Film News
തലൈവർ 170 ഒരുക്കാൻ ജയ് ഭീം സംവിധായകൻ ജ്ഞാനവേൽ ! ഔദ്യോഗിക പ്രഖ്യാപനവുമായി ലൈക്കാ പ്രൊഡക്ഷൻസ്

തലൈവർ 170 ഒരുക്കാൻ ജയ് ഭീം സംവിധായകൻ ജ്ഞാനവേൽ ! ഔദ്യോഗിക പ്രഖ്യാപനവുമായി ലൈക്കാ പ്രൊഡക്ഷൻസ്
കോവിഡ് മഹാമാരിക്കാലത്ത് ഡിജിറ്റൽ റിലീസിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് സൂര്യയുടെ ജയ് ഭീം. പ്രണയം കൊണ്ടും അവതരണം കൊണ്ടും ചിത്രം ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ സിനിമ പ്രേമികളെ ഏറെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. ജയ് ഭീം സംവിധായകൻ ടി.ജെ. ജ്ഞാനവേൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി സൂപ്പർതാരം രജനികാന്ത് എത്തുന്നു.ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നിർമാതാക്കളായ ലൈക്ക തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
നിർമാതാവ് സുബാസ്കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തലൈവർ 170 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.അനിരുദ്ധ് ആണ് സംഗീത സംവിധാനം. ജയ് ഭീം പോലെ ശക്തമായ ഒരു പ്രമേയം ആയിരിക്കും ചിത്രം പറയുക എന്നാണ് സൂചനകൾ.
വീണ്ടും തലൈവരുമായി ഒന്നിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024-ൽ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളുടേയും അണിയറപ്രവർത്തകരുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹൻലാൽ, ശിവരാജ്കുമാർ, സുനിൽ, തമന്ന എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്.
We are feeling honoured to announce our next association with “Superstar” @rajinikanth 🌟 for #Thalaivar170 🤗
Directed by critically acclaimed @tjgnan 🎬 Music by the sensational “Rockstar” @anirudhofficial 🎸
🤝 @gkmtamilkumaran
🪙 @LycaProductions #Subaskaran#தலைவர்170 🤗 pic.twitter.com/DYg3aSeAi5— Lyca Productions (@LycaProductions) March 2, 2023
Film News
മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി
മലയാള സിനിമ ചരിത്രത്തിൽ ZEE5 ഇൽ റിലീസ് ചെയ്ത ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി” ഗൂഗിൾ ട്രെൻഡിങ്ങിൽ നമ്പർ 1.ഗൂഗിള് ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി.
നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി,മലയാളത്തിലും തമിഴിലും ZEE5 ഇൽ സ്ട്രീമിങ്ങ് ചെയ്യുന്നുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റിലീസിനുശേഷം പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ, ഇപ്പോൾ ഗൂഗിളിന്റെ #1 “Most Searched” പട്ടികയിൽ ഇടം പിടിച്ചതോടെ,പ്രേക്ഷകർ ഇതിനെ ZEE5 ഇൽ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്.
ഒരു മലയാളചിത്രം ഏറ്റവുമധികം തിരയപ്പെട്ട സിനിമയായി മാറുക എന്നത് അപൂർവ നേട്ടമാണ്.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു.
മലയാളത്തിലും തമിഴിലും ZEE5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.
Film News
ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു.
ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്.കിസ്സാ ( സന്താനം)
സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്.ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ)
തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.
തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച രീതിയിൽ ഉള്ള ആർട്ട് വർക്കും VFX വർക്കുകളും ചിത്രത്തെ മനോഹരമാക്കുന്നു.
വമ്പൻ ബഡ്ജറ്റിൽ ചെയ്ത ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
സിനിമയിലൂടെ പരമ്പരാഗത ഹോറർ-കോമഡിയുടെ പരിധികൾ തകർത്ത്, വേറെ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.ഈ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിനായി ZEE5 പോലെ ഒരു മികച്ച പ്ലാറ്റ്ഫോം ലഭിച്ചതിൽ അതിയായ സന്തോഷ ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ എസ്. പ്രേം ആനന്ദ് പറഞ്ഞു.
കിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. ഈ സിനിമ തികച്ചും സുഹൃത്തുക്കളോടോ കുടുംബത്തോടോ ചേർന്ന്, ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, പോപ്പ്കോൺ കൈയ്യിൽ പിടിച്ച് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് എന്ന് സന്താനം കൂട്ടിച്ചേർത്തു.
ഡിഡി നെക്സ്റ്റ് ലെവൽ എന്ന രസകരമായ ഹോറർ-കോമഡി ചലച്ചിത്രം പുതുമയാർന്ന ഒരു ദൃശ്യവിഷ്കാരം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇത് ഞങ്ങളുടെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്. കൂടാതെ ഈ സിനിമ ഞങ്ങളുടെ പ്രാദേശിക ലൈബ്രറിയിലേക്കുള്ള വലിയൊരു മുതൽ കൂട്ടാണ് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു:
പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ജൂൺ 13 മുതൽ ZEE5-ൽ ‘ഡിഡി നെക്സ്റ്റ് ലെവൽ’ സ്ട്രീം ചെയ്യും !
Film News
പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !
നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി,ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും സ്ട്രീമിങ്ങ് ആരംഭിക്കുന്നു.ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രിൻസ് ഒരു ഫാഷൻ ഡിസൈനറാണ്, സ്വന്തം നാട്ടിൽ ഒരു ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തുന്നു. അച്ഛൻ, അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വലിയ കൂട്ടുകുടുംബത്തിലെ ഏക വരുമാനക്കാരൻ പ്രിൻസ് ആണ്, അദ്ദേഹത്തിന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. വിവാഹിതനാകാൻ പ്രിൻസ് നേരിടുന്ന പോരാട്ടങ്ങളും ഒടുവിൽ വിവാഹിതനായപ്പോൾ അദ്ദേഹത്തിന് ലഭിച്ച ആശ്ചര്യങ്ങളുമാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
‘പ്രിൻസ് ആൻഡ് ഫാമിലി’ ഡിജിറ്റൽ കാലഘട്ടത്തിലെ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന മനോഹരമായൊരു സിനിമയാണ്. ഈ ഹൃദയസ്പർശിയായ കോമഡി ഫാമിലി ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
എന്റെ ആദ്യ സിനിമയെന്ന നിലയിൽ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാജിക് ഫ്രെയിംസിനോടും, ദിലീപ് സാറിനോടും, ഞങ്ങളുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. ZEE5 എന്ന വലിയ പ്ലാറ്റ്ഫോം വഴി ചിത്രം ഓരോ വീടുകളിലേക്കും എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകനായ ബിന്റോ സ്റ്റീഫൻ പറഞ്ഞു.
പ്രിൻസ് ആൻഡ് ഫാമിലി എന്റെ 150-ാം സിനിമയെന്നതിലും കൂടുതലായി,ഇന്നത്തെ സമൂഹം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര കുടുംബ കഥയാണ്. അതുകൊണ്ട് എനിക്ക് ഈ ചിത്രം അത്രയും പ്രിയപ്പെട്ടതാണ്. ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ സന്തോഷമുമുണ്ടെന്ന് ജനപ്രിയ നായകൻ ദിലീപ് കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ ജൂൺ 20 മുതൽ സ്ട്രീം ചെയ്യും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി