Connect with us

Film News

കണ്ടറിയണം ബോക്സോഫീസ് നിനക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ! വിസ്മയിപ്പിച്ചു ആർ.ആർ.ആർ

Published

on

കണ്ടറിയണം ബോക്സോഫീസ് നിനക്ക് ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ! വിസ്മയിപ്പിച്ചു ആർ.ആർ.ആർ

രാജമൗലി എന്ന സംവിധായകൻ ചരിത്രം ആവർത്തിക്കുകയാണ്. മഗധീരയിലൂടെയും ബാഹുബലി സീരീസിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ആവേശം കൊള്ളിച്ച സംവിധായകൻ പ്രേക്ഷകരെ ഒരിക്കൽക്കൂടി വിസ്മയിപ്പിക്കുകയാണ് പുതിയ ചിത്രമായ ആർ ആർ ആർലൂടെ.

നാലുവർഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്നാണ് ചിത്രം ചിത്രം പ്രദർശനത്തിനെത്തിയത്. തമിഴിലും മലയാളത്തിലുമായി 520 ഓളം സ്ക്രീനുകളിൽ ആണ് കേരളത്തിൽ ഇതിൽ എച്ച് ആർ ഫിലിംസ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. രാവിലെ ആറു മണിക്ക് മുൻപ് തന്നെ പല കേന്ദ്രങ്ങളിലും പ്രദർശനം ആരംഭിച്ചിരുന്നു.


1920 കാലഘട്ടം പശ്ചാത്തലമാകുന്ന ‘ആർ ആർ ആർ’ അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. ചരിത്രത്തിൽ രണ്ട് കാലഘട്ടത്തിൽ ജീവിച്ച ഇവർ കണ്ടുമുട്ടിയിട്ടുണ്ടോ എന്നുപോലും പലർക്കും സംശയമാണ് , അതുകൊണ്ടുതന്നെ പൂർണമായും ഒരു ഫിക്ഷൻ കഥയാണ് ചിത്രം പറയുന്നത്.
മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

വികാരഭരിതമായ മുഹൂർത്തങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഉള്ള സംവിധായകൻ രാജമൗലി ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. തെന്നിന്ത്യയിലെ തന്നെ രണ്ടു സൂപ്പർതാരങ്ങൾ ഒരേ സ്ക്രീനിൽ ഒരുമിച്ച് രാജമൗലി അവതരിപ്പിക്കുമ്പോൾ വിസ്മയത്തോടെ അല്ലാതെ പ്രേക്ഷകർക്ക് അത് നോക്കി കാണാനാവുന്നില്ല. സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ അതാണ് രാംചരനും ജൂനിയർ എൻടിആർ മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ആലിയ ഭട്ട്, അജയ് ദേവഗൻ, സമുദ്രകനി, ശ്രിയ ശരൺ, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, രാഹുൽ രാമകൃഷ്ണൻ, സ്പന്ദൻ ചതുർവേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബൾഗേറിയ, ഉക്രെയ്ൻ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. എം എം കീരവാണിയാണ് ആർആർആറിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കെകെ ശെന്തിൽ കുമാർ സിനിമോട്ടോഗ്രാഫിയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത് ശ്രീനിവാസ് മോഹൻ ആണ്.

 

 

 

Film News

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! “

Published

on

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! ”

26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ അടുത്ത തമിഴ് ഒറിജിനൽ സീരീസ് ‘അയാലി’ 2023 ജനുവരി 26-ന് പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു.കൗമാരക്കാരിയായ തമിഴ് സെൽവിയെയും സമൂഹത്തിലെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ അവളുടെ പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് പരമ്പര. നാഷണൽ ഗേൾ ചൈൽഡ് ദിനത്തിലും ഇന്റർനാഷണൽ എഡ്യൂക്കേഷൻ ദിനത്തിലും പ്ലാറ്റ്‌ഫോം ഒന്നിലധികം സ്‌ക്രീനിംഗ് സംഘടിപ്പിച്ചു. ഈ വരാനിരിക്കുന്ന പരമ്പര, ഇൻഡസ്ട്രിയും പ്രേക്ഷകരും ഒരുപോലെ അപ്‌ലോഡ് ചെയ്തു. ദുൽഖർ സൽമാൻ, വെങ്കട്ട് പ്രഭു, വിജയ് സേതുപതി, മിത്രൻ ആർ ജവഹർ, സംവിധായകൻ പ്രശാന്ത് തുടങ്ങിയ സെലിബ്രിറ്റികൾ ഷോയെ അഭിനന്ദിക്കാനും സംസാരിക്കാനും ട്വിറ്ററിൽ എത്തി.

എസ് കുഷ്മാവതിയുടെ എസ്ട്രെല്ല സ്റ്റോറീസ് നിർമ്മിച്ച് മുത്തുകുമാർ സംവിധാനം ചെയ്ത 8 എപ്പിസോഡികളുള്ള പരമ്പരയിൽ അബി നക്ഷത്ര, അനുമോൾ, അരുവി മദൻ, ലിംഗ, സിംഗംപുലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോക്ടറാകാൻ സ്വപ്നം കാണുന്ന ഒരു കൗമാരകാരിയുടെ സാമൂഹിക നാടകമാണ് ‘അയാലി’. എന്നിരുന്നാലും, വീരപ്പണ്ണായിയുടെ ഗ്രാമത്തിൽ നിലവിലുള്ള ആചാരങ്ങൾ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ആചാരം പാലിച്ചില്ലെങ്കിൽ അയാലി ദേവി കോപിക്കുകയും ഗ്രാമവാസികളെ ശപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. പഴക്കമുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർത്തുകൊണ്ട്, ഒരു ഡോക്ടറാവുക എന്ന തന്റെ ലക്ഷ്യം നേടിയെടുക്കാൻ പെൺകുട്ടി എല്ലാ പ്രതിബന്ധങ്ങളോടും പോരാടുന്നു. ലക്ഷ്മി പ്രിയ, സ്മൃതി വെങ്കട്ട്, ഭഗവതി പെരുമാൾ എന്നിവരും അയാലിയിൽ അതിഥി വേഷത്തിലുണ്ട്. മികച്ച അഭിനേതാക്കളും ഒരു സാമൂഹിക സന്ദേശവും എന്റെർടൈനിങ് പ്ലോട്ടും ഉള്ള ‘അയാലി’ ജനുവരി 26 ന് ZEE5-ൽ പ്രീമിയർ ചെയ്യും.

 

ജനുവരി 26 മുതൽ ZEE5-ൽ മാത്രമായി ‘ അയാലി ‘ കാണാൻ തയ്യാറാകൂ!

 

ZEE5 : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ OTT പ്ലാറ്റ്‌ഫോമാണ്, കൂടാതെ ദശലക്ഷക്കണക്കിന് വിനോദ അന്വേഷകർക്കുള്ള ഒരു ബഹുഭാഷാ കഥാകാരനാണ്. ആഗോള ഉള്ളടക്ക ശക്തികേന്ദ്രമായ ZEE എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (ZEEL) സ്ഥിരതയിൽ നിന്നാണ് ZEE5 രൂപം കൊണ്ടത്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഒരു തർക്കവുമില്ലാത്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം; 3,500-ലധികം സിനിമകൾ ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ വിപുലവും വൈവിധ്യപൂർണ്ണവുമായ ഒരു ലൈബ്രറി ഇത് വാഗ്ദാനം ചെയ്യുന്നു; 1,750 ടിവി ഷോകൾ, 700 ഒറിജിനലുകൾ, കൂടാതെ 5 ലക്ഷം+ മണിക്കൂർ ആവശ്യാനുസരണം ഉള്ളടക്കം. 12 ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഒറിയ, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി) വ്യാപിച്ചുകിടക്കുന്ന ഉള്ളടക്ക ഓഫറിൽ മികച്ച ഒറിജിനൽ, ഇന്ത്യൻ, അന്തർദേശീയ സിനിമകൾ, ടിവി ഷോകൾ, സംഗീതം എന്നിവ ഉൾപ്പെടുന്നു. , കിഡ്‌സ് ഷോകൾ, എഡ്‌ടെക്, സിനിമാപ്ലേകൾ, വാർത്തകൾ, തത്സമയ ടിവി, ആരോഗ്യവും ജീവിതശൈലിയും. ഗ്ലോബൽ ടെക് ഡിസ്‌റപ്റ്ററുകളുമായുള്ള പങ്കാളിത്തത്തിൽ നിന്ന് ഉടലെടുത്ത ശക്തമായ ഡീപ്-ടെക് സ്റ്റാക്ക്, ഒന്നിലധികം ഉപകരണങ്ങൾ, ഇക്കോസിസ്റ്റങ്ങൾ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയിലുടനീളം 12 നാവിഗേഷൻ ഭാഷകളിൽ തടസ്സമില്ലാത്തതും അതിവ്യക്തിപരവുമായ ഉള്ളടക്ക കാഴ്ചാനുഭവം നൽകാൻ ZEE5-നെ പ്രാപ്‌തമാക്കി.

 

Continue Reading

Film News

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Published

on

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്.

ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.

2022ൽ പുറത്തിറങ്ങിയ ജാൻ-എ-മൻ ആ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു. മഞ്ഞുമ്മൽ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു.

Continue Reading

Film News

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി

Published

on

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി

സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികയിലേ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു.

ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപും തൻവി റാമുമാണു നായികമാർ. അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്. എഡിറ്റിംഗ് ലിജോ പോൾ. കലാസംവിധാനം -ത്യാഗു. മേക്കപ്പ് -സുധി. കോസ്റ്റ്യൂം ഡിസൈനർ – സ്റ്റെഫി സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.എം.നാസർ. പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി.സുശീലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.

Continue Reading

Recent

Film News9 hours ago

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! “

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! ” 26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ...

Film News11 hours ago

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ...

Film News15 hours ago

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും...

Film News1 day ago

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ്

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന സിനിമയിലെ നായിക പുതുമുഖം ഹർഷിദ യാണ്‌. 15- മത് ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ...

Film News1 day ago

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ...

Reviews2 days ago

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ്...

Film News2 days ago

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം 

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം...

Film News2 days ago

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കിംഗ് ഖാൻ...

Film News2 days ago

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു !

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ കൂട്ടുകെട്ട് വീണ്ടും എത്തുന്നു ! മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് ജോജു ജോർജ്ജ്-മാർട്ടിൻ പ്രക്കാട്ട്. 2010 ൽ മമ്മൂട്ടിയെ...

Film News2 days ago

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” !

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” ! മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം...

Trending