Film News
ഇത് വായിച്ച് സിനിമ കണ്ടാൽ വേറെ ലെവൽ അനുഭവം ! പുസ്തകം വായിക്കാത്തവർ വിഷമിക്കണ്ട ! പൊന്നിയിയിൻ സെൽവൻ കഥാപാത്രങ്ങൾ ഇങ്ങനെ

ഇത് വായിച്ച് സിനിമ കണ്ടാൽ വേറെ ലെവൽ അനുഭവം ! പുസ്തകം വായിക്കാത്തവർ വിഷമിക്കണ്ട ! പൊന്നിയിയിൻ സെൽവൻ കഥാപാത്രങ്ങൾ ഇങ്ങനെ
മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവൻ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. 1954ൽ കൽകി രചിച്ച ഇതിഹാസ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങിയത്. തമിഴ് ജനതക്ക് ഏറെ സുപരിചിതമായ കഥിപരിസരങ്ങൾ മലയാളത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ കഥയും കഥാപാത്രങ്ങളും ഉൾക്കൊള്ളുന്നതിൽ പലർക്കും ആശയ കുഴപ്പങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചാൽ മികച്ച ഒരു സിനിമ അനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുക.
പൊനിയിൻ സെൽവൻ കാണാൻ പോകുന്നവർ ഇതൊന്നു മനസിൽ വച്ചോ, ആര് ആരൊക്കെ മുതലായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേക്കും. ചെറിയ സ്പോയ്ലർ കണ്ടേക്കാം.
സുന്ദര ചോളർ : (പ്രകാശ് രാജ്): ചോള രാജ്യത്തിൻ്റെ ഇപ്പോഴത്തെ ചക്രവർത്തി. കണ്ഠരാദിത്യ ചോളരുടെ സഹോദരൻ അരിഞ്ജയൻ്റെ പുത്രൻ.കണ്ഠരാദിത്യ ചോളർ മരിക്കുമ്പോൾ മകൻ മധുരാന്തകന് ഒരു വയസ് മാത്രം. അതിനാൽ സഹോദരൻ അരിഞ്ജയൻ ചക്രവർത്തിയായി. അരിഞ്ജയൻ അധികം വൈകാതെ കാലം ചെയ്തതിനാൽ സുന്ദര ചോളൻ സിംഹാസനം ഏറി. ഭാര്യ വാനമാ ദേവി.
മൂന്നു മക്കൾ …
1. അദിത്യകരികാലൻ (വിക്രം) :അടുത്ത കിരീടാവകാശിയായി അഭിഷേകം ചെയ്ത മൂത്ത പുത്രൻ.
2. കുന്ദവൈ (തൃഷ): മകൾ, വന്ദിയതേവനെ പ്രണയിക്കുന്നു. പഴയാറ കൊട്ടാരത്തിൽ വാഴുന്നു.
3. അരുൾമൊഴി വർമൻ (ജയം രവി) : പൊന്നിയിൻ സെൽവൻ എന്നറിയപ്പെടുന്ന ഇളയരാജകുമാരൻ. ലങ്കയിൽ മഹിന്ദ രാജാവിനോട് എതിരിടുന്നു.
സെമ്പിയൻ മഹാദേവി (ജയചിത്ര) : സുന്ദര ചോളരുടെ വലിയച്ഛൻ കണ്ഢരാദിത്യ ചോളരുടെ ഭാര്യ. മകൻ മധുരാന്തക ദേവൻ.
മധുരാന്തകൻ (റഹ്മാൻ) : കണ്ഠര്യദിത്യരുടെയും സെമ്പിയൻ മഹാദേവിയുടെയും മകൻ. അച്ഛൻ്റെ ആഗ്രഹപ്രകാരം ശിവഭക്തനായി വളർന്ന അയാൾക്ക് ഭരണത്തിലോ യുദ്ധത്തിലോ പ്രാവീണ്യമില്ല. പക്ഷേ ശരിക്കും കിരീടാവകാശം അയാൾക്കാണ്. ഇപ്പോൾ സിംഹാസനം കൈവശപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നു.
തിരുകോവിലൂർ മലയമാൻ (ലാൽ) : സുന്ദര ചോളരുടെ ഭാര്യ വാനമാ ദേവിയുടെ അച്ഛൻ. കരികാലൻ സിംഹാസനത്തിൽ ഇരിക്കണം എന്ന് ഏറ്റവും ആഗ്രഹിക്കുന്നയാൾ.
ഇത് കൂടാതെ രാജ്യം നിയന്ത്രിക്കുന്ന ഏഴെട്ട് രാജകുടുംബങ്ങൾ കൂടിയുണ്ട്. അതിൽ ഏറ്റവും പ്രധാനം
പഴുവേട്ടരയർ കുടുംബം :
ജ്യേഷ്ഠൻ വലിയ പഴുവേട്ടരയർ (ശരത്കുമാർ): തഞ്ചാവൂർ കോട്ട വാഴും ധനാധികാരി. പ്രായമായെങ്കിലും വീറുള്ള യോദ്ധാവ്. പ്രായമായ കാലത്ത് നന്ദിനിയെ വിവാഹം ചെയ്തു. തഞ്ചൈയിൽ സുന്ദര ചോളനെ വീട്ടുതടങ്കലിൽ എന്നപോലെ പാർപ്പിക്കുന്നതിനാൽ ജനങ്ങൾക്ക് അത്ര പ്രിയങ്കരനല്ല.
ചെറിയ പഴുവേട്ടരയർ (പാർത്ഥിപൻ): തഞ്ചാവൂർ കോട്ടയുടെ രക്ഷാധികാരി. വീരൻ. ജ്യേഷ്ഠൻ പറയുന്നത് വേദവാക്യം. പക്ഷേ നന്ദിനി ജ്യേഷ്ഠനെ വഴിതെറ്റിക്കുന്നു എന്ന് സംശയം. ഇദ്ദേഹത്തിൻ്റെ മകളാണ് മധുരാന്തകൻ്റെ ഭാര്യ.
നന്ദിനി (ഐശ്വര്യ റായ്) : പഴുവൂർ വലിയ റാണി. പഴുവൂർ അരയനെ കൈപ്പാവയാക്കിയവൾ. ബാക്കി കണ്ടറിയുന്നതാണ് ഭംഗി.
കൊടുമ്പാളൂർ കുടുംബം
കൊടുമ്പാളൂർ വലിയ വേളാർ ഭൂതിവിക്രമ കേസരി (പ്രഭു) : ലങ്കയിൽ അരുൾ മൊഴിയോടൊത്ത് യുദ്ധം ചെയ്യുന്നു. അരുൾ മൊഴിക്ക് സിംഹാസനം ആഗ്രഹിക്കുന്നു. കാരണം താഴെ.
വാനതി (ശോഭിത) : വലിയ വേളാരുടെ ലങ്കയിൽ വച്ച് മരണപ്പെട്ട സഹോദരൻ്റെ പുത്രി. കുന്ദവയുടെ തോഴി. അവൾക്കൊപ്പം പഴയാറയിൽ താമസം. അരുൾ മൊഴിയുടെ പ്രണയിനി. ഇവൾ രാജ്ഞിയായാൽ കൊടുമ്പാളൂർ കുടുംബവും വലിയവേളാരും പഴുവേട്ടരയറെക്കാൾ സിംഹാസനത്തോട് അടുക്കും.
ശംഭുവരയർ കുടുംബം.
ശംഭുവരയർ (നിഴൽഗൾ രവി), മകൻ കന്തൽമാരൻ, മകൾ മണിമേഖല.
മണിമേഖല ആദിത്യ കരികാലനെ വിവാഹം കഴിക്കുമെന്നും തങ്ങളുടെ കുടുംബം അധികാരം നേടുമെന്നും ശംഭുവരയൻ കരുതുന്നു. പക്ഷേ ഇപ്പോൾ പഴുവൂർ കുടുംബത്തിനൊപ്പമാണ്.
വാണർ കുലം.
ഇവിടെ വല്ലവരയൻ വന്ദിയതേവൻ (കാർത്തി) മാത്രമേ ബാക്കിയുള്ളൂ. കരികാലൻ്റെയും അരുൾ മൊഴിയുടെയും ആത്മമിത്രം. കുന്ദവൈ യെ പ്രണയിക്കുന്നു.
പല്ലവർ
ഒരു കാലത്ത് ചോളരുടെ ശത്രുക്കളായിരുന്ന പല്ലവകുമാരൻ പാർത്ഥിപേന്ദ്രൻ (വിക്രം പ്രഭു). ഇപ്പോൾ കരികാലൻ്റെ അടുത്ത സുഹൃത്ത്.
ഇതിനിടയിൽ ചരടുവലിക്കുന്ന രണ്ട് പേർ:
അനിരുദ്ധ ബ്രഹ്മരായർ (മോഹൻ രാമൻ): സൂത്രശാലിയായ പ്രഥമ മന്ത്രി.
ആൾവാർ കടിയൻ നമ്പി (ജയറാം): ചാരൻ. നന്ദിനിക്കൊപ്പം വളർന്ന സഹോദര തുല്യൻ.
ചേന്ദൻ അമുദൻ (അശ്വിൻ), പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി) എന്നിവർക്ക് രണ്ടാം ഭാഗത്തിലേ പ്രാധാന്യം ഉള്ളൂ. അതുപോലെ രവി ദാസൻ(കിഷോർ) മറ്റ് പാണ്ഡ്യ രാജവംശജരും ചോള സാമ്രാജ്യം എങ്ങിനെയും നശിച്ച് കാണാൻ ആഗ്രഹിക്കുന്നവരാണ്.
Film News
മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി
മലയാള സിനിമ ചരിത്രത്തിൽ ZEE5 ഇൽ റിലീസ് ചെയ്ത ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി” ഗൂഗിൾ ട്രെൻഡിങ്ങിൽ നമ്പർ 1.ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി.
നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി,മലയാളത്തിലും തമിഴിലും ZEE5 ഇൽ സ്ട്രീമിങ്ങ് ചെയ്യുന്നുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റിലീസിനുശേഷം പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ, ഇപ്പോൾ ഗൂഗിളിന്റെ #1 “Most Searched” പട്ടികയിൽ ഇടം പിടിച്ചതോടെ,പ്രേക്ഷകർ ഇതിനെ ZEE5 ഇൽ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്.
ഒരു മലയാളചിത്രം ഏറ്റവുമധികം തിരയപ്പെട്ട സിനിമയായി മാറുക എന്നത് അപൂർവ നേട്ടമാണ്.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു.
മലയാളത്തിലും തമിഴിലും ZEE5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.
Film News
ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു.
ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്.കിസ്സാ ( സന്താനം)
സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്.ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ)
തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.
തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച രീതിയിൽ ഉള്ള ആർട്ട് വർക്കും VFX വർക്കുകളും ചിത്രത്തെ മനോഹരമാക്കുന്നു.
വമ്പൻ ബഡ്ജറ്റിൽ ചെയ്ത ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
സിനിമയിലൂടെ പരമ്പരാഗത ഹോറർ-കോമഡിയുടെ പരിധികൾ തകർത്ത്, വേറെ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.ഈ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിനായി ZEE5 പോലെ ഒരു മികച്ച പ്ലാറ്റ്‌ഫോം ലഭിച്ചതിൽ അതിയായ സന്തോഷ ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ എസ്. പ്രേം ആനന്ദ് പറഞ്ഞു.
കിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. ഈ സിനിമ തികച്ചും സുഹൃത്തുക്കളോടോ കുടുംബത്തോടോ ചേർന്ന്, ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, പോപ്പ്കോൺ കൈയ്യിൽ പിടിച്ച് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് എന്ന് സന്താനം കൂട്ടിച്ചേർത്തു.
ഡിഡി നെക്സ്റ്റ് ലെവൽ എന്ന രസകരമായ ഹോറർ-കോമഡി ചലച്ചിത്രം പുതുമയാർന്ന ഒരു ദൃശ്യവിഷ്കാരം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇത് ഞങ്ങളുടെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്. കൂടാതെ ഈ സിനിമ ഞങ്ങളുടെ പ്രാദേശിക ലൈബ്രറിയിലേക്കുള്ള വലിയൊരു മുതൽ കൂട്ടാണ് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു:
പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ജൂൺ 13 മുതൽ ZEE5-ൽ ‘ഡിഡി നെക്സ്റ്റ് ലെവൽ’ സ്ട്രീം ചെയ്യും !
Film News
പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !
നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി,ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും സ്ട്രീമിങ്ങ് ആരംഭിക്കുന്നു.ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രിൻസ് ഒരു ഫാഷൻ ഡിസൈനറാണ്, സ്വന്തം നാട്ടിൽ ഒരു ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തുന്നു. അച്ഛൻ, അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വലിയ കൂട്ടുകുടുംബത്തിലെ ഏക വരുമാനക്കാരൻ പ്രിൻസ് ആണ്, അദ്ദേഹത്തിന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. വിവാഹിതനാകാൻ പ്രിൻസ് നേരിടുന്ന പോരാട്ടങ്ങളും ഒടുവിൽ വിവാഹിതനായപ്പോൾ അദ്ദേഹത്തിന് ലഭിച്ച ആശ്ചര്യങ്ങളുമാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
‘പ്രിൻസ് ആൻഡ് ഫാമിലി’ ഡിജിറ്റൽ കാലഘട്ടത്തിലെ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന മനോഹരമായൊരു സിനിമയാണ്. ഈ ഹൃദയസ്പർശിയായ കോമഡി ഫാമിലി ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
എന്റെ ആദ്യ സിനിമയെന്ന നിലയിൽ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാജിക് ഫ്രെയിംസിനോടും, ദിലീപ് സാറിനോടും, ഞങ്ങളുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. ZEE5 എന്ന വലിയ പ്ലാറ്റ്‌ഫോം വഴി ചിത്രം ഓരോ വീടുകളിലേക്കും എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകനായ ബിന്റോ സ്റ്റീഫൻ പറഞ്ഞു.
പ്രിൻസ് ആൻഡ് ഫാമിലി എന്റെ 150-ാം സിനിമയെന്നതിലും കൂടുതലായി,ഇന്നത്തെ സമൂഹം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര കുടുംബ കഥയാണ്. അതുകൊണ്ട് എനിക്ക് ഈ ചിത്രം അത്രയും പ്രിയപ്പെട്ടതാണ്. ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ സന്തോഷമുമുണ്ടെന്ന് ജനപ്രിയ നായകൻ ദിലീപ് കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ ജൂൺ 20 മുതൽ സ്ട്രീം ചെയ്യും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി