Connect with us

Video

ജനമധ്യത്തിൽ വെച്ച് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി കൈകാര്യം ചെയ്ത് സാനിയ- വീഡിയോ കാണാം

Published

on

ജനമധ്യത്തിൽ വെച്ച് മോശമായി പെരുമാറിയ യുവാവിനെ പരസ്യമായി കൈകാര്യം ചെയ്ത് സാനിയ- വീഡിയോ കാണാം

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയായ യുവനടിയാണ് സാനിയ ഇയ്യപ്പൻ. ക്യൂൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് യുവ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഫാഷൻ മോഡലായും നൃത്തത്തിലൂടെയും ഇതിനോടകം തന്നെ ഏറെ ആരാധകരെ സ്വന്തമാക്കുവാൻ സാനിയക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് എത്തിയ സാനിയ ജനമധ്യത്തിൽ വച്ച് യുവാവിനെ കൈകാര്യം ചെയ്തത് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടുകയാണ്.

 

 

സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രചാരണാർത്ഥം ഇന്ന് കോഴിക്കോട് മാളിൽ എത്തിയതായിരുന്നു സാനിയ നിവിൻപോളി അജു വർഗീസ് ഗ്രെസ് അടക്കമുള്ള ചിത്രത്തിൻറെ അണിയറ പ്രവർത്തകർ. താരങ്ങളെ കാണാൻ മാളിൽ വമ്പൻ ജനാവലി തന്നെ തടിച്ചു കൂടിയിരുന്നു. ആരാധകർക്കിടയിലൂടെ സ്റ്റേജിലേക്ക് കടന്നുവന്ന സാനിയെ കൂട്ടത്തിൽ ഒരാൾ ശാരീരികമായി മോശപ്പെട്ട രീതിയിൽ സമീപിച്ചു. തൽക്ഷണത്തിൽ ജനമധ്യത്തിൽ വച്ച് തന്നെ തന്നെ ശല്യം ചെയ്ത യുവാവിനെ പരസ്യമായി തല്ലിയാണ് സാനിയ പ്രതികരിച്ചത്. ഇതിൻറെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സാനിയക്ക് പിന്തുണയായി നിരവധി പേരാണ് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയുടെ തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറുടെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്‌സ്.നിവിന്‍ പോളി സാനിയ ഇയ്യപ്പന്‍ എന്നിവർക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, , മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

Video

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

Published

on

കളർഫുൾ എന്റർടൈനറായി
കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ സൗന്ദർരാജൻ കട്ടിസ് ഗ്യാങിലൂടെ മലയാളത്തിലെത്തുന്നു. രാജ് കാർത്തിയുടെ തിരക്കഥയിൽ നവാഗതനായ അനിൽദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന സിനിമ ഓഷ്യാനിക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ ആണ് നിർമ്മിച്ചത്.
പ്രമോദ് വെളിയനാട്
,മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരും അഭിനേതാക്കളുടെ നിരയിലുണ്ട് .

നാട്ടിൻപുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ പുതുമയുള്ള കഥാമുഹൂർത്തങ്ങൾ കൊണ്ടും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ കൊണ്ടും പ്രേക്ഷകരെ ആകർഷിക്കും എന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ.

ഛായാഗ്രഹണം നിഖിൽ വി നാരായണൻ. ബിജിബാലാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ-റിയാസ് കെ ബദർ, . സംഗീതം-ബിജിബാൽ. ഗാനരചന-റഫീഖ് അഹമ്മദ്, വിവേക് മുഴക്കുന്ന്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി. പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി. പ്രൊഡക്ഷൻ ഡിസൈനർ- ശ്രീനു കല്ലേലിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-സൂര്യ, സ്റ്റിൽസ്-ടി ആർ കാഞ്ചൻ, പരസ്യകല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ, സംവിധാന സഹായികൾ – അശ്ബിൻ ജോജോ, അനീഷ് മാത്യു അഭിലാഷ് വി ആർ . ആക്ഷൻ-ആൽവിൻ അലക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്.
ആനക്കട്ടി,പൊള്ളാച്ചി, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ‘കട്ടീസ് ഗ്യാങി’ന്റെ ചിത്രീകരണം.

പി ആർ ഒ-എ എസ് ദിനേശ്.

Continue Reading

Songs

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

Published

on

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ലെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബിന്റെ മധുര ശബ്ദത്തിൽ എത്തിയ ​ഗാനം പ്രണയം തുളുമ്പുന്ന വരികൾ കൊണ്ടും മനോഹര സംഗീതം കൊണ്ടും പ്രേക്ഷകർക്ക് ഒരു പ്രണയാനുഭൂതി സമ്മാനിക്കുന്നുണ്ട്. പ്രകാശ് അലക്സ് സം​ഗീതം പകർന്ന ​ഗാനത്തിന് ചിത്രത്തിന്റെ തിരക്കഥ കൂടി ഒരുക്കിയ സുഹൈൽ കോയയാണ് വരികൾ എഴുതിയിരിക്കുന്നത്. പാട്ട് ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു

ഫ്രാ​ഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘ഖൽബ്’ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്. ജനുവരിയിൽ ആണ് ഖൽബ് തീയറ്ററുകളിലെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: വിനയ് ബാബു, ഒറിജിനൽ ബാക്ക്​ഗ്രൗണ്ട് സ്കോർ: പ്രകാശ് അലക്സ്, സം​ഗീത സംവിധാനം: പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ​ഗാനരചന: സുഹൈൽ എം കോയ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്: നരസിംഹ സ്വാമി, ക്രിയേറ്റീവ് സപ്പോർട്ട്: സുനീഷ് വരനാട്, സാന്റോജോർജ്, ആനന്ദ് പി എസ്, ജിതൻ വി സൗഭ​ഗം, ദീപക് എസ് തച്ചേട്ട്, സ്റ്റണ്ട്: മാഫിയ ശശി, ഫൊണിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, കോറിയോഗ്രഫി: അനഘ, റിഷ്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: ഫൈസൽ ഷാ, ജിബി ദേവ്, റാസൽ കരീം, ടിന്റൊ പി ദേവസ്യ, കരീം മേപ്പടി, രാഹുൽ അയാനി, മിക്സിം​ഗ്: അജിത്ത് ജോർജ്, എസ്.എഫ്.എക്സ്: ദനുഷ് നയനാർ, വി.എഫ്.എക്സ്: കോകനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിജിറ്റൽ മാർക്കറ്റിംങ്: സിനിമ പ്രാന്തൻ, കാസ്റ്റിം​ഗ്: അബു വളയംകുളം, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഡിഐ: ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്: സജുമോൻ ആർ ഡി, ടൈറ്റിൽ: നിതീഷ് ​ഗോപൻ, ഡിസൈൻസ്: മക്ഗഫിൻ. പിആർഒ: വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്.

Continue Reading

Songs

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

Published

on

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ ചിത്രത്തിനു ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ‘രക്ക രക്ക’ എന്ന വീഡിയോ സോംഗ് റിലീസ് ചെയ്തു. ദിലിപിന്റെയും തമന്നയുടെയും തകർപ്പൻ ഡാൻസ് നമ്പരുമായി എത്തുന്ന രക്ക രക്ക ഗാനം ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് തീർച്ച. വിനായക് ശശികുമാറിന്റെ വരികൾക്ക് സാം സി എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ശങ്കർ മഹാദേവനും നക്ഷത്ര സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബർ 10ന് ചിത്രം റിലീസ് ചെയ്യും. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി തമന്ന ആണ് നായികയായി എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് പുതിയ വീഡിയോ സോംഗിന്റെ റിലീസോടെ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. പി ആർ ഒ – ശബരി.

Continue Reading

Recent

Film News1 week ago

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News3 weeks ago

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News3 weeks ago

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.   ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്സിനെയും,മാർക്കെറ്റെഴ്സിനെയും, സംരംഭകരേയും സൃഷ്ടിക്കുക...

Film News4 weeks ago

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ   സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം...

Film News4 weeks ago

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.   ZEE എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (Z) കേരളത്തിൽ ആദ്യമായി ZEE WRITERS...

Film News2 months ago

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി   മലയാള സിനിമ ചരിത്രത്തിൽ ZEE5...

Film News3 months ago

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു   എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും...

Film News3 months ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !   നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ്...

Film News4 months ago

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ്...

Film News5 months ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Trending