Connect with us

Box Office

ഹൗസ് ഫുൾ പെരുമഴ ! തെന്നിന്ത്യയിൽ ദുൽഖർ തരംഗം ! സീതാരാമം 3 ദിവസങ്ങൾകൊണ്ട് ബോക്സ്ഓഫീസിൽ 25 കോടി കളക്ഷൻ

Published

on

ഹൗസ് ഫുൾ പെരുമഴ ! തെന്നിന്ത്യയിൽ ദുൽഖർ തരംഗം ! സീതാരാമം 3 ദിവസങ്ങൾകൊണ്ട് ബോക്സ്ഓഫീസിൽ 25 കോടി കളക്ഷൻ

പോയതാരമാണ് ദുൽഖർ സൽമാൻ നായകനായ പുതിയ പാൻ ഇന്ത്യൻ ചിത്രം സീതാരാമം തിയേറ്ററുകളിൽ എത്തിയത്. ആദ്യപ്രദർശനത്തിനുശേഷം മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ആഗോളതലത്തിൽ നേടിയത് 25 കോടി രൂപയോളം ആണ്.

ആദ്യദിനത്തിൽ 6 കോടി എന്ന ശരാശരി കളക്ഷനോട് കൂടിയാണ് ദുൽഖർ ചിത്രം പ്രദർശനം ആരംഭിച്ചത്, എന്നാൽ മികച്ച അഭിപ്രായങ്ങൾ ചിത്രം നേടിയെടുത്തതോടെ പിന്നീടുള്ള രണ്ട് ദിവസങ്ങൾ കൊണ്ട് 24 കോടിയാണ് ബോക്സ് ഓഫീസിൽ സീതാരാമത്തിന് നേടിയെടുക്കുവാൻ സാധിച്ചത്. റിലീസ് ദിവസത്തേക്കാൾ ഇരട്ടി പ്രേക്ഷകരാണ് അവധി ദിവസങ്ങളായ ശനിയും ഞായറും ചിത്രത്തിന് ലഭിച്ചത്. റിലീസ് ദിവസം കേരളത്തിൽ 45 ലക്ഷം രൂപ മാത്രമേ സീതാരാമത്തിന് നേടിയെടുക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ എന്നാൽ കഴിഞ്ഞദിവസം മാത്രമായി ചിത്രം കളക്ട് ചെയ്തത് ഒരു കോടി രൂപയ്ക്ക് മുകളിലാണ്. 110 കേന്ദ്രങ്ങളിൽ കേരളത്തിൽ റിലീസ് ചെയ്ത ചിത്രം രണ്ടുദിവസങ്ങൾ കൊണ്ട് പ്രദർശിപ്പിക്കുന്ന സ്ക്രീനുകളുടെ എണ്ണം 147 ലേക്ക് ഉയർത്താനും സാധിച്ചു. മലയാളത്തിനും പുറമേ തമിഴിലും ചിത്രം മികച്ച ബോക്സോഫീസ് പ്രകടനം ആണ് കാഴ്ച വെക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്. റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

Box Office

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

Published

on

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

2023 പിറന്നിട്ട് രണ്ടുമാസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിന്റെ ബോക്സോഫീസിൽ തകർന്നടിഞ്ഞത് 76 ചിത്രങ്ങൾ. ഈ വർഷം റിലീസ് ചെയ്തത് വിതരണക്കാർക്കും തീയറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് ഇതുവരെ രോമാഞ്ചം മാത്രമാണ്. ബോളിവുഡ് ചിത്രമായ പത്താനും റീ റിലീസ് ചിത്രമായ സ്പടികവും ബോക്സ് ഓഫീസിന് ആശ്വാസകരമാണ്. വലുതും ചെറുതുമായ എഴുപത്താറ് ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ മങ്ങിയ പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്. പോയ വർഷം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറവും മികച്ച പ്രകടനം നടത്തിയാണ് ഈ വർഷം പ്രദർശനം അവസാനിപ്പിച്ചത്.

അന്യ ഭാഷകളിൽ നിന്നെത്തിയ പൊങ്കൽ ചിത്രങ്ങൾ തീയറ്റർ ഉടമകൾക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും കാര്യമായ ചലനങ്ങൾ ചിത്രങ്ങൾക്ക് സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. പതിവ് വിജയ്ച്ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആദ്യ ദിവസങ്ങളിൽ സൃഷ്ടിക്കാനുള്ള വലിയ തരംഗം ഉണ്ടാക്കുവാൻ വാരിസിനും സാധിച്ചില്ല എന്നതും തിയേറ്റർ ഉടമകളെ നിരാശരാക്കി. സൂപ്പർതാര ചിത്രങ്ങളായി മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കവും, ക്രിസ്റ്റഫറും മോഹൻലാലിന്റെ എലോനും റീ റീലീസ് ആയ സ്പടികവും ആണ് തിയേറ്ററുകളിൽ എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തിരക്കുകൾ കൊണ്ട് ശ്രദ്ധേകർഷിച്ച നൻ പകൽ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഉണ്ടായെങ്കിലും തീയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ സാധിച്ചില്ല. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ പത്തു കോടിക്ക് മുകളിൽ ബോക്സോഫീസിൽ കളക്ഷൻ നേടി നിലവിൽ പ്രദർശനം തുടരുകയാണ്. ഡിജിറ്റൽ റിലീസായി പദ്ധതി ചെയ്ത ഒടുവിൽ തിയേറ്റർ റിലീസായി എത്തിയെങ്കിലും, സമീപകാല മോഹൻലാൽ ചിത്രങ്ങളിൽ വെച്ച് കനത്ത പരാജയം ചിത്രം ഏറ്റുവാങ്ങി. റീ റിലീസ് ചെയ്തു എത്തിയ സ്പടികം എന്നാൽ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഈ വർഷം പൂർത്തിയാകാൻ പത്തു മാസങ്ങൾ ഇനിയും ഉണ്ടെന്നിരിക്കെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം.

Continue Reading

Box Office

മുടക്ക് മുതൽ 2 കോടിയിൽ താഴെ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിലേക്ക് രോമാഞ്ചം

Published

on

മുടക്ക് മുതൽ 2 കോടിയിൽ താഴെ ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിലേക്ക് രോമാഞ്ചം

നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’ മലയാള സിനിമയിൽ പുതിയ കളക്ഷൻ റിക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ്. 2 കോടിയിൽ താഴെ മുതൽ മുടക്കിൽ പൂർത്തിയായ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ്കളുടെ കണക്കുകൾ അനുസരിച്ച്, ‘രോമാഞ്ചം’ കേരള ബോക്‌സ് ഓഫീസിൽ നിന്ന് 30 കോടിയോളം രൂപ നേടിയതായിയാണ് കണക്കുകൾ. കൂടാതെ സിനിമയുടെ ആഗോള കളക്ഷൻ കണക്കുകൾ വരും ദിവസങ്ങളിൽ 50 കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

ഹൊറർ കോമഡി വിഭാഗത്തിൽ എത്തിയ ‘രോമാഞ്ചം’ ബോക്‌സ് ഓഫീസിൽ വിസ്മയം തീർക്കുകയാണ്. ഈ വർഷം ഫെബ്രുവരി മൂന്നിന് ആണ് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് റിലീസ് ചെയ്തതിന് ശേഷം ലഭിച്ചത്. മികച്ച കോമഡി ടൈമിംഗ്, നന്നായി നിർവ്വഹിച്ച ഹൊറർ സീക്വൻസുകൾ എന്നിവ ‘രോമാഞ്ച’ത്തിന്റെ പ്രധാന ഹൈലൈറ്റുകളാണെന്ന് പറയപ്പെടുന്നു.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.

 

Continue Reading

Box Office

കഴിഞ്ഞ വർഷം മോളിവുഡിൽ ആകെ ബോക്സോഫീസ് കളക്ഷൻ 495 കോടി ! 164 കോടിയുമായി മമ്മൂട്ടി മുന്നിൽ. ഒരേ ഒരു രാജാവ് !

Published

on

കഴിഞ്ഞ വർഷം മോളിവുഡിൽ ആകെ ബോക്സോഫീസ് കളക്ഷൻ 495 കോടി ! 164 കോടിയുമായി മമ്മൂട്ടി മുന്നിൽ. ഒരേ ഒരു രാജാവ് !

ബോക്സ് ഓഫീസിലെ കോടി കിലുക്കത്തിൻ്റ കണക്കുകളാണ് ഇപ്പോൾ വിജയ ചിത്രങ്ങളുടെ പുതിയ അളവുകോൽ. ഡിജിറ്റൽ റിലീസുകളും ഓ ടി ടി പ്ലാറ്റ്ഫോമുകളും വ്യാപകമായതോടെ തിയേറ്ററുകളിൽ സിനിമയുടെ ദീർഘകാല പ്രദർശന ദിവസങ്ങൾ അവസാനിച്ചു, അതേസമയം എ ക്ലാസ് ബി ക്ലാസ്സ് സി ക്ലാസ് വേർതിരിവുകൾ ഇല്ലാതെ കേരളത്തിലങ്ങോളം ഇങ്ങോളം സിനിമകളും റിലീസ് ചെയ്യുവാൻ ആരംഭിച്ചതും, തിയേറ്റർ നിലവാരം ഉയർന്നു തുടങ്ങിയതും പ്രേക്ഷകരെ ഒരു പരിധി വരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നുണ്ട്. ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ വഴിയുള്ള സൗകര്യം കൂടി ലഭിക്കുന്നതോടെ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയെടുത്താൽ ആദ്യവാരത്തിൽ തന്നെ ബോക്സ് ഓഫീസിൽ നേടിയെടുക്കുന്നത് കോടികൾ ആയിരിക്കും.

കഴിഞ്ഞവർഷം ആകെ മൊത്തം റിലീസ് ചെയ്ത 176 മലയാള ചിത്രങ്ങളിൽ നിന്നും ബോക്സ് ഓഫീസിൽ മാത്രമായി നേടിയെടുത്തത് 495 കോടി രൂപയാണ്. അതിൽ 164 കോടി രൂപയുടെ കളക്ഷനും മമ്മൂട്ടി ചിത്രങ്ങൾ സംഭാവന ചെയ്തതാണ്. 88.10 കോടിയുമായി മമ്മൂട്ടിയുടെ ഭീഷ്മർവ്വമാണ് പോയ വർഷത്തെ ടോപ് ഗ്രോസറായി ഉണ്ടായിരുന്നത്.ടോട്ടൽ ബിസിനസിൽ ചിത്രം 100 കോടി മാർക്കും തോട്ടിരുന്നു.
55 കോടിയുമായി ഹൃദയവും 53 കോടിയുമായി മാളികപ്പുറവുമാണ് തൊട്ടു പുറകിലുള്ള ചിത്രങ്ങൾ.

2022ലേ ടോപ്പ് ഗ്രാസ് ചിത്രങ്ങൾ

1 ഭീഷ്മപർവ്വം : ₹88.10 കോടി
2 ഹൃദയം : ₹55.25 കോടി
3 മാളികപ്പുറം : ₹53.01 കോടി
4 ജനഗണമന : ₹50.8 കോടി
5 തല്ലുമാല : ₹47.3 കോടി
6 കടുവ : ₹46.5 കോടി
7 ജയജയജയഹേ : ₹43 കോടി
8 രോഷാക്ക് : ₹39.5 കോടി
9 CBI5thebrain : ₹36.5 കോടി
10 ന്ന താൻ കേസുകൊട് : ₹34.1 കോടി

Total Cumulative Gross : 495 Cr

#Mammootty : 164 Cr
#Prithviraj : 97 Cr
#Pranav: 55 Cr
#UnniMukundan : 53 Cr
#Tovino: 47 Cr

എന്നാൽ പോയ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ 80% ചിത്രങ്ങളും വിതരണക്കാർക്ക് നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓവർസീസ് വിതരണം, ഡിജിറ്റൽ റിലീസ്, മ്യൂസിക് റൈറ്റ്സ് വഴി നിർമാതാക്കൾ ഒരു പരിധി വരെ സാമ്പത്തിക പരിപ്പുകൾ ഇല്ലാതെ രക്ഷപ്പെടുന്നു.

Continue Reading

Recent

Film News10 hours ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News14 hours ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Film News14 hours ago

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന...

Film News15 hours ago

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും !

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും ! പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രം ആടുജീവിതം റിലീസിനായി...

Film News18 hours ago

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ മോഹൻലാൽ ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു...

Uncategorized19 hours ago

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു ! മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ...

Film News19 hours ago

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108 വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണയുടെ അടുത്ത ചിത്രമായ...

General News22 hours ago

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട്...

Film News2 days ago

മോഹൻലാൽ

മോഹൻലാൽ മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960).രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ...

Film News2 days ago

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും !

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും ! ഇന്ത്യൻ സിനിമ ലോകം തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു...

Trending