Film News
ഞാൻ ഉദ്ദേശിച്ചത് ശബരിമല വിഷയം. ഞാൻ രാഷ്ട്രീയം പറയില്ല, ആ വീഡിയോ എഡിറ്റ് ചെയ്തത് – സുരേഷ് ഗോപി

ഞാൻ ഉദ്ദേശിച്ചത് ശബരിമല വിഷയം. ഞാൻ രാഷ്ട്രീയം പറയില്ല, ആ വീഡിയോ എഡിറ്റ് ചെയ്തത് – സുരേഷ് ഗോപി
സോഷ്യല്‍ മീഡിയയിലെ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ചൂടുള്ള ചർച്ച വിഷയമാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്രസഗിച്ചിരുന്നു. വാക്കുകൾ വിവാദം ആയതോടെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം
”എന്റെ സമീപകാല പ്രസംഗങ്ങളിലൊന്നില്‍ നിന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു, പക്ഷേ കൃത്യമല്ലാത്ത സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ്.ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് യാതൊരു അനാദരവില്ല.ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ താല്‍പര്യത്തെ തൃപ്തിപ്പെടുത്താൻ അവർ ഞാൻ പറഞ്ഞതിനെ മുറിച്ച് കഷ്ണങ്ങളാക്കി
എന്റെ മതത്തിന്റെ ഭരണഘടനാപരമായി സ്വീകാര്യമായ ആചാരങ്ങളുടെ പ്രദര്‍ശനം പരാജയപ്പെടുത്താനുള്ള തടസ്സങ്ങളെയും ശ്രമങ്ങളെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്.രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും.
ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്.അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും.രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, പൊളിട്രിക്സ് എടുക്കാന്‍ ഒരു ബാ*** നെയും അനുവദിക്കില്ല.ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു.എന്റെ ഉദ്ദേശം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല.ഇവിടെ ഞാന്‍ പൊളിറ്റിക്‌സ് അല്ല പറയുന്നത്, ഒരിക്കലും അത് പറയുകയുമില്ല,” സുരേഷ് ഗോപി കുറിച്ചു…….
— Suressh Gopi (@TheSureshGopi) February 21, 2023
Film News
അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അടാർ! മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രം വൈറലാവുകയാണ്. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ “ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം.”
സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്”
സഹ നിർമാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ “ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിന്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു.
ടോവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’, ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാസർഗോൾഡ്’ തുടങ്ങിയ ചിത്രങ്ങളുള്ള 2023-ലെ യൂഡ്‌ലീയുടെ മലയാളം സിനിമയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ‘ബസൂക്ക’. പി ആർ ഒ – ശബരി , ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ
Film News
ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ
കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും.
തുടക്കം മുതൽതന്നെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്.
സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വിജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”യിൽ ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ വൻ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം “ലിയോ” ആകാനുള്ള സാധ്യതകൾ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മറ്റ് അന്യഭാഷയിൽ നിർമാതാക്കൾക്ക് കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്റെ നൽകാൻ പ്രത്യേക താല്പര്യവുമുണ്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്. കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുമ്പോൾ പോലും ചിത്രത്തിന് കേരളത്തി ൽ വമ്പൻ പ്രൊമോഷനാണ് നൽകുന്നത്. ഇത് താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും സന്തോഷം നൽകുന്ന കാര്യം കൂടിയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിൽ നിന്നായിരുന്നു. കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകർക്കും നൽകിയ വരവേൽപ്പ് തമിഴ്നാട്ടിൽ പോലും ചർച്ചയായിരുന്നു.
ശ്രീ ഗോകുലം മൂവീസിനെ വിതരണം ഏൽപ്പിക്കുവാൻ അന്യ ഭാഷാ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം സാമ്പത്തിക കാര്യങ്ങളിലുളള കൄത്യനിഷ്ഠയാണ്.
ലൈക്ക പ്രൊഡക്ഷൻസിറ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലൻറ്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.
ശക്തമായ ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കും, ഊർജ്ജസ്വലരായ ടീമുമാണ് ശ്രീ ഗോകുലം മൂവീസിൻറ്റെ പിൻബലം.വരും നാളുകളിൽ മലയാളത്തിൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് പുറമേ, നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലൻ കേരളത്തിലെത്തിക്കുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം
Film News
നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിന് പേര് “കൊള്ളക്കാരൻ” !
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. #NP42 എന്ന വർക്കിംഗ് ടൈറ്റിൽ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിൻറെ പേര് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ അഭ്യൂഹങ്ങൾ പ്രകാരം ചിത്രത്തിന് “കൊള്ളക്കാരൻ” എന്ന് പേര് നൽകിയതാണ് സൂചനകൾ. പക്ഷേ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ തന്നെ ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടും എന്നാണ് സൂചനകൾ.
ബാങ്ക് റോബറി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു കോമഡി ത്രില്ലർ ചിത്രം ആയിരിക്കും #NP42 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. . മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.
നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ – ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News9 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser10 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News7 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News1 year ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം