Matinee special
ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!

ബിഗ് ബോസ് കിരീടം ചൂടി ദിൽഷ !!! സുൽത്താനാ!!!!
100 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 ഇന്ന് തിരശ്ശീല വീണിരിക്കുന്നു. ഇന്ന് വൈകിട്ട് 7 മണി മുതൽ നടന്ന ഗ്രാൻഡ്ഫിനാലയിൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഗ് ബോസ്. ബ്ലസ്‌ലിയാണ് രണ്ടാം സ്ഥാനം നേടിയത് മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഫാൻ ആർമികളും ആരാധകരും സൈബർ യുദ്ധത്തിൽ ആയിരുന്നു.
100 ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആറ് പേരാണ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.
ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫിനിലെയ്ക്ക് യോഗ്യത നേടിയിരിക്കുന്ന മത്സരാർഥികൾക്ക്.
പ്രഷറിയിൽ നിന്ന് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ്
ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.
വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര ഫിലിപ്പ് തുടർങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗോ ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്.
Matinee special
മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്

മലയാളികൾ നിരാശപ്പെടുത്തി ! മറ്റൊരാളുടെ ചിലവിൽ അർഹതയില്ലാത്തയാളായിപ്പോയി ബിഗ് ബോസ് ജേതാവ്
ബിഗ് ബോസ് മലയാളം ടെലിവിഷൻ പ്രോഗ്രാമിന്റെ നാലാം സീസണിന്റെ ഗ്രാൻഡ്ഫിനാലെ ഇന്നലെയായിരുന്നു കഴിഞ്ഞിരുന്നത്. നൂറു ദിവസങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ദിൽഷ ആയിരുന്നു നാലാം സീസണിലെ ബിഗ് ബോസ് ചാമ്പ്യനായി മാറിയത്. ഗ്രാൻഡ്ഫിനാലെക്ക് ശേഷം ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം തിരിച്ച് കേരളത്തിൽ എത്തിയിരുന്നു.
മനോഹരമായ സീസൺ ആയിരുന്നെങ്കിൽ പോലും വിജയുടെ കാര്യത്തിൽ തീർത്തും നിരാശരായെന്നാണ് മത്സരാർത്ഥികൾ പറയുന്നത്. അർഹിച്ച കിട്ടിയ നേട്ടമായിരുന്നില്ല റോബിന്റെ കാരുണ്യത്തിൽ കിട്ടിയ വിജയമാണ് ദിൽഷ നേടിയത്. അത് തീർത്തും നിരാശപ്പെടുത്തുന്നതാണ്. സത്യത്തിൽ ഫൈനൽ മത്സരാർത്ഥികളിൽ റിയാസ് ആയിരുന്നു ബിഗ് ബോസ് ചാമ്പ്യൻ ആവാൻ ഏറ്റവും അർഹൻ, എന്നാൽ മലയാളികൾ തീർത്തും നിരാശപ്പെടുത്തി. ഒരുപക്ഷേ ബ്ലെസ്ലിയായിരുന്നു വിജയിയെങ്കിൽ പോലും ഇത്രയ്ക്കും വിഷമം ഉണ്ടാകുമായിരുന്നില്ല.
Matinee special
ബിഗ് ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ

ബിഗ് ബോസ് ജനമനസ്സുകളുടെ കിരീടം ഇവനെന്നു പ്രേക്ഷകർ ! സോഷ്യൽ മീഡയ കത്തിച്ച് ഫാൻ ആർമികൾ
ആവേശഭരിതമായ 100 ദിവസങ്ങൾക്ക് ഒടുവിൽ ബിഗ് ബോസ് സീസൺ ഫോറിന്റെ വിജയിയായി ദിൽഷാ പ്രസന്നനെ പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ബ്ലെസ്ലിയാണ്. ബിഗ്ബോസിനെ ചൊല്ലി സോഷ്യൽ മീഡിയയിലും ഏറെ സൈബർ യുദ്ധം മത്സരാർത്ഥികളുടെ പല ആർമികളുമായി തിരിഞ്ഞ് നടക്കുന്നുണ്ട്. ദിൽഷയെ വിജയായി പ്രഖ്യാപിച്ചെങ്കിലും ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് അവരൊന്നുമല്ല എന്ന് ഒരു കൂട്ടർ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നു.
ഏറെ ആരാധകരുള്ള മത്സരാര്‍ത്ഥിയായിട്ട് പോലും സഹ മത്സരാര്‍ഥിയെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പുറത്താകല്‍ ഷോയെ സംബന്ധിച്ച് അനിവാര്യമായിരുന്നെങ്കിലും ആരാധകരെ അത് തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലടക്കം അതിന്റെ പ്രതിഫലനങ്ങളും കാണാമായിരുന്നു.
ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായശേഷം തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നല്‍കാനും ആരാധകര്‍ മറന്നില്ല. വലിയൊരു വരവേല്‍പ്പ് തന്നെയായിരുന്നു താരത്തിന് കിട്ടിയിരുന്നത്. ആ സ്വീകരണം ഒന്നുതന്നെ മതിയായിരുന്നു പ്രേക്ഷകർക്കിടയിൽ റോബിന്റെ സ്വീകാര്യതയ്ക്കും പിന്തുണക്കും. ഒരുപക്ഷേ ആ പുറത്താക്കാൻ ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷക പിന്തുണ ഏറ്റവും അധികം ലഭിക്കുക റോബിന് തന്നെയാവും എന്നും ആരാധകർ അവകാശപ്പെടുന്നു.
ബിഗ് ബോസ് തുടങ്ങിയ ശേഷം 41ാമത്തെ ദിവസം വൈൽഡ് കാർഡ് എന്ററിയിലൂടെ ആയിരുന്നു റിയാസിന്റെ ഹൗസിലേക്കുള്ള വരവ്. കൃത്യമായ ഗെയിം പ്ലാനുകൾ ഓടും നിലപാടുകളോടും ആണ് റിയാസ് ബിഗ് ബോസ് വീട്ടിൽ ചുവടുറപ്പിച്ചത്. ആദ്യം റോബിനും ആയും പിന്നീട് ലക്ഷ്മിപ്രിയമായും തുറന്ന യുദ്ധം പ്രഖ്യാപിച്ച റിയാസിന് ഏറെ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു.
റിയാസ് സലിമിനെപ്പോലെ ലിംഗതീനിയെക്കുറിച്ചും ഭിന്ന ലൈംഗികാഭിരുചിയെക്കുറിച്ചുമൊക്കെ കൃത്യവും സ്പഷ്ടവുമായി സംസാരിക്കുന്ന റിയാസ് തന്നെയാണ് ബിഗ് ബോസിന്റെ യഥാർത്ഥ വിജയ് എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടരും ഉണ്ട്.
Matinee special
വെറുതെ അല്ല പൃഥ്വി നോട്ടം ഇട്ടത്, ആരായാലും നോക്കിപോകും
വെറുതെ അല്ല പൃഥ്വി നോട്ടം ഇട്ടത്, ആരായാലും നോക്കിപോകും

വെറുതെ അല്ല പൃഥ്വി നോട്ടം ഇട്ടത്, ആരായാലും നോക്കിപോകും
മലയാളം അരങ്ങേറ്റത്തിന് കന്നഡ സിനിമാതാരവും മോഡലുമായ കാവ്യ എം ഷെട്ടി. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിലൂടെയാണ് കാവ്യ ഷെട്ടി മലയാളത്തിലേക്ക് എത്തുന്നത്.
ഈ സിനിമയിൽ ചെറിയ വേഷത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് കാവ്യ. കന്നഡ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഈ സിനിമയിൽ പൃഥ്വിരാജിന്റെ കൊളീഗ് ആയാണ് സിനിമയിൽ അഭിനയിച്ചത്. പൃഥ്വിരാജ് ഇടങ്കണ്ണിട്ട് താരത്തെ നോക്കുന്ന രംഗം സോഷ്യൽമീഡിയയിലും അല്ലാതെയും വയറലായിരുന്നു.
താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും സുന്ദരിയായി കാണപ്പെടുന്ന താരം സാരിയുടുത്ത ശാലീന സുന്ദരിയായാണ് കൂടുതലും ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളുടെ പിന്നാലെയാണ് സോഷ്യൽ മീഡിയ നടക്കുന്നത്. കിടിലൻ ലുക്കിൽ സുന്ദരി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. 2013 ൽ അഭിനയലോകത്തേക്ക് കടന്നു വന്ന താരം പത്തിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News1 month ago
ജയിലറിൽ തിയേറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ! ബ്ലോക്ക് ബസ്റ്റർ റിപ്പോർട്ടുകളുമായി ചിത്രം. ലാലേട്ടന് നന്ദി പറഞ് തമിഴ് പ്രേക്ഷകർ
-
Film News11 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !