Reviews
തെലുങ്കിൽ കുഞ്ഞിക്കക്ക് ബ്ലോക്ക് ബസ്റ്റർ ! പ്രണയകാവ്യം പോലെ സീതാരാമം

തെലുങ്കിൽ കുഞ്ഞിക്കക്ക് ബ്ലോക്ക് ബസ്റ്റർ ! പ്രണയകാവ്യം പോലെ സീതാരാമം
മഹാനടിക്കുശേഷം ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് സീതാരാമം. തെലുങ്കിലും പുറമേ തമിഴ് മലയാളം ഹിന്ദി ഭാഷകളിൽ ആയി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയത്. തെലുങ്കിലെ പ്രമുഖ സംവിധായകൻ ഹനു രാഘവപ്പുടിയാണ് ചിത്രം ഒരുക്കുന്നത്.
പാക്കിസ്ഥാനിൽ ജനിച്ചു വളർന്ന അഫ്രിൻ( രശ്മിക മന്ദാന) എന്ന പെൺകുട്ടി പാക്കിസ്ഥാൻ പട്ടാള മേലുദ്യോഗസ്ഥനായ തന്റെ മുത്തച്ഛന്റെ അന്ത്യാഭിലാഷ പ്രകാരം റാം സീതയ്ക്ക് എഴുതിയ ഒരു കത്തുമായി ഇന്ത്യയിലേക്ക് എത്തുന്നതും, തുടർന്ന് റാമിന്റെയും സീതയുടെയും പ്രണയ യാത്രയിലൂടെ സഞ്ചരിക്കുന്നതുമാണ് ചിത്രത്തിൻറെ കഥാഗതി. സാധാരണയായി ഹനു രാഘവ്പുടി ചിത്രങ്ങളിൽ മികച്ച ആദ്യപകുതിയും എന്നാൽ ശരാശരിക്ക് താഴെ പോകുന്ന രണ്ടാം പകുതിയുമായാണ് ചിത്രങ്ങൾ അവസാനിക്കാറുള്ളത്, എന്നാൽ സീതാരാമത്തിലേക്ക് വരുമ്പോൾ അതിന് നേർവിപരീതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പതിവ് പ്രണയ ചിത്രങ്ങൾ എന്നെ പോലെ ക്ലീഷേകളും ദേശസ്നേഹവുമായി ഒതുങ്ങുന്നതാണ് ചിത്രത്തിൻറെ ആദ്യപകുതി, എന്നാൽ രണ്ടാം പകുതി മുതൽ ആത്മാവുള്ള ഒരു മനോഹരമായ പ്രണയകഥയായി മാറുകയാണ് ചിത്രം.
വിശാൽ ചന്ദ്രശേഖർ ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ ജീവൻ. അതിഗംഭീര പശ്ചാത്തല സംഗീതം കൊണ്ടും ഗാനങ്ങൾ കൊണ്ടും സീതാരാമത്തിന്റെ പ്രണയ തീവ്രത ഒട്ടും ചോരാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ വിശാലിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകർക്ക് എന്നും ഓർത്തു വയ്ക്കാവുന്ന വേഷം തന്നെയായിരിക്കും ദുൽഖർ സൽമാൻ അവതരിപ്പിച്ച ലെഫ്റ്റനൻറ് റാം, എടുത്തുപറയേണ്ട മറ്റൊരു പ്രകടനം നായികയായി എത്തിയ മൃണാൾ താക്കൂറിന്റേതാണ്.
സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ചിത്രത്തിൽ നിറഞ്ഞുനിൽക്കുകയാണ് മൃണാൾ. 1965ലെ കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൻറെ ദൃശ്യങ്ങൾ മനോഹരമായി പകർത്തിയത് എസ് വിനോദും ശ്രേയസ് കൃഷ്ണയും ചേർന്നാണ്.തീർച്ചയായും സീതാരാമത്തിലൂടെ ദുൽഖർ സൽമാന് തെലുങ്കിൽ മികച്ച ഒരു ബ്രേക്ക് നൽകുമെന്ന് ഉറപ്പിക്കാം.
Reviews
പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ
ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തി.
ന്യൂസിലാൻഡിൽ ആണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം ആരംഭിച്ചത്.രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് ബോക്സ് ഓഫീസില്‍ പത്താന് വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
#Pathaan Sureshot Boxoffice Blockbuster ❤🔥
Top notch action and VFX 💯🔥And Hail The King 👑 The Man is Back with a Rollercoaster 👌🔥🔥
The Style & Swag of #ShahRukhKhan , #JohnAbraham & #DeepikaPadukone is lit 🔥🔥
Theater eruption for Bhai Scene 🔥🔥 pic.twitter.com/FuwSsgbeAr— unni (@unnirajendran_) January 25, 2023
#OneWordReview…#Pathaan: BLOCKBUSTER.
Rating: ⭐️⭐️⭐️⭐️½#Pathaan has it all: Star power, style, scale, songs, soul, substance and surprises… And, most importantly, #SRK, who’s back with a vengeance… Will be the first #Blockbuster of 2023. #PathaanReview pic.twitter.com/Xci1SN72hz— taran adarsh (@taran_adarsh) January 25, 2023
#Pathaan is STUPENDOUS! It’s adrenalin inducing stuff that’s gonna set box office on fire. What a SUPER ENTERTAINING film. From 1st to last frame, just Dhamaka all the way! #ShahRukhKhan makes the BIGGEST comeback of all times! Sorry, I am wrong. He never went away! ⭐️⭐️⭐️⭐️1/2 pic.twitter.com/fhaM4xHeRG
— Joginder Tuteja (@Tutejajoginder) January 25, 2023
Review – #Pathaan
Rating – 4.5*/5 ⭐️⭐️⭐️⭐️✨“#SRK Career Best Action Film” #ShahRukhKhan thirst for a successful film finally ends.
Pathaan is High on Action, Style & Swag, Entertaining + Engaging..
Overall its a BONAFIDE BLOCKBUSTER MATERIAL.. #PathaanReview #KingKhan pic.twitter.com/O4EtV4oOIw
— Rohit Jaiswal (@rohitjswl01) January 25, 2023
#PathaanReview ⭐️⭐️⭐️⭐️🌟
MOUNTAINOUS BLOCKBUSTER
STYLE – SUBSTANCE – PATRIOTISM #Pathaan has it all.
SUPERB ACTION + TWISTS & THRILLS gives Wholesome Entertainment#SRK BLOW UP THE SCREEN with his Intensity & Charm.
LAST 20 Mins & SALMAN KHAN Cameo creates MASS HYSTERIA pic.twitter.com/2tSrkMPwmZ
— Sumit Kadel (@SumitkadeI) January 25, 2023
#PathaanReview#Pathaan is HIGH VOLTAGE ACTION DRAMA with convincing story, Storytelling is brilliant as we want from Sid Anand #ShahRukhKhan performance is outstanding #JohnAbraham and #deepikapadukone are also fine, Too many surprise and twist.
Rating – ⭐⭐⭐⭐✨(4.5/5) pic.twitter.com/UVUxixWoxf— Anuj Kumar Ojha (@Anujkumarojha00) January 25, 2023
Rating: ⭐⭐⭐⭐✨
Shah Rukh Khan delivers a career-best performance in the high-octane action film #Pathaan. Filled with style, swag, and non-stop entertainment, it's a BONAFIDE BLOCKBUSTER that will leave you on the edge of your seat. pic.twitter.com/AvI1XmtNXk
— Abhay Shukla (@_abhayshukla) January 25, 2023
Reviews
ആക്ഷൻ, സെന്റിമെൻസ്, പാട്ട്, ഇമോഷൻസ് എല്ലാം ഒത്തുചേർന്ന ഒരു വ്യത്യസ്ത വിജയ് ചിത്രം ! വാരിസ് റിവ്യൂ വായിക്കാം

ആക്ഷൻ, സെന്റിമെൻസ്, പാട്ട്, ഇമോഷൻസ് എല്ലാം ഒത്തുചേർന്ന ഒരു വ്യത്യസ്ത വിജയ് ചിത്രം ! വാരിസ് റിവ്യൂ വായിക്കാം
കാത്തിരിപ്പുകൾക്കൊടുവിൽ ദളപതി വിജയ് നായകനായ വാരിസ് പൊങ്കൽ റിലീസായി ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ചിത്രം ഒരു പൂർണ്ണ ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെതായി പുറത്തുവന്ന ട്രെയിലർ പ്രേക്ഷകരിൽ എത്രത്തോളം സ്വാധീനം ചെലുത്തിയോ അതുതന്നെയാണ് മൂന്നുമണിക്കൂറോളം വെള്ളിത്തിരയിലും വാരിസ് കാത്തിരിക്കുന്നത്. തെലുങ്കിൽ പ്രമുഖ സംവിധായകനായ വംശി പൈടിപ്പള്ളിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മഹേഷ് ബാബു ചിത്രങ്ങളുടെ സ്ഥിരം ടെമ്പ്ലേറ്റിൽ ഒരുക്കിയ ഒരു വിജയ് ചിത്രമാണ് വാരിസ്.
വിജയ് രാജേന്ദ്രൻ (വിജയ്) രാജേന്ദ്രന്റെ (ശരത്കുമാർ) മൂന്നാമത്തെ മകനാണ്, കൂടാതെ തന്റെ ജീവിതത്തിന്റെ അവസാന കുറച്ച് വർഷങ്ങൾ കുടുംബത്തിൽ നിന്ന് അകന്ന് ജീവിച്ച ഒരാളാണ്. അപ്രതീക്ഷിതമായ ഒരു വഴിത്തിരിവ് കുടുംബത്തെ ബാധിക്കുമ്പോൾ, വിജയ്ക്ക് തിരിച്ചുവരേണ്ട സാഹചര്യം ഉണ്ടാവുന്നു
, തുടർന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ബിസിനസ്സ് വെല്ലുവിളികൾ ഏറ്റെടുക്കുകയും തുടർന്ന് ഉണ്ടാകുന്ന യാത്രകളുമാണ് ചിത്രത്തിൻറെ പ്രമേയം. കാലങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച കഥയും കഥാപാശ്ചാത്തലവുമാണ് ചിത്രത്തിന്റെത്. അതുകൊണ്ടുതന്നെ അടുത്ത സംഭവിക്കാൻ പോകുന്ന ഓരോ രംഗങ്ങളും വളരെ പ്രവചനാത്മകമാണ്. വളരെയധികം വൈകാരിക രംഗങ്ങൾ ഉൾക്കൊള്ളിച്ച് തിരക്കഥയാണ് ചിത്രത്തിന്റെത്. ഒരു ഹൈ ക്ലാസ് ഫാമിലിയുടെ കുടുംബ ദുഃഖങ്ങളും പ്രശ്നങ്ങളും പ്രേക്ഷകനെ എത്രത്തോളം വൈകാരികമായി കണക്ട് ചെയ്യാൻ ആകുമെന്നകാര്യത്തിൽ സംശയമുണ്ട്.
വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായി ദളപതി വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം
വിജയ്യുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജനപ്രിയ ബ്ലോക്ക്ബസ്റ്ററുകളിലേക്ക് നിരവധി ത്രോബാക്കുകൾ ഉണ്ട്, അവയെല്ലാം തിയേറ്ററുകളിൽ ആരാധകരുടെ കയ്യടികൾ നേടിയെടുക്കുന്നുമുണ്ട്. ദുർബലമായ കഥയും തിരക്കഥയും വിജയുടെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ് മൂന്നു മണിക്കൂറോളം തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരിക്കുന്നത്.
ശരത്കുമാറിന്റെയും ജയസുധയുടെയും ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിൽ ഉണ്ട്. പ്രകാശ് രാജ്, ശ്രീകാന്ത്, ഷാം തുടങ്ങി അഭിനേതാക്കൾ മികച്ച പിന്തുണ നൽകുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി മാത്രം എത്തുന്ന നായികയായി രശ്മികയും ചിത്രത്തിൽ ഉണ്ട്. കാർത്തിക് പളനിയുടെ മികച്ച ക്യാമറ വർക്കിന് തടസ്സമായത് സിനിമയിലെ സിജിയുടെയും ഗ്രീൻ മാറ്റ് ഷോട്ടുകളുടെയും അതിപ്രസരമായിരുന്നു. തമനൊരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും തിയറ്ററുകളിൽ ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്. മൊത്തത്തിൽ ടെലിവിഷൻ സീരിയലുകളെ ഓർമ്മിപ്പിക്കുന്ന ഒരു വിജയ് ചിത്രമായി ഒതുങ്ങുകയാണ് വാരിസ്.
Reviews
തീയറ്ററുകളിൽ കയ്യടികൾക്ക് പകരം ശരണം വിളികൾ ! അയ്യപ്പഭക്തർക്കായി ഒരുക്കിയ ഭക്തിസാന്ദ്രമായ ഒരു ചിത്രം

തീയറ്ററുകളിൽ കയ്യടികൾക്ക് പകരം ശരണം വിളികൾ ! അയ്യപ്പഭക്തർക്കായി ഒരുക്കിയ ഭക്തിസാന്ദ്രമായ ഒരു ചിത്രം
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണുശങ്കർ ഒരുക്കിയ ചിത്രമാണ് മാളികപ്പുറം.നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന് ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍. മലയാളികൾക്ക് ഏറെ പരിചിതമായ അയ്യപ്പന്റെയും ശബരിമലയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മാളികപ്പുറം.
മല ചവിട്ടി അയ്യപ്പസ്വാമിയെ കാണണമെന്ന് ആഗ്രഹത്തിൽ ജീവിക്കുന്ന കല്ലുവിന്റെയും ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മുന്നോട്ടുപോകുവാൻ ശ്രമിക്കുന്ന കല്ലുവിന്റെയും അച്ഛന്റെയും പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ തുടങ്ങുന്നത്. തുടർന്ന് അയ്യപ്പനെ കാണുവാനുള്ള കല്ലുവിന്റെ യാത്രയും യാത്രക്കിടയിൽ കണ്ടുമുട്ടുന്ന “സ്വാമി”യുമാണ് ചിത്രത്തിൻറെ കഥാഗതി. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്. ഇവരുടെ ഗംഭീര പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിൻറെ ആകർഷണം. നവാഗത സംവിധായകൻ എന്ന നിലയിൽ വിഷ്ണു മോശമില്ലാത്ത തുടക്കമാണ് ചിത്രത്തിലൂടെ കുറിച്ചിരിക്കുന്നത്. എന്നാൽ ഏറെ പ്രവചനാത്മകമായതും നാടകീയത നിറഞ്ഞതുമായ കഥയും തിരക്കഥയും ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. സ്വാമിയായി എത്തിയ ഉണ്ണിമുകുന്ദൻ ആക്ഷൻ രംഗങ്ങളിൽ ഒരിക്കൽ കൂടി കയ്യടി നേടുന്നുണ്ട്. സ്ഥിരം ടേംപ്ലെറ്റിൽ ഒരുക്കിയ മറ്റൊരു കഥാപാത്രവുമായി സൈജു കുറുപ്പും ടീ.ജി രവിയും ചിത്രത്തിൽ ഉണ്ട്.
കുട്ടികൾക്കും അല്പം ഭക്തിയുള്ളവർക്കും തീർച്ചയായും ഒരുപക്ഷേ കണ്ടിരിക്കാവുന്ന ചിത്രം ആവാം മാളികപ്പുറം. എന്നാൽ സാധാരണ സിനിമ പ്രേക്ഷകർക്ക് എത്രത്തോളം ഉൾക്കൊള്ളാം ആവും എന്ന കാര്യത്തിൽ സംശയമാണ്.കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video11 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം