Connect with us

Moviesmatinee Exclusive

തലമുറകളുടെ ആവർത്തനം ! സമ്മർ ഇൻ ബത്ലഹേം-2വിൽ കാളിദാസ് ജയറാമും ഗോകുൽ സുരേഷും !

Published

on

തലമുറകളുടെ ആവർത്തനം ! സമ്മർ ഇൻ ബത്ലഹേം-2വിൽ കാളിദാസ് ജയറാമും ഗോകുൽ സുരേഷും !

മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ വിജയചിത്രമായ സമ്മർ ഇൻ ബത്ലഹേമിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിൻറെ നിർമ്മാതാവായ സിയാദ് സിയാദ് കോക്കർ ആണ് ജാങ്കോ സ്പേസിന് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സിബി മലയിൽ തന്നെയായിരിക്കും രണ്ടാം ഭാഗവും ഒരുക്കുന്നത്. സിനിമയിൽ കാളിദാസ് ജയറാമും ഗോകുൽ സുരേഷും ഭാഗമാകും.

എന്നാൽ ചിത്രം ആദ്യ ഭാഗത്തിന്റെ തുടർച്ചയായിരിക്കില്ല, സിനിമ നടന്ന ആ പശ്ചാത്തലത്തിലേക്കും കെട്ടിടത്തിലേക്കും പുതിയ അതിഥികൾ എത്തുന്നതാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം. സിനിമയിലെ ആദ്യഭാഗത്തെ താരങ്ങൾ ഒരു പ്രധാന ഭാഗത്തിൽ അതിഥി വേഷത്തിൽ എത്തുകയും ചെയ്യുന്നുണ്ട്. 2023 ലാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്. സമ്മർ ഇൻ ബത്ലഹേം പുറത്തിറങ്ങി 25 വർഷം പൂർത്തിയാകുന്ന വർഷം കൂടിയാണ് അത്. മാത്രമല്ല തൻറെ 25മത് ചിത്രമായും റിലീസ് ചെയ്യാനാണ് പദ്ധതി, നിർമാതാവായ സിയാദ് കോക്കർ പറയുന്നു.

Film News

സുധ കൊങ്കര ചിത്രത്തിൽ ദുൽഖറും സൂര്യയും ഒന്നിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് കെ.ജി.എഫ് നിർമാതാക്കൾ

Published

on

സുധ കൊങ്കര ചിത്രത്തിൽ ദുൽഖറും സൂര്യയും ഒന്നിക്കുന്നു. ചിത്രം നിർമ്മിക്കുന്നത് കെ.ജി.എഫ് നിർമാതാക്കൾ

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാനും തമിഴകത്തിന്റെ സൂപ്പർ താരം സൂര്യയും സുധാ കൊങ്കര സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ച കെജിഎഫിന്റെ നിർമ്മാതാക്കളായ
ഹോംബലെ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഹോംബലെ ഫിലിംസ്-സുധ കൊങ്കര ചിത്രം നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

മാധവന്‍ നായകനായ ‘ഇരുദ്ധി സുട്ര്’, സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്നീ നിരൂപക പ്രശംസ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചതിന് ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്. അതേസമയം സൂറയ് പോട്രിന്റെ ഹിന്ദി റീമേക്ക് തിരക്കുകളിൽ ആണ് സംവിധായിക ഇപ്പോൾ.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും ദുൽഖർ സൽമാൻ വലിയ ആരാധക വൃന്ദം തന്നെ ഉണ്ട്. ഇന്ത്യയിലെ തന്നെ രണ്ട് വമ്പൻ താരങ്ങൾ ഒന്നിക്കുന്ന ചിത്രം ഇന്ത്യൻ ചിത്രമായായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക

Continue Reading

Moviesmatinee Exclusive

മമ്മൂട്ടി ചിത്രം റോഷാക്കിൽ അതിഥി വേഷത്തിൽ സൂപ്പർ താരം ആസിഫ് അലിയും !

Published

on

മമ്മൂട്ടി ചിത്രം റോഷാക്കിൽ അതിഥി വേഷത്തിൽ സൂപ്പർ താരം ആസിഫ് അലിയും !

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് റോഷാക്ക് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ അവസാന ഷെഡ്യൂൾ ഇന്ന് ദുബായിൽ ആരംഭിച്ചിരുന്നു.

സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അതിഥിതാരമായി മലയാളത്തിലെ യുവനിരയിലെ സൂപ്പർതാരം ആസിഫ് അലിയും എത്തുന്നുണ്ട്. മമ്മൂട്ടിയുടെ നിർമാണക്കമ്പനിയായ പ്ലേഹൗസ് ആദ്യമായി നിർമിച്ച ജവാൻ ഓഫ് വെള്ളിമലയിൽ ആസിഫലി മമ്മൂട്ടിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ തന്നെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ചിത്രം ഒരുക്കുമ്പോൾ ആസിഫലി വീണ്ടും അതിൽ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അഞ്ചുദിവസത്തോളമാണ് ദുബായിൽ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്.

ഷറഫുദീൻ, ജഗദീഷ് , ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ചു ശിവറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ആണ് രചന നിർവഹിക്കുന്നത്.അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ആണ് രചന നിർവഹിക്കുന്നത്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്

Continue Reading

Moviesmatinee Exclusive

പൃഥ്വിരാജ് മലയാള സിനിമയിലെ കമലഹാസൻ – വിവേക് ഒബ്രോയ്‌

Published

on

പൃഥ്വിരാജ് മലയാള സിനിമയിലെ കമലഹാസൻ – വിവേക് ഒബ്രോയ്‌

മലയാളത്തിലെ സൂപ്പർ താരം പൃഥ്വിരാജിനെ കാണുമ്പോൾ ഉലകനായകൻ കമലഹാസൻ ആണ് ഓർമ്മ വരുന്നത് എന്ന് ബോളിവുഡ് താരം വിവേക് ഒബ്രോയ്‌. സിനിമാ രംഗത്ത് കമലഹാസനുമായി ഏറെ സാമ്യമുള്ള വ്യക്തിയാണ് പൃഥ്വിരാജ്. അഭിനയം കൊറിയോഗ്രഫി തിരക്കഥ സംവിധാനം എന്നീ സർവമേഖലകളിലും കമലഹാസൻ പ്രതിഭ തന്റെ തെളിയിച്ചിട്ടുണ്ട്, സിനിമയെ സംബന്ധിക്കുന്ന ഏതു കാര്യത്തിലും അദ്ദേഹം അതീവ താൽപര്യം ഏറെ അറിവുള്ളവനും ആണ്. കമൽ സാറിൻറെ നിൻറെ അതേ സാമ്യമാണ് പൃഥ്വിരാജിനെ കാണുമ്പോൾ തോന്നുന്നത്. പൃഥിക്ക് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകളുണ്ട് സിനിമയെക്കുറിച്ച് അഗാധമായ അറിവും ആവേശവും ഉണ്ട്.

മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുവാൻ കെൽപ്പുള്ള താരമാണ് പൃഥ്വിരാജ്. കൊച്ചിയിൽ വെച്ച് ഇന്ന് നടന്ന കടുവ എന്ന ചിത്രത്തിൻറെ വാർത്താ സമ്മേളനത്തിൽ വച്ചാണ് വിവേക് ഒബ്രോയ് ഇത് മാധ്യമപ്രവർത്തകരോട് പങ്കുവെച്ചത്. ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിൽ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത് വിവേക് ഒബ്രോയ് ആണ്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർലും വില്ലൻ വേഷത്തിൽ അതിൽ എത്തിയത് വിവേക് ഒബ്രോയ് ആയിരുന്നു.

നാളെ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഷാജി കൈലാസ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ.

Continue Reading

Recent

Film News1 week ago

ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ

ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ   ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച “ഭഭബ”ഭയം, ഭക്തി,...

Film News4 weeks ago

ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.

ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു. തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ്...

Film News2 months ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ   തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ്...

Film News2 months ago

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്   ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ്...

Reviews2 months ago

OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്

OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ് വീണ്ടും ഒരു വെബ് സീരീസ് കൂടി പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. ഈ വാരം...

Film News4 months ago

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു   നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ...

Film News5 months ago

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News5 months ago

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News6 months ago

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.   ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്സിനെയും,മാർക്കെറ്റെഴ്സിനെയും, സംരംഭകരേയും സൃഷ്ടിക്കുക...

Film News6 months ago

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ   സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം...

Trending