Songs
വീണ്ടും കിടിലൻ വൈബിൾ ജാസി ഗിഫ്റ്റ് ! വിശുദ്ധ മെജോയിലെ രണ്ടാമത്തെ കിടിലൻ ഗാനം പുറത്തിറങ്ങി.

വീണ്ടും കിടിലൻ വൈബിൾ ജാസി ഗിഫ്റ്റ് ! വിശുദ്ധ മെജോയിലെ രണ്ടാമത്തെ കിടിലൻ ഗാനം പുറത്തിറങ്ങി.
മഹേഷിന്റെ പ്രതികാരം, ജയ് ഭീം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിജോമോൾ ജോസ്, തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരൺ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു.
ജസ്റ്റിൻ വർഗീസ് മാജിക്കിൽ അടിപൊളി ഗാനവുമായി വൈക്കം വിജയലക്ഷ്മിയും ജാസിഗിഫ്റ്റും ഒന്നിക്കുന്ന വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ.
വിനോദ് ഷൊർണൂർ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
Songs
അപ്സര സുന്ദരിയായി സാമന്ത ! ശാകുന്തളത്തിലെ ഗാനം പുറത്തിങ്ങി

അപ്സര സുന്ദരിയായി സാമന്ത ! ശാകുന്തളത്തിലെ ഗാനം പുറത്തിങ്ങി
സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ശകുന്തളയുടെ കഥപറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹറ ആണ്. മണി ശർമ്മ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചൈതന്യ പ്രസാദ് ആണ്. ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തും..
മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ‘ദുഷ്യന്തനാ’യി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര് ആണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില് ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില് ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില് നിന്നുള്ളതായിരിക്കും ചിത്രം.
അല്ലു അര്ഹ, സച്ചിന് ഖേഡേക്കര്, കബീര് ബേദി, ഡോ. എം മോഹന് ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്, അനന്യ നാഗല്ല, ജിഷു സെന്ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്ക്സിന്റെ ബാനറില് നീലിമ ഗുണ നിര്മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്സിന്റെ ബാനറില് ദില് രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്റെ നിര്മ്മാതാവാണ് ദില് രാജു. പി ആർ ഓ ശബരി
Songs
‘അസറിന് വെയിലല പോലെ നീ’; പ്രണയാര്ദ്രമായി നിരഞ്ജും അനഘയും; ‘ഡിയര് വാപ്പിയിലെ ഗാനം പുറത്ത്

‘അസറിന് വെയിലല പോലെ നീ’; പ്രണയാര്ദ്രമായി നിരഞ്ജും അനഘയും; ‘ഡിയര് വാപ്പിയിലെ ഗാനം പുറത്ത്
ലാല്, അനഘ നാരായണന് എന്നിവര് കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയര് വാപ്പി എന്ന ചിത്രത്തിന്റെ ‘അസറിന് വെയിലല പോലെ നീ’ എന്ന ഗാനം പുറത്തിറങ്ങി. നിരഞ്ജ് മണിയന്പിള്ള രാജുവും അനഘ നാരായണനുമാണ് ഗാനരംഗത്തിലുള്ളത്. ബി.കെ ഹരിനാരായണന്റെ വരികള്ക്ക് സംഗീതം പകര്ന്നിരിക്കുന്നത് കൈലാസാണ്. അയ്റാന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഷാന് തുളസീധരനാണ് ഡിയര് വാപ്പിയുടെ രചനയും സംവിധാനവും നിര്വഹിച്ചിരിക്കുന്നത്.
ക്രൗണ് ഫിലിംസിന്റെ ബാനറില് ആര് മുത്തയ്യ മുരളിയാണ് നിര്മാണം. മണിയന് പിള്ള രാജു, ജഗദീഷ്, , അനു സിതാര,നിര്മല് പാലാഴി, സുനില് സുഖധ, ശിവജി ഗുരുവായൂര്, രഞ്ജിത് ശേഖര്, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്, മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശ്രീരേഖ (വെയില് ഫെയിം), ശശി എരഞ്ഞിക്കല് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലിജോ പോള് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്വഹിച്ചിരിക്കുന്നത്. പാണ്ടികുമാര് ആണ് ഛായാഗ്രഹണം. പ്രവീണ് വര്മ്മ വസ്ത്രാലങ്കാരവും എം ആര് രാജാകൃഷ്ണന് ശബ്ദ മിശ്രണവും നിര്വഹിച്ചിരിക്കുന്നു. കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്, പ്രൊഡക്ഷന് കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ് – രാധാകൃഷ്ണന് ചേലേരി, പ്രൊഡക്ഷന് മാനേജര് – നജീര് നാസിം, സ്റ്റില്സ് – രാഹുല് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര് – എല്സണ് എല്ദോസ്, അസോസിയേറ്റ് ഡയറക്ടര് – സക്കീര് ഹുസൈന്, മനീഷ് കെ തോപ്പില്, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് – അമീര് അഷ്റഫ്, സുഖില് സാന്, ശിവ രുദ്രന, ഡിജിറ്റല് മാര്ക്കറ്റിംഗ് – അനൂപ് സുന്ദരന്, പി.ആര്.ഒ – ആതിര ദില്ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്ത്തകര്.
Songs
തെലുങ്ക് ലൂസിഫറിലെ ഉജ്ജ്വല പ്രകടനത്തിനുശേഷം ശ്രുതിഹാസനോടൊപ്പം മാസ്മരിക നൃത്തച്ചുവടുകളുമായി ചിരഞ്ജീവി !

തെലുങ്ക് ലൂസിഫറിലെ ഉജ്ജ്വല പ്രകടനത്തിനുശേഷം ശ്രുതിഹാസനോടൊപ്പം മാസ്മരിക നൃത്തച്ചുവടുകളുമായി ചിരഞ്ജീവി !
ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമായ വാൾട്ടയർ വീരയ്യയിലെ നുവ്വു ശ്രീദേവി നീനു ചിരഞ്ജീവി’ എന്ന ഗാനം പുറത്തിറങ്ങി. ബോബി കൊല്ലയാണ് (കെ.എസ് രവീന്ദ്ര) ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ്. ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. രവി തേജയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. ജസ്പ്രീത് ജാസിന്റെയും സമീറ ഭരദ്വാജൂം ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്..
ഈ മാസ്സ് ആക്ഷൻ എന്റർടെയ്നർ ‘വാൾട്ടയർ വീരയ്യ’ ജനുവരി 13-ന് തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. മാസ് മഹാരാജ രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ കൊമേഴ്സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്.
ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.
കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ്
ഡിഒപി: ആർതർ എ വിൽസൺ, എഡിറ്റർ: നിരഞ്ജൻ ദേവരാമനെ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി
രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി, പിആർഒ: ശബരി
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video10 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം