Film News
ജയ ജയ ജയ ഹേയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ശൈലജ ടീച്ചർ

ജയ ജയ ജയ ഹേയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ശൈലജ ടീച്ചർ
തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം സാമൂഹിക യഥാർഥ്യങ്ങളെ നർമ്മത്തിന്റെ മെമ്പൊടിയോട് കൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തെയും അത് പറയുന്ന വിഷയത്തിനും കൈയടികളുമായി പ്രശസ്തരായ പലരും മുന്നോട്ട് വന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവർഷവുമായി മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ രംഗത്ത് വന്നിരുന്നു.ചിത്രത്തിന്റെ സംവിധായകനെയും താരങ്ങളെയും അഭിനന്ദിച്ചു കൊണ്ട് ടീച്ചർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാണ്. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിച്ചത് ഉചിതയമായി എന്നാണ് ശൈലജ ടീച്ചറിന്റെ വാക്കുകൾ.ഇന്ന് നിലനിൽക്കുന്ന ആണധികാര സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തിൽ ആൺകുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകൾക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ടെന്നും ശൈലജ ടീച്ചർ പറയുന്നു. ടീച്ചറിന്റെ വാക്കുകൾ ഇങ്ങനെ
” വിപിൻദാസ് സംവിധാനം ചെയ്ത് ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ ടീമിന് അഭിനന്ദനങ്ങൾ…
ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി.
ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്.
ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഠനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.
ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്.
ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.
കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.’
ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ‘ജയ ജയ ജയ ജയ ഹേ’ നിര്‍മ്മിക്കുന്നത്.വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ബബ്ലു അജുവാണ് ചായഗ്രാഹകൻ,അങ്കിത് മേനോൻ ആണ് സംഗീത സംവിധാനം.കലാസംവിധാനം ബാബു പിള്ള, ചമയം സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം പ്രശാന്ത് നാരായണൻ, മുഖ്യ സഹസംവിധാനം അനീവ് സുരേന്ദ്രൻ, ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Film News
മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി
മലയാള സിനിമ ചരിത്രത്തിൽ ZEE5 ഇൽ റിലീസ് ചെയ്ത ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി” ഗൂഗിൾ ട്രെൻഡിങ്ങിൽ നമ്പർ 1.ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി.
നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി,മലയാളത്തിലും തമിഴിലും ZEE5 ഇൽ സ്ട്രീമിങ്ങ് ചെയ്യുന്നുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റിലീസിനുശേഷം പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ, ഇപ്പോൾ ഗൂഗിളിന്റെ #1 “Most Searched” പട്ടികയിൽ ഇടം പിടിച്ചതോടെ,പ്രേക്ഷകർ ഇതിനെ ZEE5 ഇൽ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്.
ഒരു മലയാളചിത്രം ഏറ്റവുമധികം തിരയപ്പെട്ട സിനിമയായി മാറുക എന്നത് അപൂർവ നേട്ടമാണ്.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു.
മലയാളത്തിലും തമിഴിലും ZEE5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.
Film News
ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു.
ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്.കിസ്സാ ( സന്താനം)
സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്.ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ)
തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.
തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച രീതിയിൽ ഉള്ള ആർട്ട് വർക്കും VFX വർക്കുകളും ചിത്രത്തെ മനോഹരമാക്കുന്നു.
വമ്പൻ ബഡ്ജറ്റിൽ ചെയ്ത ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
സിനിമയിലൂടെ പരമ്പരാഗത ഹോറർ-കോമഡിയുടെ പരിധികൾ തകർത്ത്, വേറെ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.ഈ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിനായി ZEE5 പോലെ ഒരു മികച്ച പ്ലാറ്റ്‌ഫോം ലഭിച്ചതിൽ അതിയായ സന്തോഷ ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ എസ്. പ്രേം ആനന്ദ് പറഞ്ഞു.
കിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. ഈ സിനിമ തികച്ചും സുഹൃത്തുക്കളോടോ കുടുംബത്തോടോ ചേർന്ന്, ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, പോപ്പ്കോൺ കൈയ്യിൽ പിടിച്ച് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് എന്ന് സന്താനം കൂട്ടിച്ചേർത്തു.
ഡിഡി നെക്സ്റ്റ് ലെവൽ എന്ന രസകരമായ ഹോറർ-കോമഡി ചലച്ചിത്രം പുതുമയാർന്ന ഒരു ദൃശ്യവിഷ്കാരം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇത് ഞങ്ങളുടെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്. കൂടാതെ ഈ സിനിമ ഞങ്ങളുടെ പ്രാദേശിക ലൈബ്രറിയിലേക്കുള്ള വലിയൊരു മുതൽ കൂട്ടാണ് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു:
പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ജൂൺ 13 മുതൽ ZEE5-ൽ ‘ഡിഡി നെക്സ്റ്റ് ലെവൽ’ സ്ട്രീം ചെയ്യും !
Film News
പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !
നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി,ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും സ്ട്രീമിങ്ങ് ആരംഭിക്കുന്നു.ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.
ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക് ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പ്രിൻസ് ഒരു ഫാഷൻ ഡിസൈനറാണ്, സ്വന്തം നാട്ടിൽ ഒരു ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തുന്നു. അച്ഛൻ, അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വലിയ കൂട്ടുകുടുംബത്തിലെ ഏക വരുമാനക്കാരൻ പ്രിൻസ് ആണ്, അദ്ദേഹത്തിന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. വിവാഹിതനാകാൻ പ്രിൻസ് നേരിടുന്ന പോരാട്ടങ്ങളും ഒടുവിൽ വിവാഹിതനായപ്പോൾ അദ്ദേഹത്തിന് ലഭിച്ച ആശ്ചര്യങ്ങളുമാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.
റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
‘പ്രിൻസ് ആൻഡ് ഫാമിലി’ ഡിജിറ്റൽ കാലഘട്ടത്തിലെ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന മനോഹരമായൊരു സിനിമയാണ്. ഈ ഹൃദയസ്പർശിയായ കോമഡി ഫാമിലി ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
എന്റെ ആദ്യ സിനിമയെന്ന നിലയിൽ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാജിക് ഫ്രെയിംസിനോടും, ദിലീപ് സാറിനോടും, ഞങ്ങളുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. ZEE5 എന്ന വലിയ പ്ലാറ്റ്‌ഫോം വഴി ചിത്രം ഓരോ വീടുകളിലേക്കും എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകനായ ബിന്റോ സ്റ്റീഫൻ പറഞ്ഞു.
പ്രിൻസ് ആൻഡ് ഫാമിലി എന്റെ 150-ാം സിനിമയെന്നതിലും കൂടുതലായി,ഇന്നത്തെ സമൂഹം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര കുടുംബ കഥയാണ്. അതുകൊണ്ട് എനിക്ക് ഈ ചിത്രം അത്രയും പ്രിയപ്പെട്ടതാണ്. ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ സന്തോഷമുമുണ്ടെന്ന് ജനപ്രിയ നായകൻ ദിലീപ് കൂട്ടിച്ചേർത്തു.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ ജൂൺ 20 മുതൽ സ്ട്രീം ചെയ്യും.
-
Songs2 years ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി