Film News
അഞ്ചാം വരവിന് അയ്യരും സംഘവും റെഡി ! ടട്ടട്ട ടടട്ടാ….

അഞ്ചാം വരവിന് അയ്യരും സംഘവും റെഡി ! ടട്ടട്ട ടടട്ടാ….
സേതുരാമയ്യരുടെ അഞ്ചാം വരവിനായി മലയാള സിനിമാ ലോകം ആകാംക്ഷാപൂർവ്വം കത്തിരിക്കുകയാണ്. സിബിഐ പരമ്പരയുടെ പുതിയ ഭാഗത്തിലും അപകടത്തിൽ പെട്ട് തളർന്നുകിടക്കുന്ന ജഗതി ശ്രീകുമാർ ഉണ്ടാവുമെന്ന് നേരത്തെതന്നെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. ജഗതി മാത്രമല്ല,സിബിഐ 5 ദി ബ്രയിനിൽ ജഗതി ശ്രീകുമാറിനൊപ്പം മകൻ രാജ്കുമാറും അഭിനയിക്കുന്നു. ചിത്രത്തിൽ സിബിഐ ടീമിൻറെ പുതിയ ചിത്രം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്.
നിലവിൽ ചിത്രത്തിൻറെ ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 27 ,28 തീയതികളിലാണ് ജഗതിയുടെയും മകൻന്റെയും ഭാഗങ്ങൾ ചിത്രീകരണത്തിനായി നിശ്ചയിച്ചിരിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യർ തൻറെ സഹപ്രവർത്തകൻ വിക്രമിനെ വീട്ടിൽ സന്ദർശിക്കുന്ന രംഗമാണ് ചിത്രീകരിക്കാനായി ഉള്ളത്. ആദ്യം ജഗതിയുടെ തന്നെ വീടായ തിരുവനന്തപുരത്ത് വെച്ചായിരുന്നു ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നത് എന്നാൽ പിന്നീട് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. വിക്രമിന്റെ മകൻറെ വേഷത്തിലായിരിക്കും രാജ്കുമാർ ചിത്രത്തിലെത്തുന്നത്.
അപകടത്തിനുശേഷം ജഗതി ക്യാമറയ്ക്കു മുന്നിലെത്തിയ പരസ്യചിത്രത്തിലും രാജ്കുമാറും ഒപ്പം കുടുംബാംഗങ്ങളും ചിത്രീകരണത്തിൽ ഭാഗമായിരുന്നു. സിബിഐ സീരിസിലെ മുൻപ് പുറത്തിറങ്ങിയ നാലു ഭാഗങ്ങളിലും ജഗതി ചിത്രത്തിന്റെ ഒപ്പമുണ്ടായിരുന്നു.
സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
Film News
ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും
ആവാസവൂഹം പുരുഷപ്രീതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കൃഷന്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഓഗസ്റ്റിൽ ആരംഭിക്കും.മമ്മൂട്ടിയുടെ തന്നെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഒരു ഫാൻറസി ത്രില്ലർ ചിത്രം ആയിരിക്കും മമ്മൂട്ടി കൃഷന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത്.
കൃഷന്ത് ഒരുക്കിയ ആദ്യ ചിത്രമായ ആവാസവ്യൂഹം ഏറെ പ്രേക്ഷകശ്രദ്ധ ആർജ്ജിച്ച ചിത്രമായിരുന്നു. ചിത്രത്തിൻറെ പ്രമേയവും അവതരണ രീതിയിലെ പുതുമയും ഏറെ നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.കൃഷന്ത് ഒരുക്കിയ പുതിയ ചിത്രം പുരുഷ പ്രേതം ഈ വാരമാണ് ഡിജിറ്റൽ റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. രണ്ടാമത്തെ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ചിത്രത്തിൻ്റെ തിരക്കഥ അവസാന ഘട്ടത്തിൽ ആണെന്നും ഏപ്രിലിൽ തന്നെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അതേ സമയം മമ്മൂട്ടി പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിൻ്റെ ചിത്രീകരണ തിരക്കുകളിലാണ്.
Film News
ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു
നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആര്യൻ രമണി ഗിരിജാവല്ലഭനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആനയുടെ ചിത്രം വരച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു’. പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. നിലവിൽ ദുബായിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ. മാജിക്ക് ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേർസും നിർമിക്കുന്ന ഈ ചിത്രത്തിൽ ശാരിസ് മുഹമ്മദാണ് തിരക്കഥ നിർവഹിക്കുന്നത്. ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ശാരിസ് മുഹമ്മദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഹനീഫ് അദേനി തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യുൾ പൂർത്തിയാക്കിയിട്ടാണ് നിവിൻ പോളി ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിൽ ജോയിൻ ചെയ്തത്. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. 55 ദിവസങ്ങൾ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂർത്തിയായത്. ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.
പുതിയ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ തന്നെ പുറത്തുവരുമെന്നും പോസ്റ്റിൽ നിവിൻ പങ്കുവയ്ക്കുന്നുണ്ട്. പ്രോജക്ട് ഡിസൈനർ – കുട്ടു ശിവാനന്ദൻ, പി ആർ ഒ – ശബരി
Film News
പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ്നാട്ടില് നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയില്‍ ചിത്രം 125 കോടിയാണ് നേടിയത്. തമിഴ് സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം ആ പ്രതീക്ഷകള്‍ നിറവേറ്റിയതോടെ റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് കളക്ഷനിലും പ്രതിഫലിച്ചതോടെ ചരിത്ര വിജയമായി മാറി ചിത്രം. 500 കോടി ക്ലബ്ബിൽ ഇടം നേടിയാണ് ആദ്യ ഭാഗത്തിൻ്റെ ബോക്സ് ഓഫീസ് തേരോട്ടം അവസാനിച്ചത്.
ഏപ്രിൽ 28നാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം ലോകമെമ്പാടുമായി തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്. ചിത്രത്തിൻറെ കേരളത്തിലെ വിതരണവകാശം വമ്പൻ തുകയ്ക്കാണ് വിറ്റുപോയത്. റിപ്പോർട്ടുകൾ പ്രകാരം 9 കോടി രൂപയ്ക്ക് ഗോകുലം മൂവീസ് ആണ് ചിത്രത്തിൻറെ വിതരണ അവകാശം സ്വന്തമാക്കിയത്. ആദ്യഭാഗവും കേരളത്തിൽ വിതരണം ചെയ്തത് ഗോകുലം മൂവീസ് ആയിരുന്നു. അഞ്ചു കൂടി രൂപയ്ക്കായിരുന്നു പി.എസ് 1 കേരളത്തിൽ വിതരണത്തിന് എടുത്തിരുന്നത്. രജനികാന്ത് ചിത്രമായ 2.0ക്ക് ശേഷം ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന റെക്കോർഡ് തുകയാണ് ഇത്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ഗാന ശില്പികൾ.ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം