അഭിമാന ചിത്രം ആണത്, വലിയ വിജയം തന്നെയാണ് ചിത്രം മമ്മൂട്ടി ഹരിഹരൻ കൂട്ടുകെട്ടിൽ 2009ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കേരളവർമ്മ...

Trailer and Teaser10 hours ago

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം

ഞെട്ടിച്ച് റോഷനും സ്വാസികയും ! പുതിയ കളികളുമായി ചതുരം. ടീസർ കാണാം സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന പുതിയ ചിത്രം ചതുരത്തിന്റെ ടീസർ പുറത്തിറങ്ങി. സ്വാസിക, റോഷൻ എന്നിവർ...

Film News11 hours ago

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം.

“കാപ്പ”യുടെ ലോക്കേഷനിൽ സ്വാതന്ത്ര്യ ദിനാഘോഷം. സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം “കാപ്പ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സംഘടിപ്പിച്ചു.നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് ദേശീയ പാതക ഉയർത്തി.ചടങ്ങിൽ “കാപ്പ”...

Box Office13 hours ago

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം

ദുൽഖർ വീണ്ടും 50 കോടി ക്ലബിൽ ! അന്യഭാഷാ ചിത്രത്തിലൂടെ നായകനായി 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം ദുൽഖർ സൽമാനും മൃണാൽ...

Film News14 hours ago

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു.

പ്രഭാസ്-പ്രശാന്ത് നീൽ-പൃഥ്വിരാജ് ചിത്രം സാലാർ റിലീസ് തിയതി പ്രഖ്യാപിച്ചു. കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ സലാർ ഇന്ത്യൻ...

Film News15 hours ago

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക്

കാർലോസ് ആയി ജോജു ജോർജ് ! പീസ് ആഗസ്ത് 19ന് തിയ്യറ്ററുകളിലേക്ക് ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ്  ഓഗസ്റ്റ് 19ന്...

Film News15 hours ago

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ

ആഗ്രഹിച്ച രീതിയിൽ ഉള്ള വളർച്ച നേടിയെടുക്കാൻ സാധിച്ചില്ല- പ്രിയ വാര്യർ ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ഏറെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു പ്രിയ വാര്യർ....

Film News16 hours ago

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ്

പുലിമുരുകനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണ് ബ്രൂസ്‌ലി-വൈശാഖ് മല്ലൂസിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സംവിധായകനായ വൈശാഖും നടൻ ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസിലി. മലയാള...

Songs17 hours ago

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം

ദേശസ്നേഹം തുളുമ്പുന്ന വരികളുമായി സുരേഷ് ഗോപി ചിത്രം മേം ഹൂ മൂസയിലെ പുതിയ ഗാനം സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ...

Trending