Songs
‘അനുരാഗമനം’; മഹാവീര്യറിലെ പ്രണയഗാനമെത്തി

‘അനുരാഗമനം’; മഹാവീര്യറിലെ പ്രണയഗാനമെത്തി
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന ചിത്രത്തിലെ ‘അനുരാഗമനം’ എന്ന ഗാനം പുറത്തിറങ്ങി. ആസിഫ് അലിയും ഷാന്‍വി ശ്രീവാസ്തവയുമാണ് ഗാനരംഗത്തുള്ളത്. ബി ആര്‍ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഇഷാന്‍ ചാബ്രയാണ്. അന്വേഷണയും കാര്‍ത്തിക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങാക്കിയാണ് എബ്രിഡ് ഷൈന്‍ മഹാവീര്യര്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 21നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള രാഷ്ട്രീയവും പറഞ്ഞ ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിനും ആസിഫിനും പുറമേ ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Songs
ഹേറിലെ ആദ്യ ഗാനം പുറത്തിറങ്ങി !

ഹേറിലെ ആദ്യ ഗാനം പുറത്തിറങ്ങി !
ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ ഹെർ’ എന്ന സിനിമയിലെ ആദ്യഗാനം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങി.സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചുകൊണ്ടുള്ള ‘ Her Story’ എന്ന ഗാനം ആണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ ചടുലമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പുമാണ്.
ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് HER.ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് ഹെറിലെ കേന്ദ്ര കഥാപാത്രങ്ങൾ. AT സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് ചിത്രത്തിലെ മറ്റു ജനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.
ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ്, എഡിറ്റർ – കിരൺ ദാസ്, കലാസംവിധാനം – ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് – റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ – ധനുഷ് നായനാർ, സൗണ്ട് മിക്സ് – എം ആർ – രാജാകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, VFX – എഗ്ഗ് വൈറ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര, പി ആർ ഓ – വാഴൂർ ജോസ്, കാസ്റ്റിംഗ് & കമ്മ്യൂണിക്കേഷൻ – ടോക്കറ്റിവ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ, പ്രോജെക്ട് ഡിസൈനർ – ജിനു വി നാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് – വൈശാഖ് സി വടക്കെവീട്, ടൈറ്റിൽ ഡിസൈൻ – ജയറാം രാമചന്ദ്രൻ, പോസ്റ്റർ ഡിസൈൻ – ആൻ്റണി സ്റ്റീഫൻ.
Songs
തല്ലുമാല ടീം വീണ്ടും ! അയൽവാശിയിലെ പുതിയ ഗാനം എത്തി

തല്ലുമാല ടീം വീണ്ടും ! അയൽവാശിയിലെ പുതിയ ഗാനം എത്തി
സൗബിൻ ഷാഹിർ , ബിനു പപ്പു , നസ്‌ലൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയൽവാശി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.
ഏപ്രിൽ 21ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഫാമിലി കോമഡി എന്റെർറ്റൈനർ ആണ് ചിത്രം.
തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ‘അയൽവാശി’ നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്‌സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘അയൽവാശി’. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‌ലനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.
സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ- സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ- ബാദുഷ, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പി.ആർ.ഒ. – എ. എസ്. ദിനേശ്, മീഡിയ പ്ലാനിംഗ് – പപ്പെറ്റ് മീഡിയ,
Songs
ബാലയ്യക്കൊപ്പം ആറാടി ഹണി റോസ് ! വീര സിംഹറെഡ്ഢിയിലേ ഐറ്റം ഗാനം കാണാം

ബാലയ്യക്കൊപ്പം ആറാടി ഹണി റോസ് ! വീര സിംഹറെഡ്ഢിയിലേ ഐറ്റം ഗാനം കാണാം
തെലുങ്ക് താരം നന്ദമുരി ബാലകൃഷ്‌ണ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘വീര സിംഹ റെഡ്ഡി.’ മലയാളി താരം ഹണി റോസും ചിത്രത്തിൽ ശ്രദ്ധേമായ വേഷം ചെയ്‌തിരുന്നു. ചിത്രത്തിലെ ഹണി റോസിൻ്റെ ഗാനം പുറത്തിറക്കി.
അതേ സമയം 2023ലെ ആദ്യ റിലീസ് ചിത്രങ്ങളിലൊന്നായ ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലെത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫെബ്രുവരി 23 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. ജനുവരി 12ന് തിയേറ്ററിലെത്തിയ ചിത്രം നാലു ദിവസങ്ങൾ കൊണ്ട് 100 കോടി നേടിയിരുന്നു.ഗോപിചന്ദ് മലിനേനി ആണ് രചനയും സംവിധാനവും. തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം.ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്‌കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം