Film News
നിവിൻ പോളി നായകനാകുന്ന രാജീവ് രവി ചിത്രം തുറമുഖം ട്രെയ്ലർ നാളെ എത്തുന്നു; ചിത്രം ജൂൺ 3ന് തീയറ്ററുകളിലേക്ക്

നിവിൻ പോളി നായകനാകുന്ന രാജീവ് രവി ചിത്രം തുറമുഖം ട്രെയ്ലർ നാളെ എത്തുന്നു; ചിത്രം ജൂൺ 3ന് തീയറ്ററുകളിലേക്ക്
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം ഒഫീഷ്യൽ ട്രെയ്ലർ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും. ജൂൺ 3നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.
പിന്നീട് 1940-കളിലേക്കും 50 കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.
Film News
സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്
മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമായ സുരേഷ് ഗോപിയുടെ അറുപത്തിനാലാമത് ജന്മദിന ആഘോഷം ആയിരുന്നു ഇന്ന്. അമ്മയുടെ വാർഷിക മീറ്റിങ്ങിൽ വച്ച് സിനിമാതാരങ്ങൾ എല്ലാം വളരെ ആഘോഷപൂർവ്വം ആയിത്തന്നെ സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ താരനിബിഡമായ വേദിയിൽ വച്ചായിരുന്നു ജന്മദിനാഘോഷം.
അതേസമയം സുരേഷ് ഗോപിക്ക് ജന്മദിനാശംസകളും ആയി മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു താരം ദിലീപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആശംസകൾ പങ്കുവച്ചിരുന്നു. സിനിമാമേഖലയിൽ തന്നെ തനിക്ക് ഏറെ അടുത്ത ബന്ധമുള്ള ഒരു സഹോദര തുല്യനായ ജേഷ്ഠൻ ആണ് സുരേഷ് ഗോപി എന്ന ദിലീപ് പറഞ്ഞിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച ടെലിവിഷൻ പരിപാടികളിലും ഇരുതാരങ്ങളും മുൻപ് ഒരുമിച്ച് എത്തിയിരുന്നു.
ട്വൻറി 20 ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലും ദിലീപും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
Film News
വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിച്ചേക്കും എന്നാണ് സൂചനകൾ.
സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന വരുത്തി 2022–23 വർഷത്തെ വൈദ്യുതി നിരക്കുകൾക്കു റഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി. നിരക്കു വർധന ഇന്ന് അർധരാത്രി പ്രാബല്യത്തിൽവരും.
നിലവിലുള്ള ടിക്കറ്റ് നിരക്കിൽ നിന്ന് അഞ്ചു രൂപ മുതൽ 10 രൂപ വരെ വർദ്ധനവ് ഉണ്ടാവാനാണ് സാധ്യത. വിനോദ് നികുതിയും യും വിവിധ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളുടെ സർവീസ് ചാർജുമടക്കം ശരാശരി ടിക്കറ്റ് നിരക്ക് 150 മുതൽ 180 രൂപ വരെ ആയിരിക്കും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ തീയേറ്റർ വ്യവസായം വലിയ വെല്ലുവിളി ഇതോടെ നേരിട്ടേക്കാം. നിലവിൽ തീയേറ്റർ ഉടമകളുടെ അസോസിയേഷൻ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
Film News
ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ
വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരേവേദിയിൽ ഒത്തുകൂടിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് വച്ചാണ് ഈ താര സംഗമം നടന്നത്. കുറേക്കാലമായി അമ്മയിൽ നിന്നും വിട്ടുനിന്ന സുരേഷ് ഗോപി ഗോപി അടുത്തിടെയാണ് അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുവാൻ തുടങ്ങിയത്.
സുരേഷ് ഗോപിയുടെ അറുപത്തിനാലാം ജന്മദിനം കൂടിയായ ഇന്ന് മീറ്റിങ്ങിന് ഇടയിൽ ചലച്ചിത്രപ്രവർത്തകർ എല്ലാംകൂടി ചേർന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷമാക്കുകയുണ്ടായി. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രം സുരേഷ്ഗോപി തൻറെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ പ്രിയ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ്.
-
Film News4 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News4 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Film News3 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News3 months ago
പുതിയ കാമുകി പഴയ ഭാര്യ, ഭാര്യയുടെ ഇപ്പോഴത്തെ കാമുകൻ ! മനോഹരമായ നിമിഷം പകർത്തി ഹൃത്തിക്ക്
-
Video3 months ago
അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
-
Film News3 months ago
ബോക്സോഫീസ് വിയർക്കും! യുവ ഹിറ്റ് സംവിധായകനൊപ്പം അടുത്ത മമ്മൂട്ടി ചിത്രം, വരുന്നതെല്ലാം അടാർ ഐറ്റങ്ങൾ ആണല്ലോ