Connect with us

Songs

മാസ്മരിക ഡാൻസുമായി മിൽക്കി ഹോട്ടി തമൊണ്ണയുടെ പുതിയ ഗാനം കാണാം

Published

on

മാസ്മരിക ഡാൻസുമായി മിൽക്കി ഹോട്ടി തമൊണ്ണയുടെ പുതിയ ഗാനം കാണാം

പ്രശസ്ത റാപ്പർ ബാദ്ഷായ്‌ക്കൊപ്പമുള്ള നടി തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ‘തബാഹി’ ഇന്റർനെറ്റിൽ തരംഗമാവുകയാണ്.

പുറത്തിറങ്ങി നാല് മണിക്കൂറിനുള്ളിൽ, ഗാനം 358,000-ലധികം കാഴ്‌ചകൾ നേടി മുന്നേറുന്നു. ഗാനം കാണാം

 

പാട്ടിനെക്കുറിച്ച് തമന്നയുടെ വാക്കുകൾ, “ഇതാദ്യമായാണ് ഞാൻ ബാദ്ഷായ്‌ക്കൊപ്പം സഹകരിക്കുന്നത്, അദ്ദേഹത്തോടൊപ്പമുള്ള വീഡിയോ മേക്കിംഗ് പൂർണ്ണമായും ആസ്വദിച്ചാണ് പൂർത്തിയാക്കിയത്, ഞാൻ ഈ ഗാനം ആദ്യം കേട്ടത് മുതൽ രഹസ്യമായി നിർത്താതെ മൂളി കൊണ്ടിരിക്കുകയായിരുന്നു, ഗാനം റിലീസ് ആയ സാഹചര്യത്തിൽ ഉറക്കെ പാടാൻ കഴിയുന്നു എന്ന സന്തോഷത്തിലാണ്
ഗാനത്തിലെ എന്റെ പ്രിയപ്പെട്ട ഭാഗം ഹുക്ക് സ്റ്റെപ്പ് ആണ് – ഇത് വളരെയധികം ആസ്വദിച്ചാണ് ചെയ്തത് ! ഗാനം ഏറ്റെടുത്ത എല്ലാ പ്രേക്ഷകരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു!”

 

Songs

തരംഗമാകുന്ന ‘യല്ല ഹബിബി’ക്ക് ഒപ്പം മലയാളികൾ ഒന്നടങ്കം ചുവടു വെക്കുന്നു !

Published

on

തരംഗമാകുന്ന ‘യല്ല ഹബിബി’ക്ക് ഒപ്പം മലയാളികൾ ഒന്നടങ്കം ചുവടു വെക്കുന്നു !

മലയാളികളുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് ബോസ് ആൻഡ് കോ. ചിത്രത്തിലെ യല്ല ഹബിബി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സ്വാതന്ത്ര്യദിനത്തിൽ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സുഹൈ‍ൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. സിയാ ഉൾ ഹഖ്, വിദ്യാ പ്രകാശ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയുമാണ്.

 

ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ,  മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

Continue Reading

Songs

“അസുര നീ രാവണാ .. അരിശ കൂട്ടമാണെടാ..” ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Published

on

“അസുര നീ രാവണാ .. അരിശ കൂട്ടമാണെടാ..” ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം “കലാപകാര” റിലീസായി. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തിൽപരം നർത്തകരും അണിചേരുന്നു. ജേക്സ്‌ ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററിന്റെ നൃത്തസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്‌ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Continue Reading

Songs

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; മൂന്നാം ഗാനം ‘ജൂജൂബി’ റിലീസായി

Published

on

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; മൂന്നാം ഗാനം ‘ജൂജൂബി’ റിലീസായി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ ആദ്യത്തെ രണ്ട് ഗാനവും സോഷ്യൽ മീഡിയ അടക്കി ഭരിച്ചു. ആദ്യ ഗാനം ‘കാവാലാ’ ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകർക്ക് അടിപൊളി ട്രീറ്റ് തന്നെയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാം ഗാനം ജൂജൂബി റിലീസായി.

മാസ്സായി രജനികാന്ത് എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ആദ്യ രണ്ട് ഗാനങ്ങൾ പോലെ തന്നെ ഇതും ട്രെന്ഡിങ്ങിലേക്ക് നീങ്ങുകയാണ്. ഗാനത്തിൽ എങ്ങനെയാണ് രജനികാന്ത് എത്തുക എന്ന ആകാംഷയിലാണ് പ്രേക്ഷകർ.

കാവാല എന്ന ഗാനം ട്രെൻഡിങ്ങ് 1 ആയി തുടർന്നിരുന്ന സമയത്ത് ഇരട്ടി മധുരമായി ‘ഹുക്കും’ എത്തിയിരുന്നു. ഇപ്പോൾ മൂന്നാം ഗാനം കൂടി വരുന്നതോടെ രജനി ആരാധകർക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അനിരുദ്ധ് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി ആർ ഒ – ശബരി

Continue Reading

Recent

Film News6 days ago

ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. “കഥ ഇന്നുവരെ”

ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. “കഥ ഇന്നുവരെ” ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ...

Film News1 week ago

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം   വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ്...

Film News2 weeks ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News2 weeks ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers3 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers3 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News4 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News1 month ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News1 month ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Trending