Connect with us

Gallery

ടോവിനോയിസത്തിന് 10 വർഷങ്ങൾ ! അജയൻ്റെ രണ്ടാം മോഷണം ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പം ആഘോഷമാക്കി ടോവിനോ.

Published

on

ടോവിനോയിസത്തിന് 10 വർഷങ്ങൾ ! അജയൻ്റെ രണ്ടാം മോഷണം ലൊക്കേഷനിൽ അണിയറപ്രവർത്തകർക്കൊപ്പം ആഘോഷമാക്കി ടോവിനോ.

 

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ തന്റേതായ സ്ഥാനം പടുത്തുയർത്തിയ താരമാണ് ടോവിനോ തോമസ്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്ന താരം തൻ്റെ അഭിനയ ജീവിതത്തിൻ്റെ 10 വർഷങ്ങൾ ആഘോഷിക്കുകയാണ്. ദുൽഖർ ചിത്രം എ.ബി.സി. ഡി പൃഥ്വിരാജ് ചിത്രം സെവൻത് ഡെ എന്നീ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്ത ടോവിനോ പൃഥ്വിരാജിൻ്റെ തന്നെ എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെ മലയാള സിനിമയിലെ യുവ താര നിരയിലേക്ക് ഉയർന്നു വന്ന ടോവിനോവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

 

കഠിനാധ്വാനവും ആത്മസമർപ്പണവും മാത്രം കൈമുതലായി എത്തിയ ഈ ഇരിഞ്ഞാലക്കുടക്കാരൻ ഏതൊരു സിനിമ മോഹിക്കും പ്രചോദനമായ വളർച്ചയാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്ത്. അടുത്തിടെ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയും ബോക്സോഫീസിൽ തരംഗമായ തല്ലുമാലയും താരത്തിൻ്റെ പ്രേക്ഷക സ്വീകാര്യതയെ അടിയറവിട്ട് ഉറപ്പിക്കുന്നു.തൻ്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളിംന് വേണ്ടി തായ്യാറെടുക്കയാണ് ഇപ്പൊൾ ടോവിനോ. നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന അജയൻ്റെ രണ്ടാം മോഷണത്തിലൂടെയാണ് താരം ട്രിപ്പിൾ റോളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ വെച്ച് ടോവിനോയുടെ അഭിനയ ജീവിതത്തിലെ 10 വർഷങ്ങൾ അണിയറ പ്രവർത്തകർ ആഘോഷമാക്കി.

നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. 3 ഡി യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ. തെന്നിന്ധ്യൻ സെൻസേഷൻ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. കളരി എന്ന കേരളത്തിന്റെ അയോദ്ധന കലക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം.

 

സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. പ്രൊജക്റ്റ് ഡിസൈനർ : ബാദുഷ ഐൻ എം , പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രിൻസ്, കോസ്റ്റും ഡിസൈനർ – പ്രവീൺ വർമ്മ,മേക്ക് അപ് – റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കണ്ട്രോളർ – ബാദുഷാ എഡിറ്റിംഗ് – ഷമീർ മുഹമ്മദ്‌, ചായാഗ്രഹണം- ജോമോൻ ടി ജോൺ, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Gallery

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

Published

on

ദുബായിൽ ബിക്കിനി അണിഞ്ഞ് ചിൽ ചെയ്ത് താരസുന്ദരി ! കണ്ണ് തള്ളി ആരാധകർ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി എത്തിയ സാനിയ ലൂസിഫര്‍, ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ കെെയ്യടി നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സാനിയ പങ്കുവെച്ച ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്.

നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ മോഡലിങ് രംഗത്താണ് കൂടുതൽ സജീവം.

Continue Reading

Gallery

അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ

Published

on

അണിഞ്ഞൊരുങ്ങി വന്നപ്പോൾ അല്ലു അർജുനെ വെല്ലുന്ന ലുക്ക് ! പുതിയ ഗെറ്റപ്പിൽ സിനിമ ലോകം കീഴടക്കാൻ ശരവണൻ

തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയും ന്യൂ ശരവണ സ്റ്റോഴ്സ് ഉടമയുമായ ശരവണൻ അരുൾ അടുത്തിടെയാണ് നായകനായി ദി ലെജൻഡ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് അരങ്ങേറിയത്. മുൻപ് നിരവധി പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ആദ്യമായാണ് ശരവണൻ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 100 കോടിക്ക് മുകളിൽ ചിലവഴിച്ചു ബ്രഹ്മാണ്ഡമായായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.പക്ഷേ ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്.

ലേജൻ്റിന് ശേഷം പുതിയ സിനിമക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിൽ ആണ് ബ്രഹ്മാണ്ഡ നായകൻ. ഇപ്പൊൾ സരവണൻ്റെ പുതിയ സ്റ്റൈലിഷ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. തെലുങ്ക് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനുംമായി ഏറെ സാമ്യം ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു പക്ഷം പ്രേക്ഷകരുടെ വാദം.

Continue Reading

Gallery

“അഴകിയേ” ! ഒറ്റ കണ്ണിറുക്കി ഇന്ത്യയെ കറക്കി വീഴ്ത്തിയ വൈറൽ സുന്ദരി പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു

Published

on

“അഴകിയേ” ! ഒറ്റ കണ്ണിറുക്കി ഇന്ത്യയെ കറക്കി വീഴ്ത്തിയ വൈറൽ സുന്ദരി പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങൾ തരംഗമാകുന്നു

ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. പിന്നീട് ബോളിവുഡിലേക്കായിരുന്നു പോക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തി. ‘ഫോർ ഇയേർസ്’ എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്ക് പ്രിയ തിരിച്ചെത്തിയിരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു പ്രിയയുടെ നായകൻ.ഇപ്പോഴിതാ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പ്രിയ.
പ്രിയ വാരിയരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫൊട്ടോഗ്രാഫർ. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. 

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായ മലയാള ചിത്രം ഇഷ്ക് എന്നിവയാണ് പ്രിയയുടെ ഉടന്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ സാന്‍റല്‍വുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ ഈ വർഷം. ഈ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. 

Continue Reading

Recent

Film News9 hours ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News12 hours ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Film News13 hours ago

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന...

Film News14 hours ago

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും !

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും ! പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രം ആടുജീവിതം റിലീസിനായി...

Film News17 hours ago

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ മോഹൻലാൽ ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു...

Uncategorized18 hours ago

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു ! മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ...

Film News18 hours ago

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108 വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണയുടെ അടുത്ത ചിത്രമായ...

General News21 hours ago

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട്...

Film News1 day ago

മോഹൻലാൽ

മോഹൻലാൽ മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960).രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ...

Film News2 days ago

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും !

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും ! ഇന്ത്യൻ സിനിമ ലോകം തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു...

Trending