Connect with us

Trailer and Teaser

മലയാള സിനിമയിലെ ഇന്നത്തെ ഒരു അടാറ് കോംബോ ! മഹാവീര്യർ പുതിയ ടീസർ പുറത്തിറങ്ങി

Published

on

മലയാള സിനിമയിലെ ഇന്നത്തെ ഒരു അടാറ് കോംബോ ! മഹാവീര്യർ പുതിയ ടീസർ പുറത്തിറങ്ങി

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന നിവിൻപോളി ആസിഫ് അലി എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യറിന്റെ പുതിയ ടീസർ പുറത്തിറങ്ങി. നിവിൻ പോളിയും മല്ലിക സുകുമാരനും പ്രത്യക്ഷപ്പെടുന്ന ടീസർ ദൃശ്യങ്ങൾ തിയറ്ററിൽ വമ്പൻ കയ്യടികൾ ആയിരുന്നു സൃഷ്ടിച്ചിരുന്നത്. മലയാളികൾക്ക് ഇന്ന് ജനപ്രിയ കോമ്പിനേഷൻ ആയി മാറുകയാണ് മല്ലിക സുകുമാരനും നിവിൻ പോളിയും. ഇരുവരും ഒന്നിച്ച ലവ് ആക്ഷൻ ഡ്രാമയും തിയറ്ററുകളിൽ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

 

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ള കാഴ്ചകളും ദൃശ്യങ്ങളുമായും ആണ് മഹാവീര്യർ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം – ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം – ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Trailer and Teaser

“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി

Published

on

“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി

തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ആദ്യ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കി. കാർത്തിക് സുബ്ബരാജിന്‍റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസാണ് രേഖ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

രേഖ’യിൽ വിൻസി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിതിന്‍ ഐസക് തോമസ്  ആണ് രേഖയും ഒരുക്കുന്നത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ,  ജിക്കി പോൾ, ആതിര കല്ലിങ്ങൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അറ്റന്‍ഷന്‍ഷന്‍ പ്ലീസ് നെറ്റ്ഫ്ലിക്സില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേ സമയം രേഖയുടെ അണിയറയില്‍ എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവരാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.

Continue Reading

Trailer and Teaser

ശകുന്തളയായി സാമന്ത ! ദേവ് മോഹൻ ചിത്രം ശാകുന്തളം ട്രൈലർ പുറത്തിറങ്ങി

Published

on

ശകുന്തളയായി സാമന്ത ! ദേവ് മോഹൻ ചിത്രം ശാകുന്തളം ട്രൈലർ പുറത്തിറങ്ങി

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിൻ്റെ ട്രൈലർ പുറത്തിറങ്ങി. ഫെബ്രുവരി 17 ന് തീയേറ്ററുകളിൽ എത്തും.. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്..

 

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി ആർ ഓ ശബരി

Continue Reading

Trailer and Teaser

വെടിച്ചില്ല് ഐറ്റം! 2023 ഞെട്ടിച്ചു കൊണ്ട് തുടക്കം കുറിച്ച് മെഗാസ്റ്റാർ. ക്രിസ്റ്റഫർ ടീസർ എത്തി

Published

on

വെടിച്ചില്ല് ഐറ്റം! 2023 ഞെട്ടിച്ചു കൊണ്ട് തുടക്കം കുറിച്ച് മെഗാസ്റ്റാർ. ക്രിസ്റ്റഫർ ടീസർ എത്തി

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിൻ്റെ ടീസർ പുറത്തിറങ്ങി.

 

ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Continue Reading

Recent

Film News9 hours ago

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! “

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! ” 26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ...

Film News11 hours ago

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ...

Film News16 hours ago

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും...

Film News1 day ago

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ്

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന സിനിമയിലെ നായിക പുതുമുഖം ഹർഷിദ യാണ്‌. 15- മത് ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ...

Film News1 day ago

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ...

Reviews2 days ago

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ്...

Film News2 days ago

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം 

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം...

Film News2 days ago

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കിംഗ് ഖാൻ...

Film News2 days ago

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു !

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ കൂട്ടുകെട്ട് വീണ്ടും എത്തുന്നു ! മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് ജോജു ജോർജ്ജ്-മാർട്ടിൻ പ്രക്കാട്ട്. 2010 ൽ മമ്മൂട്ടിയെ...

Film News2 days ago

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” !

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” ! മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം...

Trending