Connect with us

Film News

കമ്പനി വേണമെന്നില്ല ഒറ്റയ്ക്ക് അടിക്കും, വിസ്കിയാണ് പതിവ്. ശുപ്പൂട്ടനുമായുള്ള മതിലു ചാട്ടത്തിൻ്റെ കഥ പങ്കുവെച്ചു ഏഞ്ചലിൻ

Published

on

കമ്പനി വേണമെന്നില്ല ഒറ്റയ്ക്ക് അടിക്കും, വിസ്കിയാണ് പതിവ്. ശുപ്പൂട്ടനുമായുള്ള മതിലു ചാട്ടത്തിൻ്റെ കഥ പങ്കുവെച്ചു ഏഞ്ചലിൻ

ബിഗ് ബോസ് സീസൺ അഞ്ചിലെ ആദ്യ എവിക്ഷൻ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്നത്. ഒമർ ലുലു ചിത്രമായ നല്ല സമയത്തിലെ നായിക കൂടിയായ എയ്ഞ്ചലിന്‍ ആണ് ഈ സീസണിൽ ആദ്യമായി പുറത്ത് പോയിരിക്കുന്നത്. പുറത്തിറങ്ങിയ എഞ്ചലിൻ പ്രമുഖ ഓൺലൈൻ മാധ്യമമായ ജാങ്കോ സ്പേസിൽ എക്സ്ക്ലൂസീവ് ഇൻറർവ്യൂമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ബിഗ് ബോസിനകത്തെയും തന്റെ സ്വകാര്യ ജീവിതങ്ങളെയും കുറിച്ച് പങ്കുവെച്ച അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി മാറുകയാണ്. ബിഗ് ബോസിൽ വച്ച് എഞ്ചലിൻ തൻ്റെ കാമുകനായ ശുപ്പൂട്ടനേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയ കഥയും അഭിമുഖത്തിൽ ഏഞ്ചലിൻ പങ്കുവെക്കുന്നുണ്ട്.

ഏകദേശം ഒരു വർഷം മുമ്പാണ് ഞങൾ പരസ്പരം പ്രണയത്തിലാകുന്നത് കൃത്യമായി പറഞ്ഞാലും കഴിഞ്ഞ വർഷം ഏപ്രിൽ 15ന്. അതിന് കുറച്ചു ദിവസങ്ങൾക്കു മുന്നേ ഒരു നൈറ്റ് ഡ്രൈവിൽ വെച്ച് ഞാൻ ശുപ്പൂട്ടനേ പ്രൊപ്പോസ് ചെയ്തിരുന്നു, ആ സമയത്ത് ശുപ്പൂട്ടൻ അത് നിരസിച്ചിരുന്നു. ഒരുപാട് പ്രണയങ്ങളിൽ അകപ്പെട്ട് പെൺകുട്ടികളിൽ വിശ്വാസം പോയി ഇമോഷണൽ ബ്രേക്ക് ടൗൺ ആയ ഒരു അവസ്ഥയിലായിരുന്നു ശുപ്പൂട്ടൻ. അങ്ങനെ അന്ന് രാത്രി ഞാൻ ഒരു സെക്കൻഡ് ഷോ സിനിമയൊക്കെ കഴിഞ്ഞ് രണ്ട് പെഗ് വിസ്കിയൊക്കെ അടിച്ച് ഇരിക്കുകയായിരുന്നു, എനിക്ക് അങ്ങനെ കമ്പനി വേണമെന്ന് നിർബന്ധമൊന്നുമില്ല ഒറ്റക്കും ഞാൻ കഴിക്കും. പിറ്റേദിവസം തിരുവനന്തപുരത്ത് കുടുംബവിളക്ക് സീരിയൽ ഷൂട്ടുമുണ്ട്. എപ്പോൾ രാത്രി ഒരു 12 മണി ആയപ്പോൾ ആണ് ശുപ്പൂട്ടൻ വിളിച്ച് ഒന്ന് കാണണമെന്ന് ആവശ്യപ്പെടുന്നത്. ഞങ്ങളുടെ നാട്ടിൽ ചാലക്കുടി ഭാഗത്ത് ഒക്കെ അതും ഇതുപോലെ അസമയത്ത് ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ചു കാണുകയാണെങ്കിൽ ആളുകൾ വളരെ മോശമായി ആയിരിക്കും അത് ചിത്രീകരിക്കുക. ഞാൻ എങ്ങനെ എവിടെ വെച്ച് കാണും എന്ന് ചോദിച്ചു, കാരണം രാത്രി ഏറെ വൈകി പുറത്തിറങ്ങാൻ സമ്മതിക്കില്ല മാത്രമല്ല ഗേറ്റ് പോലും പൂട്ടിയിരിക്കുകയാണ് അതുകൊണ്ട് കാർ എടുക്കാനും നിവർത്തിയില്ല. പക്ഷേ ഇങ്ങനെയും കണ്ടേ പറ്റൂ എന്ന നിർബന്ധത്തിൽ ആയി ശുപ്പൂട്ടൻ. അങ്ങനെ രാത്രി ഞാൻ വീടിൻറെ മതിൽ ചാടി. കാറുമായി ആളു വന്നു ആരുമില്ലാത്ത ഒരു സ്ഥലത്ത് നിന്ന് ഞങ്ങൾ ഒരുമിച്ച് പുള്ളിയുടെ വീട്ടിലേക്ക് പോയി. അവിടെയും മതി വീടിൻറെ ബാക്ക് സൈഡിലേക്ക് പോയി വളരെ ഇമോഷണൽ ആയി ശുപ്പൂട്ടൻ സംസാരിച്ചു. എന്നാലും നീ എന്നോട് പ്രൊപ്പോസ് ചെയ്തില്ലേ എന്ന് പറഞ്ഞു അല്പം നെഗറ്റീവ് ആയാണ് തുടങ്ങിയത്, പറഞ്ഞു പോയതല്ലേ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ഞാൻ ആകെ സങ്കടത്തിലായി. എന്താ ചെയ്യേണ്ടത് സംസാരിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു, ആ സമയത്ത് എൻറെ കണ്ണിൽ നോക്കി വളരെ വികാരതീതനായി “ഐ ലവ് യു ഡാ” എന്ന് ശുപ്പൂട്ടൻ പറഞ്ഞു. ശരിക്കും ഞാൻ എക്‌സൈറ്റഡ് ആയിപ്പോയി. പിന്നെ കറക്കം ആയി, നൈറ്റ് ഡ്രൈവ് ആയി, പിന്നീട് വീട്ടിലോക്കെ പിടിച്ചു കുറച്ചു പ്രശ്നങ്ങളായി ആ സമയത്താണ് ശുപ്പൂട്ടൻ എംബ്രോയ്ഡ് പോകുന്ന പരിപാടികളായി ആലോചിച്ചു തുടങ്ങിയത്, അങ്ങനെയാണ് പിന്നീട് ഞങ്ങൾ ലിവിങ് ടുഗതരിലോട്ട് കടന്നത്.

അഭിമുഖത്തിന്റെ പൂർണ്ണ വീഡിയോ കാണാം

 

Film News

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

Published

on

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

 

വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ് ഫോർട്ടിന്റെ ‘വാതിൽ’ ഇന്നാണ് റിലീസ് എന്നറിഞ്ഞത്. പിന്നെ ഒന്നും നോക്കില്ല നേരെ അതിന് പോയി. ട്രെയിലർ കാണാതെ പോയതുകൊണ്ട് മുൻധാരണകളൊന്നുമില്ലാതെ കാണാൻ പറ്റി. ചിരിക്കാനും ചിന്തിക്കാനുമൊക്കെയുള്ള വകയുണ്ട്. കഴമ്പുള്ളൊരു കഥയുണ്ട്. ഇന്റസ്റ്റിംങ്ങായിട്ടുള്ള മൊമെൻസുകളുണ്ട്. അർത്തവത്തായ വരികളടങ്ങുന്ന സാഹചര്യത്തിനനുയോജ്യമായ പാട്ടപകൾ സിനിമയെ ഹൃദയത്തോടടുപ്പിക്കുന്നുണ്ട്.

വിനയ് ഫോർട്ടിന്റെ തികച്ചും വ്യത്യസ്തമായ അഭിനയമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. കോമഡി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച വിനയ് ഫോർട്ടിൽ നിന്നും ‘വാതിൽ’ലെ ഡെനിയിലേക്ക് വരുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിലേക്കാണ് കൊണ്ടെത്തിക്കുന്ന ഭാവപ്രകടനങ്ങൾ കാണാനാവും. ന്റെ പൊന്നേ ഇങ്ങേരെന്തൊരു അഭിനയമാണ്. സിനിമ ആരംഭിക്കുന്നേരം ഡെനിയിലുണ്ടാവുന്ന മാനസ്സികസങ്കർഷങ്ങൾ പ്രേക്ഷകരിൽ വല്ലാത്തൊരു അസ്വസ്തത സൃഷ്ടിക്കുന്നുണ്ട്. ആ അസ്വസ്തത ചിത്രം രണ്ടാം ഭാഗത്തിലേക്ക് ആകാംക്ഷയായി മാറുന്നു. ക്ലൈമാക്സിലേക്ക് അടുക്കുന്തോറും what next എന്ന ചോദ്യം നമ്മൾ നമ്മളോട് തന്നെ ചോദിച്ചുകൊണ്ടിരിക്കും. നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് നൽകുന്നൊരു സിനിമയാണ് ‘വാതിൽ’.

Continue Reading

Film News

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

Published

on

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

 

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലേക്ക്

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിൽ തന്നെ മലയാളത്തിന്റെ മഹാനടൻ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

Continue Reading

Film News

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

Published

on

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.

മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രമെന്നും, വരും നാളുകളിലിൽ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മൂവീസ് എന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീ. കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും, വിദേശരാജ്യങ്ങളിലും ഗോകുലം മൂവീസിന്റെ ശൃംഖല വരും നാളുകളിൽ വ്യാപിക്കുമെന്നും ഗോകുലം മൂവിസിന് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ വളർച്ചക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബാൾ കമന്റേറ്ററായി കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ഫാമിലി എന്റെർറ്റൈനെർ ശേഷം മൈക്കിൽ ഫാത്തിമ ഒക്ടോബർ ആദ്യ വാരത്തിൽ തിയേറ്ററുകളിലേക്കെത്തും.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.

Continue Reading

Recent

Film News2 hours ago

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം   വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ്...

Film News4 days ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News1 week ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers2 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers2 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News3 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News4 weeks ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News4 weeks ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Film News1 month ago

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി.

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ്...

Trending