Connect with us

Songs

കുളി സീൻ പിടിക്കുന്നു നായ ! തരംഗമായി നെയ്മറിലെ ആദ്യ ഗാനം

Published

on

കുളി സീൻ പിടിക്കുന്നു നായ ! തരംഗമായി നെയ്മറിലെ ആദ്യ ഗാനം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘നെയ്മർ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ശുനക യുവരാജനിവൻ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുസൃതിത്തരങ്ങൾ കാട്ടി ചിരിപ്പിക്കുന്ന നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അന്‍വര്‍ സാദത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ബ്രസീൽ ഫുട്ബോൾ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളർത്തുനായയാണ് സിനിമയിലെ ‘നെയ്മർ’. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്പൻ. അയൽ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴി ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിൻ്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങൾ മാത്രം.

എൺപത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവർത്തകർ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചിരിക്കുന്നത്. മാത്യു, നസ്ലിൻ, വിജയ രാഘവൻ, ഷമ്മി തിലകൻ,ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങൾ. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.

വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസനാണ് കഥയും സംവിധാനവും പൂർത്തീകരിച്ചിരിക്കുന്നത്.
മലയാളം – തമിഴ് പശ്ചാത്തലത്തിൽ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ചത് ആദർശും പോൾസനും ചേർന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കോറിയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടിവ് പ്രൊഡ്യൂസർ.

‘ശുനക യുവരാജനിവന്‍’ വീഡിയോ സോങ് :

 

 

Songs

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

Published

on

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ലെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബിന്റെ മധുര ശബ്ദത്തിൽ എത്തിയ ​ഗാനം പ്രണയം തുളുമ്പുന്ന വരികൾ കൊണ്ടും മനോഹര സംഗീതം കൊണ്ടും പ്രേക്ഷകർക്ക് ഒരു പ്രണയാനുഭൂതി സമ്മാനിക്കുന്നുണ്ട്. പ്രകാശ് അലക്സ് സം​ഗീതം പകർന്ന ​ഗാനത്തിന് ചിത്രത്തിന്റെ തിരക്കഥ കൂടി ഒരുക്കിയ സുഹൈൽ കോയയാണ് വരികൾ എഴുതിയിരിക്കുന്നത്. പാട്ട് ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു

ഫ്രാ​ഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘ഖൽബ്’ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്. ജനുവരിയിൽ ആണ് ഖൽബ് തീയറ്ററുകളിലെത്തുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: വിനയ് ബാബു, ഒറിജിനൽ ബാക്ക്​ഗ്രൗണ്ട് സ്കോർ: പ്രകാശ് അലക്സ്, സം​ഗീത സംവിധാനം: പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ​ഗാനരചന: സുഹൈൽ എം കോയ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്: നരസിംഹ സ്വാമി, ക്രിയേറ്റീവ് സപ്പോർട്ട്: സുനീഷ് വരനാട്, സാന്റോജോർജ്, ആനന്ദ് പി എസ്, ജിതൻ വി സൗഭ​ഗം, ദീപക് എസ് തച്ചേട്ട്, സ്റ്റണ്ട്: മാഫിയ ശശി, ഫൊണിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, കോറിയോഗ്രഫി: അനഘ, റിഷ്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: ഫൈസൽ ഷാ, ജിബി ദേവ്, റാസൽ കരീം, ടിന്റൊ പി ദേവസ്യ, കരീം മേപ്പടി, രാഹുൽ അയാനി, മിക്സിം​ഗ്: അജിത്ത് ജോർജ്, എസ്.എഫ്.എക്സ്: ദനുഷ് നയനാർ, വി.എഫ്.എക്സ്: കോകനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിജിറ്റൽ മാർക്കറ്റിംങ്: സിനിമ പ്രാന്തൻ, കാസ്റ്റിം​ഗ്: അബു വളയംകുളം, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഡിഐ: ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്: സജുമോൻ ആർ ഡി, ടൈറ്റിൽ: നിതീഷ് ​ഗോപൻ, ഡിസൈൻസ്: മക്ഗഫിൻ. പിആർഒ: വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്.

Continue Reading

Songs

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

Published

on

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ ചിത്രത്തിനു ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ‘രക്ക രക്ക’ എന്ന വീഡിയോ സോംഗ് റിലീസ് ചെയ്തു. ദിലിപിന്റെയും തമന്നയുടെയും തകർപ്പൻ ഡാൻസ് നമ്പരുമായി എത്തുന്ന രക്ക രക്ക ഗാനം ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് തീർച്ച. വിനായക് ശശികുമാറിന്റെ വരികൾക്ക് സാം സി എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ശങ്കർ മഹാദേവനും നക്ഷത്ര സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബർ 10ന് ചിത്രം റിലീസ് ചെയ്യും. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി തമന്ന ആണ് നായികയായി എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് പുതിയ വീഡിയോ സോംഗിന്റെ റിലീസോടെ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. പി ആർ ഒ – ശബരി.

Continue Reading

Songs

തിയറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ആ ഗാനം ഇതാ ! മമ്മൂക്കയുടെ 50 കോടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ പുതിയ ഗാനം പുറത്തിറങ്ങി

Published

on

തിയറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ആ ഗാനം ഇതാ ! മമ്മൂക്കയുടെ 50 കോടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ പുതിയ ഗാനം പുറത്തിറങ്ങി

കണ്ണൂർ സ്‌ക്വാഡിലെ സുഷിൻ ശ്യാം ഒരുക്കിയ “കാലൻ പുലി” ലിറിക്കൽ വീഡിയോ റിലീസായി

റിലീസ് ചെയ്ത് ഗംഭീര പ്രേക്ഷക അഭിപ്രായത്തോടെയും നിരൂപക പ്രശംസയോടെയും ഹൗസ്ഫുൾ ഷോകളും അഡിഷണൽ ഷോകളുമായി രണ്ടാം വാരത്തിലും മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞു മുന്നേറുന്ന ചിത്രത്തിലെ “കാലൻ പുലി കതറണ് കതറണ്” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. സുഷിൻ ശ്യാമും അമൽ ജോസുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശി കുമാറാണ് സുഷിൻ ശ്യാം ഒരുക്കിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

https://youtu.be/gordFgBVC1

പ്രേക്ഷകന് പൂർണ്ണമായും തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് ആണ്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് റോണിയും ഷാഫിയും ചേർന്നാണ്.

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങളുമായി കണ്ണൂർ സ്‌ക്വാഡ് മലയാളികളുടെ സ്വന്തം സ്‌ക്വാഡ് ആയി മാറി. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

Continue Reading

Recent

Film News2 weeks ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Film News2 weeks ago

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000-...

Uncategorized1 month ago

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര...

Film News1 month ago

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ...

Film News1 month ago

” നാഗബന്ധം” നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന...

Film News1 month ago

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി . ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ...

Film News7 months ago

ZEE5 കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കി ‘നുണക്കുഴി’ ! സ്ട്രീമിംഗ് സെപ്റ്റംബർ 13 മുതൽ…

ZEE5 കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കി ‘നുണക്കുഴി’ ! സ്ട്രീമിംഗ് സെപ്റ്റംബർ 13 മുതൽ… തിയറ്ററുകളിലെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’...

Film News7 months ago

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…   ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ,...

Video11 months ago

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ,...

Film News11 months ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും...

Trending