Connect with us

Film News

വെങ്കട്ട് പ്രഭു നാഗചൈതന്യ കൂട്ടുകെട്ട് ഒരുങ്ങുന്നു!

Published

on

വെങ്കട്ട് പ്രഭു നാഗചൈതന്യ കൂട്ടുകെട്ട് ഒരുങ്ങുന്നു!

തമിഴ് സിനിമയിലെ പുത്തൻ തരംഗത്തിന് തുടക്കം കുറിച്ചവരിൽ ഏറേ പ്രശസ്തനായ വ്യക്തിയാണ് വെങ്കട്ട് പ്രഭു. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ പ്രതീക്ഷകൾ നല്കി. മങ്കാത്ത പോലുള്ള വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം, തന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററായ മാനാട് എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടുമെത്തുകയാണ്.

 

പ്രേക്ഷകർ മാനാട് ആഘോഷിക്കുമ്പോള്‍, ഈ സംവിധായകന്‍ മന്മദലീലയുമായി എത്തി അതും സൂപ്പർ ഹിറ്റ് സൃഷ്ടിച്ചു.
നാഗചൈതന്യയ്‌ക്കൊപ്പംഉള്ള തന്റെ ദ്വിഭാഷാ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വെങ്കട്പ്രഭു സംവിധായകനായി സിനിമാരംഗത്ത് തന്റെ 15ാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
മജിലി, വെങ്കി മാമ, ലവ് സ്‌റ്റോറി, ബംഗാര്‍രാജു എന്നിവയിലൂടെ തുടർച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നേടിയ നാഗ ചൈതന്യ,
നന്ദിയുടെ റിലീസിനായി കാത്തിരിക്കുകയാണ്.
ഈ വേളയിൽ
നാഗ ചൈതന്യ, തെലുങ്ക്, തമിഴ് ഭാഷകളില്‍ ദ്വിഭാഷയായി നിര്‍മ്മിക്കുന്ന തന്റെ 22ാമത്തെ ചിത്രത്തിനായി സംവിധായകന്‍ വെങ്കട്ട് പ്രഭുവുമായി ഒന്നിക്കുന്നു.

വെങ്കട് പ്രഭുവിന്റെ 11ാമത്തെ ചിത്രവും ആദ്യ തെലുങ്ക് ചിത്രവുമാണ്.
ടോളിവുഡിലെ പ്രൊഡക്ഷന്‍ ഹൗസായ ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍, റാമിന്റെ നടന്നുകൊണ്ടിരിക്കുന്ന ചിത്രം “ദി വാരിയർ’ അടുത്തതായി ബോയപതി ശ്രീനുറാം എന്നിവയുള്‍പ്പെടെ മികച്ച പ്രോജക്റ്റുകൾ അണിനിരത്തി, നാഗ ചൈതന്യയും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. പവന്‍കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസ ചിറ്റൂരിയാണ്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നാഗ ചൈതന്യയുടെ ആദ്യ തമിഴ് ചിത്രമാണ്.
വെങ്കട്ട് പ്രഭു ഉയർന്ന നിലവാരത്തിൽ മികച്ച സാങ്കേതിക തികവിൽ നിര്‍മ്മിക്കുന്ന ഈ ദ്വിഭാഷയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായ ഈ ചിത്രത്തില്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തില്‍ അഭിനയിക്കും.പി ആർ ഒ-എ എസ് ദിനേശ്, ശബരി.

Film News

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

Published

on

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം വിവേക് ഒരുക്കുന്ന പുതിയ ചിത്രം ദി ടീച്ചർ നാളെ മുതൽ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു.
അമല പോൾ – ഹക്കിം ഷാ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.ചെമ്പൻ വിനോദ്, എം,മഞ്ജു പിള്ള, ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരൻ, അനുമോൾ, മാല പാർവതി,വിനീതാ കോശി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്.സെഞ്ച്വറി ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്

Continue Reading

Film News

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി

Published

on

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി

പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ പുതിയ ഗാനം പുറത്തെത്തി.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന 4 ഇയേർസിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടര്‍ ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, വരികള്‍ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, ക്യാമറ അസിസ്റ്റന്‍റ് ഹുസൈൻ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽസ് സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.

Continue Reading

Film News

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ്

Published

on

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ്

റിലീസിന് മുന്നേ തന്നെ 50 കോടി ക്ലബിൽ ഇടം നേടി പൃഥ്വിരാജ് ചിത്രം ഗോൾഡ്. ചിത്രത്തിൻറെ റിലീസ് വഴിയാണ് ഇതിനോടകം തന്നെ 50 കോടി രൂപയോളം ചിത്രം സ്വന്തമാക്കിയത് മലയാളത്തിനു പുറമേ തമിഴിലും ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമായി ഡിസംബർ 1 നാളെയാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്. പ്രേമം എന്ന ചിത്രത്തിൻറെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ലേഡീ സൂപ്പർസ്റ്റാർ നയൻതാരയാണ്.

ഈ കഴിഞ്ഞ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. ചില സാങ്കേതിക പ്രശ്നങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനെയും തുടർന്ന് സിനിമയുടെ റിലീസ് നീണ്ട് പോയത്. തുടർന്ന് ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് പ്രഖ്യാപിക്കുന്നത്. ആദ്യം ഡിസംബർ ഒന്നിന് ചിത്രമെത്തുമെന്ന് അറിയിച്ചെങ്കിലും ചിലപ്പോൾ റിലീസ് നീണ്ട് പോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകികൊണ്ടായിരുന്നു പ്രഖ്യാപനം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇനി സിനിമയുടെ ട്രെയിലറോ ഗാനമോ പുറത്ത് റിലീസിന് മുമ്പ് പുറത്ത് വിടില്ലയെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

 

Continue Reading

Recent

Film News7 hours ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews11 hours ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs1 day ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Film News1 day ago

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത്...

Film News1 day ago

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ്

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ് റിലീസിന് മുന്നേ തന്നെ 50 കോടി ക്ലബിൽ ഇടം നേടി പൃഥ്വിരാജ്...

Film News1 day ago

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തമിഴ് സൂപ്പർതാരം അജിത് കുമാറിൻ്റെ നീണ്ട...

Film News2 days ago

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക്

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക് അണിയറയിൽ വമ്പൻ ചിത്രങ്ങളുമായി...

Film News2 days ago

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ 

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല...

Film News2 days ago

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ :- ഇന്നലെ ഡയറക്ടർ സേതു എന്റെ സഹപാഠിയുടെ മകൾ അച്ചൂന്റെ വവാഹമായിരുന്നു,സ്വാഭാവികമായും...

Film News2 days ago

ശ്രീരാമന്റെ അനുഗ്രഹം തേടി പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിക്കുന്നു

ശ്രീരാമന്റെ അനുഗ്രഹം തേടി പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിക്കുന്നു സംവിധായകൻ പ്രശാന്ത് വർമ്മയ ഒരുക്കുന്ന തേജ സജ്ജ ടൈറ്റിൽ റോളിൽ...

Trending